2024, സെപ്റ്റംബർ 16, തിങ്കളാഴ്‌ച

നബി

[ *നബിയെ കണ്ടോ...* *നിങ്ങൾ നബിയെ* *കണ്ടോ?* ' പിതൃസ്നേഹം എന്തെന്നറിയാത്ത, അൽപകാലത്തെ മാതൃസ്നേഹം മാത്രം ലഭിച്ച *അനാഥ ബലൻ* , ക്ഷമാശീലനായ *ആട്ടിടയൻ,* വിശ്വസ്തനായ *വ്യാപാരി,* ചക്രവാളങ്ങൾ താണ്ടിയ *സഞ്ചാരി,* വിയർപ്പിൻ്റെ വിലയറിഞ്ഞ *തൊഴിലാളി,* വിയർപ്പുണങ്ങും മുമ്പ് തൊഴിലാളിക്ക് കൂലികൊടുക്കണമെന്ന് നിഷ്ക്കർഷിച്ച *തൊഴിലാളിസ്നേഹി* , തർക്കങ്ങളിലെ സ്വീകാര്യനായ *മധ്യസ്ഥൻ,* ഏകാന്തധ്യാനി, ചിന്തകൻ, *സത്യസന്ധൻ,* വഴികാട്ടി, കളിയായിപ്പോലും *പൊളി* പറയാത്തവൻ, പ്രിയപ്പെട്ട *ഭർത്താവ്* , വൽസലനായ *പിതാവ്* സ്നേഹനിധിയായ *കുടുംബനാഥൻ,* ആത്മാർഥതയുള്ള *കൂട്ടുകാരൻ,* അനുയായികളെ അതിരറ്റു സ്നേഹിച്ച, അനുയായികളാൽ അതിരറ്റു സ്നേഹിക്കപ്പെട്ട *നേതാവ്,* *നയതന്ത്രജ്ഞനായ* ഭരണാധികാരി, ധീരനായ *വിപ്ലവകാരി,* *ശക്തനായ* സൈന്യാധിപൻ, *ശൂരനായ* പടയാളി, *ശത്രുവിനോട്* പോലും അനീതി കാണിക്കാത്തവൻ, തത്വജ്ഞാനിയായ *അധ്യാപകൻ,* *അക്ഷരങ്ങളെ* പ്രണയിച്ച നിരക്ഷരൻ, നിസ്വാർഥനായ *ദൈവാരാധകൻ* , വിദഗ്ധനായ *മനശ്ശാസ്ത്രജ്ഞൻ* , |വിശ്വസ്തനായ *അയൽവാസി,* *ഗോളാന്തര* സഞ്ചാരി, *വനിതാ* വിമോചകൻ, *കുഞ്ഞുങ്ങളെ* സ്നേഹിച്ചയാൾ, അടിമകളുടെ *രക്ഷകൻ,* പ്രഗൽഭനായ *പ്രഭാഷകൻ,* *മനുഷ്യാവകാശ* പ്രചാരകൻ, *വിട്ടുവീഴ്ചയുള്ളയാൾ* , പട്ടിണി കിടന്നപ്പോഴും *പട്ടിണിപ്പാവങ്ങളെ* സഹായിച്ചയയാൾ, വർണവെറിക്കെതിരെ പ്രവർത്തിച്ച *സമത്വവാദി,* *മതസൗഹാർദ്ദം* സ്വജീവിതത്തിലൂടെ അടയാളപ്പെടുത്തി യയാൾ, ദ്രോഹിച്ചവരെയും *സ്നേഹിച്ചയാൾ* , പരിസ്ഥിതി സംരക്ഷണം പഠിപ്പിച്ച *പ്രകൃതിസ്നേഹി,* മൃഗങ്ങളെയും പക്ഷികളെയും പ്രാണികളെപ്പോലും ദ്രോഹിക്കരുതെന്ന് പഠിപ്പിച്ച *സഹജീവിസ്നേഹി...* *മുഹമ്മദ് നബി* (സർവശക്തൻ്റെ കരുണാകടാക്ഷങ്ങൾ അവിടുത്തെ മേൽ സദാ വർഷിക്കട്ടെ) എന്ന *മഹാവിസ്മയത്തിൻ്റെ* വിശേഷണങ്ങൾ എഴുതിയാൽ തീരില്ല.. എണ്ണിയാലൊടുങ്ങില്ല.. എടുത്തു പറഞ്ഞാൽ *അവസാനിക്കില്ല.....* അമേരിക്കൻ സാമൂഹ്യശാസ്ത്രജ്ഞൻ *മൈക്കൽ* *എഛ് ഹാർട്ടിൻ്റെ* ലോകത്തെ സ്വാധീനിച്ച *100* മഹാൻമാരുടെ പുസ്തകത്തിൽ *ഒന്നാം* റാങ്കുകാരനായി *പുണ്യപ്രവാചകൻ* സ്ഥാനം പിടിച്ചതിൻ്റെ കാരണം വേറെ കണ്ടെത്തണോ? *എന്നാലും...* ഇത്രമേൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട മറ്റൊരു മഹാനുണ്ടോ എന്ന് സംശയമാണ്. കല്ലേറുകൾ മുഴുവൻ ആ മഹാവൃക്ഷത്തിനു നേരെയാണ്. "തീർച്ചയായും അല്ലാഹുവിൻ്റെ തിരുദൂതരിൽ നിങ്ങൾക്കെല്ലാം *സദ്മാതൃകയുണ്ട്* " (വിശുദ്ധ ഖുർആൻ) *തിരുപ്പിറവിയുടെ* സ്നേഹസ്മരണയുമായി വീണ്ടുമൊരു *തിങ്കളാഴ്ച...* *ഫസ്ഫരി* യിലെ എൻ്റെ സ്നേഹ ജനങ്ങൾക്ക് *മീലാദുന്നബി* *ആശംസകൾ* ☪️

അഭിപ്രായങ്ങളൊന്നുമില്ല: