2020, മേയ് 26, ചൊവ്വാഴ്ച

പ്രവാസികൾ

[ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala."പ്രവാസികൾ മണലാരണ്യത്തിൽ വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് നാം കഞ്ഞി കുടിച്ചതെന്ന കാര്യം മറക്കരുത്. നാടിൻ്റെ നട്ടെല്ലാണ് പ്രവാസികൾ " മുഖ്യമന്ത്രി പിണറായി വിജയൻ ,മാർച്ച് 30, 2020.

ആ മണലാരണ്യത്തിൽ (ഗൾഫിൽ) ഏപ്രിൽ 1 മുതൽ മെയ് 23 വരെ കോവിഡ് ബാധിച്ച് മരിച്ചവർ 103 മലയാളികൾ.അതിൽ, മെയ് മാസത്തിൽ മാത്രം മരിച്ചവർ 74 പേർ. അതായത്, ദിനം പ്രതി മരിച്ച് വീഴുന്നത്  3 മലയാളികൾ വീതം !

ഇതാ, മെയ് മാസത്തിൽ മാത്രം ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച് വീണ മലയാളികളുടെ  വിശദാംശങ്ങൾ:
1. രാജേഷ് കെ നായർ (51)
2. അബ്ദുൾ ഗഫൂർ (54)
3. മുഹമ്മദ് റഫീഖ് (46)
4. അബ്ദുൾ കരീം ഹാജി (66)
5. മുസ്തഫ (49)
6. മുസ്തഫ ( 62 )
7.പ്രകാശ് കൃഷ്ണൻ (56)
8. താഹിൽ (56)
9. തങ്കച്ചൻ (58)
10. ഹംസ (59)
11. മഹറൂഫ് (44)
12. റോഷൻ കുട്ടി (58)
13.മുഹമ്മദ് ഹനീഫ (63)
14.അഷറഫ് (50)
15. നിസാർ (37)
16. സെയ്തലവി (52)
17. രാധാകൃഷ്ണൻ (56)
18. ബിജു (50)
19. കെ. ജേക്കബ്(45)
20. അബ്ദുൾ സമദ് (50)
21. റഫീഖ് (47)
22. ഇബ്രാഹിം (59)
23. എബ്രഹാം ജോർജ് (64)
24.അഹമ്മദ് ഇബ്രാഹിം (57)
25. സുലൈമാൻ (56)
26. കെന്നി (46)
27. സെയ്ത് മുഹമ്മദ് (78)
28. എ രാജു (49)
29. ഷെറീഫ്(41)
30. ഹുസൈൻ (45)
31. സൈനുദ്ദീൻ (60)
32. ഫൈസൽ (46)
33. ഹസ്സൻ (39)
34. സുശീലൻ (60)
35. സൈമൺ (48)
36. മൊയ്തീൻ (43)
37.സുദേവൻ (50)
38.ഇ കെ.ബെന്നി (53)
39. അശോക് കുമാർ (53)
40. സജീവ് (58)
41. ഭാസ്ക്കരൻ (62)
42. സാബു (53)
43. ഭാസി (60)
44. മുജീബ് റഹ്മാൻ (40)
45.അബ്ദുൾ ഗഫൂർ (34)
46. സുരേഷ് സാബു (60)
47. നിതാവുദ്ദീൻ (55)
48. ആനി മാത്യു (54)
49.തങ്കമണി (47)
50. സെയ്തലവി (57)
51. ശശികുമാർ (48)
52. ബിബിൻ (31)
53. അബ്ദുൾ മജീദ് (47)
54.അഷറഫ് (57)
55.ആൻറണി ജോണി (59)
56. മധുസുദനൻ (54)
57. കുഞ്ഞാമു (53)
58. കൃഷ്ണ പിള്ള (60)
59. ചാനോഷ് (33)
60. അബ്ദുൾ അഷറഫ്(55)
61. വിജയ ഗോപാലൻ (65)
62. കല്പന (51)
63. ഹസ്സൻകുട്ടി(48)
64.മുഹമ്മദ് (57)
65. ഇസ്മയിൽ (54)
66. പിപി അനൂപ് (50)
67. റഫീഖ്‌ (40)
68. മധുസൂദനൻ (58)
69. ജോഫി (40)
70. ലാലി (53)
71. ഉണ്ണികൃഷ്ണൻ (55)
72. സാബു കുമാർ (52)
73. സാം ഫെർണാണ്ടസ് (60)
74. മുണ്ടനി പ്രമോദ് (40)

ഇവരെല്ലാം അവരവരുടെ കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സായിരുന്നു. വർഷങ്ങളായി ഇവർ ഗൾഫിൽ വിയർപ്പൊഴുക്കി പണിയെടുത്ത് ഉണ്ടാക്കുന്ന പണം കൊണ്ടാണ്, ഇവരുടെ നാട്ടിലെ കുടുംബങ്ങൾ കഴിഞ്ഞ് പോന്നത്. എന്നാൽ ഇവരുടെ മൃതദേഹങ്ങൾ കാണാനുള്ള അവസരം പോലും നാട്ടിലെ അവരുടെ കുടുംബങ്ങൾക്ക് ഉണ്ടായില്ല! ഇവരുടെയെല്ലാം മൃതദേഹങ്ങൾ ഗൾഫിലെ മണലാരണ്യങ്ങളിൽ എവിടെയോ അടക്കം ചെയ്യപ്പെട്ടു!

ഇവരുടെ അനാഥമായ കുടുംബങ്ങളിലെ നിലക്കാത്ത തേങ്ങൽ ആര് കേൾക്കാൻ?
ഇവരടെ പണം കൊണ്ടാണ് നമ്മൾ കഞ്ഞി കുടിക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി, അനാഥമായ ഈ കടുംബങ്ങളെ സഹായിക്കാൻ എന്ത് ചെയ്തു?
ഗൾഫിലെ മലയാളികൾ നേരിടുന്ന കടുത്ത കോവിഡ് ഭീഷണിയിൽ നിന്ന് അവരെ രക്ഷപെടുത്താൻ മുഖ്യമന്ത്രി എന്ത് ഇടപെടൽ നടത്തി?
അനാഥമായ ആ കുടുംബങ്ങൾക്ക് എന്ത് സഹായമാണ് മുഖ്യമന്ത്രി ചെയ്തത്?
ആ കുടുംബങ്ങൾക്ക് എന്തെങ്കിലും സാമ്പത്തിക സഹായം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറായോ?

ആ മരിച്ച 103 മലയാളികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ, മുഖ്യമന്ത്രി തൻ്റെ പതിവ് പത്രസമ്മേളനത്തിൽ ഏതാനും സെക്കൻ്റുകൾ എങ്കിലും എപ്പോഴെങ്കിലും മാറ്റി വച്ചോ?

മനുഷ്യത്വം മരവിച്ച മനസ്സുള്ള മുഖ്യമന്ത്രി, അങ്ങയോട് ഒന്നും പറയാനില്ല!

വാൽക്കഷണം: മാതൃഭൂമി ലേഖകൻ സനീഷ് നമ്പ്യാർ ഗൾഫിൽ മലയാളികൾ മരിച്ച് വീഴുന്നതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ: "കൊറോണ ദുരന്തത്തിന്റെ  കണക്കുപുസ്തകത്തിൽ 100 എന്നത് ഒരു ചെറിയ സംഖ്യ ആണ്. പക്ഷേ ഗൾഫ് നാട്ടിൽ പൊലിഞ്ഞുപോയ 100 മലയാളി ജീവിതങ്ങളെ അങ്ങനെ ചെറുതാക്കി കാണാൻ കഴിയില്ല. അന്നം തേടി വന്നവരാണ്; വീട്ടുകാർക്ക് വേണ്ടി വീടും നാടും ഉപേക്ഷിച്ച് മരുഭൂനാട്ടിലേക്ക് വന്നവരാണ്. മരിച്ചു മരവിച്ചു പെട്ടിയിൽ നാട്ടിലേക്ക് അന്ത്യയാത്ര എന്നത് പ്രവാസം തുടങ്ങിയ കാലം മുതലേ ഉണ്ട്. പക്ഷേ കൊറോണയുടെ കാലത്ത് ജന്മനാട്ടിലേക്ക് അന്ത്യയാത്രയും ഇല്ല. ഗൾഫിന്റെ ഏതൊക്കെയോ വരണ്ട തുരുത്തുകളിൽ  ആരൊക്കെയോ ചേർന്ന് മണലാഴങ്ങളിക്കേക്ക് താഴ്ത്തുകയാണ് പ്രാണൻ പോയ ശരീരങ്ങളെ. പ്രാരാബ്ദ്ധമില്ലാതാവുന്ന കാലത്ത് നാട്ടിലേക്ക് മടങ്ങി, സ്വന്തം വീട്ടിൽ സ്വന്തക്കാരുടെ സ്നേഹം പറ്റി ഉറങ്ങുവാൻ സ്വപ്നം കണ്ടവർ മരുഭൂമിയിൽ ആറടി മണൽത്തിട്ടയുടെ ആജീവനാന്ത അവകാശികളാവുന്നു. ''പത്രാസ് " എന്ന് ഇനി ആരും അസൂയ പറയില്ല; അത്രമേൽ സങ്കടമാണ് പുതുകാലത്തിന്റെ പുറം വാസത്തിൽ.".com]

അഭിപ്രായങ്ങളൊന്നുമില്ല: