2016, മാർച്ച് 9, ബുധനാഴ്‌ച

യമുനാതീരത്തെ മലിനീകരണം: ശ്രീ ശ്രീ രവിശങ്കര്‍ 100 കോടി പിഴയടക്കണം

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]

ന്യൂഡല്‍ഹി: യമുനാ തീരത്തെ മലിനീകരണവുമായി ബന്ധപ്പെട്ട് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ 100 കോടി രൂപ പിഴയടക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. മൂന്ന് ദിവസത്തെ ലോക സാംസ്‌കാരികോത്സവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ യമുനാതീരത്ത് ഒരുക്കിയ മേക്ക്ഷിഫ്റ്റ് വില്ലേജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് മലിനീകരണം. അതേസമയം, പരിപാടിക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് ഹരിത ട്രൈബ്യൂണല്‍ തീരുമാനിക്കും.

പ്രൊഫ സി.ആര്‍ ബാബു സ്ഥലം പരിശോധിച്ചു. നദീതീരത്ത് വ്യാപകമായ നാശനഷ്ടമാണ് പുതിയ നിര്‍മ്മാണങ്ങളുണ്ടാക്കിയിട്ടുള്ളത്. 100 മുതല്‍ 120 കോടി വരെ ഇതിന് പിഴ ഈടാക്കാമെന്നും നാശന്ഷ്ടങ്ങള്‍ പഠിക്കാന്‍ വേണ്ടി ട്രൈബ്യൂണല്‍ നിയോഗിച്ച പ്രൊഫ സി.ആര്‍ ബാബു വ്യക്തമാക്കി.

യോഗാ, ധ്യാന പരിപാടികള്‍, സമാധാന പരിപാടികള്‍, സാംസ്‌കാരിക പരിപാടികളെന്നിവയാണ് സംഘടിപ്പിക്കുന്നത്. ഇതിനായി നദീതീരത്തെ 50 മുതല്‍ 60 ഹെക്ടര്‍ വരെ സ്ഥലമാണ് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ കയ്യേറിയിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി വലിയ രീതിയിലുള്ള മലിനീകരണമാണ് ഉണ്ടായിട്ടുള്ളത്. ഇത് നദീതീരത്ത് മാത്രം കണ്ടുവരുന്ന 320ഓളം വിഭാഗങ്ങളില്‍പ്പെട്ട പക്ഷികളുടെയും 200ഓളം വിഭാഗങ്ങളിലുള്ള സസ്യങ്ങളുടെയും ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്നും ബാബു പറഞ്ഞു.

150 രാജ്യങ്ങളില്‍ നിന്നുള്‌ല 35,000ത്തോളം കലാകാരന്‍മാര്‍ക്ക് ഏഴ് ഏക്കര്‍ സ്ഥലത്താണ് സ്‌റ്റേജുകള്‍ ഒരുക്കിയിരിക്കുന്നത്. താത്കാലികമായ പാലങ്ങള്‍, മൊബൈല്‍ ടവറുകള്‍, പാര്‍ക്കിങ് ഏരിയ എന്നിവ നിര്‍മ്മിക്കുന്നുണ്ട്. അതേസമയം, വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ആര്‍ട്ട് ഓഫ് ലിവിങിന്റെ വാദം.

അഭിപ്രായങ്ങളൊന്നുമില്ല:

[