3️⃣ 4️⃣
ഹദ്ധാദ് റാത്തീബ് ചൊല്ലാം
*_ഇശാഇനു മുമ്പും ശേഷവും_*
അൽഭുതങ്ങൾ നിറഞ്ഞ ദിക്റുകളാണ് ഹദ്ധാദ് റാത്തീബിലുള്ളത്. ചില സൂറത്തുകളും ആയത്തുകളും വിവിധ ദിക്റുകളും ദുആഉമായി പതിവാക്കി വരുന്ന ഹദ്ധാദ് പാരായണത്തിന്റെ സമയം റമളാൻ മാസത്തിൽ ഇശാഅ് നിസ്കാരത്തിനു മുമ്പും മറ്റു പതിനൊന്ന് മാസങ്ങളിൽ ഇശാഅ് നിസ്കാര ശേഷവുമാണ് മഹാന്മാർ പഠിപ്പിച്ചത്.
ഒരാൾ തിരുനബി(സ്വ) തങ്ങളുടെ സന്നിധിയിൽ വന്ന്, രാത്രി തേൾ കടിച്ചതു മൂലമുണ്ടായ പ്രയാസങ്ങൾ പറഞ്ഞപ്പോൾ നബി(സ്വ) പറയുകയുണ്ടായി
أَعُوذُ بكَلِمَاتِ اللهِ التَّامَّاتِ مِن شَرِّ ما خَلَقَ
എന്ന ദിക്ർ വൈകുന്നേരം ചൊല്ലിയിരുന്നുവെങ്കിൽ തേൾ നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നില്ല. (ഹദ്ധാദ് റാത്തീബിൽ ഇത് 3 തവണ ചൊല്ലുന്നു.)
جَاءَ رَجُلٌ إلى النبيِّ صَلَّى اللَّهُ عليه وَسَلَّمَ فَقالَ: يا رَسولَ اللهِ، ما لَقِيتُ مِن عَقْرَبٍ لَدَغَتْنِي البَارِحَةَ، *قالَ: أَما لو قُلْتَ، حِينَ أَمْسَيْتَ: أَعُوذُ بكَلِمَاتِ اللهِ التَّامَّاتِ مِن شَرِّ ما خَلَقَ، لَمْ تَضُرَّكَ*
_ദുആ വസ്വിയ്യത്തോടെ_
*_ഹസൻ സഖാഫി പൂക്കോട്ടൂർ_*
*_9744669988_*com]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ