2020, ജൂൺ 24, ബുധനാഴ്‌ച

"പ്രവാസി "

"പ്രവാസി " നാം ഇരുണ്ട യുഗത്തി-ലേക്ക് തിരിച്ച് പോവുകയാണൊ?! ഡോ.ഉവൈസ് ഫലാഹി കുമ്മങ്കോട്‌ "എന്തിനാ നിങ്ങളിപ്പോൾ ഇങ്ങോട്ട് വരുന്നത് ?. ഇവിടെ കുട്ടികൾക്കെല്ലാം പേടിയാവുന്നുണ്ട്. കുറച്ച്കൂടെ കഴിഞ്ഞിട്ട് വന്നാൽ പോരെ? നിങ്ങളിങ്ങോട്ട് വന്നാൽ അയൽക്കാർക്കും നാട്ടുകാർക്കുമെല്ലാം ബുദ്ധിമുട്ടായിരിക്കും". കൊറോണയുടെ പേരിൽ ജോലി യൊന്നുമില്ലാതെ റൂമിലിരുന്ന് മരണത്തെ മുഖാമുഖം കണ്ട് ജീവിതം തള്ളിനീക്കി.. എന്നാൽ അതിനിടയിലും രോഗം കൊണ്ടും മറ്റും പ്രയാസപ്പെടുന്നവർക്ക് സാന്ത്വനം നൽകാൻ മടികാണിക്കാത്ത പ്രവാസി പ്രാർത്ഥനകൾക്കും നീണ്ട കാത്തിരിപ്പിന്നും ശേഷം ആശ്വാസത്തിന്റെ ടിക്കറ്റ് കയ്യിൽ കിട്ടിയപ്പോൾ നാട്ടിലേക്ക് വിളിച്ച അനുഭവ ചിത്രമാണിത്. മാനസികമായി തളർത്തുന്ന ഇത്തരം കമന്റുകളാണ് ഉറ്റവരിൽ നിന്ന് പോലും അവർ കേട്ട് കൊണ്ടിരിക്കുന്നത്. ഇങ്ങനെയാണെങ്കിൽ പ്രവാസികൾക്ക് ജീവിതം മടുത്തു പോവുമൊ? അവർ തളർന്ന് പോവുമോ? എന്തിനാണ് അവരെ ഇങ്ങനെ ക്രൂശിക്കുന്നത്? നാം എന്ത് കൊണ്ട് നന്ദികെട്ടവരായി? അവരാണോ കൊറോണയെ സൃഷ്ട്ടിച്ചത്?! നാം അന്ധവിശ്വാസങ്ങളുടെ ഇരുണ്ട യുഗത്തിലേക്ക് തിരിച്ച് പോവുകയോ?! വർണ്ണത്തിന്റെയും വർഗത്തിന്റെയും പേരിൽ അടിച്ചും വെട്ടിയും കൊന്ന കാലം . അപമാനത്തിന്റെ പേരിൽ സ്വന്തം കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചിട്ട യുഗം,മനുഷ്യന് വില കൽപിക്കാത്തസമൂഹം ,അന്ധവിശ്വാങ്ങൾ ആർത്താടിയ ജനത, രോഗങ്ങളുടെ പേരിൽ പോലും അന്ധവിശ്വാസം തലക്ക് പിടിച്ച്‌ രോഗികളെ എറിഞ്ഞോടിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത അന്തമില്ലാത്ത കൂട്ടം. ഈ ഇരുട്ടുകൾക്കിടയിലേക്ക് വെളിച്ചം വിതറിയ മഹാനായ റസൂൽ(സ). അന്ധവിശ്വാസങ്ങളിൽ നിന്നും അവരെ മോചിപ്പിച്ച് കെട്ട ജീവിതത്തിൽ നിന്നും അവരെ രക്ഷപ്പെടുത്തി ലോകത്തിന് മാതൃകയായ ഒരു സമൂഹമായി പരിവർത്തിപ്പിച്ചെടുത്തു. ജീവിതം എന്തെന്നും മനുഷ്യനെന്തെന്നും ലോകത്തിന് പഠിപ്പിച്ചു. ഉത്തമ സ്വഭാവം പരിശീലിപ്പിച്ചു. ـ: ( إنما بعثت لأتمم صالح الأخلاق )رواه أحمد മുത്ത് നബി കുഴിച്ച് മൂടിയ നെറി കെട്ട ശൈലികൾ നാം തിരിച്ച്‌കൊണ്ട് വരികയാണൊ?! രോഗം പകരാതിരിക്കാൻ കരുതൽ വേണം. പക്ഷെ അതിലുമപ്പുറം പേടിത്തൊണ്ടൻമാരായി നാം മാറുന്നത് നമ്മുടെ പ്രതിരോധ ശേഷിയെ തകർക്കുമെന്നത് നാം ഓർക്കേണ്ടതാണ്. ഭൗതികമായ കരുതൽ നടപടി സ്വീകരിച്ചിട്ടും പ്രവാസികളെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ശരിയല്ല. രോഗം സ്വയം പകർത്തുമെന്ന ഭീതിയാണൊ? എങ്കിൽ പിന്നെയെന്ത് ഈമാൻ? ഖൈറും ശർറും അള്ളാഹുവിൽ നിന്നാണ് , അവന്റെ തീരുമാനപ്രകാരമേ എല്ലാം നടക്കുകയുള്ളൂ എന്ന വിശ്വാസമാണ് നമുക്ക് വേണ്ടത്. قال النبي ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « لا عدوى ، ولا طيرة ولا هامة ، ولا صفر » " متفق عليه അങ്ങനെ മനസിനെ പാകപ്പെടുത്തിയില്ലെങ്കിൽ സ്വന്തം ജീവൻ പേടിച്ച് ഉറ്റവരെ അടിച്ച് കൊല്ലേണ്ട ഗതിവരും. നാം ശ്രദ്ധിക്കേണ്ടത്. 1.സഹികെട്ട് വരുന്ന പ്രവാസിയുടെ വിഷമങ്ങളെ നാം ഉൾക്കൊളളണം. 2.താമസത്തിന് താത്കാലിക പരിഹാരം കാണാൻ ആവശ്യമായ സഹായം കൊടുക്കണം. 3.ഭക്ഷണം,മറ്റു ഭൗതിക സൗകര്യങ്ങൾ ചെയ്ത് കൊടുക്കണം. 4.രോഗമില്ലെങ്കിലും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് അവരെ ഓർമ്മപ്പെടുത്തണം. 4.നല്ല വാക്കുകൾ പറയാൻ ശ്രദ്ധിക്കണം. 5.വേദനിപ്പിക്കുന്ന വാക്കുകളൊ പ്രവൃത്തികളൊ നമ്മിൽ നിന്നുണ്ടാവരുത്. 6.അവർരോഗികളല്ല,അവരെ നാം രോഗികളാക്കരുത്. 7.നിസ്സാരപ്പെടുത്തരുത്.അവഗണിക്കരുത്. 8.സാമ്പത്തികമായെല്ലാം തകർന്ന് പോയവരാണ് പലരും ,എല്ലാം നഷ്ടപ്പെട്ടെന്ന തോന്നലാണ് പലർക്കും. അത്തരമൊരു ഘട്ടത്തിൽ കൂടെ ആളുണ്ട് എന്ന ശക്തി അവർക്ക് കൊടുക്കാൻ നമുക്ക് കഴിയണം. നാം എല്ലാ വിഷമങ്ങളിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെട്ടവരാണെന്ന് ആരും വിചാരിക്കരുത്.ആർക്കും എന്തും സംഭവിക്കാം . അള്ളാഹു കാക്കട്ടെ. അത്തരം ഘട്ടങ്ങളിൽ അള്ളാഹുവിന്റെ സഹായം ലഭിക്കണമെങ്കിൽ സഹോദരന്റെ പ്രതിസന്ധിയിൽ നാം സഹായിയാവേണ്ടതുണ്ട്. عن النبي ﷺ أنه قال: والله في عون العبد ما كان العبد في عون أخيه . അന്ധവിശ്വാസങ്ങളിലേക്ക്നാം തിരിച്ച്പോവരുത്.കരുതലോട് നീങ്ങുക. സ്വയം സമാധാനിക്കുക.മറ്റുള്ളവർ ക്ക്സമാധാനം നൽകുക. നല്ല നാളെയെ നമുക്ക് പ്രതീക്ഷിക്കാം. അള്ളാഹു തൗഫീഖ് നൽകട്ടെ.ആമീൻ [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: