2024, മാർച്ച് 10, ഞായറാഴ്‌ച

, മുറി കണ്ടാൽ ഒന്നാംതരം വസ്ത്രക്കട

[ [www.atozkerala.in , മുറി കണ്ടാൽ ഒന്നാംതരം
വസ്ത്രക്കട.
ഷർട്ടുകൾ,ജീൻസ്, ചുരിദാർ, 
മാക്സി, വിവിധ തരത്തിലുള്ള
കുട്ടികളുടെ
വർണ്ണപകിട്ടുള്ള
ഉടുപ്പുകൾ
എല്ലാം വൃത്തിയായി
അടുക്കിവെച്ചിരിക്കുന്നു.
പക്ഷെ വസ്ത്രക്കടയല്ല
അതുക്കുമേലെ
" ഡ്രസ്സ് ബാങ്ക്"
ആകാംക്ഷ വേണ്ട.
ജീവകാരുണ്യത്തിന്റെ
ന്യൂ വേർഷൻ.
RIMAL ൻറെ പുതിയ
പദ്ധതി.
വസ്ത്രധാരാളിത്തത്തിൽ
കഴിയുന്ന നമ്മൾ
ഡ്രസ് ബാങ്കിലേക്ക്
വസ്ത്രം നൽകുക.
അവർ അത് അർഹരായവർക്ക്
നൽകും.
അർഹർക്ക്
ഇഷ്ടമുള്ളത് തെരഞ്ഞടുക്കുക്കുകയും ചെയ്യാം.
പുതിയ വസ്ത്രം വാങ്ങിയാൽ
പഴയ രണ്ടെണ്ണം
അലമാരയിൽ വിശ്രമിക്കും.
ഒരു കേടുപാടും സംഭവിക്കാത്ത ഈ വസ്ത്രങ്ങൾ
പിന്നെ വീട്ടിൽ വന്ന്
നാടോടികൾ കൊണ്ടുപോകും.
അവരിൽ നിന്ന് ചില റാക്കറ്റുകൾ 
വാങ്ങി കഴുകി ഇസ്തിരിയിട്ട്
കുറഞ്ഞ വിലക്ക് നഗരങ്ങളിൽ വിറ്റ് കാശാക്കും.
ഇതാണ് പതിവ്.
ഇതിന് പകരം
അർഹരുടെ കൈകളിലെത്തിക്കുകയാണ്
റിമാൽ.
നമ്മൾ വൃത്തിയായി
ഇസ്തിരിയിട്ട്
കൊണ്ടുപോയി കൊടുത്താൽ മതി.
അവിടെയെത്തുന്ന
അർഹർക്ക്
റിമാൽ കൈമാറും.
നിശ്ചയിച്ച സമയങ്ങളിൽ
ഡ്രസ് ബാങ്കിൽ
വളണ്ടിയർമാരുണ്ടാകും.
മലപ്പുറം കോട്ടപ്പടി തിരൂർ റോഡിൽ
സിറ്റി ഗോൾഡ് ബിൽഡിംഗിന് മുകളിലാണ്
ഈ വസ്ത്രബാങ്ക്.
റിയാദ് മലപ്പുറം കൂട്ടായ്മയാണ് റിമാൽ.
റിയാദിലെ മലപ്പുറത്തുകാർക്ക് ജാതിമത 
രാഷ്ട്രീയ ഭേദമന്യെ
ഒന്നിച്ചിരിക്കാൻ 2007 ൽ
ആരംഭിച്ചതാണ്.
മലപ്പുറം മുനിസിപ്പാലറ്റിയും
സമീപത്തെ
ആനക്കയം, കുറുവ,കൂട്ടിലങ്ങാടി, കോഡൂർ, 
പൊൻമള, മക്കരപറമ്പ,
ഊരകം, ഒരുക്കുങ്ങൽ, പൂക്കോട്ടൂർ
എന്നിവിടങ്ങളിലെ
പ്രവാസികളാണ്
അംഗങ്ങൾ.ജീവകാരുണ്യ പ്രവർത്തനങ്ങളാണ് മുഖമുദ്ര.
ഡ്രസ് ബാങ്കിന്റെ
ഉദ്ഘടനം' റിമാൽ സ്ഥാപക പ്രസിഡണ്ട് 
സലീം കളപ്പാടൻ നിർവഹിച്ചു.
ഓഫീസ് ഉദ്ഘാടനം
നിർവഹിച്ചു.
ഡ്രസ് ബാങ്കിലേക്ക് വസ്ത്രങ്ങൾ 
സംഭാവന ചെയ്യാനുദ്ദേശിക്കുന്നവർ
ഓഫീസിൽ നേരിട്ടോ
അല്ലെങ്കിൽ
8891788120, 
9605348483, 
7902214970
മൊബൈൽ നമ്പറിലോ
ബന്ധപ്പെടണം.
റിമാലിന്റെ
നൻമ തുടരട്ടെ.

# ഹാരിസ് ആമിയൻ]

അഭിപ്രായങ്ങളൊന്നുമില്ല: