2020, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

[*സമസ്ത പൊതുപരീക്ഷ തിയ്യതി പ്രഖ്യാപിച്ചു* ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷ തിയ്യതി പ്രഖ്യാപിച്ചു. 2021 ഏപ്രില്‍ 3, 4 തിയ്യതികളിലാണ് പൊതുപരീക്ഷ നടക്കുക. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്ത പൊതുപരീക്ഷ നടത്തുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന 10275 മദ്‌റസകളിലെ രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുക. 2020 നവംബര്‍ 2 മുതല്‍ ഡിസംബര്‍ 1 വരെയാണ് ഫീസ് അടക്കാനുള്ള സമയം. അപേക്ഷയും ഫീസും ഓണ്‍ലൈന്‍ മുഖേനയാണ് സ്വീകരിക്കുക. www. online.samastha.info സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ഈ വര്‍ഷം പരീക്ഷാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ (ഒപ്പ്) [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല:

A to Z world wide news 3: പാലം പാലം വലിയ പാലം

A to Z world wide news 3: പാലം പാലം വലിയ പാലം :