2024, ഏപ്രിൽ 19, വെള്ളിയാഴ്‌ച

മുപ്പതിനായിരം പേരുടെ ജീവനെടുത്ത ഭൂകമ്പമായിരുന്നു

[മുപ്പതിനായിരം പേരുടെ ജീവനെടുത്ത ഭൂകമ്പമായിരുന്നു 1989-ല്‍ അര്‍മേനിയയില്‍ ഉണ്ടായത് .  
    
നിമിഷങ്ങള്‍ക്കുള്ളില്‍ സര്‍വ്വതും നശിച്ചു  . ദുരന്തം പത്തിവിടര്‍ത്തിയാടുന്ന ആ  അവസരത്തില്‍ ഒരു പിതാവ് തന്റെ മകനെത്തേടി അവന്‍ പഠിച്ചിരുന്ന സ്കൂളിലെക്കോടി .
    
തകര്‍ന്നു വീണു കിടക്കുന്ന സ്കൂള്‍ കെട്ടിടമാണ് അയാള്‍ അവിടെ കണ്ടത് . അതിനുള്ളില്‍ എവിടെയോ തന്റെ മകനും ഞെരിഞ്ഞമര്‍ന്നിട്ടുണ്ടാകും   എന്ന ചിന്ത ആ പിതാവിന്റെ ഹൃദയം തകര്‍ത്തു. എങ്കിലും മകന്റെ ശരീരമെങ്കിലും കണ്ടെത്താതെ അവിടെ നിന്നും പിന്മാറില്ലെന്നു അയാള്‍ തീരുമാനി ച്ചു .
     
മകന്റെ ക്ലാസ്റൂം എവിടെയായിരുന്നു എന്നറിയാവുന്നത് കൊണ്ട് ഒരു മണ്‍വെട്ടിയെടുത്ത് ആ ഭാഗത്തുള്ള കല്ലും മണ്ണും കോണ്‍ക്രീറ്റുമൊക്കെ എടുത്തു മാറ്റാന്‍ തുടങ്ങി . അയാളുടെ പ്രവൃത്തി കണ്ടു അവിടെ കൂടി നിന്ന പോലീസ്‌ അധികാരികള്‍  അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു 
    
"വീണ്ടും ഭൂമികുലുക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എല്ലായിടത്തും തീ പടര്‍ന്നിരിക്കുന്നു .  പലയിടത്തും സ്ഫോടനങ്ങളും നടന്നിരിക്കുന്നു . . നിങ്ങള്‍ രക്ഷാസങ്കേതത്തിലേക്ക് പോകു . അതെ ഇനി മാര്‍ഗ്ഗമുള്ളൂ "
     
പക്ഷെ അയാള്‍ പിന്മാറിയില്ല . "എന്നെ സഹായിക്കാന്‍ നിങ്ങള്‍ തയ്യാറാണോ . എങ്കില്‍ ഇവിടെ വന്നു എന്റെ മകനെ കണ്ടു പിടിക്കാന്‍ സഹായിക്കൂ .എന്റെ മകനെ കാണാതെ ഞാന്‍ ഇവിടെ നിന്ന് എങ്ങോട്ടുമില്ല " അയാള്‍ അവരോടു പറഞ്ഞു .
     
എന്നാല്‍  പോലീസ്‌ അധികാരികള്‍ അവിടെ നിന്നില്ല . സ്വന്തം ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും രക്ഷാസങ്കേതങ്ങളിലേക്കോടി.
ആരുടേയും സഹായമില്ലാതെ അയാള്‍ തന്റെ മകന് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു .
    
ആ തെരച്ചില്‍ ഇരുപത്തിനാല് മണിക്കൂര്‍ നീണ്ടിട്ടും തന്റെ മകനെ കണ്ടെത്തുവാന്‍ അയാള്‍ക്ക്‌ സാധിച്ചില്ല . എങ്കിലും പ്രതീക്ഷ കൈവെടിയാതെ തെരച്ചില്‍ തുടര്‍ന്നു.
 തെരച്ചില്‍ തുടങ്ങിയതിന്റെ മുപ്പത്തിയെട്ടാം മണിക്കൂറില്‍ ആ പിതാവ് തന്റെ മകന്റെ ശബ്ദം കേട്ടു.
    
അയാള്‍ മകനെ ഉറക്കെ വിളിച്ചു "അര്‍മാന്‍ഡ്!"
     
ഉടനെ അര്‍മാന്‍ഡും ഉറക്കെ വിളിച്ചു 
ഡാഡീ!! ഡാഡീ!!
    
നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ തന്റെ മകനും അവന്റെ പതിമൂന്നു കൂട്ടുകാരും സുരക്ഷിതമായി കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തി .
    
ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ ഒരു ത്രികോണത്തിന്റെ ആകൃതിയില്‍ കുറെ സ്ഥലം അവര്‍ക്ക് രക്ഷാസങ്കേതമായി ലഭിച്ചു . അങ്ങനെയാണ് അവന്റെ പതിമൂന്നു കൂട്ടുകാര്‍ക്കും രക്ഷപെടാന്‍ സാധിച്ചത് .
    
പക്ഷെ ഭൂകമ്പത്തില്‍പ്പെട്ട് മുപ്പത്തിയെട്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും അര്‍മാന്‍ഡിനും കൂട്ടുകാര്‍ക്കും എങ്ങനെയാണ് പിടിച്ചു നില്‍കാന്‍ കഴിഞ്ഞത് ??
    
വിശപ്പും ദാഹവും ഭയവും എല്ലാം ചേര്‍ന്ന് ആ കുഞ്ഞുങ്ങള്‍ തകര്‍ന്നു പോകേണ്ടാതായിരുന്നതല്ലേ ??
   
ഈ ചോദ്യങ്ങള്‍ക്ക് അര്‍മാന്‍ഡ് നല്‍കിയ ഉത്തരം ഇതായിരുന്നു :
   
"എന്റെ കൂട്ടുകാരോടൊക്കെ ധൈര്യമായിരിക്കാന്‍ ഞാന്‍ പറഞ്ഞു . എന്റെ ഡാഡി ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്നെ അന്വേഷിച്ചു വരുമെന്നും അങ്ങനെ അന്വേഷിച്ചു വരുമ്പോള്‍ എല്ലാവര്‍ക്കും രക്ഷപെടാമെന്നും അവരോടു പറഞ്ഞു .
    
എന്റെ ഡാഡിക്ക് എന്നോടുള്ള ഇഷ്ടം എത്ര വലുതാണെന്ന് എനിക്കറിയാമായിരുന്നു . ഒരിക്കല്‍ ഡാഡി എന്നോട് പറഞ്ഞിരുന്നു എനിക്ക് എന്ത് അപകടം ഉണ്ടായാലും ഡാഡി എന്നെ സഹായിക്കാന്‍ എത്തുമെന്ന് . എനിക്ക് ഉറപ്പുണ്ടായിരുന്നു എന്റെ ഡാഡി എന്നെ രക്ഷിക്കുവാന്‍ എത്തുമെന്ന്"
   
പിതൃ പുത്ര ബന്ധത്തിന്റെ അവിസ്മരണീയമായ നിമിഷങ്ങളാണ് നാം ഇവിടെ കാണുന്നത് ......
    
പരസ്പര സ്നേഹത്തിന്റെ വിശ്വാസത്തിന്റെ മഹത്തായ നിമിഷങ്ങള്‍ .....
അര്‍മേനിയയിലെ ഭൂകമ്പം പതിനായിരങ്ങളുടെ ജീവന്‍ അപഹരിച്ചുവെങ്കിലും ഒരു നിറകണ്‍ചിരിയായി അര്‍മാന്‍ഡും പിതാവും ഇന്നും ജീവിക്കുന്നു .......

കോപ്പി..........
[ഇബ്നു സൈദ് എഴുതുന്നു ... 😍🖊

"അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹ്.."

ഞാൻ ഫീഡ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നല്ല ഇബ്രാഹിം യൂസഫ് ഹയാൽ വിളിക്കുന്നത്. പക്ഷേ, ശബ്ദം കൊണ്ട് പെട്ടെന്ന് തിരിച്ചറിഞ്ഞു. ഞാൻ സലാം മടക്കി. ----ദ് അന രീദ് ശൂഫക്ക് ഇന്ത ( ----ദ് എനിക്ക് നിന്നെയൊന്നു കാണണം?).

പടച്ചോനെ.., എന്ത് ഗുലുമാലാണ് വരുന്നതെന്നറിയാതെ ഞാൻ പറഞ്ഞു "നിങ്ങൾ എവിടെയാണുള്ളത്? ഞാനങ്ങോട്ട് വരാം എന്ന്".

അദ്ദേഹം ദൈദിലുള്ള വീട്ടിലെ മജ്ലിസിൽ ഉണ്ടെന്നും വേഗം വരാവോ എന്നും ചോദിച്ചു. ഞാൻ പെട്ടെന്ന് പോയി. സാധാരണ UAE അറബികൾ മൂക്ക് തമ്മിൽ മുട്ടിച്ചാണ് സ്നേഹപ്രകടനം നടത്തുക. പക്ഷേ, എന്നെ കെട്ടിപ്പിടിച്ചു. പുറം തഴുകിക്കൊണ്ട് ഇത്തിരി നേരം. എനിക്കൊന്നും മനസ്സിലായില്ല. 

കണ്ണ് നനഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു. ഖഹ്വയും അണ്ടിപ്പരിപ്പും ഈന്തപ്പഴവും മുന്നിൽ വെച്ച് ഒഴിച്ചു തന്നു. ഖഹ്വയിൽ ഏലക്കയുടേം കുങ്കുമത്തിന്റേയും ചെറു മണം. ഞാൻ കുടിക്കുമ്പോഴും ഇടയ്ക്കിടെ പുറത്ത് തഴുകുന്നു. 

അദ്ദേഹം പറഞ്ഞു തുടങ്ങി ആയിരം വർഷങ്ങൾക്ക് മേൽ കേരളവും അറബ് നാടുമായുള്ള ബന്ധത്തെ കുറിച്ച്. വ്യാപരത്തെ കുറിച്ച്. അരി കിട്ടുന്നതിനെ കുറിച്ച്. ഉരു നിർമ്മിക്കാൻ ബേപ്പൂർ പോയ വല്യുപ്പയെ കുറിച്ച്. പഴയ കാലത്തെ കുറിച്ച്. ഇപ്പോഴും പഴയ അറബികളുടെ കോഴിക്കോടൻ ഭാര്യമാരെ കുറിച്ച്. എന്നോട് ഇത്ര സ്നേഹത്തിൽ ആരാണ് പറയുന്നതെന്ന്? നാലഞ്ച് വർഷം മുൻപ് വരേ റാക്ക് ഇക്കണോമിക് ഡിപ്പാർട്മെന്റിന്റെ ഹെഡ്. 

ഏത് വിഷയത്തിലേക്കാണ് വരുന്നതെന്ന് അറിയാതെ ഞാൻ കാത്ത് നിൽക്കുമ്പോൾ അദ്ദേഹം പറഞ്ഞു തുടങ്ങി. ഇന്നും മുഖ്യധാരയിലേക്ക് വരാത്ത ചില സൗദി ബദ്വിവികളെ കുറിച്ച്. അഞ്ചാറു മാസം മുൻപ് അബദ്ധത്തിൽ ഒരു അറബിയെ മറ്റൊരു അറബി യുവാവിന്‍റെ അശ്രദ്ധ കൊണ്ട് മരണത്തിൽ എത്തിപ്പോയ കഥ. തമാശയിൽ സംഭവിച്ചതിന് 100 ഗോത്രത്തിന്‍റെ സ്വത്തുക്കൾ തരാമെന്ന് പറഞ്ഞിട്ടും മരണത്തിലേക്ക് യാതൊരു കാരുണ്യവും കൂടാതെ മാപ്പ് കൊടുക്കാത്ത അയാളുടെ ഉപ്പയെ കുറിച്ച്. കൊലപാതകം വിധിച്ച ദിവസത്തിന്‍റെ തലേന്ന് രാത്രി സ്ത്രീകളും പുരുഷന്മാരും തലപ്പാവ് അഴിച്ചു ആ വീടിനു മുന്നിൽ മാപ്പിനായി രാവിലെ വരേ ഇരുന്നിട്ടും കരുണയില്ലാത്ത ഹൃദയത്തെ കുറിച്ച്.

ഒരിക്കലും ഒരു മലബാരിയിൽ നിന്ന് കിട്ടില്ലെന്ന്‌ ഉറപ്പുള്ള ദിയാ മണി ചോദിച്ചത് അവർ അയാളുടെ മരണം ആഗ്രഹിച്ചായിരിക്കും. പക്ഷേ, നിങ്ങൾ അവരെ തോൽപ്പിച്ചു. 

എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു. പണം അയക്കേണ്ട ലിങ്ക് ഉസ്മാൻ (ഡ്രൈവർ) തന്നിരുന്നു. പക്ഷേ, ഞാൻ അയക്കുമ്പോഴേക്കും പണം പൂർത്തിയായി ലിങ്ക് ക്ലോസ് ചെയ്തിരുന്നു. കേരളത്തെ പറ്റി, മനുഷ്യരെ പറ്റി എന്തൊക്കെയോ പറഞ്ഞു. വാക്കുകൾക്ക് ദാഹം പോലെ..., മതി വരുന്നില്ല പറഞ്ഞിട്ട്.

ഒരു ചെറുതല്ലാത്ത പണം എന്‍റെ കയ്യിൽ തന്നു അദ്ദേഹം പറഞ്ഞു "നീയിത് കേരളത്തിലെ മനുഷ്യർക്ക് എന്തേലും ചെയ്യണം. ഞാൻ അയക്കാൻ വെച്ച പൈസ ആയിരുന്നു." എന്ന്. 

2018 ലെ ഫ്ലഡിൽ 200 ഓളം പുതപ്പ് തന്ന് സഹായിച്ച മനുഷ്യനാണ്. ഞാൻ ചോദിച്ചു "ഈ പണം മൂന്നോ, നാലോ കിണർ കുഴിക്കാൻ ഉപയോഗിച്ചോട്ടേ?" എന്ന്. 

"ദാഹം അകറ്റാനുള്ള മാർഗ്ഗത്തേക്കാൾ വലുത് എന്തുണ്ട്? നീ ഉപയോഗിക്കുക." 

അതുവരെ പേര് വിളിച്ച ഞാൻ പറഞ്ഞു "അറബാബ്.., ഞാൻ ജൂണിൽ നാട്ടിൽ പോകും. അപ്പോൾ ഞാൻ വാങ്ങിച്ചോളാം" എന്ന്. വേണ്ടെന്നും എന്‍റെ കയ്യിൽ വെച്ചോ എന്നും പറഞ്ഞു. ഞാൻ വേണ്ടെന്നും എനിക്ക് ജൂണിൽ തന്നാൽ മതിയെന്നും പറഞ്ഞപ്പോൾ ഉസ്മാനെ വിളിച്ചു കൊടുത്തിട്ട് പറഞ്ഞു ----ദിന് ഈ പണം ജൂണിൽ കൊടുക്കണം എന്ന് പറഞ്ഞേൽപ്പിച്ചു. 

അതിനിടയിൽ മക്കളുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കെട്ടിപ്പിടിച്ചു തന്നെ ഞങ്ങൾ പിരിഞ്ഞു.

ഞാനെന്‍റെ തിരക്കിലേക്ക് തിരിഞ്ഞു. വൈകുന്നേരം മോള് വിളിക്കുന്നു. ഉപ്പാ.., ഇബ്രാഹിം അറബി വന്നിരുന്നു. ചെച്ചുവിന് ഉമ്മയൊക്കെ കൊടുത്തിട്ട് എനിക്കൊരു ബാസ്കറ്റ് നിറയെ ചോക്ലേറ്റ് തന്നു. ജ്യൂസ് പോലും കുടിക്കാതെ തിരിച്ചു പോയി എന്ന്.

ഹമ്ര ബീച് വില്ലേജിനടുത്ത് ഡ്രൈവിംഗിൽ ആയിരുന്നു ഞാൻ. വണ്ടി സൈഡാക്കി കടല് നോക്കി നിന്നു. മനുഷ്യ മനസ്സിനെക്കാളും വലിയതല്ല കടൽ എന്ന് തോന്നി. കടൽക്കാറ്റ് ആരുടെയൊക്കെയോ കാരുണ്യത്തിന്‍റെ നെടുവീർപ്പാണെന്നും...

കേരളത്തെ ലോകം ശ്രദ്ധിക്കുന്നുണ്ട്.

കടലൊക്കെ എത്ര ചെറുതാണ്.

(Image used for illustration purposes only)
[

വോട്ട് ചെയ്യാൻ പോകുന്ന എല്ലാവരും ഈ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ E V M തട്ടിപ്പിന്നിരയാവാതിരിക്കാൻ ശ്രദ്ദിക്കാം... എല്ലാവരും Careful please🙏🙏🙏‼️‼️‼️‼️‼️👆👆👆👆👆👆👆👆


[

[