2024, ജൂൺ 10, തിങ്കളാഴ്‌ച

ഉൾഹിയ്യത്ത്; സംശയ നിവാരണം*

[*ഉൾഹിയ്യത്ത്; സംശയ നിവാരണം*
 
മാംസം ചുരുക്കുന്ന ന്യൂനതയുള്ള മൃഗം ഉൾഹിയ്യത്തിന് പറ്റുകയില്ല. മെലിഞ്ഞത് , ഭ്രാന്തുള്ളത് , അകിട്, ചന്തി, വാൽ, ചെവി എന്നിവ മുറിഞ്ഞ് വേർപ്പെട്ടത്, വ്യക്തമായ മുടന്തുള്ളത് 3, കണ്ണ് മങ്ങിയത്, രോഗമു ള്ളത്, ചൊറിയുന്നത്, എന്നിവ ഉൾഹിയത്തിന് പറ്റാത്തതാണ്.

1.മെലിഞ്ഞു മജ്ജ പോയത് عجفاء

ക്ഷേമ വേളയിൽ മാംസത്തിൻ്റെ ആവശ്യക്കാരിൽ അധികാരമില്ലാത്തവിധം മെലിഞ്ഞു മജ്ജ പോയതിനാണ് (അജ്ഫാഅ്)എന്ന് പറയുന്നത്.
ഇത് ഉൾഹിയ്യത്തിന് പറ്റുകയില്ല. കാരണം നബി (സ്വ)

പറഞ്ഞു:
നാല് മൃഗങ്ങൾ ഉൾഹിയ്യത്തിന് പറ്റുന്നതല്ല. 1)കണ്ണിന് കാഴ്ച്ച വ്യക്തമായും മങ്ങിയത്, 2) വ്യക്തമായ രോഗമു ള്ളത് 3) വ്യക്തമായ മുടന്തുള്ളത് 4) അവയവം പൊട്ടിയത് 5) ഒരു റിപ്പോർട്ട് പ്രകാരം മെലിഞ്ഞു മജ്ജ പോയത്.

2. ഭ്രാന്തുള്ളത് 

ഭ്രാന്തിനെപ്പറ്റി ബുജൈരിമി 4/283 ൽ വിവരിക്കുന്നു.

وعلم من هذا عدم اجزاء المجنونة وهي التي تدور في المرعى ولا ترعى فتهزل

“ഭ്രാന്തുള്ളത് എന്നാൽ മേച്ചിൽ സ്ഥലത്ത് അധിക സമയവും മേയാതെ കറങ്ങി നടക്കുകയും അത് മെലിയുന്നതുമാണ്.

3. അകിട്, ചന്തി, വാൽ, ചെവി എന്നിവയിൽ നിന്ന് കഷ്ണം മുറിഞ്ഞു പോയത്

ഇവയിൽ നിന്ന് ചെറിയ കഷ്ണം വേർപ്പെട്ടാലും ഉൾഹിയ്യത്തിന് പറ്റില്ല. കാരണം ഇമാം തിർമുദി റിപ്പോർട്ട് ചെയ്യുന്നു.
“ഉൾഹിയ്യത്ത് മൃഗത്തിൻ്റെ കണ്ണ്, ചെവി എന്നിവയിൽ വല്ല വീഴ്ച്ചയോ ന്യൂനതകളോ ഉണ്ടോ എന്ന് ശ്രദ്ധിക്കാൻ നബി(സ്വ) കൽപിച്ചിട്ടുണ്ട്. (തിർമുദി)

ചെവി മുഴുവനും മുറിക്കപ്പെട്ടതും ചെവി തീരെ ഇല്ലാത്തതും പറ്റില്ല. പക്ഷേ, ചന്തിയും അകിടും വാലും തീരെ ഇല്ലാത്തത് പ്രശ്നമില്ല. (തുഹ്ഫ: 9/410)

وافهم المتن مقطوعة كل الاذن وكذا فاقدتها بخلاف فاقدة الالية لان المعز لا الية له والضرع لان الذك بالالية (تحفة: 410/9)

ചെവി കുഴഞ്ഞതാണെങ്കിൽ അതിന് ചൊറിയുടെ വിധിയാണ്. അഥവാ അത് ഉൾഹിയ്യത്തിന് പറ്റില്ല. 410/9

4.വ്യക്തമായ മുടന്തുള്ളത്.

നല്ല മേച്ചിൽ സ്ഥലത്ത് മറ്റു മൃഗങ്ങളോടൊപ്പമെത്താതെ പിൻവരുന്ന രീതിയിൽ വ്യക്തമായ മുടന്തുള്ളതാണ് ഉദ്ദേശ്യം. (തുഹ്ഫ 9/410)

وذات عرج بين بأن يوجب تخلفها عن الماشية في المرعى الطيب (تحفة: ) 
അറുക്കാൻ വേണ്ടി മറിച്ചിടുമ്പോൾ പറ്റുന്ന മുടന്താണെങ്കിലും ബലിക്ക് പറ്റില്ല.

9/ 410) واذا ضر ولو عند اضطرابها عند الذبح (تحفة:

മുടന്തുള്ളത് തന്നെ പറ്റാതിരിക്കുമ്പോൾ അവയവം തീരെ ഇല്ലാത്തതും പൊട്ടിയതും എന്തായാലും ഉൾഹിയത്തിന് പറ്റുകയില്ല.

5.വ്യക്തമായി കണ്ണ് മങ്ങിയത്

രണ്ടാലൊരു കണ്ണിൻ്റെ തെളിവ് നഷ്ടപ്പെട്ട് വ്യക്തമായ മംഗൾ ഉള്ളതാണ് ഉദ്ദേശ്യം. അപ്പോൾ തീരെ കാഴ്ചയില്ലാത്തത് എന്തായാലും പറ്റില്ല. 

6.വ്യക്തമായ രോഗം ബാധിച്ചത്

മെലിച്ചിൽ പ്രകടമാകുന്നതിന് കാരണമാകുന്ന വ്യക്ത മായ രോഗമുള്ളതാണ് ഉദ്ദേശ്യം.

وذات مرض بين وهو ما يظهر بسببه الهزال (تحفة: ٤١٠/٩)

7. ചൊറിയുള്ളത്.

ചെറിയ തോതിലുള്ള ചൊറി ബലിക്ക് തന്നെയാണ് പ്രശ്നം.

قلت الاصح المنصوص يضر يسير الجرب والله اعلم (تحفة: ٤١١/٩)

രോഗം, അന്ധത, മുടന്ത് എന്നിവ അൽപമാണെങ്കിൽ പ്രശ്നമില്ല. അതുപോലെ കൊമ്പില്ലാത്തതും കുഴപ്പമില്ല. കൊമ്പ് പൊട്ടിയതും കുഴപ്പമില്ല. പക്ഷേ, കൊമ്പുള്ളതാണ് ഏറ്റവും ശ്രേഷ്ഠം. കഷ്ണം വേർപെടാത്ത വിധം ചെവി കീറിയതും ഒറ്റയായതും പ്രശ്നമില്ല

വലിയ പെരുന്നാളിൽ നിർവഹിക്കപ്പെടുന്ന വളരെ ശ്രേഷ്ഠമായ കർമ്മമാണ് ഉൾഹിയ്യത്ത്. ഈ സത്കർമം പരിശുദ്ധ ഖുർആൻ, ഹദീസ്, ഇജ്മാഅ് എന്നിവകൊണ്ട് സ്ഥിരമായ കാര്യമാണ്. മറ്റു സുന്നത്തായ സ്വദഖകളേക്കാൾ ശ്രേഷ്ഠതയുണ്ട് ഉൾഹിയ്യത്തിന്. തനിക്കും താൻ ചെലവ് കൊടുക്കൽ നിർബന്ധമായ ആളുകൾക്കും പെരുന്നാൾ ദിവസത്തിൽ ചെലവിന്നാവശ്യമായ സമ്പത്ത് കഴിച്ച് ഉൾഹിയ്യത്ത് നിർവഹിക്കാൻ ശേഷിയുള്ളവൻ ഇത് സുന്നത്താണ്. ഒഴിവാക്കൽ കറാഹത്താണ്. ഹനഫീ മദ്ഹബിൽ ഈ കർമ്മം നിർബന്ധവും ഒഴിവാക്കൽ കുറ്റകരവുമാണ്.

ഒന്നിലധികം അംഗങ്ങൾ ഉള്ള വീട്ടുകാർക്ക് ഉൾഹിയ്യത്ത് സുന്നത്ത് കിഫയാണ് . കൂട്ടത്തിൽ ഒരാൾ അറുത്താൽ എല്ലാവർക്കു വേണ്ടിയും അതു മതിയാകുന്നതാണ് . ഒരാളെങ്കിലും അറുക്കാതിരിക്കുന്നത് കറാഹത്താണ് . കുടുംബത്തിൽ ഒരാൾ മാത്രം അറുത്താൽ തേട്ടം ഒഴിവായിക്കിട്ടെങ്കിലും പ്രതിഫലം മറ്റുള്ളവർക്ക് ലഭിക്കുകയില്ല . ഒരാളുടെ കർമ്മത്തിൻ്റെ പുണ്യത്തിൽ മറ്റുള്ളവരെ കൂടി പങ്കുചേർത്ത് നിയ്യത്ത് വയ്ക്കുന്നത് ജാഇസാണ് .

നബി (സ) പറഞ്ഞു : രക്തമൊലിപ്പിക്കുന്നതിനെക്കാൾ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റൊരു കർമ്മവും ബലിപെരുന്നാളിൽ മനുഷ്യനില്ല . തീർച്ചയായും, ബലിമൃഗം അതിൻ്റെ കൊമ്പുകളും കുളമ്പുകളുമായി ഖിയാമത്ത് നാളിൽ ആഗതമാകും. രക്തം ഭൂമിയിൽ പതിയുന്നതിന് മുമ്പേ അല്ലാഹുവിങ്കൽ ഉന്നതമായ ഒരിടത്ത് അത് സംഭവിച്ചിരിക്കും . അബ്‌ദ ഉൾഹിയ്യത്തറുത്ത് നിങ്ങൾ ശുദ്ധരായി കൊള്ളട്ടെ . ( തുർമുദി , അബൂദാവൂദ് ) ബലിമൃഗങ്ങളെ നിങ്ങൾ ബഹുമാനിക്കണം . കാരണം ആ സ്വിറാത്ത് പാലത്തിൻമേൽ നിങ്ങളുടെ വാഹനങ്ങളാണ് എന്നുള്ള നബിവചനം ശ്രദ്ധേയമാണ് .

ഉൾഹിയ്യത്തിൻ്റെ പുണ്യങ്ങൾ വ്യക്തമാക്കുന്ന അനേകം ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നല്ല മനസ്സോടെ പ്രതിഫലം കാംക്ഷിച്ച് ആരെങ്കിലും ഉൾഹിയ്യത്ത് നിർവഹിച്ചാൽ അത് നരകത്തെ തടയുന്നതാണ്. നിങ്ങളുടെ ഉൾഹിയ്യത്ത് മൃഗത്തെ നിങ്ങൾ നന്നാക്കുവീൻ. കാരണം അത് നിങ്ങൾക്ക് സ്വിറാത്ത് പാലം കടക്കാനുള്ള വാഹനമാണ് (ഹദീസ്). പെരുന്നാൾ ദിനത്തിൽ മനുഷ്യൻ ചെയ്യുന്ന സുന്നത്തായ സത്കർമങ്ങളിൽ അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് ബലി അറുക്കലാണ്. ബലി മൃഗങ്ങൾ അവയുടെ കുളമ്പുകളും രോമങ്ങളും കൊമ്പുകളുമായി പരലോകത്ത് വരും. ബലി മൃഗത്തിൻ്റെ രക്തം ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് അല്ലാഹുവിൻ്റെ അരികിൽ വലിയ സ്ഥാനം പ്രാപിക്കുന്നു(ഹദീസ്). ബലി മൃഗത്തിൻ്റെ ആദ്യ രക്തത്തുള്ളി ഭൂമിയിൽ പതിക്കുന്നതോടെ മുഴുവൻ ദോഷങ്ങളും പൊറുക്കപ്പെടും. ബലി മൃഗത്തിൻ്റെ മാംസവും രക്തവുമെല്ലാം എഴുപത് ഇരട്ടിയായ മീസാൻ എന്ന തുലാസിൽ കൊണ്ടുവരപ്പെടുന്നതാണ്(ഹദീസ്). ബലി മൃഗത്തിൻ്റെ ഓരോ രോമം കണക്കെ പുണ്യം ലഭിക്കുന്നു(ഹദീസ്). സൗകര്യമുണ്ടായിരിക്കെ ഉൾഹിയ്യത്ത് നിർവഹിക്കാത്തവർ എൻ്റെ മുസ്വല്ലയോട് അടുക്കരുതെന്ന് മുഹമ്മദ് നബി(സ) പ്രഖ്യാപിച്ചു. ഇങ്ങനെ അനേകം ഹദീസുകളിൽ ഹിയ്യത്തിൻ്റെ പുണ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ചില ഹദീസുകൾ നമുക്ക് കാണാം
عن أنس بن مالك -رضي الله عنه- أنّه قال: (ضَحَّى اللهُ عليه وسلَّى اللهُ عليه وسلَّمَ بكَبْشينِ َبَحَهُما بيَدِهِ، وسَمَّى وكَبَّرَ، ووَضَعَ رِجْلَهُ علَى صِفَاحِهِمَا)

റസൂൽ അലൈഹി വസല്ലം ه من إهراق الدم، وإنه ليؤتى يوم القيامة بقرونها وأشعارها وأظلافها، وإن الدم ليقع منله بمله ، فطيبوا بها نفسا



أن النبي صلى الله عليه وسلم قال لفاطمة لتيه، وقولي: إن صلاتي ونسكي ومحياي ومماتي لله..... إلى قوله من المسلمين - ഹാക്കം


عن زيد بن أرقم قال: قال أصحاب رسول الله صلى الله عليه وسلم: يا رسول الله ما هذه الأضاحي؟ ഉത്തരം قال: بكل شعرة حسنة، قالوا: فالصوف يا رسول الله؟ വാക്യം: بكل شعرة من الصوف حسنة

നിർബന്ധമായ (നേർച്ചയാക്കപ്പെട്ട) ഉൾഹിയ്യത്തിൽ നിന്ന് അറുത്ത ആളോ അയാൾ ചെലവ് കൊടുക്കേണ്ടവരോ അൽപംപോലും ഭക്തിക്കാവതല്ല. ഭക്ഷിച്ചാൽ അതിന് പകരം കടം വീട്ടേണ്ടതാണ്. സമ്പന്നർക്ക് നൽകാനും പാടില്ല. മുഴുവനും ഫഖീർ മിസ്‌കീൻമാർക്ക് സദഖ ചെയ്യുകയാണ് വേണ്ടത്.

സുന്നത്തായ ഉൾഹിയ്യത്തിൽ നിന്ന് സമ്പന്നർക്ക് ഹദ്യയായി കൊടുക്കാവുന്നതാണ്. വിതരണം ചെയ്യുക തുടങ്ങിയ വിക്രയങ്ങൾ ചെയ്യാൻ പറ്റുന്ന വിധം അവർക്ക് ഉടമയാക്കിക്കൊടുക്കാൻ പാടില്ല. അവർക്ക് ലഭിച്ച മാംസം അവർക്ക് ഭക്ഷിക്കാം; സദഖ ചെയ്യാം. അതുകൊണ്ട് സമ്പന്നനെയോ ഫഖീറിനെയോ സൽക്കരിക്കാം. വിതരണം ചെയ്യുക, ഹിബത്തായിനൽകുക തുടങ്ങിയ വിക്രയങ്ങൾ പാടില്ല.

നിർബന്ധമോ സുന്നത്തോ ആയ ഉൾഹിയ്യത്തിൽ നിന്ന് ഫഖീർ മിസ്‌കീൻമാർക്ക് കിട്ടിയത് അവർ വിതരണം ചെയ്യുകയോ മറ്റ് വക്രയങ്ങൾ നടത്തുകയോ ചെയ്യുന്നതിൽ വിരോധമില്ല. അവർക്കത് ഉടമയാകും എന്നതുതന്നെ കാരണം. മുസ്‌ലിമായ ആളോട് മാത്രമേ വിക്രം നടത്താവൂ എന്നു മാത്രം. (തുഹ്ഫ ശർവാനി സഹിതം 9/363-365)

ഉൾഹിയ്യത്തിന് നിയ്യത്ത് ആവശ്യമുണ്ടോ?

നിയ്യത്തുകൾ കൊണ്ടാണ് ഏതൊരുകാര്യവും പരിഗണിക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ ഉളുഹിയ്യത്തിനെ കരുതലും അനിവാര്യമാണ്. അറുക്കുമ്പോഴോ നിശ്ചിത മൃഗത്തെ ഉളുഹിയ്യത്തിന് നിർണ്ണയിക്കുമ്പോഴോ നിയ്യത്ത് ചെയ്യാവുന്നതാണ്. അറവ് ഏൽപ്പിച്ചയാളെ നിയ്യത്ത് ഏൽപ്പിക്കൽ കൊണ്ടും വിരോധമില്ല.

 تحفة9/360

اسني المطالب1/538

 എങ്ങനെയാണ് നിയ്യത്ത് ചെയ്യേണ്ടത്?

 “സുന്നത്തായ ഉൾഹിയ്യത്തിനെ ഞാൻ കരുതി” എന്നോ “സുന്നത്തായ ബലികർമ്മം നിർവഹിക്കുന്നു” എന്നോ കരുതൽ നിർബന്ധവും അത് നാവു കൊണ്ട് പറയൽ സുന്നത്താണ്.

ആർക്കാണ് ഉൾഹിയ്യത്ത് സുന്നത്?

പ്രായപൂർത്തിയായെത്തിയ ബുദ്ധിയുള്ള സ്വതന്ത്രനും ബലികർമ്മത്തിനാവശ്യമായ സാമ്പത്തീകശേഷിയുമുള്ള എല്ലാ മുസ്‌ലിംകൾക്കും ബലികർമ്മം നടത്തൽ ശക്തമായി സുന്നത്താണ്.

എപ്പോൾ അറുക്കണം?

ബലിപെരുന്നാൾ ദിനത്തിലെ സൂര്യനുദിച്ച് ലളിതമായ രണ്ട് റക്അത്തിനും രണ്ട് ഖുതുബക്കുമുള്ള സമയം കഴിഞതു മുതൽ ബലിയുടെ സമയം തുടങ്ങും. ഉത്തമമായ സമയം ബലി പെരുന്നാൾ ദിനത്തിൽ സൂര്യനുദിച്ച് ഇരുപത് മിനുട്ട് (മുകളിൽ വിവരിച്ച 2 റക്അത്തിനും 2 ഖുതുബക്കും വേണ്ട സമയം ) ആയത് മുതൽ ദുൽഹിജ്ജ പതിമൂന്നിന് സൂര്യനസ്തമിക്കും. എങ്കിലും രാത്രി അറവ് നടത്തൽ കറാഹത്താണ്.

എന്തിനെയാണ് അറുക്കേണ്ടത്?

അഞ്ച് വയസ് തികഞ്ഞ ഒട്ടകം, രണ്ട് വയസ്സ് പിന്നിട്ട മാട്, കോലാട്, ഒരു വയസ്സ് കഴിഞ്ഞ നെയ്യാറ്റിന് ബലിയറുക്കുന്ന മൃഗങ്ങൾ.

تحفة9/348

ഉൾഹിയ്യത്തിന് പറ്റാത്ത മൃഗങ്ങൾ ഏവ?

 എന്നാൽ മെലിഞ്ഞ് മജ്ജ നശിച്ചതോ, ചെവി ,വാൽ പൃഷ്ടം, അകിട്, നാവ് തുടങ്ങി ഏതെങ്കിലും അവയവം മുറിച്ച് മാറ്റപ്പെട്ടതോ, കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതോ, കാഴ്ച തടസ്സപ്പെടുന്ന വിധത്തിൽ കണ്ണിൽ പാട മൂടിയതോ, വ്യക്തമായ മുടന്തോ, ശക്തമായ രോഗമോ ഉള്ള മൃഗം ഉൾവലിയത്തിന് പറ്റില്ല. ഗർഭമുള്ള മൃഗത്തെയും ബലികർമ്മത്തിനു പറ്റില്ല.
(തുഹ്ഫ)

 ഉൾഹിയ്യത്തിൽ ശെറാകാമോ? 
മാറ്റ് , ഒട്ടകം എന്നിവ ഏഴുപേർക്കിടയിൽ പങ്കിട്ടും ഉൾഹിയ്യത്ത് നടത്താവുന്നതാണ്. എന്നാൽ ആടിൻ്റെ കാര്യത്തിൽ ഇത് പറ്റില്ല. 

തനിക്കും താൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കും കൂടി ഒരു ഉൾഹിയ്യത്ത് അറുത്താൽ പ്രതിഫലം കുടുംബത്തിനു മുഴുവൻ ലഭിക്കും.

വിതരണം എങ്ങനെ?

ഉൾഹിയ്യത്തിൽ നിന്ന് അൽപം ഒരു നിർധനനു നൽകലേ നിർബന്ധമുള്ളൂ. പക്ഷെ ബറക്കത്തിനു വേണ്ടി അൽപം മാത്രം എടുത്ത് ബാക്കി മുഴുവൻ ദാനം ചെയ്യുന്നതാണ് ഏറ്റവും പുണ്യം. വേവിക്കാതെ നൽകേണ്ടത്. ബലിയറുക്കുന്നവനെടുക്കുന്ന ഈ അൽപം കരളിൽ നിന്നാകുന്നതാണ് ഉത്തമം.

നേർച്ചയായ ഉൾഹിയ്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

ബലിയറുത്ത മൃഗം നേർച്ചയാക്കപ്പെട്ടതാണെങ്കിൽ അതിന് റ്റെ മാംസമോ തോലോ മറ്റു ഭാഗങ്ങളോ ഒന്നും ബലിയറുത്തയാൾക്കും അയാൾ ചെലവിനു നൽകൽ നിർബന്ധമായവർക്കും അനുവദനീയമല്ല. അവ തീർത്തും ദാനം ചെയ്യണം. അതിൽ നിന്ന് വല്ലതും അവൻ ഉപയോഗിച്ചാൽ അതീൻ്റെ ബദൽ (പകരം )ദരിദ്രർക്ക് കൊടുക്കാൻ അയാൾ ബാധ്യസ്ഥനായിരിക്കും.

ബലിമൃഗത്തിൻ്റെ തോൽ എന്ത് ചെയ്യണം?

സുന്നത്തായ ഉൾഹിയ്യത്തിൻ റ്റെ കൊമ്പും തോലും ദാനം ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം. 
തോൽ ദാനം ചെയ്യുകയാണ് വേണ്ടത്.
ബലിമൃഗത്തിൻ്റെ മാംസം ,തോൽ ,കൊമ്പ് തുടങ്ങി ഒരു ഭാഗവും വിൽപന നടത്താൻ പാടില്ല. വാടകക്ക് നൽകാനോ അറവ്കാരൻ കൂലിയായി നൽകാനോ പാടില്ല.

ഉൾഹിയ്യത്തിൻ്റെ സുന്നത്തുകൾ എന്തെല്ലാം?

ഉൾഹിയ്യത്ത് നടത്താനുദ്ദേശിച്ചവർ അറുക്കാനറിയുന്ന പുരുഷന്മാരാണെങ്കിൽ അവർ തന്നെ അറവ് നടത്തലും അല്ലാത്തവർ അറിയുന്നവരെ ഏൽപ്പിക്കുകയും അറവ് നടത്തുന്നയിടത്ത് സന്നിഹിതരാവുകയും ചെയ്യുന്നത് സുന്നത്താണ്.
ബലിയറുക്കാനുദ്ദേശിക്കുന്നവർ , ദുൽഹിജ്ജ ഒന്ന് മുതൽ അറവ് നടത്തുന്നത് വരെ നഖം, മുടി തുടങ്ങിയ ശരീരത്തിൻ്റെ ഭാഗങ്ങളൊന്നും നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ്. അവ നീക്കം ചെയ്യൽ കറാഹത്താണ്.
തടിച്ച് കൊഴുത്ത ന്യൂനതകളില്ലാത്ത മൃഗമാകലും പെരുന്നാൾ നിസ്കാരത്തിനു മുമ്പ് അറവ് നടത്തുന്നത് പകലിലാവലും സുന്നത്താണ്. ബലിമൃഗത്തെ ഖ്വിബ്‌ലക്ക് നേരെ തിരിയും അറവ് നടത്തുന്നവർ ഖ്വിബ്‌ലക്ക് അഭിമുഖമാവലും ബിസ്‌മിയും സ്വലാത്തും സലാമും ചൊല്ലലും, തക്‌ബീർ ചൊല്ലലും , എന്നിൽ നിന്ന് ഇത് സ്വീകരിക്കണമേ എന്ന് ദുആ ചെയ്യേണ്ടതാണ്.

ഉൾഹിയ്യത്തും അഖീഖത്തും ഒന്നിച്ച്കരുതാമോ? 
ഉൾഹിയ്യത്തിനാവശ്യമായ ഒരു ആട് കൊണ്ടോ, മാറ്റ് , ഒട്ടകം എന്നിവയിൽ ഏഴിൽ ഒരു ഭാഗം കൊണ്ടോ ഉൾഹിയ്യത്തും, അഖ്വീഖയും ഒന്നിച്ച് കരുതിയാൽ രണ്ടും നഷ്ടപ്പെടുന്നതാണ്. ഒട്ടകം, മാട് എന്നിവയിൽ ഒന്നിൻ്റെ ഏഴിൽ ഒരു ഭാഗം ഉൾഹിയ്യത്തും ഒരു ഭാഗം അഖ്വീഖയും എന്ന് കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്.

ബലി മൃഗം ഏത് നിറമായിരിക്കണം?

ബലി മൃഗത്തിൻ്റെ നിറത്തിൻ്റെ ശ്രേഷ്ഠതയുടെ ക്രമം : വെള്ള, മഞ്ഞ, മങ്ങിയ വെള്ള, ചാരനിറം, ചുവപ്പ്, വെളുപ്പും ചുവപ്പും കലർന്നത്, വെളുപ്പും കറുപ്പും കലർന്നത്, കറുപ്പ് എന്നിങ്ങനെയാണ്. ഉത്തമ നിറമുള്ളത് മെലിഞ്ഞതാണെങ്കിൽ മറ്റു നിറത്തിലുള്ള തടിച്ച് കൊഴുത്തതാണ് ഏറ്റവും നല്ലത്.

ഉൾഹിയ്യത്ത് അമുസ്ലിമിന് നൽകാമോ?

ഇസ്‌ലാമിക ദൃഷ്ട്യാ നിർബന്ധം സക്കാത്തല്ലാത്ത ദാന ധർമ്മങ്ങൾ അമുസ്‌ലിമിനും നൽകാമെങ്കിലും ഉൾഹിയ്യത്തിൻ്റെ മാംസമോ മറ്റ് ഭാഗങ്ങളോ അമുസ്‌ലിമിനു നൽകൽ അനുവദനീയമല്ല.

ഉടമക്ക് ഭക്ഷിക്കാമോ?

സുന്നത്തായ ഉളുഹിയ്യത്തിൻ TE മാംസം എത്രവേണമെങ്കിലും ഭക്ഷിക്കൽ കൊണ്ട് യാതൊരു വിരോധവുമില്ല. പക്ഷേ അൽപമെങ്കിലും പാവപ്പെട്ടവർക്ക് ദാനം ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാൽ കരൾ പോലെയുള്ള അൽപം ഭാഗം മാത്രം എടുത്ത് ബാക്കിയുള്ളതെല്ലാം പാവങ്ങൾക്കിടയിൽ വിതരണം ചെയ്യലാണ് ഏറെ പുണ്യകരം. മൂന്നിൽ ഒന്നിനേക്കാൾ ഭക്തിക്കാതിരിക്കലും തോൽ ദാനം ചെയ്യലും പ്രത്യേകം സുന്നത്താണ്.

ധനികർക്ക് നൽകാമോ?

 സുന്നത്തായ ബലി മാംസം ധനികർക്ക് നൽകുമ്പോൾ വിരോധമില്ല. പക്ഷേ അവരിത് വിൽപനനടത്താൻ പാടില്ലെന്ന്മാത്രം. എന്നാൽ ഫഖീർ, മിസ്‌കീൻ പോലെയുള്ളവർക്ക് ഇതിൽ വിനിമയം നടത്താവുന്നതാണ്.

നിർബന്ധമായ ഉൾഹിയത്തിൽ നിന്ന് ഉടമക്ക് ഭക്ഷിക്കാമോ?

 നിർബന്ധമായ ഉളുഹിയ്യത്തിൽനിന്ന് അറുത്തയാളോ അയാൾ ചെലവ് കൊടുക്കേണ്ടവരോ അൽപം പോലും ഭക്ഷിക്കാൻ പാടില്ല. സമ്പന്നർക്കിടയിൽ വിതരണം ചെയ്യലും അനുവദനീയമല്ല. പാവപ്പെട്ടവർക്ക് ദാനം ചെയ്‌തേമതിയാകൂ. നേർച്ചയാക്കൽ കൊണ്ടും സുന്നത്തിനെ കരുതാതിരിക്കൽ കൊണ്ടും ഉളുഹിയ്യത്ത് നിർബന്ധമായി മാറുന്നത്. ഒരാൾ തൻ്റെ മൃഗത്തെ ചൂണ്ടിക്കൊണ്ട് ഇത് എൻ്റെ ഉളുഹിയ്യത്താണെന്ന് പറഞ്ഞാൽ നിർബന്ധമായും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുന്നതാണ്. അതിൽ നിന്നും ഒരംശം പോലും അയാൾക്ക് ഭക്ഷിക്കൽ അനുവദനീയമല്ല. സാധാരണ ഉളുഹിയ്യത്തുകൾക്ക് സുന്നത്തായ ഉളുഹിയ്യത്ത് എന്ന് തന്നെ കരുതേണ്ടതുണ്ട്.

ഉൾഹിയ്യത് വാങ്ങിയ നിർധനർക്ക് മാംസം അമുസ്ലിമാൻ കൊടുക്കാമോ? 
മുസ്‌ലിമല്ലാത്ത ഒരാൾ ഒരു കാരണവശാലും ഉളുഹിയ്യത്തിൻ്റെ ഇറച്ചി ഭക്ഷിച്ചുപോവരുത്. അതിന് നമ്മൾ അവസരമൊരുക്കാനും പാടില്ല. അത് വേവിച്ചതിന് ശേഷമാണെങ്കിലും ശരി. (തുഹ്ഫ 9/363)

ഒട്ടകം, മാറ്റ് എന്നിവയിൽ ഏഴു പേർക്കു വരെ ഷെയർ ചേരാവുന്നതാണ്. ഉൾഹിയ്യത്ത്. അഖീഖത്ത്, ഫിദ്‌യ, വെറും മാംസം എന്നിങ്ങനെ വ്യത്യസ്ത ഉദ്ദേശ്യങ്ങൾ വെച്ച് ഒരാൾക്കോ, ഒന്നിലധികം പേർക്കോ ഒരു മൃഗത്തിൽ ഇപ്രകാരം ഓഹരി ചേരാവുന്നതാണ്.

അറവിനു ശേഷം താന്താങ്ങളുടെ വിഹിതം വീതിച്ചെടുത്താൽ മതി. ഇനി ഭാഗിക്കാതെ വിതരണം ചെയ്താലും വിരോധമൊന്നുമില്ല. ആളെണ്ണമനുസരിച്ച് ധർമം ചെയ്യേണ്ട ചുരുങ്ങിയ അളവ് മാംസം അർഹർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മാത്രം.

ഏഴു പേർ ചേർന്നുള്ള ഉൾഹിയ്യത്തിൽ അവരവരുടെ ഓഹരിയിൽ നിന്നു തന്നെ സ്വദഖ ചെയ്യണം. എല്ലാവർക്കു വേണ്ടിയും ഒരാളുടെ ഓഹരിയിൽനിന്നു സ്വദഖ ചെയ്താൽ മതിയാകുകയില്ല. കാരണം, ഏഴു പേർ ചേർന്നറുക്കുന്ന മൃഗം ഏഴു ഉൾഹിയ്യത്തിൻ്റെ വിധിയിലാണ്. (ശർവാനി 9/349)

 ഇതിനർത്ഥം ഓരോരുത്തരും അവനവനുള്ളത് ഓഹരിവെച്ച് വെവ്വേറെ ധർമ്മം ചെയ്യൽ നിർബന്ധമാണെന്നല്ല. വെവ്വേറെ ഓഹരി വയ്ക്കുന്നത് അനുവദനീയം മാത്രമാണ്. (ഫതാവാ ശാലിയാത്തി, പേ 138).
മറിച്ച് ബാക്കിയുള്ളവർ അവരുടെ ഓഹരികൾ മുഴുവനും സ്വന്തമായെടുത്ത് ഒരാൾ മാത്രം തൻ്റെ ഓഹരിയിൽനിന്ന് എല്ലാവർക്കും വേണ്ടി സ്വദഖ ചെയ്താൽ മതിയാവില്ല എന്നാണ്.

ഉദാഹരണത്തിന്, 70 കിലോ മാംസമുള്ളൊരു മൃഗത്തിന്, പത്തു കിലോ വീതം ആരോഹരിയും (60 കിലോ) മറ്റുള്ളവർ കൈക്കലാക്കി. അവശേഷിക്കുന്ന ആളാണ് തൻ്റെ കിലോയിൽ നിന്ന് എല്ലാവർക്കും വേണ്ടി വിതരണം ചെയ്തത്. എന്നാലതു മതിയാകുന്നതല്ല. അതേസമയം, ആകെ 70 കിലോയിൽ നിന്ന് 7 കിലോ ആദ്യം സാധുക്കൾക്ക് വിതരണം ചെയ്തതിന് ശേഷം ബാക്കി 63 കിലോ 9 കിലോ വീതം തുല്യമായി ഓരോരുത്തരും വിഹിതിച്ചു. അന്നേരം ഓരോരുത്തരും അവരവരുടെ ഓഹരികളിൽ ഓരോ കിലോ സ്വദഖ ചെയ്തുകഴിഞ്ഞതിനാൽ ഉൾഹിയ്യത്തിൻ്റെ നിർബന്ധദാനം നിയമപ്രകാരം തന്നെ നടന്നിരിക്കുകയാണ്. 

ഈ ഉദാഹരണം മനസ്സിലാക്കിയാൽ ഇനി ഇവ്വിഷയത്തിൽ തെറ്റിദ്ധാരണക്കിടയില്ല
ഒന്നിലധികം മാളുകൾ കൂടുമ്പോൾ, ബാക്കിയുള്ളവരുടെ അനുമതി പ്രകാരം ഒരാളോ, അവർ ഏൽപ്പിക്കുന്നത് പ്രകാരം പുറത്തുള്ളവനോ അറവ് നടത്തണം. വിതരണവും അപ്രകാരമാകാവുന്നതാണ്. ഷെയറുകാരിലൊരാളുടെ വിഹിതം ഒരു മൃഗത്തിൻ്റെ ആകെ വിലയുടെ ഏഴിലൊന്നിൽ കുറയരുത്.

7000 രൂപയുടെ ഒരു മൃഗം ഏഴു പേർ ഒന്നിച്ചറുക്കുമ്പോൾ കൃത്യം 1000 രൂപയുടെ ഏഴോഹരി തന്നെയാവേണ്ടതാണ്. താൻ ഓഹരിചേർന്ന മൃഗം ഇന്നതാണെന്ന് ഓരോ ഷെയറുകാരനും വേർതിരിയാതെ ധാരാളം പേരിൽനിന്നു നിശ്ചിത സംഖ്യ പിരിച്ചു കുറെ മൃഗങ്ങളെ ഒന്നിച്ച് അറുത്തുകൊണ്ടുള്ള 'ബലികർമം' ചില നാടുകളിൽ കണ്ടുവരുന്നു. അത് അസാധുവും സ്വീകാര്യവുമാണ്.

21,000 രൂപക്ക് 21 പേർ ചേർന്ന് മൂന്നു മൃഗത്തെയറുത്തുവെന്നിരിക്കട്ടെ. എങ്കിൽ ഓരോ മൃഗത്തിനും ഏഴു പേർ വീതം നിജപ്പെടുത്തി അതാതു മൃഗത്തിൻ്റെ ഏഴിലൊന്ന് വീതം സംഖ്യയടക്കേണ്ടതാണ്. മൂന്നു മൃഗത്തിനും തുല്യ വിലയാണെങ്കിൽ ഓരോരുത്തർക്കും 1000 രൂപയാണു വരിക.

മൂന്നു മൃഗത്തെയും ഒന്നിച്ചറുക്കുകയാണെങ്കിൽ ഓരോ മൃഗത്തിൻ്റെയും ഏഴു വിഹിതത്തിൽനിന്നും സ്വദഖുന്ന ചുരുങ്ങിയ അളവ് മാംസമെങ്കിലും ഫുഖറാഇൻ എത്തുമെന്നുറപ്പ് വരുത്താൻ ഷെയറുടമകൾ ശ്രദ്ധിക്കേണ്ടതാണ്.

 തനിക്കു ഭക്തിക്കുവാനും സ്വന്തം നിലക്ക് ഹദ്‌യ നൽകുവാനും വേണ്ടി ഷെയറുകാരൻ സ്വന്തം മൃഗത്തിൽനിന്ന് മാറ്റിവെച്ചതിനുശേഷമാണ് വിതരണത്തിനുള്ളത് ഒന്നിച്ചുകൂട്ടേണ്ടത്.

ചുരുക്കത്തിൽ, ഓരോരുത്തരും നിശ്ചിത മൃഗത്തിൻ്റെ വിലയുടെ ഏഴിലൊന്നിനെയാണ് ഓഹരിയെടുക്കേണ്ടത്. മൃഗത്തെ നിജപ്പെടുത്താത്ത പക്ഷം മൃഗത്തിൻ്റെയും 21-ൽ ഒന്ന് മാത്രമെ ഓരോരുത്തരും ഷെയറെടുക്കുന്നൂള്ളൂ.

ആടിനെ അറുക്കുകയാണെങ്കിൽ ഒരാൾക്ക് മാത്രമേ മതിയാകുകയുള്ളൂ. രണ്ടുപേർ ചേർന്ന് രണ്ടു ആടുകളെ വിലക്കു വാങ്ങി അറുത്താൽ ശരിയാകില്ല. കാരണം, ഓരോ ആടിലും ഇരുവരും കൂടിയായിരിക്കുകയാണ്. അപ്പോൾ 'ഒരു ആട് ഒരാൾക്ക്' എന്ന നിയമം നിരാകരിക്കപ്പെടുമെന്ന കുഴപ്പം സംഭവിക്കുന്നു.

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللَّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللَّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....

അഭിപ്രായങ്ങളൊന്നുമില്ല:

[