2015, മേയ് 28, വ്യാഴാഴ്‌ച

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഒരു കോടി രൂപ ശമ്പളത്തില്‍ 500 പേരെ നിയമിക്കുന്നു

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]

മുംബൈ: പ്രതിവര്‍ഷം ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് ഇ-കൊമേഴ്‌സ് കമ്പനികള്‍ 500ഓളം പേരെ നിയമിക്കുന്നു. ഫ് ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍, ഒല, ഉബര്‍, ക്വിക്കര്‍, കോമണ്‍ഫ്ലോര്‍, യെപ്മി, ഒഎല്‍എക്‌സ്, ജംഗ്ലി, ഫാഷന്‍ആന്റ് യു, ഹങ്കാമ, ബുക്ക്‌മൈഷോ, ജബോങ്, ക്ലിയര്‍ട്രിപ്പ്, ലെന്‍സ്‌കാര്‍ട്ട് തുടങ്ങിയ കമ്പനികളാണ് ഒരു കോടി രൂപ വാഗ്ദാനംചെയ്ത് ജീവനക്കാരെ തേടുന്നത്. 

പ്രധാനമായും പ്രൊഡക്ട് മാനേജുമെന്റ്, ടെക്‌നോളജി വിഭാഗങ്ങളിലാണ് നിയമനം. ആര്‍ജിഎഫ് എക്‌സിക്യുട്ടീവ് സര്‍ച്ച്, ലോങ്ഹൗസ് കണ്‍സള്‍ട്ടിങ്, എബിസി കണ്‍സള്‍ട്ടന്റ്‌സ് തുടങ്ങിയ സ്ഥാപനങ്ങളാണ് ഇ-കൊമേഴ്‌സ് ഭീമന്മാര്‍ക്കുവേണ്ടി ഉദ്യോഗാര്‍ത്ഥികളെ പരതുന്നത്. 

നിക്ഷേപമായെത്തുന്ന കോടിക്കണക്കിന് രൂപ ചെലവഴിക്കാന്‍ മാര്‍ഗങ്ങളന്വേഷിക്കുകയാണ്. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍. മികച്ച ഉദ്യോഗാര്‍ഥികളെ നിയമിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക-ഇവ രണ്ടുമാണ് ഈ സ്ഥാപനങ്ങള്‍ക്കുമുന്നിലുള്ളത്. ഈ സാഹചര്യത്തില്‍ എത്ര ശമ്പളം നല്‍കിയാലും മികച്ചവരെതന്നെ നിയമിക്കുകയെന്നതന്ത്രമാണ് സ്വീകരിക്കുന്നതെന്ന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിലെ ഹ്യുമണ്‍ റിസോഴ്‌സസ് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: