2020, മാർച്ച് 21, ശനിയാഴ്‌ച

ഒരു കൊറോണ കൊണ്ട് തീരുമോ

ഒരു കൊറോണ കൊണ്ട് തീരുമോ?? ലോകം മുഴുവൻ പടർന്ന ദുരന്തം. കൊറോണ. ഈ അവസരത്തിൽ നമ്മൾ കൂടുതൽ ദീർഘ വീക്ഷണത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിനു മുൻപ് വന്ന "നിപ്പ" യെക്കാൾ മാരകമാണ്‌ കൊറോണ. ഒരുപക്ഷേ കോറോണക്ക് ശേഷം വരുന്നത് ഇതിനേക്കാൾ മാരകം ആണെങ്കിൽ?? എന്താണ് പ്രതിവിധി? ഒരേ ഒരു മാർഗ്ഗമേ ഉള്ളൂ. "രോഗ പ്രതിരോധ ശേഷി " (Immunity) കൂട്ടുക. ഒരു കുഞ്ഞ് ജനിച്ചു അതിന് പല്ല് മുളച്ചു കഴിഞ്ഞാൽ നമ്മൾ തന്നെ ആ പല്ലുകൾ എല്ലാ ദിവസവും വൃത്തിയാക്കി കൊടുക്കും. കുട്ടിക്ക് സ്വന്തമായി ചെയ്യാൻ പ്രാപ്തി ആകുന്നതു വരെ നമ്മൾ തന്നെ കൃത്യമായി ചെയ്തുകൊടുക്കും. അല്ലേ? കുട്ടി സ്വന്തമായി ചെയ്യാൻ പ്രാപ്തി ആകുമ്പോൾ തനിയെ ചെയ്യും. ചെയ്യാതെ ഉഴപ്പിയാൽ നമ്മൾ കുട്ടിയെ വഴക്ക് പറയും, ചിലപ്പോൾ തല്ലുകയും ചെയ്യും. എന്നിട്ട് പല്ല് തേയ്ക്കാതിരുന്നാൽ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചു കുട്ടിയെ പറഞ്ഞു മനസ്സിൽ ആക്കും. പതുക്കെ പതുക്കെ അവന്റെ മനസ്സിൽ അത് register ആവുകയും പിന്നെ അവൻ/അവൾ മുതിർന്നു മരണം വരെയും കൃത്യമായി എല്ലാ ദിവസവും പല്ല് തേയ്ക്കുകയും ചെയ്യുന്നു. ശരിയല്ലേ? ഇനി ശരിക്കും കാര്യത്തിലേക്കു വരാം. രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിൽ വ്യായാമത്തിന് (Exercise) ഒരു വലിയ പങ്ക് ഉണ്ട്. പക്ഷേ നമ്മുടെ കുട്ടികളെ കുട്ടിക്കാലം മുതൽക്കേ പല്ല് തേയ്ക്കാൻ കൊടുക്കുന്ന മനോഭാവത്തോടു കൂടി വ്യായാമത്തിന്റ പ്രാധാന്യം മനസ്സിലാക്കിക്കാറുണ്ടോ? ഒരിക്കലും ചെയ്യാറില്ല. അതിന്റെ പിന്നിൽ ഉള്ള മനഃശാസ്ത്രം എന്താണെന്നു അറിയാമോ? നമ്മൾ ചെയ്യാത്ത ഒരു കാര്യം ഒരിക്കലും നമ്മുടെ കുട്ടികളെ പഠിപ്പിക്കില്ല. അത് എത്ര നല്ല കാര്യം ആണെങ്കിൽ പോലും. കാരണം ഭൂരിപക്ഷം പേരും ഇതിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ആണ് മിക്കവാറും വളരെ വേഗം തന്നെ രോഗങ്ങൾ പിടിപെടുന്നതും. എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ. എല്ലാവരും ദീർഘ വീക്ഷണത്തോടെ ചിന്തിക്കുക. നിങ്ങളുടെ കുട്ടികളെ വളരെ ചെറിയ പ്രായത്തിൽ തന്നെ exercise ന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക. ആ പ്രായത്തിനു പറ്റിയ രീതിയിൽ വ്യായാമം ചെയ്യിപ്പിക്കുക. തനിയെ ചെയ്യാൻ പ്രാപ്തി വരുമ്പോൾ ചെയ്തില്ലെങ്കിൽ ശകാരിക്കുക. അങ്ങനെ കുട്ടിയുടെ മനസ്സിൽ അത് register ആക്കുക. അങ്ങനെ വരുമ്പോൾ അവൻ /അവൾ ജീവിതകാലം വരെയും കൃത്യമായി പിൻ തുടരും. എത്ര തിരക്കേറിയ ജീവിതം ആയാലും പല്ല് തേയ്ക്കുന്ന പോലെ അവർ വ്യായാമവും ചെയ്യും. അവരുടെ രോഗ പ്രതിരോധ ശേഷി കൂടും. കൊറോണ അല്ല അവന്റെ അപ്പുറത്തെ വൈറസ് വന്നാലും ഏൽക്കില്ല. മാത്രമല്ല, അവൻ ജീവിതത്തിൽ പഠിച്ച പാഠം അവന്റെ അടുത്ത തലമുറയെയും അതുപോലെ പഠിപ്പിക്കും. ഞാൻ എല്ലാവരെയും അടച്ചു പറയുന്നില്ല. നിങ്ങളിൽ കൃത്യമായി വ്യായാമം ചെയ്യുന്നവർ ഉണ്ടാകും. അത് നിങ്ങൾ കുട്ടികളെയും പഠിപ്പിക്കുക. ചെയ്യാത്തവർ ഇങ്ങനെ ചിന്തിക്കുക. " ഞാനേ ഇങ്ങനെ ആയി. എന്റെ കുട്ടികൾ എങ്കിലും ആരോഗ്യത്തോടെ വളരട്ടെ "..എന്ന് ചിന്തിച്ച് കുട്ടിക്കാലത്തു തന്നെ ചെയ്യിക്കുക. പിന്നെ ഇതുവരെ ചെയ്യാത്തവർക്ക് സ്വന്തം ആരോഗ്യ സ്ഥിതി അനുസരിച്ചു ഒരു ഡോക്ടറിന്റെ ഉപദേശം സ്വീകരിച്ചു ഇനി മുതൽ വ്യായാമം ചെയ്തു തുടങ്ങാം. അതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ കുട്ടികളുടെ കാര്യത്തിൽ risk വേണ്ട.കാരണം ഇനിയൊരു തലമുറ ഒരു വൈറസിനെയോ ബാക്റ്റീരിയയെയോ പേടിച്ചു ഇതുപോലെ നെട്ടോട്ടം ഓടാൻ പാടില്ല. മാത്രമല്ല വ്യായാമത്തിലൂടെ, മനുഷ്യനെ അലട്ടുന്ന പ്രമേഹം(diabetis),ഹൃദയാഘാതം പോലെയുള്ള എല്ലാ രോഗങ്ങളും ശാരീരിക അവസ്ഥകളും ഒഴിവാക്കാൻ കഴിയും. രോഗ പ്രതിരോധ ശേഷി കൂട്ടാൻ.. 1.പുകവലി ഒഴിവാക്കുക 2.അമിത മദ്യപാനം ഒഴിവാക്കുക 3.കൃത്യമായി വ്യായാമം ചെയ്യുക 4.ധാരാളം വെള്ളം കുടിക്കുക 5.ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. 5.നന്നായി ഉറങ്ങുക. ഉറക്കക്കുറവ് ഇമ്മ്യൂണിറ്റി കുറയാൻ ഒരു പ്രധാന കാരണം ആണ്. 6.അവസാനമായി വളരെ പ്രധാനപ്പെട്ട കാര്യം : മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാതിരിക്കാനായി അനാവശ്യമായ ന്യായീകരണങ്ങൾ പറയാതിരിക്കുക. അതായത് " ഓ ഞാൻ വളരെ busy ആണ്. ഒന്നിനും time കിട്ടുന്നില്ല "..നിങ്ങൾ ഓർക്കുക. ഈ ലോകത്ത് ഉള്ള എല്ലാവർക്കും ഒരു ദിവസം 24 മണിക്കൂർ ഉള്ളൂ. ആ സമയം ബുദ്ധിപരമായി വിവേകത്തോടെ ഉപയോഗിക്കുന്നതിൽ ആണ് കഴിവ്. EVERYTHING IS POSSIBLE. NOTHING IS IMPOSSIBLE. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ *Jeevana Aroghya Kendra*🍇🍇 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: