2015, ഏപ്രിൽ 1, ബുധനാഴ്‌ച

പെസഫിക്കില്‍ റഷ്യന്‍ ബോട്ട് മുങ്ങി 54 മരണം T- T T+

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]
 

മോസ്‌കോ: പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ കാംചട്ക ഉപദ്വീപിന് സമീപം റഷ്യന്‍ മത്സ്യബന്ധനബോട്ട് മുങ്ങി 54 പേര്‍ മരിച്ചു. ബോട്ടില്‍ 132 പേരാണ് ഉണ്ടായിരുന്നത്. അവരില്‍ 63 പേരെ രക്ഷപ്പെടുത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. 15 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

ബോട്ടിലുണ്ടായിരുന്ന 78 പേര്‍ റഷ്യക്കാരാണ്. മ്യാന്‍മര്‍, യുക്രെയിന്‍, ലിത്വാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാരാണ് ബാക്കിയുള്ള 54 പേര്‍.

കംചട്ക മേഖലയിലെ ക്രുട്ടോഗോര്‍വോസ്‌കി അധിവാസപ്രദേശത്തു നിന്നും 330 കിലോമീറ്റര്‍ പടിഞ്ഞാറും മഗാഡന്‍ നഗരത്തില്‍ നിന്നും 250 കിലോമീറ്റര്‍ തെക്കുമായി സ്ഥിതി ചെയ്യുന്ന പസഫിക്കിലെ ഓഘോട്‌സ്‌ക് കടലിലാണ് മത്സ്യ ബന്ധനബോട്ട് മറിഞ്ഞത്. മഞ്ഞുകട്ടകള്‍ ബോട്ടില്‍ തുളച്ചുകയറിയതാണ് ബോട്ട് മറിയാനുള്ള കാരണമെന്നാണ് പ്രാഥമിക വിവരം.

അഭിപ്രായങ്ങളൊന്നുമില്ല:

[