Adsense ads എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Adsense ads എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, മേയ് 22, വെള്ളിയാഴ്‌ച

*മലയാളി* *അറിയാത്ത ദാരിദ്ര്യം*


തിന്നും
കുടിച്ചും
അതത്രയും
നവമാധ്യമങ്ങളിൽ
പ്രദർശിപ്പിച്ചും അർമാദിച്ചു
മുന്നോട്ട് നീങ്ങുന്ന മലയാളി
കൂട്ടായ്മകളെ മുന്നിൽ കണ്ട്
*_മൊയ്തീൻ അംഗഡിമുഗർ_*
 എഴുതിയ ലേഖനം
ഏറെ ചർച്ച ചെയ്യപ്പെടുകയാണ് .

 *മലയാളി*
*അറിയാത്ത ദാരിദ്ര്യം*

ദാരിദ്ര്യം
എന്താണെന്നു
മലയാളിക്ക് അറിയില്ല.
അവന്റെ കാഴ്ചപ്പാടിൽ മകളെ കെട്ടിക്കാൻ കാശ് തികയാത്തതാണു വലിയ ദാരിദ്ര്യം.
ഐ ഫോൺ വാങ്ങാനും പുതിയ ബൈക്ക് വാങ്ങാനും പണമില്ലാത്തതാണ് മലയാളി യുവാക്കളുടെ കാഴ്ചയിൽ ഏറ്റവും വലിയ ദാരിദ്ര്യം.
ദാരിദ്ര്യം കേട്ടറിവു മാത്രമേയുള്ളു.
അവർക്കനുഭവ പാഠമില്ല....!

ദാരിദ്ര്യം എന്തെന്നു അറിയണമെങ്കിൽ,
 അതിന്റെ അവസ്ഥാവിശേഷങ്ങളെ ഗണിച്ചെടുക്കണമെങ്കിൽ
 സുഡാനിലെയോ ഏത്യോപ്യയിലെയോ വർത്തമാന ചിത്രം വായിക്കേണ്ടതില്ല.
ഒരു വട്ടം നമ്മുടെ ഇന്ത്യാ മഹാരാജ്യം ചുറ്റി സഞ്ചരിച്ചാൽ മാത്രം മതി.
 ദാരിദ്ര്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ നേർച്ചിത്രം ആ ഒരൊറ്റ കാഴ്ചയിൽ വരച്ചെടുക്കാൻ കഴിയും.
ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവര്‍,
 തലചായ്ക്കാന്‍ വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍,
എഴുത്തും വായനയും അറിയാതെ പ്രയാസപ്പെടുന്നവര്‍,
 ആരോഗ്യ പരിപാലനത്തിനും വിദ്യാഭ്യാസത്തിനും അവസരം ലഭിക്കാത്തവര്‍..
ഇതാണ് മലയാളിക്ക് തീർത്തും അന്യമായ ദാരിദ്ര്യം.

ദാരിദ്ര്യം മൂലം കുടുംബം പോറ്റാന്‍ വഴിയില്ലാതെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്ത കുടുബനാഥയായ സ്ത്രീ,
 ഭാര്യക്ക് മരുന്നു വാങ്ങാൻ പണമില്ലാത്തതിനാൽ സ്വന്തം കുഞ്ഞിനെ എഴുന്നൂറ് രൂപയ്ക്ക് വിറ്റ കുടുംബനാഥൻ..
ഇതാണു മലയാളിക്ക് കേട്ടുകേൾവിപോലുമില്ലാത്ത ദാരിദ്ര്യം.
 തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്നു ജയില്‍ അധികൃതര്‍ ചോദിച്ചപ്പോൾ ചപ്പാത്തിയും ചിക്കൻ കറിയും കഴിക്കണമെന്നായിരുന്നു മറുപടി.
ജയില്‍ അധികൃതര്‍ കൊടുത്ത ചപ്പാത്തിയും ചിക്കൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി തിരിച്ചു കൊടുത്തു.
 _‘എന്റെ മകന്‍ ജയിലിനു പുറത്തുണ്ട്._
_ഇതവന് കൊടുക്കണം._
 _ഇത്രയും സ്വാദുള്ള ഭക്ഷണം അവന്‍ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല.’_
 ഇതാണ് മലയാളിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ദാരിദ്ര്യം.

ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ ദയനീയമായ ജീവിത യാഥാർഥ്യങ്ങളെ നേരിട്ട് കാണുക.
  അവരുടെ ഭക്ഷണം,
  അവരുടെ വസ്ത്രം,
  അവരുടെ പാർപ്പിടം..
മലയാളിയുടെ ഭാഗ്യജീവിതത്തിന്റെ ഏഴയലത്തുപോലും എത്താൻ സാധിക്കാത്ത ആ കാഴ്ച നമ്മുടെ ചിന്തകളെ മാറ്റിമറിച്ചേക്കാം.
ഒരുവേള കണ്ണുകളെ ഈറനണിയിച്ചേക്കാം.
പല ഉള്‍നാടന്‍ ഗ്രാമങ്ങളുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്.

ഡൽഹി, മുംബൈ തുടങ്ങിയ മെട്രൊ നഗരങ്ങളിലെ വർണ്ണ ശഭളമായ പഞ്ചനക്ഷത്ര കാഴ്ചകൾക്കും ഒരു മറുകാഴ്ചയുണ്ട്.
 ഒരുനേരത്തെ ഭക്ഷണം മാത്രം ലക്ഷ്യം വെച്ച് ഒരു ദിവസത്തെ ജീവിതം തുടങ്ങുന്ന ആയിരങ്ങളെ നേരിട്ട് കാണാം.
ചൂടത്ത് പുകഞ്ഞൊലിച്ചും തണുപ്പത്ത് മരവിച്ചും മഴയത്ത് നനഞ്ഞും പാതയോരങ്ങളിലും പാലങ്ങൾക്കടിയിലും നരകിച്ചു ജീവിക്കുന്ന ആയിരക്കണക്കിനു മനുഷ്യരെ കാണാം.
ഒട്ടിയ വയറും മുഷിഞ്ഞ  ഉടുപ്പും കുഴിഞ്ഞ കണ്ണുകളുമുള്ള കുഞ്ഞുങ്ങളെ കാണാം.
 ചീറിപ്പായുന്ന ആഡംബര വാഹനങ്ങളുടെ ശബ്ദങ്ങളാൽ ആടിയുലയുന്ന കീറത്തുണി കൊണ്ട് കെട്ടിയ കുടിലുകൾ കാണാം.
വാഹനങ്ങളുടെ നിലയ്ക്കാത്ത ആരവങ്ങൾക്കിടയിലും കൂർക്കം വലിച്ചുറങ്ങുന്ന തെരുവിലെ കുഞ്ഞുങ്ങളെ കാണാം...
ആംബുലൻസ് ലഭിക്കാതെ ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്നവനും നമുക്കിടയിൽ ഉണ്ട്...
ഇതാണു നമ്മുടെ രാജ്യം.

സമ്പന്നൻ അതിസമ്പന്നൻ ആവുകയും ദരിദ്രൻ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും കരകയറാൻ കഴിയാത്ത വിധം കൈകാലിട്ടടിക്കുകയും ചെയ്യുന്ന കാഴ്ച.
രാജ്യത്തിന്റെ എക്കണോമിയെ കുറിച്ചോ ജി.ഡി.പി വളർച്ചാ നിരക്കിനെ കുറിച്ചോ അവരോട് ചോദിക്കരുത്.
 അവർക്കറിയില്ല.
രാജ്യം സാമ്പത്തിക പുരോഗതി നേടിയ കാര്യത്തെകുറിച്ചു പറഞ്ഞാൽ കറ നിറഞ്ഞ ദന്തനിരകൾ പുറത്ത് കാട്ടി ആ പട്ടിണിക്കോലങ്ങൾ ചിരിക്കും.

ഡൈനിംഗ് ഹാളിലെ
ഗ്ലാസ്സ് പതിച്ച നീണ്ടുപരന്ന മേശയിൽ നൂറുകൂട്ടം വിഭവങ്ങൾ നിരത്തി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മലയാളിക്ക്
 കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ ഇലയിൽ നിന്നും അവശേഷിച്ച വറ്റെടുത്ത് ആർത്തിയോടെ വിഴുങ്ങുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ അറപ്പ് തോന്നും..
സമൃദ്ധിയുടെ കൊട്ടാരത്തിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് ദാരിദ്ര്യത്തിന്റെ ജനിതക ഓര്‍മ്മകളെ കൊഞ്ഞനം കുത്തുന്ന മലയാളിക്ക്
തെരുവിലെ മുഷിഞ്ഞ തുണിക്കഷ്ണങ്ങൾ കൊണ്ട് വലിച്ചു കെട്ടിയ കുടിലുകൾ കാണുമ്പോൾ ഓക്കാനം വരും.
മലയാളി
ദാരിദ്ര്യം അറിഞ്ഞിട്ടില്ല.
 അറിഞ്ഞിരുന്നെങ്കിൽ അവന്റെ പൊങ്ങച്ചത്തിനും ധൂർത്തിനും അഹങ്കാരത്തിനും അവനെന്നേ ഒരു പരിധി നിശ്ചയിച്ചേനേ...

Forward message.com]

2020, മേയ് 21, വ്യാഴാഴ്‌ച

നിയന്ത്രണങ്ങളോടെ പള്ളികൾ തുറക്കാറായില്ലേ!!







🚦🚦🚦🚦🚦🚦🚦🚦🚦🚦🚦


*നിയന്ത്രണങ്ങളോടെ പള്ളികൾ തുറക്കാറായില്ലേ!!?*

*വിവിധ ഇളവുകൾ നിലവിൽ വന്നു*
👉 *പൊതു ഗതാഗതം ആരംഭിച്ചു*
👉 *SSLC, +2 പരീക്ഷകൾ നടത്താൻ തീരുമാനിച്ചു*
👉കളള് ഷാപ്പുകളും ബാറുകളും പ്രവർത്തനമാരംഭിച്ചു
👉 *മാർക്കറ്റുകൾ സജീവം*
👉 *ബാർബർ ഷോപ്പുകൾ പ്രവർത്തിച്ചു തുടങ്ങി*
👉 *അൻപത് പേർ ഒത്തുകൂടി കല്യാണത്തിന് അനുമതി*
👉 *പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പുകൾ നടക്കുന്നു*
👉 *ബഹുനില തുണിക്കടകൾ തുറന്നു*
👉 *സർക്കാർ ഒഫീസുകൾ സജീവമായി*
👉 *ആഭ്യന്തര വ്യോമ - ഗതാഗതം ആരംഭിക്കാൻ തീരുമാനിച്ചു*
👉 *അന്തർ ജില്ലാ യാത്രകൾ അനുവദിച്ചു*

*കോവിഡ് നിയന്ത്രണം തുടർന്നുകൊണ്ടു തന്നെ ഇതെല്ലാം ആവാമെങ്കിൽ ആരാധനാലയങ്ങൾ മാത്രം അടച്ചിടണമെന്ന കേന്ദ്ര നയം കേരളത്തിലെങ്കിലും എന്ത് കൊണ്ട് തിരുത്തിക്കൂടാ*..??

🔹 *കേരളത്തിൽ കോവിഡ് നിയന്തണ വിധേയമാണ്*
🔹 *അന്യ സംസ്ഥാന -വിദേശ വരവാണ് പുതിയ രോഗികളുടെ വർധനവിന് കാരണം*
🔹 *അവർ നമ്മുടെ ഭാഗമായതിനാൽ അവരെ സ്വീകരിച്ച് സംമ്പർക്കം ഒഴിവാക്കാൻ ശ്രദ്ധ പുലർത്താം.*

*എല്ലാം തുറന്നിട്ടും ആരാധനാലയം മാത്രം അടച്ചിടുന്നതിൽ അയുക്തിയുണ്ട്*

    *സർക്കാർ - ആരോഗ്യ നിർദ്ദേശങ്ങൾ പരിപൂർണ്ണമായി പാലിച്ച് ഗ്രാമങ്ങളിലെ പള്ളികളെങ്കിലും തുറക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടാൻ സമയമായി*


*നമുക്ക് ചെയ്യാവുന്നത്*

1 - *പലരും വന്ന് കേറുമെന്ന സാഹചര്യമുള്ള ടൗണുകൾ ഒഴിവാക്കി ഗ്രാമങ്ങളിലെ പള്ളികൾ മാത്രം തുറക്കാൻ അനുമതി നൽകുക*
2- *രോഗികൾ, കുട്ടികൾ, നിരീക്ഷണത്തിൽ കഴിയേണ്ടവർ മുതലായവരെ ഒഴിവാക്കി ആരോഗ്യവാൻമാർക്ക് മാത്രം പ്രവേശനം അനുവദിക്കുക.*
3 - *പ്രവേശന കവാടത്തിൽ തർമ്മൽ സ്ക്രീനിങ്ങ്.*
4- *പ്രവേശിക്കും മുമ്പ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.*
5 മാസ്ക് ധരിക്കാത്തവർക്ക് 'പ്രവേശനം നിരോധിക്കുക
6- *ബാങ്കിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രം തുറന്ന് പത്ത് മിനിറ്റിനകം ആരാധനകൾ നിർവ്വഹിച്ച്* *(മൊത്തം 15 മിനിറ്റ്) അടച്ചിടുക*
7 - *ഹൗള് ഉപയോഗിക്കാതെ പകരം ടാപ്പ് ഉപയോഗിക്കുക*
8 - *പരമാവധി വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തി വരിക*
9 - *പള്ളിയിൽ കൃത്യമായ അകലം പാലിക്കുക*
10 - *ഓരോ മഹല്ലിലും സ്ഥിര താമസക്കാരായ* *പരിചയമുള്ളവരെ മാത്രം പ്രവേശിപ്പിക്കുക*
11- *ആരാധന കഴിഞ്ഞാൽ കൂട്ടം ചേരാതെ ഉടൻ പിരിഞ്ഞ് പോവുക.*
12- *പള്ളി സമയാസമയങ്ങളിൽ അണുമുക്തമാക്കുക.*
13 - *ഒരു ഗ്രാമത്തിലെ ഒരു പള്ളിയിൽ അധികം പേർ വന്ന് ചേരുന്നത് ഒഴിവാക്കാൻ അതേ സ്ഥലത്തെ നമസ്കാര പള്ളികൾ ഉപയോഗപ്പെടുത്താൻ അനുവദിക്കുക.*
14- *പള്ളിയും പരിസരവും ദിവസേന വൃത്തിയാക്കാൻ വേണ്ട സംവിധാനമൊരുക്കുക.*
15 - *ശുചിത്വ പരിശോധനക്ക് അതാത് പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിലെ ഉത്തരവാദപ്പെട്ടവരെ ചുമതലപ്പെടുത്തുക.*
16- *പള്ളിയുടെ വിസ്തൃതി പരിശോധിച്ച് എത്ര പേർക്ക് സാമൂഹ്യ അകലം പാലിച്ച് ആരാധന നിർവ്വഹിക്കാമെന്ന് കണക്കാക്കി പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുക (ഇപ്പോൾ 50 പേർക്ക് മാത്രം അനുമതി നൽകുന്ന സ്റ്റേജാണെങ്കിൽ അത്രയും പേർക്ക് മാത്രം അനുമതി നൽകുക)*
17 - *പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ കഴിയുന്ന വിധം മാനദണ്ഡങ്ങളും,സംവിധാനവും ഒരുക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും തയ്യാറുള്ള മഹല്ല് കമ്മിറ്റികൾക്ക് മാത്രം അനുമതി നൽകുക.*
18 - *മാനദണ്ഡങ്ങൾ പാലിക്കുവാനും ബോധവർക്കരണം നടത്തുവാനും മേൽ നോട്ടം വഹിക്കാൻ അതാത് മഹല്ല് പരിധിയിൽ താമസിക്കുന്ന മുസ്ലിം ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കുകയും ഇവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.*

  ഇത്തരം യാതൊരു മാനദണ്ഡവും പാലിക്കാതെ കേവലം ഒരു മസ്ക് കെട്ടി ടൗണുകളിലും ഷോപ്പിങ്ങ് സെന്ററുകളിലും പരസ്പരം പരിചയമില്ലാത്തവർ പോലും യഥേഷ്ടം മേഞ്ഞ് നടക്കുന്ന സാഹചര്യം കോവിഡ് വ്യാപന ഭീഷണി ഉയർത്തുന്നില്ലെങ്കിൽ മേൽ മാനദണ്ഡങ്ങളിൽ ആവശ്യമായത് മാത്രം പാലിച്ച്  അഞ്ച് നേരം അംഗശുദ്ധി വരുത്തി കേവലം പതിനഞ്ച് മിനിറ്റ് കൊണ്ട് പള്ളിയിൽ ജുമുഅയും ജമാഅത്തും നടത്തിയാൽ അതു മൂലം മാത്രംകോവിഡിന്റെ സാമൂഹ്യ വ്യാപനം ഉണ്ടാവുമോ??
മറ്റു സമുദായങ്ങളുടെ ആരാധനാലയങ്ങളെക്കുറിച്ച് അവരാണ് ആവശ്യം ഉന്നയിക്കേണ്ടത്

  *കോവിഡും നിയന്ത്രണവും ഇല്ലെങ്കിൽ പോലും വൃത്തിയും ശുചിത്വവും പാലിച്ച്  മാത്രം നടത്തേണ്ട മസ്ജിദിലെ ആരാധന അനുവദിച്ച് കിട്ടാൻ സമുദായം ഒന്നിച്ച് ശബ്ദിക്കാൻ സമയമായില്ലയോ*.?
  *അതോ ഈ വിഷയത്തിലും നാം ഭിന്ന വീക്ഷണത്തിൽ തന്നെയാണോ?*
*അഭിപ്രായങ്ങൾ ഉയരട്ടെ*..
                 

 *അബ്ദുസ്സമദ് പൂക്കോട്ടൂർ*
(  SYS സംസ്ഥാന സെക്രട്ടറി )
*സുന്നി മഹൽ മലപ്പുറം*
  21 - 05 - 20
✍🏼✍🏼✍🏼✍🏼✍🏼✍🏼






[ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, മേയ് 19, ചൊവ്വാഴ്ച

*മൗലാനാ അബ്ദുറഹ്മാൻ ഫള്ഫരി:(ന.മ)* നിശബ്ദ സേവനം, തലമുറകളുടെ നൈരന്തര്യം ********************************* തെന്നിന്ത്യയുടെ ഗുരുവര്യന്മാരിൽ ഉന്നതനാണ് മൗലാന അബ്ദുറഹ്മാൻ ഫള്ഫരി (റ) കൊട്ടിഘോഷങ്ങളോ സ്ഥാനലബ്ദിയോ ഇല്ലാതെ വിശുദ്ധ ഇസ്‌ലാമിന് നിശബ്ദ സേവനം ചെയ്ത് തന്റെ തലമുറകളെ അതേ വഴിയിൽ സജ്ജമാക്കിയ മഹാ മനീഷി... കേരള മുസ്ലിം ചരിത്രത്തിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു പണ്ഡിത കുടുംബമാണ് ഫള്ഫരി കുടുംബം. യമനിൽ നിന്ന് മലബറിലേക്ക് എത്തിയവരാണ് ഇവരുടെ പൂർവ്വീകർ. ആദ്യ കാലത്ത് ചാലിയത്ത് അധിവസിച്ച ഈ കുടുബത്തിന്റെ പിന്മുറക്കാരിൽ ചിലർ പിന്‍ തിരൂരങ്ങാടിയിലേക്കു ചേക്കേറി. ഇവരിൽ മുഹ്‌യിദ്ദീന്‍ അല്‍യറമക്കി എന്ന വ്യക്തി മലപ്പുറത്തെ പടിഞ്ഞാറ്റുമ്മുറിക്കടുത്ത പള്ളിപ്പുറത്ത് താമസമാക്കി. ഈ പള്ളിപ്പുറത്തിന്റെ അറബികരണമാണ് ഫള്ഫരി, പള്ളിപ്പുറത്തുകാരൻ എന്നർത്ഥം. കുന്നുമ്മലിൽ താമസിച്ച മുഹ്യുദീൻ യാറമാക്കിയുടെ പിൻതലമുറക്കാർ അങ്ങനെയാണ് ഫള്ഫരികൾ എണ്ണാടിയപ്പെട്ടത്. യൂസുഫുല്‍ ഫള്ഫരി, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി, അബ്ദുല്‍ റഹ്മാന്‍ ഫള്ഫരി എന്നിവർ പ്രസിദ്ധരായ ഫള്ഫരി പണ്ഡിത മഹത്തുക്കളാണ്. പണ്ഡിതനും സൂഫി വര്യനുനായ മുഹമ്മദ് ഫള്ഫരി മുസ്‌ലിയാരുടെ മകനായി 1914 ലാണ് അബ്ദുര്‍റഹ്മാന്‍ ഫദ്ഫരി ജനിക്കുന്നത്. ബിയ്യക്കുട്ടി എന്നറിയപ്പെട്ട സഫിയ്യ എന്നവരായിരുന്നു മാതാവ്. സ്വദേശമായ പടിഞ്ഞാറ്റുമ്മുറിയില്‍ നിന്ന് തന്നെയായിരുന്നു പ്രാഥമിക മതവിദ്യാഭ്യാസം. പിതാവ് മുഹമ്മദ് ഫള്ഫരി വെല്ലൂർ ലത്വീഫിയ കോളേജിൽ പഠിച്ചു സനദ് നേടിയ പണ്ഡിതനും , ചെമ്മങ്കടവ്, തോഴന്നൂര്‍, പെരിമ്പലം മുള്ള്യാകുര്‍ശി എന്നിവിടങ്ങളിലെല്ലാം ദർസ് നടത്തിയവരുമായിരുന്നു. അബ്ദുറഹ്മാൻ ഫള്ഫരിയെ അദ്ദേഹം ചെമ്മങ്കടവ്, കാനഞ്ചേരി എന്നിവിടങ്ങളിൽ ദർസ് പഠനത്തിനായി തന്റെ കൂടെ കൂട്ടി. മഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരും അബ്ദുറഹ്മാൻ ഫള്ഫരിയുടെ മറ്റൊരു ഗുരുനാഥനാണ്. ദർസ് പഠനത്തിന് ശേഷം ഉപരിപഠനത്തിനു വേണ്ടി തെരഞ്ഞെടുത്തത് തെന്നിന്ത്യയിലെ അൽ അസ്ഹർ എന്നറിയപ്പെട്ട വെല്ലൂർ ബാഖിയാത്തു സ്വാലിഹാത് ആയിരുന്നു, അവിടെ ശൈഖ് അബ്ദുര്‍റഹീം ഹസ്രത്ത്, ശൈഖ് ആദം ഹസ്‌റത്, ശൈഖ് ദിയാഉദ്ദീന്‍ ഹസ്‌റത്, അബ്ദുൽ അലി ഹസ്രത്ത് എന്നിവര്‍ അദ്ദേഹത്തിന്റെ സുപ്രധാന ഗുരുവര്യന്മാരാണ്. അക്കാലത്ത് കൂടെയുള്ള മലയാളി വിദ്യാർഥികളിൽ മർഹൂം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, താജുൽ ഉലമ കെ.കെ സദഖത്തുള്ള മുസ്‌ലിയാർ എന്നിവർ ഉൾപ്പെടുന്നു . മൂന്ന് വര്‍ഷത്ത വെല്ലൂർ ജീവിതത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ ഉടൻ അദ്ദേഹം ദർസ് ആരംഭിച്ചു. തന്റെ പിതാവിൽ നിന്ന് താൻ ഓതിപ്പഠിച്ച കാനഞ്ചേരിയിൽ 1941 മുതൽ അദ്ദേഹത്തിന്റെ ദർസ് ആരംഭിച്ചു, 1946 മുതൽ 12 വർഷത്തോളം ചെമ്മങ്കടവിലും പിന്നീട് ഒരു വര്‍ഷം കറുവന്‍തിരുത്തിയിലും ഏഴു വര്‍ഷം മേല്‍മുറി പൊടിയാട്ടും ഹസ്രത്ത് ഫള്ഫരി ദര്‍സ് നടത്തി. പിന്നീട് 1967 ൽ താൻ പഠിച്ച കലാലയമായ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിലേക്ക് ക്ഷണം ലഭിക്കുകയും അവിടെ നാല് വർഷം മുദരിസായും 3 വർഷം (1971- 74) പ്രിൻസിപ്പൽ ആയും സേവനം ചെയ്തു. ബാഖിയാത്തിലെ ആറാം പ്രിൻസിപ്പൽ ആയിരുന്നു അദ്ദേഹം. കുട്ടി മുസ്‌ലിയാർ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. കുട്ടി മുസ്ലിയാരുടെ ദർസ് അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു. അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അധ്യാപന ശൈലി വിദ്യാർത്ഥികൾ ഏറെ ഇഷ്ടപ്പെട്ടു. വിഷയങ്ങൾ സമർത്ഥിക്കാൻ അദ്ദേഹത്തിന്റെ പാടവം വളരെ വലുതായിരുന്നു. കേരളത്തിന്റെ ഇസ്ലാമിക ചലനങ്ങൾക്ക് ചുക്കാൻ പിടിച്ച ഒട്ടനവധി പണ്ഡിത മഹത്തുക്കൾ അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളിൽ ഉൾപ്പെടുന്നു. തനിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിലെ ഒട്ടേറെ പണ്ഡിതരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി ഉണ്ട് . പാനൂര്‍ ഇസ്മയിൽ പൂക്കോയതങ്ങള്‍, ഏഴിമല സയ്യിദ് ഇബ്രാഹീം മുസ്‌ലിയാര്‍, , പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, തേനു മുസ്‌ലിയാര്‍, വെള്ളില മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അബൂബക്കർ ശാലിയാത്തി, മൂസക്കുട്ടി ഹസ്രത്ത് എന്നിവരെല്ലാം അദ്ദേഹത്തിൽ നിന്ന് വിദ്യ നുകർന്നവരാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവർക്ക് പുറമെ ശ്രീലങ്ക, മലേഷ്യ,ഇന്തോന്യേഷ്യ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളില്‍ നിന്നും അദ്ദേഹത്തിന് നിരവധി ശിഷ്യരുണ്ട്. ദാറുൽ ഉലൂം ദേവ്ബന്ദുമായി ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം അവിടുത്തെ അധ്യാപകരുമായി കത്തിടപാടുകൾ നടത്തിയിരുന്നു. ദേവ്ബന്ദി പണ്ഡിതന്മാരിൽ പ്രമുഖരെ പരാമർശിച്ചു കൊണ്ട് അവർക്കെതിരായി കേരളത്തിൽ പ്രചാരണം കൊഴുത്തപ്പോൾ അദ്ദേഹം ദേവ്ബന്ദി ഉലമാക്കൾക്ക് വേണ്ടി നിലകൊണ്ടു. ശൈഖ് ഹസൻ ഹസ്രത്തിനൊപ്പം അഖില കേരള ജംഇയ്യത്തുൽ ഉലമായിൽ അദ്ദേഹം സജീവമാവുകയും അവരുടെ ജംഇയ്യത്ത് മാസികയിൽ ലേഖനങ്ങളെഴുതുകയും ചെയ്തു. ശൈഖ് ഹസൻ ഹസ്രത്തുമായി ആത്മബന്ധം പുലർത്തിയിരുന്നു. വേലൂർ ബാഖിയാ ത്തിലെ പ്രിൻസിപ്പൽ ആയിരുന്ന ശൈഖ് ഹസൻ ഹസ്രത്ത് തത്സ്ഥാനത്ത് നിന്ന് നിന്ന് വിരമിച്ച ഉടനെയാണ് 1971 ൽ അടുത്ത പ്രിൻസിപ്പൽ ആയി അല്ലാമാ ഫള്ഫരി നിയമിതനാവുന്നത്. അറബി, ഉറുദു,തമിഴ്, ഫാർസി ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിയുന്നു. അദ്ദേഹം മദ്രാസ് യൂനിവേഴ്‌സിറ്റിയിലെ പൗരസ്ത്യ ഭാഷാ പരീക്ഷാബോര്‍ഡില്‍ അംഗമായിരുന്നു. മതവിധികൾ പറയുമായിരുന്നെങ്കിലും അത് ക്രോഡീകരിക്കപ്പെട്ടിട്ടില്ല. ചില പ്രധാന കിതാബുകള്‍ക്ക് അടിക്കുറിപ്പുകളും മറ്റും എഴുതിയെങ്കിലും അതൊന്നും പ്രദിദ്ധീകരിക്കപ്പെട്ടിട്ടില്ല. അറബി ഭാഷയിൽ നല്ലൊരു കവിയായിരുന്ന അദ്ദേഹം ഒട്ടേറെ പ്രശംസാ, വിലാപ, പ്രാര്‍ത്ഥനാ കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ദയൂബന്തിലെ അധ്യാപകരായിരുന്ന മൗലാന ബശീര്‍ അഹ്മദ് ഖാന്‍, ശൈഖ് ശഹീര്‍ മദനി എന്നിവരുടെ മരണത്തില്‍ വിലാപ കാവ്യമെഴുതി അയച്ചിരുന്നു. തലയെടുപ്പ് പേരിൽ മാത്രമായിരുന്നില്ല. ഗാംഭീര്യവും പ്രൗഢിയും വിളിച്ചോതിയ മുഖഭാവം അദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വിവിധ പ്രശ്നങ്ങളുമായി ആളുകൾ സമീപിക്കുകയും അവയെല്ലാം ചർച്ചകൾ നടത്തി പരിഹരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അദ്ധ്യാപനം പോലെ ആകർഷണീയമായതായിരുന്നു അദേഹത്തിന്റെ പ്രഭാഷണ ശൈലി. ആരാധനകളിൽ നിഷ്ഠ പുകഴ്ത്തുകയും സൂക്ഷ്മതയുള്ള ജീവിതം നയിക്കുകയും ചെയ്ത അദ്ദേഹത്തിന് ഖിബ്‌ല നിർണ്ണയത്തിലും പ്രവീണ്യമുണ്ടായിരുന്നു. ഗഹനമായ പാണ്ഡിത്യം ഉണ്ടായിരുന്നെങ്കിലും ഏറെ വിനയാന്വിതനായിരുന്നു അദ്ദേഹം, ബഹളങ്ങളോ പ്രസിദ്ധിയോ ആഗ്രഹിക്കാത്ത അദ്ദേഹം ഏകാന്തതയെ ഏറെ ഇഷ്ടപ്പെട്ടു, സംഘടനാ കെട്ടുപാടുകളിൽ നിന്ന് മോചിതനായിരുന്നെങ്കിലും എല്ലാവരുമായും നല്ല അടുപ്പം പുലർത്തി. ബാഖിയാതില്‍ നിന്നും 1974 ന്റെ ആരംഭത്തിൽ ബലി പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയപ്പോൾ അസുഖ ബാധിതനായി.പിന്നീട് തിരികെ ചെല്ലാൻ സാധിച്ചില്ല. അവധിക്ക് വരുമ്പോൾ എല്ലാവരോടും യാത്ര പറഞ്ഞായിരുന്നത്രേ അവിടെ നിന്ന് തിരിച്ചത്, വീട്ടിൽ വയനയുമായി കഴിഞ്ഞു കൂടിയ അദ്ദേഹത്തെ സന്ദർശിക്കാൻ ഒട്ടേറെ ആളുകൾ എത്തുമായിരുന്നു. ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുമ്പോഴും മതപരമായ സംശയങ്ങൾക്കുള്ള മറുപടികളും മധ്യസ്ഥതയും മുറപോലെ നടന്നു. ബാഖിയത്തിലെ നൂറാം വാർഷികം ആ വർഷം നിശ്ചയിച്ചിരുന്നു. തന്റെ പകരമായി ഓ.കെ അബ്ദുറഹ്മാൻ ഹസ്രത്തിനെ ബാഖിയത്തിലേക്ക് അദ്ദേഹം അയച്ചു. 1974 ജൂലൈ 5 ന് പ്രഭാതത്തിൽ വിശുദ്ധ കലിമ ഉച്ചരിച്ചു കൊണ്ട് അദ്ദേഹം വിടപറഞ്ഞു. പല തവണകളായി നടന്ന മയ്യിത് നമസ്‌കാരത്തില്‍ ആയിരങ്ങൾ പങ്കെടുത്തു. പടിഞ്ഞാറ്റുമ്മുറി ഈസ്റ്റ് ജുമാ മസ്ജിദിന്റെ ചാരത്ത് അദ്ദേഹത്തെ ഖബറടക്കി. ഫള്ഫരി ഹസ്രത്തിന്റെ വൈജ്ഞാനിക തപസ്യ അദ്ദേഹത്തിന്റെ പിന്തലമുറക്കാർ ഏറ്റെടുത്തു. മക്കളും മരുമക്കളും പേരമക്കളുമെല്ലാം വൈജ്ഞാനിക രംഗത്ത് വലിയ അടയാളപ്പെടുത്തലുകൾ നടത്തിയവരാണ്. തന്റെ കുടുംബം അന്ത്യ നാൾ വരെ ഇൽമിനെ വാഹകരാൽ സജീവമായിരിക്കണം എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവത്രെ. മൂത്ത മകന്‍ മുഹമ്മദ് സാലിം ഫദ്ഫരി (1945-2008) പണ്ഡിതനും സാമൂഹിക പരിഷകര്‍ത്താവുമായിരുന്നു. ദയൂബന്ദിൽ നിന്ന് സനദ് കരസ്ഥമാക്കിയാ അദ്ദേഹം വലിയ പണ്ഡിതനും മുദാരിസും അനേകം സ്ഥാപനങ്ങളും, പള്ളികളും ഉയരാൻ കാരണക്കാരനാവുകയും ചെയ്ത മഹാനാണ്. ജംഇയ്യത്, ജിഹാദ് എന്നീ മാസികകളുടെ പത്രാധിപനുമായിരുന്നു. സയ്യിദ് ഖുതുബിന്റെ അല്‍ അദാലതുല്‍ ഇജ്തിമാഇയ്യ ഫില്‍ ഇസ്‌ലാം എന്ന കൃതി വിവര്‍ത്തനം ചെയ്ത് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫള്ഫരി ഹസ്രത്തിന്റെ മറ്റൊരു പുത്രനായ അബൂ സുഹൈല്‍ അന്‍വര്‍ അബ്ദുല്ല ഫദ്ഫരി പ്രതിഭാധനനായ പണ്ഡിതനാണ്. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ബാഖവി ബിരുദം കരസ്ഥമാക്കിയ അദ്ദേഹം മുണ്ടുപറമ്പ്, പൊന്നാനി, മേൽമുറി എന്നിവിടങ്ങളിലെ അദ്യാപന ജീവിതത്തിന് ശേഷം പ്രവാസ ജീവിതം ആരംഭിച്ചു. അന്നു മുതല്‍ സഊദിയിൽ വൈജ്ഞാനിക പ്രസരണവും ഗ്രന്ഥ രചനയുമായി തിളങ്ങി നിൽക്കുന്നു. കര്‍മശാസ്ത്രം, നിദാനശാസ്ത്രം, അറബി വ്യാകരണം, സാഹിത്യം, ഖുര്‍ആന്‍ വ്യാഖ്യാനം എന്നീ മേഖലയിലായി 20 ലധികം അറബി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടണ്ട്, തഫ്‌സീർ ജലാലൈനിക്ക് അദ്ദേഹം എഴുതിയ നാല് വാല്യങ്ങളുള്ള ഹാശിയ പ്രധാനമാണ്. അറബി ഭാഷയിൽ നല്ലൊരു കവി കൂടിയായ ഇദ്ദേഹത്തിന് മലയാളത്തിലും ഉര്‍ദുവിലും ചില ഗ്രന്ഥങ്ങളുണ്ട്. *********************************** ✍️ മമ്മൂട്ടി അഞ്ചുകുന്ന്

[ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.*മൗലാനാ അബ്ദുറഹ്മാൻ ഫള്ഫരി:(ന.മ)*

നിശബ്ദ സേവനം,  തലമുറകളുടെ നൈരന്തര്യം
*********************************
തെന്നിന്ത്യയുടെ ഗുരുവര്യന്മാരിൽ ഉന്നതനാണ് മൗലാന അബ്ദുറഹ്മാൻ ഫള്ഫരി (റ) കൊട്ടിഘോഷങ്ങളോ സ്ഥാനലബ്ദിയോ ഇല്ലാതെ വിശുദ്ധ ഇസ്‌ലാമിന് നിശബ്ദ സേവനം ചെയ്ത് തന്റെ തലമുറകളെ അതേ വഴിയിൽ സജ്ജമാക്കിയ മഹാ മനീഷി...

കേരള മുസ്ലിം ചരിത്രത്തിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു പണ്ഡിത കുടുംബമാണ് ഫള്ഫരി കുടുംബം. യമനിൽ നിന്ന് മലബറിലേക്ക് എത്തിയവരാണ് ഇവരുടെ പൂർവ്വീകർ. ആദ്യ കാലത്ത്  ചാലിയത്ത് അധിവസിച്ച ഈ കുടുബത്തിന്റെ പിന്മുറക്കാരിൽ ചിലർ  പിന്‍   തിരൂരങ്ങാടിയിലേക്കു ചേക്കേറി. ഇവരിൽ   മുഹ്‌യിദ്ദീന്‍ അല്‍യറമക്കി എന്ന വ്യക്തി മലപ്പുറത്തെ  പടിഞ്ഞാറ്റുമ്മുറിക്കടുത്ത  പള്ളിപ്പുറത്ത് താമസമാക്കി. ഈ പള്ളിപ്പുറത്തിന്റെ അറബികരണമാണ് ഫള്ഫരി, പള്ളിപ്പുറത്തുകാരൻ എന്നർത്ഥം. കുന്നുമ്മലിൽ താമസിച്ച മുഹ്യുദീൻ യാറമാക്കിയുടെ പിൻതലമുറക്കാർ   അങ്ങനെയാണ് ഫള്ഫരികൾ എണ്ണാടിയപ്പെട്ടത്. യൂസുഫുല്‍ ഫള്ഫരി, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി, അബ്ദുല്‍ റഹ്മാന്‍ ഫള്ഫരി എന്നിവർ പ്രസിദ്ധരായ ഫള്ഫരി പണ്ഡിത മഹത്തുക്കളാണ്.

പണ്ഡിതനും സൂഫി വര്യനുനായ മുഹമ്മദ് ഫള്ഫരി  മുസ്‌ലിയാരുടെ  മകനായി 1914 ലാണ് അബ്ദുര്‍റഹ്മാന്‍ ഫദ്ഫരി ജനിക്കുന്നത്.
ബിയ്യക്കുട്ടി എന്നറിയപ്പെട്ട  സഫിയ്യ എന്നവരായിരുന്നു  മാതാവ്.  സ്വദേശമായ   പടിഞ്ഞാറ്റുമ്മുറിയില്‍ നിന്ന് തന്നെയായിരുന്നു പ്രാഥമിക മതവിദ്യാഭ്യാസം. പിതാവ് മുഹമ്മദ് ഫള്ഫരി വെല്ലൂർ ലത്വീഫിയ കോളേജിൽ പഠിച്ചു സനദ് നേടിയ പണ്ഡിതനും , ചെമ്മങ്കടവ്, തോഴന്നൂര്‍, പെരിമ്പലം മുള്ള്യാകുര്‍ശി എന്നിവിടങ്ങളിലെല്ലാം ദർസ് നടത്തിയവരുമായിരുന്നു.  അബ്ദുറഹ്മാൻ ഫള്ഫരിയെ അദ്ദേഹം ചെമ്മങ്കടവ്, കാനഞ്ചേരി എന്നിവിടങ്ങളിൽ ദർസ് പഠനത്തിനായി
 തന്റെ കൂടെ കൂട്ടി.  മഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരും അബ്ദുറഹ്മാൻ ഫള്ഫരിയുടെ മറ്റൊരു ഗുരുനാഥനാണ്.

ദർസ് പഠനത്തിന് ശേഷം ഉപരിപഠനത്തിനു വേണ്ടി തെരഞ്ഞെടുത്തത് തെന്നിന്ത്യയിലെ അൽ അസ്ഹർ എന്നറിയപ്പെട്ട വെല്ലൂർ ബാഖിയാത്തു സ്വാലിഹാത് ആയിരുന്നു, അവിടെ ശൈഖ്  അബ്ദുര്‍റഹീം ഹസ്രത്ത്, ശൈഖ് ആദം ഹസ്‌റത്, ശൈഖ് ദിയാഉദ്ദീന്‍ ഹസ്‌റത്, അബ്ദുൽ അലി ഹസ്രത്ത്  എന്നിവര്‍ അദ്ദേഹത്തിന്റെ സുപ്രധാന  ഗുരുവര്യന്മാരാണ്. അക്കാലത്ത് കൂടെയുള്ള  മലയാളി വിദ്യാർഥികളിൽ  മർഹൂം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, താജുൽ ഉലമ കെ.കെ  സദഖത്തുള്ള മുസ്‌ലിയാർ എന്നിവർ ഉൾപ്പെടുന്നു . മൂന്ന് വര്‍ഷത്ത വെല്ലൂർ ജീവിതത്തിന് ശേഷം   കേരളത്തിലേക്ക് തിരിച്ചെത്തിയ ഉടൻ അദ്ദേഹം ദർസ് ആരംഭിച്ചു.  തന്റെ പിതാവിൽ നിന്ന് താൻ ഓതിപ്പഠിച്ച  കാനഞ്ചേരിയിൽ 1941 മുതൽ അദ്ദേഹത്തിന്റെ
ദർസ് ആരംഭിച്ചു,  1946 മുതൽ 12 വർഷത്തോളം ചെമ്മങ്കടവിലും  പിന്നീട് ഒരു വര്‍ഷം കറുവന്‍തിരുത്തിയിലും ഏഴു വര്‍ഷം മേല്‍മുറി പൊടിയാട്ടും  ഹസ്രത്ത് ഫള്ഫരി ദര്‍സ് നടത്തി. പിന്നീട് 1967 ൽ  താൻ പഠിച്ച കലാലയമായ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിലേക്ക് ക്ഷണം ലഭിക്കുകയും അവിടെ നാല് വർഷം മുദരിസായും 3 വർഷം (1971- 74)  പ്രിൻസിപ്പൽ ആയും സേവനം ചെയ്തു. ബാഖിയാത്തിലെ ആറാം പ്രിൻസിപ്പൽ ആയിരുന്നു അദ്ദേഹം.

കുട്ടി മുസ്‌ലിയാർ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. കുട്ടി മുസ്ലിയാരുടെ ദർസ് അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു.
അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ  അധ്യാപന ശൈലി വിദ്യാർത്ഥികൾ ഏറെ ഇഷ്ടപ്പെട്ടു. വിഷയങ്ങൾ സമർത്ഥിക്കാൻ അദ്ദേഹത്തിന്റെ പാടവം വളരെ വലുതായിരുന്നു.

കേരളത്തിന്റെ ഇസ്ലാമിക ചലനങ്ങൾക്ക് ചുക്കാൻ പിടിച്ച ഒട്ടനവധി പണ്ഡിത മഹത്തുക്കൾ അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളിൽ ഉൾപ്പെടുന്നു. തനിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിലെ ഒട്ടേറെ പണ്ഡിതരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി ഉണ്ട് . പാനൂര്‍ ഇസ്മയിൽ  പൂക്കോയതങ്ങള്‍, ഏഴിമല സയ്യിദ് ഇബ്രാഹീം മുസ്‌ലിയാര്‍, , പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍,  തേനു മുസ്‌ലിയാര്‍, വെള്ളില മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അബൂബക്കർ ശാലിയാത്തി,  മൂസക്കുട്ടി ഹസ്രത്ത് എന്നിവരെല്ലാം അദ്ദേഹത്തിൽ നിന്ന് വിദ്യ നുകർന്നവരാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവർക്ക് പുറമെ  ശ്രീലങ്ക, മലേഷ്യ,ഇന്തോന്യേഷ്യ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളില്‍ നിന്നും അദ്ദേഹത്തിന് നിരവധി ശിഷ്യരുണ്ട്.

ദാറുൽ ഉലൂം ദേവ്ബന്ദുമായി ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം അവിടുത്തെ അധ്യാപകരുമായി കത്തിടപാടുകൾ നടത്തിയിരുന്നു. ദേവ്ബന്ദി പണ്ഡിതന്മാരിൽ പ്രമുഖരെ പരാമർശിച്ചു കൊണ്ട്  അവർക്കെതിരായി കേരളത്തിൽ പ്രചാരണം കൊഴുത്തപ്പോൾ അദ്ദേഹം ദേവ്ബന്ദി ഉലമാക്കൾക്ക് വേണ്ടി നിലകൊണ്ടു. ശൈഖ് ഹസൻ ഹസ്രത്തിനൊപ്പം അഖില കേരള ജംഇയ്യത്തുൽ ഉലമായിൽ അദ്ദേഹം സജീവമാവുകയും അവരുടെ ജംഇയ്യത്ത് മാസികയിൽ ലേഖനങ്ങളെഴുതുകയും ചെയ്തു. ശൈഖ് ഹസൻ ഹസ്രത്തുമായി ആത്മബന്ധം പുലർത്തിയിരുന്നു. വേലൂർ  ബാഖിയാ ത്തിലെ പ്രിൻസിപ്പൽ ആയിരുന്ന ശൈഖ് ഹസൻ ഹസ്രത്ത് തത്സ്ഥാനത്ത് നിന്ന്  നിന്ന് വിരമിച്ച ഉടനെയാണ്   1971 ൽ അടുത്ത പ്രിൻസിപ്പൽ ആയി  അല്ലാമാ ഫള്ഫരി നിയമിതനാവുന്നത്. 

അറബി, ഉറുദു,തമിഴ്,  ഫാർസി ഭാഷകളിൽ അദ്ദേഹത്തിന്  പ്രാവീണ്യമുണ്ടായിയുന്നു. അദ്ദേഹം മദ്രാസ് യൂനിവേഴ്‌സിറ്റിയിലെ പൗരസ്ത്യ ഭാഷാ പരീക്ഷാബോര്‍ഡില്‍ അംഗമായിരുന്നു. മതവിധികൾ പറയുമായിരുന്നെങ്കിലും അത് ക്രോഡീകരിക്കപ്പെട്ടിട്ടില്ല. ചില പ്രധാന  കിതാബുകള്‍ക്ക് അടിക്കുറിപ്പുകളും മറ്റും എഴുതിയെങ്കിലും അതൊന്നും പ്രദിദ്ധീകരിക്കപ്പെട്ടിട്ടില്ല.  അറബി ഭാഷയിൽ നല്ലൊരു  കവിയായിരുന്ന അദ്ദേഹം ഒട്ടേറെ  പ്രശംസാ, വിലാപ, പ്രാര്‍ത്ഥനാ കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ദയൂബന്തിലെ അധ്യാപകരായിരുന്ന മൗലാന  ബശീര്‍ അഹ്മദ് ഖാന്‍, ശൈഖ് ശഹീര്‍ മദനി എന്നിവരുടെ മരണത്തില്‍ വിലാപ കാവ്യമെഴുതി അയച്ചിരുന്നു.

തലയെടുപ്പ് പേരിൽ മാത്രമായിരുന്നില്ല. ഗാംഭീര്യവും പ്രൗഢിയും വിളിച്ചോതിയ മുഖഭാവം അദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വിവിധ പ്രശ്നങ്ങളുമായി ആളുകൾ സമീപിക്കുകയും അവയെല്ലാം ചർച്ചകൾ നടത്തി പരിഹരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അദ്ധ്യാപനം പോലെ  ആകർഷണീയമായതായിരുന്നു അദേഹത്തിന്റെ  പ്രഭാഷണ ശൈലി. ആരാധനകളിൽ നിഷ്ഠ പുകഴ്ത്തുകയും സൂക്ഷ്മതയുള്ള ജീവിതം നയിക്കുകയും ചെയ്ത അദ്ദേഹത്തിന് ഖിബ്‌ല നിർണ്ണയത്തിലും പ്രവീണ്യമുണ്ടായിരുന്നു. 
ഗഹനമായ പാണ്ഡിത്യം ഉണ്ടായിരുന്നെങ്കിലും ഏറെ വിനയാന്വിതനായിരുന്നു അദ്ദേഹം, ബഹളങ്ങളോ പ്രസിദ്ധിയോ ആഗ്രഹിക്കാത്ത അദ്ദേഹം  ഏകാന്തതയെ ഏറെ ഇഷ്ടപ്പെട്ടു, സംഘടനാ കെട്ടുപാടുകളിൽ നിന്ന് മോചിതനായിരുന്നെങ്കിലും എല്ലാവരുമായും നല്ല അടുപ്പം പുലർത്തി.

  ബാഖിയാതില്‍ നിന്നും 1974 ന്റെ ആരംഭത്തിൽ ബലി പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയപ്പോൾ അസുഖ ബാധിതനായി.പിന്നീട് തിരികെ ചെല്ലാൻ സാധിച്ചില്ല. അവധിക്ക് വരുമ്പോൾ എല്ലാവരോടും യാത്ര പറഞ്ഞായിരുന്നത്രേ അവിടെ നിന്ന് തിരിച്ചത്,  വീട്ടിൽ വയനയുമായി കഴിഞ്ഞു കൂടിയ  അദ്ദേഹത്തെ സന്ദർശിക്കാൻ ഒട്ടേറെ ആളുകൾ എത്തുമായിരുന്നു. ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുമ്പോഴും മതപരമായ സംശയങ്ങൾക്കുള്ള മറുപടികളും  മധ്യസ്ഥതയും  മുറപോലെ നടന്നു. ബാഖിയത്തിലെ നൂറാം വാർഷികം ആ വർഷം നിശ്ചയിച്ചിരുന്നു. തന്റെ പകരമായി ഓ.കെ അബ്ദുറഹ്മാൻ ഹസ്രത്തിനെ ബാഖിയത്തിലേക്ക് അദ്ദേഹം അയച്ചു.  1974 ജൂലൈ 5 ന് പ്രഭാതത്തിൽ വിശുദ്ധ കലിമ ഉച്ചരിച്ചു കൊണ്ട് അദ്ദേഹം വിടപറഞ്ഞു. 
 പല തവണകളായി നടന്ന മയ്യിത് നമസ്‌കാരത്തില്‍ ആയിരങ്ങൾ പങ്കെടുത്തു.  പടിഞ്ഞാറ്റുമ്മുറി ഈസ്റ്റ് ജുമാ മസ്ജിദിന്റെ ചാരത്ത് അദ്ദേഹത്തെ ഖബറടക്കി.

ഫള്ഫരി ഹസ്രത്തിന്റെ വൈജ്ഞാനിക തപസ്യ അദ്ദേഹത്തിന്റെ പിന്തലമുറക്കാർ ഏറ്റെടുത്തു.   മക്കളും മരുമക്കളും പേരമക്കളുമെല്ലാം വൈജ്ഞാനിക രംഗത്ത് വലിയ  അടയാളപ്പെടുത്തലുകൾ നടത്തിയവരാണ്. തന്റെ കുടുംബം അന്ത്യ നാൾ വരെ ഇൽമിനെ വാഹകരാൽ സജീവമായിരിക്കണം എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവത്രെ.

 മൂത്ത മകന്‍ മുഹമ്മദ് സാലിം ഫദ്ഫരി (1945-2008) പണ്ഡിതനും സാമൂഹിക പരിഷകര്‍ത്താവുമായിരുന്നു. ദയൂബന്ദിൽ നിന്ന്  സനദ് കരസ്ഥമാക്കിയാ  അദ്ദേഹം വലിയ പണ്ഡിതനും മുദാരിസും അനേകം  സ്ഥാപനങ്ങളും,  പള്ളികളും ഉയരാൻ കാരണക്കാരനാവുകയും ചെയ്ത മഹാനാണ്.  ജംഇയ്യത്, ജിഹാദ് എന്നീ മാസികകളുടെ പത്രാധിപനുമായിരുന്നു. സയ്യിദ് ഖുതുബിന്റെ അല്‍ അദാലതുല്‍ ഇജ്തിമാഇയ്യ ഫില്‍ ഇസ്‌ലാം എന്ന കൃതി  വിവര്‍ത്തനം ചെയ്ത് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫള്ഫരി ഹസ്രത്തിന്റെ മറ്റൊരു പുത്രനായ
അബൂ സുഹൈല്‍ അന്‍വര്‍ അബ്ദുല്ല ഫദ്ഫരി   പ്രതിഭാധനനായ പണ്ഡിതനാണ്.
വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന്  ഒന്നാം റാങ്കോടെ ബാഖവി ബിരുദം കരസ്ഥമാക്കിയ അദ്ദേഹം  മുണ്ടുപറമ്പ്, പൊന്നാനി, മേൽമുറി എന്നിവിടങ്ങളിലെ അദ്യാപന ജീവിതത്തിന് ശേഷം പ്രവാസ ജീവിതം ആരംഭിച്ചു.  അന്നു മുതല്‍ സഊദിയിൽ വൈജ്ഞാനിക പ്രസരണവും ഗ്രന്ഥ രചനയുമായി തിളങ്ങി നിൽക്കുന്നു. 
കര്‍മശാസ്ത്രം, നിദാനശാസ്ത്രം, അറബി വ്യാകരണം, സാഹിത്യം, ഖുര്‍ആന്‍ വ്യാഖ്യാനം എന്നീ മേഖലയിലായി 20 ലധികം അറബി  ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടണ്ട്, തഫ്‌സീർ ജലാലൈനിക്ക് അദ്ദേഹം എഴുതിയ നാല് വാല്യങ്ങളുള്ള ഹാശിയ പ്രധാനമാണ്.  അറബി ഭാഷയിൽ നല്ലൊരു കവി കൂടിയായ ഇദ്ദേഹത്തിന്  മലയാളത്തിലും ഉര്‍ദുവിലും ചില ഗ്രന്ഥങ്ങളുണ്ട്.

***********************************
 ✍️ മമ്മൂട്ടി അഞ്ചുകുന്ന്]