2024, മേയ് 9, വ്യാഴാഴ്‌ച

*സ്വീപ്പറുടെ യാത്രയപ്പ് ചടങ്ങ്* ...,!!!!

[*A TRUE STORY....BIT LENGTHY,  MUST READ THIS*

 *സ്വീപ്പറുടെ യാത്രയപ്പ് ചടങ്ങ്* ...,!!!!

💡പൊതുമരാമത്ത് വകുപ്പ് *എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ* ക്യാബിന്റെ ഹാഫ് ഡോർ  തള്ളി തുറന്ന് *ഗണേശനും രവിയും* അകത്ത് കടന്നു. എഞ്ചിനീയർ മോഹൻ ഫയലിൽ തിരക്കിട്ട് *എഴുത്തിലാണ്.*
   
💡"സാർ, സമയം നാലരയായി. ഇന്നാണ് *ഭവാനിയമ്മ പിരിയുന്നത്.* ചെറിയൊരു *യാത്രയയപ്പ്* ചടങ്ങുണ്ട്. സാറൊന്ന് വന്ന് പോവണം" രവി *ആഗമനോദ്ദേശം* അറിയിച്ചു.
   
💡"ഞാൻ *വേണോ* ചടങ്ങിന് ? " മോഹൻ *നീരസം* പ്രകടിപ്പിച്ചു.
      
💡 *"മുപ്പത് വർഷം* ഈ ഓഫീസിൽ *സ്വീപ്പർ* ആയി ജോലി ചെയ്തതാ ഭവാനിയമ്മ.  അവർക്ക് *ചെറിയൊരു ചടങ്ങെങ്കിലും* ഒരുക്കേണ്ടെ സാർ? "
ഗണേശൻ സംഘടനാ നേതാവെന്ന നിലയിൽ പ്രതികരിച്ചു.
    
💡"ഭവാനിയമ്മയുടെ *മകനും മകളും* വന്നിട്ടുണ്ട്. എല്ലാവരും *ഹാളിലെത്തി.* സാർ വന്നാൽ *ചടങ്ങ്* തുടങ്ങാമായിരുന്നു" രവി *സമയക്കുറവ്* ഓർമ്മിപ്പിച്ചു.
    
💡"സാർ, ഇന്ന് ഭവാനിയമ്മയെ *വീട്ടിലെത്തിക്കാൻ* നമ്മുടെ ഓഫീസിലെ  *കാറെടുക്കുന്നുണ്ട്."* ഗണേശൻ ഉത്തരവാദിത്തബോധത്തോടെ *അറിയിച്ചു.*
   
💡"ഇല്ല , അത് പറ്റില്ല. ഇന്ന് വൈകിട്ട് *ബ്ളൂ ഡയമണട് ഹോട്ടലിൽ* കോൺട്രാക്ടേർസിന്റെ *ഡിന്നർ പാർട്ടിയുണ്ട്.* എനിക്കതിന് പോകേണ്ടതുണ്ട്. നിങ്ങൾ മറ്റാരുടെയെങ്കിലും വാഹനം നോക്കിക്കോളൂ" എക്സിക്യൂട്ടീവ് എഞ്ചിനീയർ *ഗൗരവത്തിൽ* തന്നെ  പ്രതികരിച്ചു.
   
💡ഗണേശനും  രവിക്കും *ഒന്നും പറയാനില്ലായിരുന്നു.* കഴിഞ്ഞ മാസം സൂപ്രണ്ട് ചന്ദ്രൻ പിള്ള റിട്ടയർ ചെയ്തപ്പോൾ *ഓഫീസ് വാഹനത്തിലാണ്* അദ്ദേഹത്തെ *വീട്ടിലെത്തിച്ചത്.* ഇത് പാർട്ടൈം സ്വീപ്പറായി പോയിലേ..,

💡ഭവാനിയമ്മ *മുപ്പത് വർഷമായി* ഇതെ ഓഫീസിലാണ് ജോലി ചെയ്തത്. നഗരത്തിൽ നിന്നകലെയുള്ള വീട്ടിൽ നിന്ന് *രാവിലെ* ഓഫീസിലെത്തി തുറന്ന് *എല്ലാവരും വരും മുമ്പെ* എല്ലായിടവും അടിച്ചു വാരി *വൃത്തിയാക്കിയിട്ടുണ്ടാവും.* ഉച്ചവരെ പണിയുള്ളൂവെങ്കിലും മിക്ക ദിവസവും  *വൈകിട്ടെ അവർ പോവാറുള്ളൂ.* ഓഫീസിലെ *പ്യൂണിന്റെ* ജോലി വരെ അവർ ചെയ്യുന്നു. *ആരോടും മുഷിച്ചിലില്ലാത്ത* പ്രകൃതം. അധികം *സംസാരിക്കാറില്ല.* ആരും അവരെ കുറിച്ചും *അന്വേഷിക്കാറില്ല.* എല്ലാവരുടെയും മേശപ്പുറങ്ങളെല്ലാം *വൃത്തിയാക്കി* വെക്കും. ജീവനക്കാർക്കുള്ള ചായ *പുറത്തെ കടയിൽ* നിന്നെത്തിക്കുന്നതെല്ലാം ഭവാനിയമ്മയാണ് , ഇതുവരെ ഒരു കാര്യത്തിലും ആരോടും *പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല.* അവർ അത്യാവശ്യത്തിന് ലീവാകുന്ന ദിവസം ഓഫീസിൽ എല്ലാവരും *പ്രയാസപ്പെടാറുണ്ട്.* അവരാണിന്ന് *പടിയിറങ്ങുന്നത്.*
   
💡കോൺഫ്രൻസ് ഹാളിൽ ഓഫീസിലെ *കുറച്ച് ജീവനക്കാരെല്ലാം* ഒത്തുകൂടിയിട്ടുണ്ട്. സൂപ്രണ്ട് ചന്ദ്രൻ പിള്ളയുടെ റിട്ടയർമെന്റ് ചടങ്ങ് പോലെ *കളർഫുള്ളല്ല* ഇന്ന്. പലരും ഇന്ന്  *വന്നിട്ടില്ല.* എക്സിക്യൂട്ടീവ് എഞ്ചിനീയർ എത്തിയതോടെ ചടങ്ങിന് *തുടക്കമായി.* 
  
💡ഓഫീസിലെ *ഉയർന്ന* ഓഫീസർമാരെല്ലാം വേദിയിലെ  *മുൻ നിരയിലുണ്ട്.* ഇന്നത്തെ *മുഖ്യാതിഥിയായ ഭവാനിയമ്മ പിൻനിരയിലാണിരിക്കുന്നത്.* വേദിയിലെ മേശപ്പുറത്ത് അവർക്കുള്ള *ചെറിയൊരു മെമെന്റോ* വെച്ചിട്ടുണ്ട്. ഹാളിന്റെ പിൻനിരയിൽ പരിചയമില്ലാത്ത *രണ്ട് മുഖങ്ങളുണ്ട്.* ഭവാനിയമ്മയുടെ *മകളും മകനുമാണത്.* മാന്യമായ വേഷം ധരിച്ചാണവർ വന്നിരിക്കുന്നത്.
   
💡മോഹനൻ സാർ കസേരയിലിരുന്ന് *അസ്വസ്ഥത* പ്രകടമാക്കുന്നുണ്ട്. സമയം വൈകും തോറും *വൈകിട്ടത്തെ പാർട്ടിയിൽ* ലേറ്റാവുമെന്ന *ആശങ്ക.* ഇടക്കിടെ വാച്ചിലേക്ക് നോക്കി കൊണ്ടിരിക്കുന്നു. സ്വാഗത ഭാഷണം നടത്തുന്നത് ഗണേശനാണ്. അത്  സ്ഥിരമായി അദ്ദേഹത്തിന്റെ *ചുമതലയാണ്.*

💡സ്വാഗതം കഴിഞ്ഞ് സൂപ്രണ്ടിന്റെ *അദ്ധ്യക്ഷ പ്രസംഗം.* ഭവാനിയമ്മയുടെ മുപ്പത് വർഷത്തെ സേവനം *രണ്ട് വാചകങ്ങളിലൊതുക്കി* ഉപഹാര *സമർപ്പണത്തിനായി* മോഹനൻ സാറിനെ ക്ഷണിച്ചു. ഉപഹാരം ഏറ്റുവാങ്ങുമ്പോൾ ഭവാനിയമ്മയുടെ *കണ്ണു നിറഞ്ഞു.* മോഹൻ സാർ *പ്രസംഗിക്കുന്നില്ലെന്ന്* വേദിയിൽ അറിയിച്ചു. *ആശംസ നേരാൻ സദസ്സിൽ നിന്നാരുമുണ്ടായിരുന്നില്ല.* എല്ലാവർക്കും ചടങ്ങ് നേരത്തെ *തീർക്കണമായിരുന്നു.* മറുപടി പ്രസംഗത്തിനായി *ഭവാനിയമ്മയെ ക്ഷണിചു
💡ഒരിക്കൽ പോലും പ്രസംഗിച്ചു പരിചയമില്ലാത്ത* ഭവാനിയമ്മ മൈക്കിന് മുന്നിൽ നിന്ന് ഒരക്ഷരം പോലും *പറയാനാവാതെ വിങ്ങിപ്പെട്ടുകയായിരുന്നു.* തളരുന്നത് പോലെ തോന്നിച്ചു. അമ്മയുടെ *നിസ്സഹായാവസ്ഥ* കണ്ടാണ് പിൻനിരയിൽ നിന്ന് *മകൻ വേദിയിലേക്ക്* ഓടിവന്നത്. മകന്റെ ശരീരത്തിൽ *ചാരി നിന്ന്* കരയാനല്ലാതെ ഭവാനിയമ്മക്ക് മറ്റൊന്നിനും *കഴിഞ്ഞില്ല.*
  
💡 *"എന്റെ അമ്മയ്ക്ക് ഏറ്റവും പ്രിയം നിറഞ്ഞവരെ"* .... മകൻ മൈക്കിലൂടെ പറഞ്ഞു *തുടങ്ങി.* "എനിക്കും എന്റെ ചേച്ചിക്കും ഇന്ന് ഏറ്റവും *സന്തോഷമുള്ള ദിവസമാണ്.* ഞങ്ങളുടെ അമ്മയെ *ഞങ്ങൾക്ക് മാത്രമായി* കിട്ടുകയാണിനി..."
  
💡ആ ചെറുപ്പക്കാരന്റെ *കണ്ഠവുമിടറുന്നുണ്ടായിരുന്നു."* എന്റെ അഞ്ചാം വയസ്സിലാണ് *അച്ഛൻ മരിക്കുന്നത്.* ചേച്ചിക്കന്ന് *ഏഴ് വയസ്സ്* പ്രായം. സർക്കാർ അതിഥി മന്ദിരത്തിലെ *പ്യൂണായിരുന്ന* അച്ഛന്റെ ജോലിയാണ് *അമ്മക്ക് കിട്ടിയത്.* ഈ ഓഫീസിലാണ് അമ്മ *ആദ്യമായി* ജോലിക്ക് കയറിയത്. ഇവിടെ നിന്ന് തന്നെ *പടിയിറങ്ങുകയാണ് അമ്മ.* അമ്മക്കിന്ന് സംസാരിക്കാനാവില്ലെന്ന് ഞങ്ങൾക്കറിയാം. അമ്മക്ക് വേണ്ടിയാണ് *മകനായ  ഞാൻ സംസാരിക്കുന്നത്...."* അമ്മയെ ചേർത്ത് പിടിച്ചുള്ള  മകന്റെ *സംസാര രീതി* സദസ്സ് സാകൂതം കേട്ട് നിൽക്കുകയായിരുന്നു.

💡"ഞങ്ങളെ അമ്മ *പഠിപ്പിച്ചത്* ഈ ജോലി കൊണ്ടാണ്. ഇവിടത്തെ ജീവനക്കാരെ *സ്നേഹിച്ച* പോലെ അമ്മ *ഞങ്ങളെ സ്നേഹിച്ചിട്ടില്ല.* ഈ ഓഫീസിലെ *ഓരോരുത്തരെയും ഞങ്ങൾക്കറിയാം.* അവരുടെ വിശേഷങ്ങളും ഞങ്ങളോട് അമ്മ പറഞ്ഞിട്ടുണ്ട്. ഞങ്ങളെ പഠിപ്പിക്കാനായി അമ്മ ഒഴിവു ദിവസങ്ങളിൽ ഞങ്ങളുടെ ഗ്രാമത്തിലെ ചില *വീടുകളിലും പണിക്ക് പോയിരുന്നു.* ചേച്ചിയെ നഗരത്തിലെ കോളേജിലേക്കയക്കുമ്പോൾ അമ്മ *സാമ്പത്തികമായി പ്രയാസപ്പെട്ടത്* ഞങ്ങൾക്കറിയാം. ചേച്ചിക്ക് പിറകെ ഞാനും കോളേജിലെത്തിയപ്പോൾ അമ്മ പണത്തിനായി *വിശ്രമമില്ലാതെ  പണിയെടുക്കുകയായിരുന്നു.* ആരുടെയും മുന്നിൽ അമ്മ *കൈനീട്ടിയില്ല.* ഒരു പക്ഷേ ഈ ഓഫീസിലെ *ഒരു ജീവനക്കാരൻ പോലും* ഈ അമ്മയുടെ *പ്രയാസം അറിഞ്ഞിരുന്നില്ല.* ആരെയും അമ്മ അറിയിച്ചില്ലെന്നതാണ് സത്യം. ചേച്ചിയാണാദ്യം *സിവിൽ സർവ്വീസിൽ* പ്രവേശിച്ചത്. പരിശീലനത്തിനായി *മസ്സൂറിയിലേക്ക്* പോകുമ്പോൾ *അമ്മയും ഞാനും തനിച്ചായി... "*
   
💡സദസ്സ് *വിശ്വസിക്കാനാവാതെ തരിച്ചിരിക്കയാണ്.* ഭവാനിയമ്മയുടെ മകൾ *സിവിൽ സർവീസിലോ?* വേദിയിലിരിക്കുന്നവരും ഭവാനിയമ്മയുടെ മകന്റെ *പ്രസംഗത്തിലാണ് ശ്രദ്ധിക്കുന്നത്.* സദസ്സിന്റെ പിറകിലിരിക്കുന്ന ഭവാനിയമ്മയുടെ മകളെ പലരും *തിരിഞ്ഞു നോക്കുന്നത് കണ്ടു.*
   
💡"ചേച്ചി സിവിൽ സർവ്വീസ് പരിശീലനം കഴിഞ്ഞ് *ഇന്ത്യൻ ഫോറിൻ  സർവ്വീസിൽ* കയറിയപ്പോഴും അമ്മയുടെ *ജോലി ഉപേക്ഷിക്കാൻ ഞങ്ങൾ പറഞ്ഞില്ല.* കാരണം ഈ *വിയർപ്പാണ്* ഞങ്ങളുടെ *ഊർജം.*

💡ചേച്ചിക്ക് പിറകെ ഞാനും *സിവിൽ സർവ്വീസിൽ* പ്രവേശിച്ചപ്പോൾ അമ്മയെ ചേച്ചി *ഡൽഹിയിലേക്ക്* കൂടെ കൂട്ടാൻ ശ്രമിച്ചതായിരുന്നു...." തങ്ങളുടെ മുന്നിലിരുന്ന് സംസാരിക്കുന്നത് ഒരു *ഉയർന്ന ഉദ്യോഗസ്ഥനാണെന്ന്* മനസ്സിലായതും സദസ്സ് *അൽഭുതപ്പെട്ടു* പോയി. 
      
💡"പക്ഷേ.. അമ്മ *ഈ ഓഫീസ് വിട്ട് പോരാൻ കൂട്ടാക്കിയില്ല.* മക്കളുടെ നേട്ടങ്ങൾ പോലും തന്റെ ഓഫീസിൽ *അറിയിക്കാതിരിക്കാൻ* അമ്മ ശ്രമിച്ചു. ഞങ്ങളോടൊപ്പം *പൊതു സദസ്സുകളിൽ അമ്മ വന്നില്ല.* ഞങ്ങളുടെ ഗ്രാമത്തിലെ പഴയ വീട്ടിൽ *അമ്മ ഒറ്റക്ക്* കഴിയുന്നു. *ഈ ജോലി കാരണമാണത്.* ഒരോ ഒഴിവു ദിവസവും ഞങ്ങൾ കുടുംബ സമേതം  *അമ്മക്കരികിലെത്തും.* എല്ലാ അധികാരഭാവങ്ങളും വിട്ട് അമ്മയുണ്ടാക്കുന്ന *കഞ്ഞിയും പയറും കഴിക്കാൻ* ഞങ്ങളുണ്ടാവാറുണ്ട്. ചേച്ചിയുടെ  *ഫോറിൻ അസൈൻമെന്റ്* പോലും *നീട്ടി വെച്ചത്* അമ്മയുടെ *റിട്ടയർമെന്റ്* കാത്തിരുന്നിട്ടാണ്. ഞാനിപ്പോൾ കർണാടകയിലെ കൂർഗിൽ *അസിസ്റ്റന്റ് കലക്ടറായാണ്* ജോലി നോക്കുന്നത്. ഇപ്പോ *ഞാനും ചേച്ചിയും* തമ്മിൽ ചെറിയൊരു *തർക്കത്തിലാണ്.* *അമ്മയെ ചൊല്ലിയാണത്.* ഇനിയെങ്കിലും ഞങ്ങൾ *ഓരോരുത്തർക്കും അമ്മയെ സ്വന്തമായി കിട്ടണം.* *ആ സ്നേഹം മുഴുവനും ഞങ്ങൾക്ക് വേണം..."*

      💡വേദിയിലിരിക്കുന്നവരെല്ലാം  *കേൾക്കുന്നതൊന്നും വിശ്വസിക്കാനാവാത്ത* പോലെ മിഴിച്ചിരുന്നു പോയി. ഈ ഓഫീസിൽ ഒരു പരിഗണനയും നൽകാത്ത ഒരു പാർട്ടൈം സ്വീപ്പറുടെ *രണ്ട് മക്കളും ഇന്ത്യൻ സിവിൽ സർവ്വീസിൽ* ആണെന്ന് അറിയാത്തവരായതിൽ എല്ലാവരുടെയും *ശിരസ്സ് കുനിഞ്ഞിരിക്കയാണ്.*

💡മകൻ തുടർന്നു. *"അധികം പറയാനെനിക്കിനി ഒന്നുമില്ല.* ഞങ്ങളുടെ അമ്മയെ തിരികെ നൽകിയ ഈ ഓഫീസിലെ ഓരോരുത്തരോടും *അമ്മയ്ക്ക് വേണ്ടി  നന്ദിയും കടപ്പാടും അറിയിക്കുന്നു.."*
    
💡മകൻ അമ്മയെയും പിടിച്ച് വേദിയിൽ *നിന്നിറങ്ങുമ്പോഴേക്കും* പിൻവശത്തുനിന്ന് മകൾ വേദിയിലേക്ക് വേഗത്തിൽ *നടന്നടുത്തു.* സ്റ്റേജിലേക്ക് കയറി മൈക്കിനഭിമുഖമായി നിന്ന് അവർ പറഞ്ഞു തുടങ്ങി. "ക്ഷമിക്കണം , നിങ്ങളോട് ഒരു *അപേക്ഷയുണ്ടെനിക്ക് ,* അത്  പറയാനാണ് ഞാനിപ്പോൾ *വേദിയിലെത്തിയത്..."*
   
💡അവർ സംസാരം അല്പം നിർത്തിയതും സദസ്സ് മുഴുവൻ ആ *ഐ എഫ് എസുകാരിയിലായി ശ്രദ്ധ.* "അമ്മയ്ക്ക് നിങ്ങളിന്ന് കൊടുത്ത *ഉപഹാരമുണ്ടല്ലോ,* അത് എന്റെ അമ്മയ്ക്ക് കിട്ടിയ *ആദ്യ ഉപഹാരമാണ്.* അമ്മയത് *അച്ഛന്റെ ഫോട്ടോക്കരികിൽ* സൂക്ഷിക്കുമെന്നുറപ്പുണ്ട്. ഒരു കാര്യം കൂടി *ഞാനാവശ്യപ്പെടുന്നു.* ഈ ഓഫീസിലായിരുന്നു ഞങ്ങളുടെ അമ്മയുടെ *ജീവിതം തളച്ചിടപ്പെട്ടത്.* ഈ ഓഫീസിന്റെ *മുക്കും മൂലയും ഞങ്ങൾക്കറിയാം.* ഇവിടെ അമ്മ ഉപയോഗിച്ച *തൊഴിലുപകരണങ്ങളെന്താണെന്നും* അവ എവിടെയൊക്കെയാണ് വെക്കാറെന്നും *അമ്മ പറയാറുണ്ട്.* ഒന്നു പറഞ്ഞോട്ടെ... വനിതകളുടെ വാഷ് റൂമിന്റെ പിറകിൽ *അമ്മ അടിച്ചു വരുന്ന ഒരു ചൂലുണ്ട്.* ഇന്ന് രാവിലെ വരെ അമ്മയത് ഉപയോഗിച്ചതാണ്. *അതെനിക്ക് തരാൻ ദയവുണ്ടാവണം,* അതിലെന്റെ *അമ്മയുടെ കൈയ്യിലെ വിയർപ്പിന്റെ ഗന്ധമുണ്ട്,* ഞങ്ങളെക്കാളേറെ അമ്മ സ്നേഹിച്ച *ഈ ഓഫീസിന്റെ ചൂരുണ്ട്.."*
   
💡അവർ സംസാരത്തിന് അല്പം *വിരാമമിട്ടു.* സദസ്സിലാകെ *നിശ്ശബ്ദത!* മോഹൻ സാർ വേദിയിലിരുന്ന് *കണ്ണ് തുടക്കുന്നു.*  ഒരു *സ്നേഹ നിധിയായ ജീവനക്കാരിയെ* അമ്മയെ *വിനയാന്വിതരായ* മക്കളെ *തിരിച്ചറിഞ്ഞ* സദസ്സിന്റെ നിശ്ശബ്ദത !  ചെറിയ അധികാരക്കസേരകൾക്ക് മുകളിൽ *അടയിരിക്കുന്ന* ഓഫീസ് മേധാവികളെ *ഉത്തരം മുട്ടിച്ച* നിശ്ശബ്ദത !
    
💡വേദിയിൽ നിന്നിറങ്ങി അമ്മയ്ക്ക് *ഇരുവശത്തുമായി* വാഷ്‌ റൂമിനരികിലേക്ക് നടന്നു പോകുന്ന ആ  കുടുംബത്തിന് വേണ്ടി *സദസ്സ് വഴിമാറി* കൊടുക്കുമ്പോൾ അവരുടെ ഉള്ളിലെ *അഹങ്കാരങ്ങളെല്ലാം* ആ അമ്മയും മക്കളും *അടിച്ചു വാരിക്കളഞ്ഞിരുന്നു.* അപ്പോഴേക്കും കർണാടക രജിസ്ട്രേഷനിലുള്ള *ചുവന്ന ബോർഡ് വെച്ച കാർ* ഓഫീസ് കോമ്പൗണ്ടിനകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു.
Courtesy to the True story in Karnataka last year.,changed the name of characters
❤🧡💛💚💙💜💙💚💛

അഭിപ്രായങ്ങളൊന്നുമില്ല: