2020, ജനുവരി 2, വ്യാഴാഴ്‌ച

പൗരത്വ പ്രക്ഷോഭകരില്‍ നിന്ന് നഷ്ടം പിടിച്ചെടുക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ അറിയണം, ദേരാ സച്ചാ കലാപത്തില്‍ നശിപ്പിക്കപ്പെട്ട 118 കോടിയെക്കുറിച്ച്

പൗരത്വ പ്രക്ഷോഭകരില്‍ നിന്ന് നഷ്ടം പിടിച്ചെടുക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ അറിയണം, ദേരാ സച്ചാ കലാപത്തില്‍ നശിപ്പിക്കപ്പെട്ട 118 കോടിയെക്കുറിച്ച് SUPPORT DOOLNEWS പൗരത്വ പ്രക്ഷോഭകരില്‍ നിന്ന് നഷ്ടം പിടിച്ചെടുക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ അറിയണം, ദേരാ സച്ചാ കലാപത്തില്‍ നശിപ്പിക്കപ്പെട്ട 118 കോടിയെക്കുറിച്ച് ചണ്ഡീഗഢ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന പേരില്‍ യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്ക് നോട്ടീസുകള്‍ അയച്ചിരിക്കുകയാണ്. നശിപ്പിച്ച പൊതുമുതലിന്റെ നഷ്ടപരിഹാരം പ്രതിഷേധക്കാരില്‍ നിന്നു തന്നെ ഈടാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് ഹരിയാനയെ കലാപഭൂമിയാക്കിയ മറ്റൊരു കേസില്‍ നശിപ്പിക്കപ്പെട്ട 118 കോടി രൂപയുടെ പൊതുമുതലിന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഹരിയാനയിലും ബി.ജെ.പി സര്‍ക്കാരാണ് എന്നതാണു ശ്രദ്ധേയം. 2017-ല്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങിനെ ലൈംഗികാക്രമണക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അനുയായികള്‍ നടത്തിയ കലാപത്തിലാണ് ഇത്രയധികം പൊതുമുതല്‍ നശിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇതിന്റെ നഷ്ടപരിഹാരം ഇപ്പോഴും തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇതുസംബന്ധിച്ച നിയമം ഇപ്പോഴും നിലവിലില്ല എന്നതുതന്നെ കാരണം. ഈ കേസ് ഇപ്പോഴും കോടതിയിലാണ്. [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: