2024, ഫെബ്രുവരി 13, ചൊവ്വാഴ്ച

സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിലി(എസ്.എൻ.ഐ.സി.)ൻ്റെ വിവിധ സ്ട്രീമുകൾക്ക് 2024 മാർച്ച് 20 മുതൽ അപേക്ഷിക്കാം.

[ [www.atozkerala.in , www.atozkerala.blogspot.com]
......................................................

സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലി(എസ്.എന്‍.ഇ.സി)ന്റെ വിവിധ സ്ട്രീമുകള്‍ക്ക് 2024 മാര്‍ച്ച് 20 മുതല്‍ അപേക്ഷിക്കാം.

സ്‌കൂള്‍ ഏഴാം ക്ലാസും സമസ്ത മദ്‌റസ അഞ്ചാം ക്ലാസും കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് ശരീഅ പ്ലസി(സനാഇ)ലും പെണ്‍കുട്ടികള്‍ക്ക് ഷീ പ്ലസി(സനാഇയ്യ)ലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലൈഫ് പ്ലസിലും അപേക്ഷിക്കാവുന്നതാണ്. മാര്‍ച്ച് 20 മുതല്‍ www.snec.in വഴി അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ 21.

എസ്.എസ്.എല്‍.സി തുടര്‍പഠന യോഗ്യതയും സമസ്ത മദ്‌റസ ഏഴാം ക്ലാസ്/തത്തുല്യ യോഗ്യതയുമുള്ള ആണ്‍കുട്ടികള്‍ക്ക് ശരീഅ(സനാഇ)യിലും പെണ്‍കുട്ടികള്‍ക്ക് ഷീ(സനാഇയ്യ)യിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലൈഫിലും ഏപ്രില്‍ മൂന്നു മുതല്‍ അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ മെയ് 12.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറയുടെ അംഗീകാരത്തോടെ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എസ്.എന്‍.ഇ.സി ബിരുദ നാമങ്ങളായ സനാഇ(ആണ്‍കുട്ടികള്‍ക്ക്)യും സനാഇയ്യ(പെണ്‍കുട്ടികള്‍ക്ക്)യും പ്രഖ്യാപിച്ചത് 2024 ജനുവരി 28 ന് സമസ്തയുടെ ബംഗലൂരു സമ്മേളനത്തില്‍ വെച്ചാണ്.

സ്ഥാപനങ്ങളുടെയും സ്ട്രീമുകളുടെയും പൂര്‍ണവിവരങ്ങള്‍ ഉള്‍കൊള്ളുന്ന വിവിധ ഭാഷകളിലെ പ്രൊസ്പക്ടസ് മാര്‍ച്ച് ഒന്നു മുതല്‍ www.snec.in ല്‍ ലഭിക്കുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: