2020, ഏപ്രിൽ 11, ശനിയാഴ്‌ച

ഐസ്വലേഷന്‍ വാര്‍ഡൊരുക്കി നമുക്കവരെ കാത്തിരിക്കാം,പ്രവാസികളെ

ഐസ്വലേഷന്‍ വാര്‍ഡൊരുക്കി നമുക്കവരെ കാത്തിരിക്കാം,പ്രവാസികളെ. ............... നമ്മുടെ മദ്രസ്സകള്‍ പള്ളികള്‍ ഓഫീസുകള്‍ സാംസ്കാരിക നിലയങ്ങള്‍ രാഷ്ട്രീയ കെട്ടിടങ്ങള്‍ മതസ്ഥാപനങ്ങള്‍.... ഇവയൊക്കെ ഉയര്‍ന്നുപൊങ്ങി നില്‍ക്കുന്നത് അവ പ്രവാസി തലയിലേറ്റിയത് കൊണ്ടാണ്. മിനാരത്തിന് ഉയരം കൂട്ടി ആ പാവങ്ങളുടെ മുതുക് നാമാണ് ഒടിച്ചത്.ഈ കാണുന്ന വളര്‍ച്ചക്ക് പിന്നില്‍ അവരുടെ വിയര്‍പ്പും കഷ്ടപ്പാടുമാണ്.... .. പ്രവാസം മതിയാക്കാനാഗ്രഹിച്ചപ്പോഴൊക്കെ അവര്‍ക്കതിന് കഴിയാതെ വന്നത് നമ്മുടെ പ്രാരാബ്ദ ങ്ങള്‍ തീരാത്തത് കൊണ്ടായിരുന്നു.ഇപ്പോള്‍ പള്ളിയും മദ്രസ്സയും ഓഫീസും ഹോട്ടലും മാളും വസ്ത്രാലയങ്ങളും ആസ്പത്രിയും അടച്ചപ്പോള്‍ പ്രവാസിയും നാട്ടില്‍ വരാന്‍ വല്ലാതെ ആഗ്രഹിക്കുന്നു.എല്ലാം അടച്ചെങ്കില്‍ പിന്നെന്തിന് അവരവിടെ നില്‍ക്കണം...പക്ഷെ ഇതാദ്യമായി... ആഗ്രഹിച്ചിട്ടും ,കൊതിച്ചിട്ടും,,,പ്രാരാബ്ദങ്ങള്‍ തീര്‍ന്നിട്ടും അവര്‍ക്ക് വരാന്‍ പറ്റുന്നില്ല.... ... രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.അവരുടെ ശ്രമങ്ങള്‍ തുടരട്ടെ.തിരിച്ചുവരുമ്പോള്‍ അവരെ എങ്ങിനെ കോറന്റൈന്‍ ചെയ്യും എന്ന ഭയമാവും സര്‍ക്കാറിന്. നാം നാട്ടുകാര്‍ ഇപ്പോള്‍ തന്നെ അതിന് ഒരുക്കങ്ങള്‍ നടത്തണം.. ... മുഹാജിറുകളെ സ്വീകരിക്കാന്‍ വീടൊരുക്കി കാത്തിരുന്ന അന്‍സാരികളെ കുറിച്ച് പറയുന്നുണ്ട് ചരിത്രത്തില്‍. ആ ഒരുക്കവും ഇഷ്ടവും സ്നേഹവും കരുതലും നമുക്കും പാഠമാവണം.... ... നാം ഭാഗ്യവാന്മാരാണ്... പ്രാവാസിക്ക് സ്വന്തത്തില്‍ നിന്നൊന്നും എടുത്ത് നല്‍കേണ്ട. പ്രവാസിയും ഭാഗ്യം ചെയ്തവരാണ്,അവര്‍ തന്നെ എല്ലാം ഒരുക്കിയിട്ടുണ്ട്... നമമുടെ അടഞ്ഞ് കിടക്കുന്ന മദ്രസ്സയും പള്ളിയും,സ്ഥാപനങ്ങളും...പ്രവാസികള്‍ക്ക് കോറെന്റൈന്‍ ചെയ്യാനുള്ള ഇടങ്ങളാവട്ടെ.... ഇപ്പോള്‍ തന്നെ ഒരുക്കി നിര്‍ത്തി..സര്‍ക്കാറുകളോട് പറയണം...ധൈര്യമായി കൊണ്ടുവരൂ.... രോഗം പടരാതെ.... ആരെയും പ്രയാസപ്പെടുത്താതെ അവര്‍ ,അവര്‍ പടുത്തുയര്‍ത്തിയ മദ്രസ്സകളിലും പള്ളികളിലും സ്ഥാപനങ്ങളിലും വ്യാപനഭീതിയുടെ കാലം കഴിയുവോളും കഴിഞ്ഞോളും.... .... അവരെ കൊണ്ടു വരാന്‍ അവരുടെ ആമ്പുലന്‍സുണ്ട്... അവര്‍ക്ക് വന്നിറങ്ങാന്‍ അവര്‍ പണിത എയര്‍പോര്‍ട്ടുകളുണ്ട്. വിമാനം വേണമെങ്കില്‍ അവര്‍ തന്നെ സങ്കെടിപ്പിക്കും..... അനുമതിയാണ് വേണ്ടത്....അധികാരം മാത്രമാണ് അവര്‍ക്കില്ലാത്തത്..... അവര്‍ പ്രവാസം സ്വീകരിച്ചതിനാ ലാണ് പലരും അധികാരത്തിലെത്തിയത്. ഇന്നും വഴിമുട്ടുമ്പോള്‍ അധികാരികള്‍ പോവുന്നത് പ്രവാസികളെ തേടിയാണ്.. ഉറച്ചതും ശക്തവുമായൊരു മുന്നേറ്റം പ്രവാസികളുടെ കാര്യത്തില്‍ വേണം... .... ഐസ്വലേഷന്‍ വാര്‍‍‍ഡൊരുക്കാന്‍ സംഘടനകള്‍ മുന്നോട്ട് വരണം.....വൈകരുത്... വാര്‍ഡും ആംബുലന്‍സും ഒരുക്കങ്ങളും കാണുമ്പോള്‍ വിമാനവും അനുമതിയും കിട്ടും...... ഇത്രയൊന്നും ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍.... നന്ദികേടാവും. [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: