2020, മേയ് 6, ബുധനാഴ്‌ച

ഓരോ പ്രതിസന്ധിയിലും ഒരു അവസരം ഒളിച്ചിരിപ്പുണ്ട്

ഈ സമയത്ത് നാട്ടിലേക്ക് പോകാൻ താൽപര്യപ്പെടുന്നവരിൽ ഭൂരിപക്ഷവും പ്രശ്നങ്ങൾ തീരുമ്പോൾ തിരിച്ചു വരണം എന്ന ഉദ്ദേശക്കാരാണ്. ഈ പ്രതിസന്ധി ഗൾഫിൽ കുറേ പേർക്ക് ജോലി നഷ്ടപ്പെടാനോ, വരുമാനം ഗണ്യമായി കുറയാനോ കാരണമായേക്കാം. അങ്ങിനെയുള്ളവർ തി രിച്ചറിയുക. *ഓരോ പ്രതിസന്ധിയിലും ഒരു അവസരം ഒളിച്ചിരിപ്പുണ്ട്* എന്നാണ് ചൊല്ല്. അവസരം നഷ്ടപ്പെടുത്താതിരിക്കുക. നമ്മുടെ നാട്ടിൽ നിരവധി അവസരങ്ങളുണ്ട്. അതിൽ ഒന്ന് നാട്ടിൽ നിന്നും സ്വന്തം നാട്ടിലേക്ക് വണ്ടി കയറിയ അന്യസംസ്ഥാന തൊഴിലാളുടെ അവസരമാണ്. ഈ കൊഴിഞ്ഞു പോക്കിൽ നിർമ്മാണ രംഗത്തുള്ളവർ ആശങ്കയിലാണ്. ഈ ഗ്യാപ്പിലേക്ക് നാം കയറണം. നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികളിൽ പകുതി പേർക്കെങ്കിലും തിരിച്ചു വരവിന് അവസരം നൽകാതെ. ഒരു സാധാരണ പ്രവാസി സമ്പാദിക്കുന്നതിൽ ഒട്ടും കുറവല്ലാത്ത സംഖ്യ അവർ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. അതും ഇഖാമയുടെയും വിസയുടെയും ഒരു നൂലാമാലകളും ഇല്ലാതെ തന്നെ. പ്രവാസികകളായ നമ്മുക്കുള്ള പല ഗുണങ്ങളും നാട്ടിലുള്ളവർക്ക് പോലുമില്ല. *ഈ കഴിവുകൾ നിങ്ങൾക്കില്ലേ എന്ന് നിങ്ങൾ സ്വയം ചോദിച്ചു നോക്കൂ:* 1. പല മേഖലയിലും ജോലി ചെയ്തുള്ള പരിശീലനം. 2. പെട്ടെന്ന് കാര്യങ്ങൾ പഠിക്കാനുള്ള കഴിവ്. 3. വിവിധ ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം. 4. കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സ്. 5. കായികമായി ജോലി ചെയ്യാനും കൂടാതെ യന്ത്രങ്ങൾ ഉപയോഗിച്ചും ചെയ്യാനുള്ള അറിവ്. 6. ഏതു സാഹചര്യത്തിലും ജോലി ചെയ്യാനുള്ള കരുത്ത്. (അതിപ്പോ ചൂടായാലും, തണുപ്പായാലും) 7. ചിലവ് ചുരുക്കി ജീവിച്ച് സമ്പാദ്യമുണ്ടാക്കിയുള്ള ശീലം. 8. ഒരു ടീം വർക്ക് ആയി ജോലി ചെയ്യാനുള്ള പരിചയം. (പല രാജ്യക്കാർക്കൊപ്പം പോലും). 9. ഏതു പ്രതിസന്ധികളെയും നേരിടാനുള്ള മനക്കരുത്ത്. 10. എന്ത് പ്രകോപനം ഉണ്ടായാലും, ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്. *അവർ അവിടെ പണിയെടുക്കും, ഇവിടെ വന്നാൽ ഒന്നും ചെയ്യില്ല എന്ന പതിവ് പല്ലവി തിരുത്താനുള്ള, അങ്ങിനെയല്ല എന്ന് കാണിച്ചു കൊടുക്കാൻ നിങ്ങൾക്ക് പറ്റിയ അവസരമാണ്* ഈ കാണുന്ന അറബി നാട് നമ്മൾ പടുത്തുയർത്തിയതാണ്, നിങ്ങളുടെ ചോരയും, നീരുമാണ്. അത് പോലെ ഒരു ലോകം ഈ കൊച്ചു കേരളത്തിലും പടുത്തുയർത്താൻ കഴിയണം. ഇന്ന തൊഴിൽ മാത്രമേ ചെയ്യൂ എന്ന നിർബന്ധ ബുദ്ധി മാറ്റി, എന്ത് തൊഴിലും ചെയ്യാൻ തയ്യാറാണ് എന്ന് മനസ്സിലുറപ്പിക്കുക. നമ്മുടെ മണ്ണാണിത്. കൃഷിയും, ഐ ടി യും, ടൂറിസവും, മാനുഫാക്ച്ചറിംഗും, കെട്ടിട നിർമാണവും, ചെറിയ കച്ചവടം തുടങ്ങി നിരവധി അവസരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. മനസ്സ് ആശങ്കയാൽ തളരേണ്ട! ആരോഗ്യ രംഗത്ത് നമ്മുടെ നാട് ഇന്ന് ലോക രാജ്യങ്ങൾക്ക് മാതൃകയാണ്. നിങ്ങളുടെയും, ജനങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനായി വന്നിറങ്ങുമ്പോൾ ഉണ്ടാവുന്ന അസൗകര്യങ്ങൾ ക്ഷമിക്കുക. കുറച്ചു ദിവസം ആരോഗ്യം സംരക്ഷിച്ച്, രോഗമില്ല എന്നുറപ്പ് വരുത്തി കരുത്തോടെ മുന്നോട്ടിറങ്ങാം. [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: