2015, ഏപ്രിൽ 1, ബുധനാഴ്‌ച

യെമനില്‍ നിന്ന് 358 പേര്‍ തിരിച്ചെത്തി T- T T+

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]

 
ന്യൂഡല്‍ഹി: കലാപഭൂമിയായ യെമനില്‍ നിന്നും 358 ഇന്ത്യക്കാരുമായി രണ്ട് വ്യോമസേനാ വിമാനങ്ങള്‍ തിരിച്ചെത്തി.

168 പേരുമായി യെമന്റെ അയല്‍രാജ്യമായി ജിബൂട്ടിയില്‍ നിന്ന് പുറപ്പെട്ട ഗ്ലോബ്മാസ്റ്റര്‍ വിമാനം പുലര്‍ച്ചെ 1.40 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. 190 പേരുമായി യാത്ര തിരിച്ച രണ്ടാമത്തെ ഗ്ലോബ്മാസ്റ്റര്‍ സി 17 വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് മുംബൈ വിമാനത്താവളത്തിലുമെത്തി.

ഇന്ത്യന്‍ നാവിക വ്യോമസേനകളുടെ സഹായത്തോടെ യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് വിദേശകാര്യ സഹമന്ത്രി വി.കെ സിങാണ്. യെമനിലെ ഏദനില്‍ നിന്ന് കടല്‍മാര്‍ഗ്ഗം ജിബൂട്ടിയിലെത്തിച്ചശേഷമാണ് ഇവരെ വിമാനമാര്‍ഗ്ഗം ഇന്ത്യയിലെത്തിച്ചത്.

ഇന്ത്യയിലെത്തിച്ചവരില്‍ 206 പേരും മലയാളികളാണ്. 40 തമിഴ്‌നാട്ടുകാര്‍, 31 മഹാരാഷ്ട്രക്കാര്‍, 23 പശ്ചിമബംഗാളില്‍ നിന്നുള്ളവര്‍ 22 ഡല്‍ഹി നിവാസികള്‍ 15 കര്‍ണാടകക്കാര്‍, 13 ആന്ധ്രാ-തെലുങ്കാനയില്‍ നിന്നുള്ളവര്‍ എന്നിവരാണ് തിരിച്ചെത്തിയ മറ്റുള്ളവര്‍.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 350 പേരാണ് യെമനില്‍ നിന്ന് ഇപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്40, മഹാരാഷ്ട്ര31, പശ്ചിമബംഗാള്‍23, ഡല്‍ഹി22, കര്‍ണ്ണാടക15, ആന്ധ്രാപ്രദേശ്‌തെലങ്കാന13 എന്നിങ്ങനെയാണ് യെമനില്‍ നിന്ന് മടങ്ങിയ മറ്റ് സംസ്ഥാനക്കാരുടെ എണ്ണം.

മടങ്ങിയെത്തിവരെ മന്ത്രിമാരും കളക്ടറും ചേര്‍ന്ന് സ്വീകരിച്ചു

പി.പി. ഷൈജു

നെടുമ്പാശ്ശേരി: മലയാളികളും തമിഴരും ഉള്‍പ്പെട്ട സംഘത്തെ മന്ത്രിമാരായ കെ.സി. ജോസഫ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, അന്‍വര്‍ സാദത്ത് എം.എല്‍.എ. എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മടങ്ങിയെത്തിയവരെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേകം വാഹനസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. രക്ഷപ്പെട്ടെത്തിയവര്‍ക്കായി തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും കെ.എസ്.ആര്‍.ടി.സി. സൗജന്യ സര്‍വീസ് നടത്തി. കൂടാതെ പത്ത് മിനി ബസ്സുകളും സൗജന്യമായി ഇവരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.

മടങ്ങിയെത്തിയവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്‌സ് പ്രത്യേകം കൗണ്ടര്‍ തുറന്നിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ആര്‍.എസ്. കണ്ണനും മടങ്ങിയെത്തിവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിമാനത്താവളത്തിലെത്തിയിരുന്നു. ഓരോരുത്തര്‍ക്കും വഴിച്ചെലവിനായി നോര്‍ക്ക റൂട്ട്‌സ് രണ്ടായിരം രൂപ വീതം നല്‍കി.

കൊച്ചിയില്‍ വന്നിറങ്ങിയ തമിഴ്‌നാട് സ്വദേശികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനായി തമിഴ്‌നാട്ടില്‍ നിന്ന് പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള െചലവ് നോര്‍ക്ക റൂട്ട്‌സാണ് വഹിച്ചത്. തമിഴ്‌നാട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ചതാണിത്. നോര്‍ക്ക റൂട്ട്‌സിന് ഈ തുക മടക്കിനല്‍കാമെന്ന വ്യവസ്ഥയിലാണ് ഈ ക്രമീകരണം നടത്തിയിരിക്കുന്നത്.

ആകെ 206 മലയാളികളാണ് യെമനില്‍ നിന്ന് മടങ്ങിപ്പോന്നത്. ഇവരെ രണ്ട് വിമാനത്തിലാണ് കൊണ്ടുവരുന്നത്. കുറച്ചുപേര്‍ മുംബൈ വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. ഇവരെ കേരള ഹൗസില്‍ താമസിപ്പിച്ചിരിക്കുകയാണ്. വിമാന ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ഇവരെ സര്‍ക്കാര്‍ െചലവില്‍ നാട്ടിലെത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ. അറിയിച്ചു.

യെമനില്‍ നിന്ന് കപ്പല്‍മാര്‍ഗം ജിബൂട്ടിയിലെത്തിച്ച ശേഷമാണ് ഇവരെ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുവന്നത്.
ജിബൂട്ടിയിലെത്തിയ വിദേശ സഹമന്ത്രി വി.കെ. സിങ്ങിന്റെ നേതൃത്വത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെ യെമനില്‍ നിന്നുള്ള സംഘം കൊച്ചിയിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇതനുസരിച്ച് പലരുടേയും വീട്ടുകാര്‍ എട്ടുമണിയോടെ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ വേണ്ടപ്പെട്ടവര്‍ കൊച്ചിയിലാണോ മുംബൈയിലാണോ ഇറങ്ങുന്നതെന്ന ആശയക്കുഴപ്പത്തിലുമായിരുന്നു പലരും.

മടങ്ങിയെത്തിയ മലയാളികളില്‍ ഇരുപതോളം നഴ്‌സുമാരുള്‍പ്പെടെ വിവിധ തൊഴില്‍ മേഖലയില്‍ നിന്നുള്ളവര്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ പലരുടേയും പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ളവ കമ്പനി അധികൃതര്‍ പിടിച്ചുവച്ചാണ് വിട്ടയച്ചിരിക്കുന്നത്. അതിനാല്‍ തന്നെ യാത്രാരേഖകള്‍ നഷ്ടപ്പെട്ടാണ് പലരും എത്തിയിരിക്കുന്നത്. ശമ്പള കുടിശ്ശിക ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

[