2024, ഫെബ്രുവരി 21, ബുധനാഴ്‌ച

[ [www.atozkerala.in , www.atozkerala.blogspot.com]എന്റെ നിയോജക മണ്ഡലത്തിലെ പ്രധാന വിദ്യഭ്യാസ സമുച്ചയമായ പടിഞ്ഞാറ്റുംമുറി ഫസ്ഫരി എഡ്യുക്കേഷണല്‍ കോംപ്ലക്‌സിലെ  ഐ.ടി.ഇ യിലെ ഡി.എല്‍.എഡ് 2021 - 23 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.  

എക്‌സലന്‍സ് അവാര്‍ഡ് ഷാന ഷെറിന്‍ എന്ന മിടുക്കികുട്ടിക്ക് സമ്മാനിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും ആസാം സര്‍വ്വകലാശാലയിലെ അറബിക് വിഭാഗം മേധാവിയുമായ ഡോ. കെ. മുഹമ്മദ് ബഷീര്‍ ബിരുദ ദാനം നിര്‍വ്വഹിച്ചു. ഡോ.എം.കെ. അബ്ദുല്‍ റഹ്മാന്‍ മുബാറക് അധ്യക്ഷത വഹിച്ചു. 

ഒരു കലാലയം എത്ര ഭാവനാ സമ്പന്നമായി നടത്താമെന്ന്  മികച്ച പ്രവര്‍ത്തനങ്ങളിലൂടെ  വിദ്യഭ്യാസ പ്രപവര്‍ത്തകര്‍ക്കു മുമ്പില്‍ മാതൃക കാണിച്ച സ്ഥാപനമാണ് ഫസ്ഫരി. ബിരുദമേറ്റു വാങ്ങി ജീവിതത്തിലെ വലിയൊരു നാഴികക്കല്ല് പിന്നിട്ട വിദ്യാര്‍ത്ഥികള്‍ക്കും പ്രാപ്തരാക്കിയ അധ്യാപകര്‍ക്കും മാനേജ്‌മെന്റ് പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍...

അഭിപ്രായങ്ങളൊന്നുമില്ല: