2020, നവംബർ 2, തിങ്കളാഴ്‌ച

ഉത്തരം കിട്ടില്ലെന്നറിയാം, എങ്കിലും, ചോദിച്ചുകൊണ്ടേയിരിക്കാം... മുഖ്യമന്ത്രിയോട്, ▪️പിന്നാക്ക വിഭാഗത്തിന്റെ സംവരണ സംരക്ഷണത്തിന് വേണ്ടിയുള്ള കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ധൃതി പിടിച്ച് സംവരണ വിജ്ഞാപനം ഇറക്കിയത് എന്തിന് ? ▪️സവർണ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന ബി ജെ പി നിലപാടിനൊപ്പം നിൽക്കുന്ന സി പി എമ്മിൽ നിന്നും ഇനിയുള്ള കാലം പിന്നാക്ക വിഭാഗം എന്ത് പ്രതീക്ഷിക്കണം ? ▪️20% ജനസംഖ്യയുള്ള മുന്നാക്ക വിഭാഗത്തിന് ജനസംഖ്യാനുപാതിക പ്രതിനിധ്യത്തേക്കാൾ ഇരട്ടിയിലധികം വിവിധ തസ്തികകളിൽ പ്രതിനിധ്യമുണ്ടായിരിക്കെ അവർക്ക് വേണ്ടി സംവരണ അട്ടിമറി നടത്തുന്നതെന്തിന് ? ▪️ഭരണഘടനയുടെ ആർട്ടിക്ക്ൾ 16 അനുസരിച്ച് ഏതെങ്കിലുമൊരു വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഇല്ലെങ്കിൽ സംവരണം കൊടുക്കണമെന്നാണ് പറയുന്നത്. പുതിയ സംവരണം ഏതടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ ? ▪️മെറിറ്റിൽ നിന്നും 10% വരെ നൽകാമെന്നത് എല്ലാ മേഖലയിലും അത്ര തന്നെ പൂർണ്ണമായി നൽകിയതിന്റെ മാനദണ്ഡമെന്താണ് ? മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ടവർ എത്ര ശതമാനമുണ്ട് ? അതിന്റെ ഔദ്യോഗിക കണക്ക് സർക്കാർ പുറത്ത് വിടുമോ ? ▪️പഞ്ചായത്തിൽ രണ്ടര ഏക്കർ , മുനിസിപ്പാലിറ്റിയിൽ 75 സെന്റ്, കോർപ്പറേഷനിൽ 50 സെന്റ് ഭൂമി ഇതാണ് മൂന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ടവനെ കണ്ടെത്താനുള്ള മാനദണ്ഡം...! ഇവരാണ് പാവപ്പെട്ടവരെന്ന് നിർണ്ണയിച്ചതിന് ഏത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണന്ന് വ്യക്തമാക്കുമോ ? ▪️ജനസംഖ്യയുടെ 27% വരുന്ന മുസ് ലിംകൾക്ക് മെഡിക്കൽ പി ജി സീറ്റിൽ വെറും 2% മാത്രവും 20% ശതമാനം വരുന്ന മുന്നാക്ക വിഭാഗത്തിന് 10% വും അനുവദിച്ചതിന്റെ അടിസ്ഥാനമെന്താണ് ? ▪️ഓരോ പത്ത് വർഷം കൂടുമ്പോഴും സംവരണ വിഭാഗങ്ങളുടെ പുരോഗതി വിലയിരുത്തി ക്വാട്ട പുനർനിർണയിക്കണമെന്ന ഹൈക്കോടതി വിധി എന്ത് കൊണ്ട് നടപ്പാക്കുന്നില്ല ? സംവരണ ക്വാട്ട പുനർനിർണ്ണയം പാലോളി കമ്മീഷൻ ശുപാർശ കൂടിയല്ലേ ? ▪️പിന്നാക്ക വിഭാഗത്തിന്റെ ബാക് ലോഗ് നികത്താൻ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശം നടപ്പാക്കാൻ (പാലോളി കമ്മീഷൻ റിപ്പോർട്ടും നിർദ്ദേശിച്ചു) എന്ത് കൊണ്ട് തയ്യാറാവുന്നില്ല ? ▪️മുസ് ലിം സമുദായം അവരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ശബ്ദിക്കുമ്പോൾ അതിനെ 'വർഗ്ഗീയത'യെന്ന് ആരോപിച്ച് അടക്കി നിർത്താൻ ശ്രമിക്കുന്ന ഇടത് മുന്നണി കൺവീനറുടെ താത്പര്യമെന്ത് ? പ്രതിപക്ഷ നേതാവിനോട്, ▪️സാമ്പത്തിക സംവരണ കാര്യത്തിൽ പ്രതിപക്ഷം ബി.ജെ.പിക്കും സി പി എമ്മിനുമൊപ്പമാണ്. എങ്കിലും പിന്നാക്ക വിഭാഗത്തിന്റെ സംവരണ അട്ടിമറിയെ കുറിച്ച് മൗനം പാലിക്കുന്നത് അവരോട് ചെയ്യുന്ന വഞ്ചനയല്ലേ ? ▪️സംവരണ ക്വാട്ട പുനർനിർണ്ണയിക്കണമെന്ന കോടതി വിധി നടപ്പാക്കാൻ ആവശ്യപ്പെടാത്തത് എന്ത് കൊണ്ട് ? ▪️ബാക് ലോഗ് നികത്താൻ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്താൻ എന്ത് കൊണ്ട് ആവശ്യപ്പെടുന്നില്ല ? ▪️മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ നിർണ്ണയിക്കുന്ന മാനദണ്ഡം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ? ▪️ആവശ്യത്തിനും അനാവശ്യത്തിനും നിരന്തരം സർക്കാറിനെ വിമർശിക്കുന്ന പ്രതിപക്ഷത്തിന് സാമ്പത്തിക സംവരണ നടപടിക്രമങ്ങളിൽ ഒന്നിനോടും വിയോജിപ്പില്ലേ ? ▪️എയ്ഡഡ് മൈനോറിറ്റി കോളേജുകളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് വിരുദ്ധമായി അലോട്ട്മെന്റ് നടന്നപ്പോൾ എന്ത് കൊണ്ട് മൗനം പാലിച്ചു ? സംവരണം, സം വരേണ്യർക്ക്....! ---സത്താർ പന്തലൂർ--- [ [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: