2015, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

വധഭീഷണിയെത്തുടര്‍ന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ വീടിന്റെ സുരക്ഷ ഉയര്‍ത്തി

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]
ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ ദയാഹര്‍ജി തള്ളിയ സുപ്രീം കോടതി ബഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വധഭീഷണി. ഭീഷണിയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 

എന്ത് സുരക്ഷയുണ്ടെങ്കിലും നിങ്ങളെ നശിപ്പിക്കും എന്ന് എഴുതിയ അജ്ഞാത കത്താണ് ജസ്റ്റിസ് മിശ്രയ്ക്ക് ലഭിച്ചത്. ഭീഷണിക്കത്ത് വ്യാജമല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കത്തയക്കും മുമ്പ് കത്തയച്ച ആള്‍ മിശ്രയുടെ വീട് നിരീക്ഷിചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. മിശ്രയുടെ വീടും പരിസരവും കത്തയച്ച ആള്‍ക്ക് നന്നായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 

ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല. സി. പന്ത്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് മേമന്റെ ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് പ്രഫുല്ല. സി. പന്ത്, ജസ്റ്റിസ് അമിതാവ് റോയി എന്നിവരുടെ വീടിനും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

മേമന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവേ, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെ ത്തുടര്‍ന്നാണ് വിപുലമായ ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ടത്.

1993ല്‍ മുംബൈയില്‍ 257 പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പരക്ക് ഉത്തരവാദികളായ പ്രതികളിലൊരാളാണ് തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്‍. ഇയാള്‍ കുറ്റക്കാരനാണെന്ന് 2007ലാണ് കോടതി വിധിച്ചത്. സഹോദരനായ ടൈഗര്‍ മേമനും അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമും ചേര്‍ന്നാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്. ഇതിനായുള്ള സാമ്പത്തിക സഹായം ചെയയ്തത് യൂക്കൂബ് മേമനായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ജാമ്യമില്ലാ കേസ്

[തിരുവനന്തപുരം: മേയർ ആ ര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എ യും ഉൾപ്പെടെ അഞ്ചുപേർ ക്കെതിരെ ജാമ്യമില്ലാ വകു പ്പുകൾ പ്രകാരം കേസെ...