2019, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ

ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പതിമൂന്നാം ബാച്ചില്‍ നിന്നു റാങ്കോടെ ഹുദവി പഠനം പൂര്‍ത്തിയാക്കിയ പ്രിയ വിദ്യാര്‍ത്ഥി ഡോ. മഹ്മൂദ് കൂരിയക്ക് ഡച്ച് കൗണ്‍സിലിന്റെ രണ്ടുകോടി രൂപയോളം വരുന്ന ഗവേഷണ ഗ്രാന്റ് ലഭിച്ച വാര്‍ത്ത സന്തോഷവും അഭിമാനവും പകരുന്നു. ദാറുല്‍ഹുദായുമായി ഏതെങ്കിലുംവിധത്തില്‍ ബന്ധമുള്ള സര്‍വരും ഈ അഭിമാനവൃത്താന്തം സഹര്‍ഷം തന്നെ സ്വാഗതം ചെയ്യുമെന്നാണ് പ്രത്യാശ. മലപ്പുറം ജില്ലയിലെ ചെമ്മാട് ഹിദായ നഗറില്‍ നിന്നാരംഭിച്ച വൈജ്ഞാനിക ജൈത്രയാത്രക്കു ആഗോള തലത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങളോരോന്നും ദാറുല്‍ഹുദാ കുടുംബത്തെ സംബന്ധിച്ചിടത്തോളം വലിയ ഊര്‍ജം തരുന്നതാണ്. വ്യാഴവട്ടക്കാലത്തെ ദാറുല്‍ഹുദാ പഠനത്തിനു ശേഷം ഡല്‍ഹിയിലെ ജെ.എന്‍.യുവിലും പിന്നീട് നെതര്‍ലന്‍ഡ്‌സിലെ ലെയ്ഡന്‍ യൂനിവേഴ്‌സിറ്റിയിലുമായിരുന്നു മഹ്മൂദിന്റെ പഠനം. ഡച്ച് സര്‍ക്കാറിനു കീഴിലുള്ള നാഷണല്‍ റിസേര്‍ച്ച് കൗണ്‍സിലാണ് ഇസ്ലാമിക നിയമ വ്യവസ്ഥയിലെ മരുമക്കത്തായ സമ്പ്രദായത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് മഹ്മൂദ് ഹുദവിക്ക് ഗ്രാന്റ് അനുവദിച്ചത്. സത്യത്തിന്റെ പക്ഷം ചേര്‍ന്നുള്ള അക്കാദമിക പഠനങ്ങളും ഗവേഷണങ്ങളും മുന്‍കാലങ്ങളെക്കാള്‍ അനിവാര്യമായ കാലഘട്ടമാണിത്. ഇസ്ലാമിക ചരിത്രപഠന രംഗത്ത് ക്രിയാത്മകമായ സാന്നിധ്യവും ഭാഗധേയവും നിര്‍ണയിക്കാന്‍ ഡോ. മഹ്മൂദ് ഹുദവിക്കും മറ്റു ദാറുല്‍ഹുദാ സന്തതികള്‍ക്കും സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ദാറുല്‍ഹുദാ കുടുംബത്തിലെ ഏഴായിരം വിദ്യാര്‍ത്ഥികളുടെയും മുന്നൂറോളം ഉസ്താദുമാരുടെയും സര്‍വവിധ ക്ഷേമവും ഐശ്വര്യവും അനുഗ്രഹവും ജേതാവിന് നേരുന്നു. https://m.facebook.com/story.php?story_fbid=2608465089185185&id=629070317124682 [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: