2024, ഫെബ്രുവരി 6, ചൊവ്വാഴ്ച

[ [www.atozkerala.in , www.atozkerala.blogspot.com]ഈ വർഷത്തെ റജബ് 27 (മിഅ്റാജ് ദിനം) 8/2/2024 വ്യാഴാഴ്‌ചയാണ് നാട്ടിലും ഗൾഫ് നാടുകളിലുമൊക്കെ. 

ബുധനാഴ്ച്ച അസ്തമിച്ച രാത്രിയാണ് മിഅ്റാജ് രാവ്. ഈ രാവിലാണ് നോമ്പിന് നിയ്യത്ത് വെക്കേണ്ടത്. പകൽ വ്യാഴാഴ്ചയായതു കൊണ്ട് വ്യാഴചയുടെ സുന്നത്തും കരുതുക.  റമളാനിലെ ഫർള് നോമ്പ് ഖളാഉള്ളവർ അതിൻ്റെ കൂടെ മിഅറാജ് സുന്നത്തും വ്യാഴാഴ്ച സുന്നത്തും കരുതിയാൽ മതി. 

നിയ്യത്ത്: *നാളത്തെ  മിഅ്റാജ് സുന്നത്തു നോമ്പും  വ്യാഴാഴ്ച സുന്നത്തും  അല്ലാഹു തആലാക്ക് വേണ്ടി നോറ്റ് വീട്ടുവാൻ ഞാൻ കരുതി*

ഫർളിൻറെ കൂടെ കരുതുമ്പോൾ ഇങ്ങനെ കരുതുക:
*റമളാൻ മാസത്തിൽ നിന്ന് ഖളാആയിപ്പോയ ഒരു ഫർള് നോമ്പും മിഅ്റാജ് സുന്നത്തുനോമ്പും  വ്യാഴാഴ്ച സുന്നത്തുനോമ്പും  അല്ലാഹു തആലാക്ക് വേണ്ടി നോറ്റ് വീട്ടുവാൻ ഞാൻ കരുതി*

മിഅ്റാജ് രാവിലും പകലിലും സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുക. സൂറത്ത് യാസീൻ പോലുള്ളവയും ബുർദയിലെ ഇസ്‌റാഅ് മിഅ്റാജ് അദ്യായത്തിലെ കവിതകൾ പോലുള്ളവയും സ്വലാത്തും വർദ്ധിപ്പിക്കുക.

അല്ലാഹു നമുക്ക് സൽകർമ്മങ്ങൾക്ക് തൗഫീഖ് നൽകട്ടെ...

കൂടെയുള്ള വോയ്‌സും ഈ ടെക്സ്റ്റും പരമാവധി പ്രചരിപ്പിക്കുക പ്ലീസ്🌹

അഭിപ്രായങ്ങളൊന്നുമില്ല: