2024, മാർച്ച് 26, ചൊവ്വാഴ്ച

[ [www.atozkerala.in , *കച്ചോടം*

Good Morning and Message

ഭാഷ ഏതുമാകട്ടെ. ഈ രണ്ടു വാക്കുകള്‍ക്കും അറം പറ്റിയിരിക്കുന്നു!

ഗുഡ് മോണിങ് മെസേജ് അയക്കുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കും കേന്ദ്രസര്‍ക്കാരിന്‍റെ വക എട്ടിന്‍റെ പണി വരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ എന്നു കേള്‍ക്കുന്നു. മെസേജ് വാലകള്‍ക്ക് GST അടക്കേണ്ടി വരുമത്രെ! മൊബൈലിന്‍റെ ബില്ലില്‍ കണക്കാക്കി കൂട്ടിയിടും!

മെസെജ്കളുടെ ട്രാഫിക് ബാഹുല്യം മൂലം 'പീക് അവറില്‍' നെറ്റ് സ്പീഡ് കുറയുന്നു എന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് വിതരണക്കാര്‍ക്ക് നികുതി!

മെസേജ് ഉണ്ടാക്കുന്ന സാക്ഷാല്‍ വേടന്മാരെ ഉദ്ദേശിച്ചല്ല നിയന്ത്രണം. തപ്പിയെടുത്തു കൊട്ടത്താപ്പിന് വിതരണം ചെയ്യുന്ന ഫോര്‍വേടന്മാര്‍ക്കാണ് കൊട്ട്

എന്തായാലും ഈ രണ്ടു വാക്കുകള്‍, ഗുഡ്മോണിങ്ങും മെസേജും, എവിടെയും ഒഴിവാക്കുന്നത് നല്ലത്!

ഞാന്‍ എന്തായാലും ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തി. അത്യാവശ്യം വേണ്ടവര്‍ക്ക് എന്‍റെ ഒരു മിണ്ടാപ്പടം മാത്രം അയച്ചു കൊടുക്കും

സര്‍ക്കാരിനു ജി എസ് ടി കൊടുക്കാന്‍ മാത്രം ഉള്ള കച്ചോടമൊന്നും നമുക്കില്ല!

*(പറയാനുള്ളത്)*
*🏏കെ വി ഈശ്വരന്‍*

]

അഭിപ്രായങ്ങളൊന്നുമില്ല: