2024, മാർച്ച് 8, വെള്ളിയാഴ്‌ച

, പീഡിപ്പിച്ചിട്ടും ജയിലിൽ കിടന്നിട്ടും..

[ [www.atozkerala.in , പീഡിപ്പിച്ചിട്ടും ജയിലിൽ കിടന്നിട്ടും പാർട്ടി വിടാനോ ആശയം വിടാനോ തയ്യാറാകാത്ത കോൺഗ്രസിൻ്റെ ചില നേതാക്കളുണ്ട്... അവരാണ് ഞങ്ങളുടെ ആവേശം... അങ്ങനെയങ്ങ് തോറ്റു കൊടുക്കാത്ത ചില മനുഷ്യർ... ചില നേതാക്കൾ...

ബിജെപി കഴിഞ്ഞ 10 വർഷമായി ഏജൻസികളെ വച്ച് കൊണ്ട് നേതാക്കൾ തിണ്ണ നിരങ്ങുന്നു. ആദ്യം അനുനയനം, ഓഫർ എന്നിവ വരും, അതിൽ കുലുങ്ങാത്തവരെ ഈ ഡി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളെ വച്ച് ഭീഷണിപ്പെടുത്തും. പാർട്ടിക്ക് വേണ്ടി ജയിലിൽ കിടക്കാൻ പോലും തയ്യാറായവരെ കിട്ടില്ല. അല്ലാത്തവരെ കിട്ടും. ഇവിടെ അധികാരം, പണം, എന്തിന് കോടതിയെ ഉപയോഗിച്ച് പോലും ഒരു ഫാഷിസ്റ്റ് സർക്കാർ എന്തിനും തുനിഞ്ഞ് ഭരണഘടന പോലും തകർക്കുമ്പോൾ അതിനെ ചെറുക്കാൻ ചില മനുഷ്യർ ജീവൻ കൊടുത്ത് പോരാടുന്നുണ്ട്. 

ചില നേതാക്കൾക്ക് അവർ ഇന്ത്യൻ പ്രസിഡണ്ട് സ്ഥാനം വരെ ഓഫർ ചെയ്തിട്ടുണ്ട്. ഇതിൽ കുലുങ്ങാത്ത കറ കളഞ്ഞ മതേതര ജനാധിപത്യ വിശ്വാസം മുറുകെ പിടിക്കുന്ന നേതാക്കളുടെ ഒരു നീണ്ട നിര എപ്പോഴും കാത്തിരിക്കുന്നു. പാർട്ടി പ്രവർത്തകർ അവരെ ഓർത്ത് അഭിമാനിക്കുന്നു. കേരളത്തിൽ കഴിഞ്ഞ 10 വർഷം ബിജെപി ശ്രമിച്ചിട്ട് കിട്ടിയവരെ കുറിച്ച് ഒന്ന് ഓർത്ത് നോക്കിയാൽ പഞ്ചാബ് ഹൗസിലെ കൊച്ചിൻ ഹനീഫയെ പോലെ ആരും കാണാതെ ചിരിക്കുകയാണ്. ടോം വടക്കൻ, പത്മജ വേണുഗോപാൽ, അനിൽ ആൻ്റണി തുടങ്ങിയവർക്കൊപ്പം പാർട്ടി വിട്ട ഒറ്റ കോൺഗ്രാക്കാരനെ കാണിച്ച് തരാൻ സാധിക്കുമോ? 

അറുത്തിട്ടാലും ചോരയ്ക്ക് പകരം ത്രിവർണം മാത്രം പുറത്ത് വരുന്ന പാർട്ടി പ്രവർത്തകർ കാലത്തോളം ഇവിടെ ഉണ്ടാകും. ഒരു നേതാവിനെ കണ്ടുമല്ല ഈ പാർട്ടി നിൽക്കുന്നത്. ബിജെപിക്ക് പറയാൻ മോദി ഗ്യാരണ്ടിയാണുള്ളത്. ബിജെപി ഗ്യാരണ്ടിയല്ല. എന്നാൽ അത് തന്നെയാണ് ഗ്യാരണ്ടി. ഗാന്ധിയും, നെഹ്റുവും, ഇന്ദിരയും, രാജീവും, സോണിയാജിയും, ഒടുവിൽ രാഹുൽ ഗാന്ധിയും പകർന്നു നൽകിയ, ആശയത്തിൻ്റെ ഗ്യാരണ്ടി.

സിപിഎമ്മുകാർക്ക് ഇത് ആഘോഷരാവാനെന്നറിയാം. അവർ വേട്ടക്കാരനെതിരെ ചൂണ്ടാതെ ഇരയ്ക്കെതിരെ ചൂണ്ടുന്നവരാണ്. ബിജെപിക്കെതിരെ മിണ്ടില്ല. കോൺഗ്രസിനെ കുറ്റം പറയലാണ് ബിജെപിക്കെതിരെയുള്ള അവരുടെ ഏക പ്രവർത്തനം. ഒന്നിനെ തകർത്ത് ബിജെപിക്ക് വളർച്ചയുണ്ടാക്കി കൊടുക്കുക. ശക്തി പ്രാപിക്കണം എന്നാഗ്രഹിക്കുന്ന നിരവധി ഇടത്പക്ഷ പ്രവർത്തകർ രാജ്യത്ത് ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ അത് മനസ്സിലാക്കാൻ കേരളത്തിലെ സിപിഎമ്മിന് കഴിയില്ല. ക്ഷയിച്ച് ബിജെപി വളരട്ടെ എന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ അത് കേരളത്തിൽ നടക്കാൻ പോകുന്നില്ല.

ഞാനടക്കമുള്ള നേതാക്കളല്ല ഈ പാർട്ടി, രക്തസാക്ഷികളും, ജീവച്ഛവമായി ഇന്നും കഴിയുന്നവരും, സ്വയം എങ്ങുമെത്താനല്ലാതെ പാർട്ടിക്കും രാജ്യത്തിനും വേണ്ടി പോരാടുന്നവരും, ഇപ്പോഴും ജയിലിൽ കിടക്കുന്നവരുമൊക്കെയാണ് ഈ പാർട്ടി. ഇനി മുതൽ പ്രവർത്തകർ ഒന്നടങ്കം പതിന്മടങ്ങ് ശക്തിയോടെ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. മുഴുവൻ സീറ്റിലും ജയിക്കുക മാത്രമല്ല; ബിജെപിയെ മൂന്നാം സ്ഥാനത്താക്കിയിട്ട് മാത്രമേ പ്രവർത്തകർക്ക് വിശ്രമമുള്ളൂ. 

കേരളത്തിലെ ഏറ്റവും വലിയ ഗുരുവായൂരപ്പൻ്റെ ഭക്തൻ ആരെന്ന് ചോദിച്ചാൽ ആദ്യം മനസ്സിൽ തെളിയുന്ന മുഖം കരുണാകൻ്റേതാണ്. ഒരു സംശയവും വേണ്ട. അവസാന ശ്വാസം വരെ മതേതരത്വത്തിന് വേണ്ടി പോരാടിയ ആ മനുഷ്യൻ്റെ മണ്ണിൽ ഒരു വർഗ്ഗീയവാദിയും ജയിക്കാൻ പോകുന്നില്ല. കേരളത്തിന് ഒരു തീരാ കളങ്കമാകാൻ തൃശ്ശൂർ ജനത ആഗ്രഹിക്കില്ല എന്ന് ഉറപ്പ് ഞങ്ങൾക്കുണ്ട്.

എൻ്റെ പ്രവർത്തകരോട്, നിങ്ങൾ ദാ ഇവരെയൊക്കെ നോക്കൂ, ഡി കെ ശിവകുമാർ പി ചിദംബരം തുടങ്ങിയവരെ... നമുക്ക് ഒരുമിച്ച് പോരാടി നമ്മുടെ ജനാധിപത്യ മതേതര രാജ്യത്തെ തിരിച്ച് പിടിക്കണം. ഇന്ത്യയിലെ ഓരോ സംസ്ഥാനവും വെയിലും മഞ്ഞും മഴയും കൊണ്ട് ഒരു മനുഷ്യ സ്നേഹത്തിൻ്റെ കട തുറന്ന് നടന്ന് പോകുന്നുണ്ട്. ആ മനുഷ്യനാണ് നമ്മുടെ അവസാനത്തെ പ്രതീക്ഷ... നമുക്ക് ആ മനുഷ്യൻ്റെ പോരാട്ടത്തിനൊപ്പം നിൽക്കാം... 

അഭിപ്രായങ്ങളൊന്നുമില്ല: