കേരളത്തിൽ ചൂട്കൂടിവരുന്ന ഈ പ്രത്യേക സാഹചര്യത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട 20 ആരോഗ്യ കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്കായി അറീയിക്കുന്നു
1. ദാഹം വരുന്നതു കാത്തുനിൽക്കാതെ ധാരാളം വെള്ളം കുടിക്കുക
2. രണ്ടു നേരം തണുത്ത വെള്ളത്തിൽ കുളിക്കുക
3. കുട്ടികൾ , 60 വയസ്സ് പിന്നിട്ടവർ , ജീവിതശൈലി രോഗമുള്ളവർ എന്നിവർ അനാവശ്യമായി പകൽ സമയങ്ങളിൽ പുറത്തിറങ്ങരുത്
4. പഴങ്ങൾ , പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപെടുത്തുക
5. മാംസാഹാരങ്ങൾ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക
6. തണ്ണിമത്തൻ, പപ്പായ, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ ബോധപൂർവ്വം കഴിക്കുക
7. കൃത്യമ പാനിയങ്ങൾ പരമാവധി ഒഴിവാക്കുക കുടിക്കുമ്പോൾ സുഖം തോന്നുമെങ്കിലും അത് ശരീരത്തിന് ഗുണകരമല്ല
8. തിളപ്പിച്ചാറിയ വെള്ളം , നാരങ്ങവെള്ളം , കഞ്ഞിവെള്ളം ഉപ്പ് ഇട്ട് ധാരാളമായി കുടിക്കുക
9. പുറത്തിറങ്ങിയതിന് ശേശം വീട്ടിലേക്ക് പ്രവേശിക്കുന്ന സമയത്ത് നല്ല തണുപ്പുള്ള വെള്ളം കുടിക്കുന്നത് ഒഴിവാക്കുക അത് ശരീരത്തിന് പ്രതികൂലമായി ബാധിക്കും
10. യാത്രക്കാരായ ആളുകൾ നിർബന്ധമായും കുടിക്കുവാൻ പ്ലാസ്റ്റിക്ക് അല്ലാത്ത സുരക്ഷിതമായ കുപ്പികളിൽ ( സ്റ്റീൽ , ഗ്ലാസ് കുപ്പികൾ) തിളപ്പിച്ചാറിയ വെള്ളം വീട്ടിൽ നിന്നു തന്നെകൊണ്ടുപോവുക
11. രാവിലെ 11 മണിക്കും ഉച്ചക്ക് 3 മണിക്കും ഇടയിൽ വെയിൽ കൊള്ളാതിരിക്കേണ്ടതാണ്
12. ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതാണ്
13. വീടുകളിലും , ജോലിചെയ്യുന്ന ഇടങ്ങളിലും റൂമുകളിൽ നല്ല വായു സഞ്ചാരം ഉണ്ടാവേണ്ടതാണ്
14. പുറത്ത് പോകുന്നവർ പ്രത്യേകിച്ച് ബൈക്ക് സ്കൂട്ടർ യാത്രികർ സൺ സ്ക്രീൻ ലേഷനുകൾ ഉപയോഗിക്കുക , നല്ല ഗുണനിലവാരമുള്ള ഹെൽമറ്റ് ഉപയോഗിക്കുക
15. തൊപ്പി, ഫുൾകൈ ഷർട്ട് ധരിക്കുക , കുട നിർബന്ധമായും ഉപയോഗിക്കുക
16. വെയിലിൽ കാർ നിർത്തിയിട്ട് പിന്നീട് കാറിലേക്ക് കയറുമ്പോൾ മുഴുവൻ ഗ്ലാസുകളും താഴ്ത്തി ചൂടുള്ള വായുവിനെ പുറംതള്ളേണ്ടതാണ്
17. സുലഭമായി സുരക്ഷിത കുടിവെള്ളം ഉറപ്പുവരുത്തുക
18. ചൂട് താങ്ങാൻ കഴിയാത്തവർ അതിനനുസരിചുള്ള മുൻ കരുതലുകൾ സ്വീകരിക്കുക
19. ഗുരുതര രോഗമുള്ളവർ , ഗർഭിണികൾ എന്നിവർയാതൊരു കാരണവശാലും അകാരണമായി പുറത്തേക്കിറങ്ങരുത് , അത്യാവശ്യത്തിന് പുറത്തിറങ്ങുകയാണെങ്കിൽ കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങൾ അവലംഭിക്കേണ്ടതാണ്
20. ചുറ്റുപാടുമുള്ള മൃഗങ്ങൾ , പക്ഷികൾ എന്നിവർക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന നൻമയുള്ള പ്രവർത്തനങ്ങൾ ശീലിക്കുക
മേൽ നിർദ്ദേശങ്ങൾ ദൈന്യംദിന ജീവിതത്തിൽ കർശ്ശനമായി ശ്രദ്ധയിൽ ഉണ്ടാകണമെന്ന് അറീക്കുന്നു
എന്ന്
മെഡിക്കൽ ഓഫീസർ / ഹെൽത്ത് ഇൻസ്പെക്ടർ
കൂട്ടിലങ്ങാടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ