2019, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ജോളിയ്ക്കു ഇരട്ടവ്യക്തിത്വം, ഉപയോഗിച്ചതു പൊട്ടാസ്യം സയനൈഡ് അല്ല’ കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി ജോസഫ് കൂടുതൽ ആളുകളെ വധിക്കാൻ ശ്രമിച്ചതായി പൊലീസിനു വിവരം ലഭിച്ചെന്നു കോഴിക്കോട് റൂറൽ എസ്പി കെ.ജി. സൈമൺ. കൂടത്തായിയിലെ കൊലപാതകങ്ങളിൽ ജോളിയുടെ പങ്കു പുറത്തുവന്നതോടെ മറ്റു ജില്ലകളിൽ നിന്നുൾപ്പെടെ പരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകശ്രമങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നില്ലെന്നും 6 കൊലപാതകങ്ങൾ തെളിയിക്കുന്നതിനാണു മുഖ്യ പരിഗണന. സംശയനിഴലിൽ ആദ്യഘട്ടത്തിൽത്തന്നെ ജോളിയെ സംശയമുണ്ടായിരുന്നു. എൻഐടി അധ്യാപികയെന്ന വാദം കള്ളമാണെന്നു തെളിഞ്ഞതോടെ സംശയം ബലപ്പെട്ടു. 6 മരണങ്ങളും നടന്ന സ്ഥലങ്ങളിലെ ഇവരുടെ സാന്നിധ്യം, മരണങ്ങളിലെ സമാനത, മരണവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴിയിലെ വൈരുധ്യം എന്നിവയും ഇവരിലേക്ക് അന്വേഷണം നീളാൻ കാരണമാണ്. ഹൃദയാഘാതമാണു പലരുടെയും മരണകാരണമെന്നു ജോളി പറഞ്ഞിരുന്നു. എന്നാൽ സയനൈഡ് ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങളായിരുന്നു മരിച്ചവരുടേതെന്നു പൊലീസ് മനസ്സിലാക്കി. സ്വത്തു വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ഭർത്താവ് റോയിയുടെ സഹോദരൻ റോജോ നൽകിയ കേസ് ഒത്തുതീർപ്പാക്കുന്നതിനു സമ്മതമാണെന്നു പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ജോളി റോജോയെ അറിയിച്ചു. എന്നാൽ കുടുംബത്തിലെ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടു റോജോ നൽകിയ പരാതി പിൻവലിക്കണമന്നായിരുന്നു ഉപാധി. ഭർത്താവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കേണ്ടെന്ന നിലപാടും ജോളിയിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാൻ കാരണമായി. ഇരട്ട വ്യക്തിത്വം അതിവിദഗ്ധമായാണു ജോളി കൊലപാതകങ്ങൾ നടത്തിയത്. ഇതു മിടുക്കല്ല, പ്രത്യേകതരം മാനസികാവസ്ഥയാണ്. ജോളിയുടേതു ഇരട്ട വ്യക്തിത്വമാണ്. കൊലപാതകങ്ങൾ നടത്തിയെങ്കിലും നാട്ടിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിയായിരുന്നു ജോളി. സ്ത്രീ തനിച്ച് ഇങ്ങനെ ചെയ്യുമോ എന്നു സംശയിക്കേണ്ടതില്ല. എൻഐടിയിൽ അസി. പ്രഫസർ ആണെന്ന് 14 വർഷം ഭർത്താവിനെയും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച സ്ത്രീക്ക് ഇതെല്ലാം സാധിക്കും. കൊലപാതകങ്ങൾ നടത്തിയതിൽ ജോളിക്കു വിഷമമില്ല. എന്നാൽ തന്നെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നതിൽ ജോളി അസ്വസ്ഥയാണ്. മക്കളുടെ പഠനം മുടങ്ങുമെന്നും ആശങ്ക പ്രകടിപ്പിക്കാറുണ്ട്. ആസൂത്രിതം ജോളി ഏറ്റവും ആസൂത്രണം ചെയ്തു നടപ്പാക്കിയതു മഞ്ചാടിയിൽ മാത്യുവിന്റെ കൊലപാതകമാണ്. ഇപ്പോൾ അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ ജോളി കൂടുതൽ കൊലപാതകങ്ങൾ നടത്തുമായിരുന്നു എന്നു പറഞ്ഞതു ശരിയാണ്. കൊലപാതകങ്ങൾക്കിടയിലെ കാലദൈർഘ്യം കുറഞ്ഞുവന്നത് ഇതിന്റെ സൂചനയാണ്. സോഡിയം സയനൈഡ്? കൊലപാതകത്തിനു ജോളി ഉപയോഗിച്ചതു പൊട്ടാസ്യം സയനൈഡ് അല്ല. സോഡിയം സയനൈഡോ മറ്റോ ആണെന്നു പൊലീസ് കരുതുന്നു. പൊട്ടാസ്യം സയനൈഡിനു വലിയ വിലയാണ്. പത്രവാർത്തകളിലൂടെയാണു സയനൈഡിനെക്കുറിച്ച് അറിഞ്ഞതെന്നാണു ജോളി ചോദ്യംചെയ്യലിൽ പറഞ്ഞത്. ശിക്ഷ ഉറപ്പ് കൂടത്തായിയിലെ 6 കൊലപാതകക്കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ട്. കേസ് തെളിയിക്കുന്നതിന് ആവശ്യമായ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും കെ.

കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി ജോസഫ് കൂടുതൽ ആളുകളെ വധിക്കാൻ ശ്രമിച്ചതായി പൊലീസിനു വിവരം ലഭിച്ചെന്നു കോഴിക്കോട് റൂറൽ എസ്പി കെ.ജി. സൈമൺ. കൂടത്തായിയിലെ കൊലപാതകങ്ങളിൽ ജോളിയുടെ പങ്കു പുറത്തുവന്നതോടെ മറ്റു ജില്ലകളിൽ നിന്നുൾപ്പെടെ പരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകശ്രമങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നില്ലെന്നും 6 കൊലപാതകങ്ങൾ തെളിയിക്കുന്നതിനാണു മുഖ്യ പരിഗണന. സംശയനിഴലിൽ ആദ്യഘട്ടത്തിൽത്തന്നെ ജോളിയെ സംശയമുണ്ടായിരുന്നു. എൻഐടി അധ്യാപികയെന്ന വാദം കള്ളമാണെന്നു തെളിഞ്ഞതോടെ സംശയം ബലപ്പെട്ടു. 6 മരണങ്ങളും നടന്ന സ്ഥലങ്ങളിലെ ഇവരുടെ സാന്നിധ്യം, മരണങ്ങളിലെ സമാനത, മരണവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴിയിലെ വൈരുധ്യം എന്നിവയും ഇവരിലേക്ക് അന്വേഷണം നീളാൻ കാരണമാണ്. ഹൃദയാഘാതമാണു പലരുടെയും മരണകാരണമെന്നു ജോളി പറഞ്ഞിരുന്നു. എന്നാൽ സയനൈഡ് ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങളായിരുന്നു മരിച്ചവരുടേതെന്നു പൊലീസ് മനസ്സിലാക്കി. സ്വത്തു വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ഭർത്താവ് റോയിയുടെ സഹോദരൻ റോജോ നൽകിയ കേസ് ഒത്തുതീർപ്പാക്കുന്നതിനു സമ്മതമാണെന്നു പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ജോളി റോജോയെ അറിയിച്ചു. എന്നാൽ കുടുംബത്തിലെ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടു റോജോ നൽകിയ പരാതി പിൻവലിക്കണമന്നായിരുന്നു ഉപാധി. ഭർത്താവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കേണ്ടെന്ന നിലപാടും ജോളിയിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാൻ കാരണമായി. ഇരട്ട വ്യക്തിത്വം അതിവിദഗ്ധമായാണു ജോളി കൊലപാതകങ്ങൾ നടത്തിയത്. ഇതു മിടുക്കല്ല, പ്രത്യേകതരം മാനസികാവസ്ഥയാണ്. ജോളിയുടേതു ഇരട്ട വ്യക്തിത്വമാണ്. കൊലപാതകങ്ങൾ നടത്തിയെങ്കിലും നാട്ടിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിയായിരുന്നു ജോളി. സ്ത്രീ തനിച്ച് ഇങ്ങനെ ചെയ്യുമോ എന്നു സംശയിക്കേണ്ടതില്ല. എൻഐടിയിൽ അസി. പ്രഫസർ ആണെന്ന് 14 വർഷം ഭർത്താവിനെയും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച സ്ത്രീക്ക് ഇതെല്ലാം സാധിക്കും. കൊലപാതകങ്ങൾ നടത്തിയതിൽ ജോളിക്കു വിഷമമില്ല. എന്നാൽ തന്നെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നതിൽ ജോളി അസ്വസ്ഥയാണ്. മക്കളുടെ പഠനം മുടങ്ങുമെന്നും ആശങ്ക പ്രകടിപ്പിക്കാറുണ്ട്. ആസൂത്രിതം ജോളി ഏറ്റവും ആസൂത്രണം ചെയ്തു നടപ്പാക്കിയതു മഞ്ചാടിയിൽ മാത്യുവിന്റെ കൊലപാതകമാണ്. ഇപ്പോൾ അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ ജോളി കൂടുതൽ കൊലപാതകങ്ങൾ നടത്തുമായിരുന്നു എന്നു പറഞ്ഞതു ശരിയാണ്. കൊലപാതകങ്ങൾക്കിടയിലെ കാലദൈർഘ്യം കുറഞ്ഞുവന്നത് ഇതിന്റെ സൂചനയാണ്. സോഡിയം സയനൈഡ്? കൊലപാതകത്തിനു ജോളി ഉപയോഗിച്ചതു പൊട്ടാസ്യം സയനൈഡ് അല്ല. സോഡിയം സയനൈഡോ മറ്റോ ആണെന്നു പൊലീസ് കരുതുന്നു. പൊട്ടാസ്യം സയനൈഡിനു വലിയ വിലയാണ്. പത്രവാർത്തകളിലൂടെയാണു സയനൈഡിനെക്കുറിച്ച് അറിഞ്ഞതെന്നാണു ജോളി ചോദ്യംചെയ്യലിൽ പറഞ്ഞത്. ശിക്ഷ ഉറപ്പ് കൂടത്തായിയിലെ 6 കൊലപാതകക്കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ട്. കേസ് തെളിയിക്കുന്നതിന് ആവശ്യമായ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും കെ. Yn [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: