2019, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

☪☪☪ *ഉള്ഹിയ്യത്ത് കേവലം മാംസ വിതരണമല്ല*☪☪

☪☪☪ *ഉള്ഹിയ്യത്ത് കേവലം മാംസ വിതരണമല്ല*☪☪☪ *സുലൈമാൻ അൻവരി കരൂപ്പടന്ന* *മുദരിസ്:* ( *സ്വാബിരിയ്യ:ദർസ്* *കോട്ടോൽ J.M*) *(മുഴുവൻ വായിക്കുക.)* പണം ചെലവഴിച്ച് നാം ഉള്ഹിയ്യത്ത് അറുക്കുന്നത് റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് മാത്രമാണ്. കേവലം മാംസ വിതരണമല്ല ഉള്ഹിയ്യത്ത്. പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാനുള്ള അവസരവുമല്ല. നാട്ടിൽ ഒരു സ്ഥാനം നേടിയെടുക്കാനാണ് അറവ് നടത്തുന്നതെങ്കിൽ അതിന് പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല. ഏതൊരു അമലിനും നിയ്യത്ത് നന്നാവേണ്ടതു ണ്ട്. *ഉള്ഹിയ്യത്ത് ഒരു ഇബാദത്താണ്.* ഏത് ഇബാദത്തിനും അറിവും ശ്രദ്ധയും അനിവാര്യമാണ്. അല്ലെങ്കിൽ ഇബാദത്ത് അസാധുവാകുകയോ അപൂർണ്ണമാവുകയോ ചെയ്യും. പണം മുടക്കി റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് നടത്തുന്ന ഉള്ഹിയ്യത്ത് സാധുതയുള്ളതും പരിപൂർണ്ണവുമാവാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ☪ *മൃഗത്തെ കുറിച്ച് പറയുമ്പോൾ* *"ഇതെന്റെ സുന്നത്തായ ഉള്ഹിയ്യത്താണ് "* എന്ന് തന്നെ പറയുക. മറിച്ച് "ഇതെന്റെ ഉള്ഹിയ്യത്താണ് " എന്നോ മറ്റോ പറഞ്ഞാൽ അത് നേർച്ചയായി മാറും.പിന്നെ അത് മുഴുവനും ഫഖീർ മിസ്കീൻമാർക്ക് തന്നെ കൊടുക്കേണ്ടി വരും (തുഹ്ഫ: 9/356) ☪ ഉള്ഹിയ്യത്തിന് മൃഗത്തെ നിർണ്ണയിക്കുമ്പോഴോ അല്ലെങ്കിൽ അറുക്കുമ്പോഴോ നിർബന്ധമായും *നിയ്യത്ത് വെക്കുക.*(തുഹ്ഫ: 9/356) അല്ലെങ്കിൽ നിയ്യത്ത് വെക്കാൻ മറ്റൊരാളെ *വക്കാലത്താക്കുക*.(തുഹ്ഫ: 9/362) ☪ ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവൻ ദുൽഹിജ്ജ ഒന്ന് മുതൽ ഉള്ഹിയ്യത്ത് അറുക്കുന്നത് വരെ തന്റെ നഖം, രോമം, പല്ല്, രക്തം എന്നിവ നീക്കാതിരിക്കൽ സുന്നത്താണ്. (തുഹ്ഫ: 9/346) ☪ സമൂഹ ഉള്ഹിയ്യത്താ കുമ്പോൾ ഒന്നിച്ച് വാങ്ങിയതാണെങ്കിൽ ഓരോ വിഭാഗത്തിനും *ഇന്ന മൃഗം എന്ന് നിർബന്ധമായും നിശ്ചയിക്കുക*. (തുഹ്ഫ: 9/349) ☪ *മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ച കൂട്ടുകയോ* *മറ്റു മൃഗങ്ങൾ കാണും വിധം അറുക്കുകയോ ചെയ്യരുത്* (തുഹ്ഫ: 9/325) ☪ *അറുക്കുന്നതിന് മുമ്പ് മൃഗത്തിന് വെള്ളം കൊടുക്കുക.* ☪ *അറുക്കുന്നിടത്തേക്ക് മൃഗത്തെ മയത്തിൽ കൊണ്ടുപോവുക* (തുഹ്ഫ: 9/325) ☪ *മൃഗത്തിന് പിടയാൻ വേണ്ടി വലതുകാൽ കെട്ടാതിരിക്കുക.* അറവ് തെറ്റാതിരിക്കാൻ ബാക്കിയുള്ള കൈകാലുകൾ കെട്ടുകയും ചെയ്യുക (തുഹ്ഫ: 9/325) ☪ *കഴുത്ത് ഖിബ് ലയിലേക്ക് വരുന്ന രൂപത്തിൽ ഇടത് വശത്തേക്ക് ചെരിച്ച് കിടത്തുക.* (തുഹ്ഫ: 9/325) ☪ *അറുക്കാൻ വീഴ്ത്തുമ്പോൾ പരിക്ക് പറ്റാതിരിക്കാൻ ശ്രദ്ധിക്കണം.* പരിക്കേറ്റാൽ ആ മൃഗം ഉള് ഹിയ്യത്തിന് പറ്റില്ല. (തുഹ്ഫ: 9/353) ☪ *സ്വയം അറുക്കുന്നില്ലെങ്കിൽ അറുക്കാൻ മറ്റൊരാളെ നിർബന്ധമായും വക്കാലത്താക്കുക* (തുഹ്ഫ: 9/362) ☪ അറുക്കുമ്പോൾ *بسم الله الرحمن الرحيم*. *اللهم صل وسلم على سيدنا محمد* എന്ന് ചെല്ലുക (തുഹ്ഫ: 9/325,326) ☪ അറുക്കുന്നതിന് തൊട്ടുമുമ്പും അറുത്തതിന്റെ തൊട്ടുശേഷവും *മൂന്ന് പ്രാവശ്യം തക്ബീർ (الله اكبر എന്ന് മാത്രം)* ചൊല്ലുക. ☪ തക്ബീർ ചൊല്ലി കഴിഞ്ഞതിന് ശേഷം *اللهم هذه منك واليك فتقبل مني* എന്ന് ചൊല്ലുക (തുഹ്ഫ: 9/326) ☪ *പൂർണ്ണമായി ജീവൻ വേർപെടുന്നതിന് മുമ്പ് മൃഗത്തെ ഇളക്കുകയോ അറുത്ത സ്ഥലത്ത് നിന്ന് നീക്കുകയോ തോൽപൊളിക്കുകയോ ചെയ്യരുത്.* (തുഹ്ഫ: 9/325) ☪ സുന്നത്തായ ഉള്ഹിയ്യത്തിന്റെ ഒരു പൊതിയെങ്കിലും, നേർച്ചയാക്കിയ ഉള്ഹിയ്യത്തിന്റെ മുഴുവൻ മാംസവും *ആ നാട്ടിൽ വെച്ച് തന്നെ വിതരണം ചെയ്യൽ നിർബന്ധമാണ്.* (ശർവാനി: 9/365) ☪ *ഉള്ഹിയ്യത്ത് പ്രത്യേക ഇബാദത്തായതിനാൽ അമുസ് ലിംകൾക്ക് നൽകാൻ ഉള്ഹിയ്യത്തല്ലാത്ത മാംസം സംഘടിപ്പിക്കുക.* (തുഹ്ഫ: 9/364) ☪ അറവോടു കൂടി ഉടമസ്ഥത നഷ്ടപ്പെടുന്നതിനാൽ *ഉള്ഹിയ്യത്തിൽ നിന്ന് ഒന്നും തന്നെ വിൽക്കാൻ പാടില്ല*. വിറ്റ് കിട്ടുന്ന പണം സ്വദഖ ചെയ്യാമെന്ന ഉദ്ദേശ്യമുണ്ടെങ്കിൽ പോലും അവൻ വിൽക്കലോടു കൂടി ഉള്ഹിയ്യത്തിന്റെ പ്രതിഫലം നഷ്ടപ്പെടുകയും അവൻ കുറ്റക്കാരനാവുകയും ചെയ്യും. *ഏതെങ്കിലും ഫഖീറിനോ മിസ്കീനിനോ കൊടുക്കുകയും ശേഷം അവർക്കോ അവൻ ഏൽപ്പിച്ചവർക്കോ വിൽക്കാവുന്നതാണ്.* (തുഹ്ഫ: 9/364) ☪ ഉള്ഹിയ്യത്ത് അറുത്തവൻ അതിന്റെ തോൽ വിൽക്കുന്നതിനെ ഇമാമുമാർ വൻ ദോഷത്തിൽ എണ്ണിയിട്ടുണ്ട്. (സവാജിർ :1/346) ☪ *"തോൽ വിൽക്കുന്നവർക്ക് ഉള്ഹിയ്യത്തില്ല"* എന്ന ഹദീസും ശ്രദ്ധേയമാണ്. തോൽ, എല്ല്, കൊമ്പ് എന്നിവയെല്ലാം ഫഖീർ, മിസ്കീൻ എന്നിവർക്ക് സ്വദഖയായി നൽകുകയാണ് വേണ്ടത്. തോൽ, എല്ല്, കൊമ്പ് എന്നിവയെന്നും *അറവ് കൂലിയായി നൽകാനും പാടില്ല.* (തുഹ്ഫ: 9/365) 👇🏻👇🏻👇🏻👇🏻👇🏻 *ഉള്ഹിയ്യത്ത് തടസ്സമാകുന്ന ന്യൂനതകൾ* ✡ മാംസ താൽപര്യക്കാരിൽ മിക്കവരും ഇഷ്ടപ്പെടാത്ത വിധം *മെലിഞ്ഞത്.* ✡ *ഭ്രാന്തുള്ളത്* ✡ *അൽപമെങ്കിലും അകിട് മുറിച്ച് നീക്കപ്പെട്ടത്* ✡ *അൽപമെങ്കിലും വാൽ മുറിച്ച് നീക്കപ്പെട്ടത്* ✡ *അൽപമെങ്കിലും ചെവി മുറിച്ച് നീക്കപ്പെട്ടത്.* ✡ *അൽപമെങ്കിലും ചന്തി, നാവ് മുറിച്ച് നീക്കപ്പെട്ടത്.* ✡ *ജൻമനാ ചെവി ഇല്ലാത്തത്* ✡ *വാലില്ലാത്തത്* ✡ *ചെവി കുഴഞ്ഞത്* ✡ *വ്യക്തമായ മുടന്തുള്ളത്* ✡ *ഒരു കണ്ണിന്റെയെങ്കിലും കാഴ്ച നഷടപ്പെട്ടത്.* ✡ *ശക്തമായ രോഗമുള്ളത്* ✡ *കുറഞ്ഞ തോതിലെങ്കിലും ചൊറി ബാധിച്ചത്.* ✡ *മുഴുവൻ പല്ലും നഷ്ടപ്പെട്ടത്.* (തുഹ്ഫ - ശർവാനി സഹിതം: 9/351-353 , നിഹായ: 8/135-136, മുഗ് നി :4/360-361, ഇആനത്ത്: 2/332) 👇🏻👇🏻👇🏻👇🏻👇🏻👇🏻 🔴 *മാംസ വിതരണം*🔴 👉 ഒരാൾ തന്റെ നിർബന്ധമായ (നേർച്ചയാക്കിയ) ഉള്ഹിയ്യത്തിൽ നിന്ന് ഭക്ഷിച്ചാൽ ഭക്ഷിച്ചതിന്റെ വിലക്ക് കണക്കാക്കിയ മാംസം ഫഖീർ, മിസ്കീൻ എന്നിവർക്ക് നൽകാൻ അവൻ കടക്കാരനായിരിക്കും. (ശർവാനി: 9/363, ബാജൂരി: 2/564, മുഗ് നി :4/365) 👉 നിർബന്ധമായ ഉള്ഹിയ്യത്തിന്റെ മുഴുവൻ ഘടകങ്ങളും ഉള്ഹിയ്യത്ത് അറുത്ത നാട്ടിൽ തന്നെ വിതരണം ചെയ്യൽ നിർബന്ധമാണ്. അൽപ്പം പോലും മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോയി വിതരണം ചെയ്യരുത്. *സുന്നത്തായ ഉള്ഹിയ്യത്തിന്റെ അൽപ്പമെങ്കിലും ഉള്ഹിയ്യത്ത് അറുത്ത നാട്ടിൽ വിതരണം ചെയ്യണം.* ബാക്കി എവിടെയും വിതരണം ചെയ്യാം. *സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്നും അറുത്ത നാട്ടിൽ ഒന്നും വിതരണം ചെയ്യാതെ മുഴുവൻ മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോയി വിതരണം ചെയ്യൽ ഹറാമാണ്.* (തുഹ്ഫ: 10/94, ജമൽ : 5/356, തർശീഹ്: 205, ഇആനത്ത്: 2/334) 👉 *ഒരു വ്യക്തി തനിക്ക് വേണ്ടി മറ്റൊരു നാട്ടിൽ മൃഗത്തെ വാങ്ങി അറവ് നടത്തൽ അനുവദനീയമാണ്* (ഫത്താവൽ കുർദി: 81, ഇആനത്ത്: 2/334) 👉 *മരണപ്പെട്ടവർക്ക് വേണ്ടി ഉള്ഹിയ്യത്ത് അറുക്കുമ്പോൾ* (വസ്വിയ്യത്ത് ചെയ്താൽ മാത്രമെ അറുക്കാൻ പറ്റൂ ) അറവ് നടത്തുന്നവൻ അതിൽ നിന്ന് ഭക്ഷിക്കാൻ പാടില്ല. അത് മുഴുവൻ സക്കാത്തിന്റെ അവകാശികളായ ഫഖീർ, മിസ്കീനിന് സ്വദഖ ചെയ്യൽ നിർബന്ധമാണ്. (ജമൽ: 5/238, നിഹായ :8/144, ജവ്വാലത്തുൽ മആരിഫ്: 122) 👉 *നിർബന്ധമായ ഉള്ഹിയ്യത്തിന്റെ തോൽ പാവപ്പെട്ടവർക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്.* സുന്നത്തായ ഉള്ഹിയ്യത്തിന്റെ തോലും പാവപ്പെട്ടവർക്ക് സ്വദഖ ചെയ്യലാണുത്തമം. എന്നാൽ ചെരിപ്പ്, ഖുഫ്ഫ എന്നിവ പോലോത്തത് നിർമ്മിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല. (തുഹ്ഫ ശർവാനി സഹിതം: 9/365, നിഹായ :8/142) 👉 *നിർബന്ധമായ ഉള്ഹിയ്യത്തിന്റെ തോൽ സ്ഥാപനങ്ങൾക്ക് നൽകാൻ പാടില്ല കാരണം സ്ഥാപനങ്ങൾക്ക് സക്കാത്തിന്റെ അവകാശമില്ല.* എന്നാൽ സുന്നത്തായ ഉള്ഹിയ്യത്തിന്റെ തോൽ ധനികർക്ക് നൽകാമെന്ന പോലെ സ്ഥാപനങ്ങൾക്കും നൽകാം. പക്ഷെ അവർക്ക് അത് വിൽക്കാൻ പാടില്ല സ്വന്തമായി ഉപയോഗിക്കുകയോ മറ്റുള്ളവർക്ക് ധർമ്മം ചെയ്യുകയോ ചെയ്യാം. (തുഹ്ഫ: 9/363, നിഹായ :8/141,142) 👉 *ഉള്ഹിയ്യത്തിന്റെ തോൽ വിൽപ്പന നടത്തി ആ പണം മദ്റസ ,പള്ളി തുടങ്ങിയവക്ക് നൽകാൻ പാടില്ല. പ്രസ്തുത വിൽപ്പന ഹറാമാണ്* (തുഹ്ഫ: 9/364) 👉 ഉള്ഹിയ്യത്ത് തോൽ, മാംസം ലഭിച്ചവർ ഫഖീറോ മിസ്കീനോ ആണെങ്കിൽ അവൻ മുസ് ലിമായ വ്യക്തിക്ക് വിൽപ്പന നടത്തൽ അനുവദനീയമാണ്. ധനികന് നൽകപ്പെട്ടത് അവൻ വിൽക്കൽ ഹറാമാണ്. (തുഹ്ഫ ശർവാനി സഹിതം: 9/356, മുഗ് നി :4/366), ജവ്വാലത്തുൽ മആരിഫ് :123 👇🏻👇🏻👇🏻👇🏻👇🏻 ✡✡✡ *ഉള്ഹിയ്യത്തും അമുസ് ലിമും* ✡✡✡ *ഉള്ഹിയ്യത്ത് അറുത്തവനും അത് ലഭിച്ചവനും വേവിച്ചും അല്ലാതെയും അൽപ്പം പോലും മുസ് ലിമല്ലാത്തവർക്ക് നൽകൽ ഹറാമാണ്.* (തുഹ്ഫ: ശർവാനി സഹിതം: 9/364,366 ) 🔯🔯🔯👇👇👇 *പ്രത്യേകം ശ്രദ്ധിക്കുക*👇👇👇🔯🔯🔯 ☪☪☪ *സംഘടിത ഉള്ഹിയ്യത്തും സംഭവിക്കുന്ന അബദ്ധങ്ങളും*☪☪☪ പ്രത്യേകിച്ച് ഇന്ന് മഹല്ലുകളിൽ നടക്കുന്ന സംഘടിത ഉള്ഹിയ്യത്തിന്റെ രൂപം ഇങ്ങനെ നമുക്ക് മനസ്സിലാക്കാം. കുറെ ആളുകളിൽ നിന്ന് ഓഹരി പറഞ്ഞ് കാശ് വാങ്ങുന്നു.എന്നിട്ട് ആ പൈസ മുഴുവൻ ഒരുമിച്ച് കൂട്ടി ആളിന്റെ എണ്ണത്തിനനുസരിച്ച് മൃഗത്തെ വാങ്ങുന്നു. എല്ലാ മാംസവും ഒരുമിച്ച് കൂട്ടി വിതരണം ചെയ്യുന്നു. *ഇവിടെ കുറെ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉള്ഹിയ്യത്ത് വെറും അറവായി മാറും* ഉദാഹരണത്തിന് 14 പേർ ചേർന്ന് രണ്ട് മൃഗത്തെ വാങ്ങുന്നു എന്ന് സങ്കൽപ്പിക്കുക. ഇവിടെ രണ്ട് മൃഗത്തിലുമായിട്ട് 14 പേരുടെയും ഓഹരി വ്യാപകമാവുകയാണ് ചെയ്യുക. *അങ്ങനെ സംഭവിച്ചാൽ അത് സ്വഹീഹാവുകയില്ല.* ഇവിടെ ഏഴ് പേരുടെ പൈസയുടെ നിൽക്കുന്ന മൃഗത്തെ തന്നെ വാങ്ങണം. അവർക്ക് അത് നിജപ്പെടുത്തി കൊടുക്കുകയും വേണം. ഇത് തന്നെയാണ് 21-28‌ - 35. എന്നിങ്ങനെയുള്ള എണ്ണം ആളുകൾക്ക് കണക്കാക്കി 3, 4, 5 എണ്ണം മൃഗങ്ങളെ വാങ്ങുമ്പോഴും സംഭവിക്കുന്നത്. *കാരണം എല്ലാ മൃഗങ്ങളുടെയും തൂക്കം വ്യത്യാസപ്പെടാം... അപ്പോൾ വിലയും വ്യത്യാസപ്പെടും. ഏഴ് പേരുടെ ഓഹരിയേക്കാൾ കൂടുതൽ വില ഒരു മൃഗത്തിന് വന്നാൽ എട്ടാമന്റെ ഓഹരി അതിൽ കടന്നു വരും. അപ്പോഴും ഉള്ഹിയ്യത്ത് നഷ്ടമാകും. ഇതെല്ലാം കൂടുതൽ പേർ ചേർന്ന് ഒന്നിച്ച് മൃഗങ്ങൾ വാങ്ങുമ്പോൾ നാം ശ്രദ്ധിക്കണം ഇത് പോലെ തന്നെയാണ് രണ്ട് പേർ ചേർന്ന് രണ്ടാടിനെ വാങ്ങിയാലും.* 👉 *സംഘടിത ഉള്ഹിയ്യത്ത് സുന്നത്തായതാണെങ്കിൽ ആ മൃഗത്തിൽ നിന്ന് ഒരു ഓഹരി സ്വദഖ ചെയ്താൽ പോര.മറിച്ച് ഏഴ് പേരുടെ ഓഹരിയും മാറ്റി അതിൽ ഓരോന്നിൽ നിന്നും സ്വദഖ ചെയ്യൽ നിർബന്ധമാണ്.* *പ്രസിദ്ധീകരണം:* ദുആ വസ്വിയ്യത്തോടെ....... *സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ* *കുന്നംകുളം മേഖല കമ്മറ്റി* ( എല്ലാ ഇസ് ലാമിക ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക........) [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: