2019, മാർച്ച് 23, ശനിയാഴ്‌ച

ന്യൂസിലാൻഡ് പ്രധാനമന്ത്രിക്ക് ശേഷം ശക്തമായ പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രിയും

[ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com] ന്യൂസിലാൻഡ് പ്രധാനമന്ത്രിക്ക് ശേഷം ശക്തമായ പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രിയും ലോകത്ത് പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ശക്തമായ വംശീയ ഇസ്ലാമോഫോബിയയും വളർന്നു വരുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന ചില ഭരണാധികാരികൾ മുസ്‌ലിം സമുദായത്തിന് പ്രത്യാശയാണ് നൽകുന്നതു. കനേഡിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്‌തു കൊണ്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡയെ പറഞ്ഞ വാക്കുകൾ മി.സ്പീക്കര്‍ ,ന്യൂസീലാന്‍ഡില്‍ പ്രയാസമനുഭവിക്കുന്ന മുഴുവന്‍ മനുഷ്യരോടുമുള്ള അഗാധമായ അനുശോചനം അറിയിക്കാന്‍ വേണ്ടിയാണ് ഞാനിന്നിവിടെ എഴുന്നേറ്റ് നില്‍ക്കുന്നത്. നാളുകള്‍ക്ക് മുമ്പാണ് നമ്മുടെ സുഹൃദ് രാജ്യം, അവരുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഒരു ഭീകരാക്രമണത്തിന് ഇരയായത്. ഇസ്‌ലാമോ ഫോബിയ ആയിരുന്നു അതിന്റെ പ്രചോദനം. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുള്‍പ്പെടെ പ്രാര്‍ഥനാ നിരതരായിരുന്ന അമ്പത് പേര്‍ അതില്‍ വധിക്കപ്പെട്ടു. ഡസന്‍ കണക്കിനാളുകള്‍ക്ക് മുറിവേറ്റു. ഭീകരനും ഭീരുവുമായ ഒരു വികൃത ജന്തുവാണവരെ വെടിവെച്ചിട്ടത്. ഞാന്‍ പ്രധാനമന്ത്രി ആര്‍ഡേണിനെ വിളിച്ച് കാനഡയുടെ അകം നിറഞ്ഞ പിന്തുണയും അനുകമ്പയും അറിയിച്ചിരുന്നു.ഒപ്പം ഈ ദുരന്ത മുഖത്ത് അവര്‍ കാണിക്കുന്ന സഹാനുഭൂതി നിറഞ്ഞ നേതൃ പാടവത്തെ അഭിനന്ദിക്കുകയും ചെയ്തു. തങ്ങളുടെ ഉറ്റവരോടും ഉടയവരോടും ഒന്ന്! യാത്ര പറയാന്‍ പോലും ഇട കിട്ടാതെ വിട പറയേണ്ടി മാതാപിതാകളെയും സഹോദരീ സഹോദരന്മാരെയും സുഹൃത്തുക്കളെയും ഓര്‍ത്ത് നമ്മുടെ ഹൃദയം വിങ്ങുകയാണ്. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രവുമായി ചേര്‍ക്കപ്പെട്ട, വിദ്വേഷത്താല്‍ നിറക്കപ്പെട്ട ഒരു മനുഷ്യനാണവരുടെ പ്രിയപ്പെട്ടവരുടെ ജീവനെടുത്തത്. കാനഡയിലും ന്യൂസിലന്‍ഡിലും ലോകത്തുടനീളവുവുമുള്ള മുസ്‌ലിം സുഹൃത്തുക്കളോട് പറയട്ടെ,നിങ്ങളുടെ വേദന ഞങ്ങള്‍ തൊട്ടറിയുന്നുണ്ട്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്. വരാനിരിക്കുന്ന പ്രയാസത്തിന്റെ നാളുകളില്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. മി.സ്പീക്കര്‍, പത്ത് ലക്ഷത്തിലേറെ മുസ്‌ലിങ്ങള്‍ സ്വതന്ത്രമായ, തുറന്ന ജനാധിപത്യമനുഭവിച്ചു കൊണ്ട് ജീവിക്കുകയും വളരുകയും ചെയ്യുന്ന അവരുടെ വീടാണ് കാനഡ. ആക്രമണ ഭീതിയില്ലാതെ, അവരവര്‍ തെരഞ്ഞെടുക്കുന്ന വിശ്വാസം പുലര്‍ത്തിക്കൊണ്ട് ജീവിക്കാനാവും വിധം ഈ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മി.സ്പീക്കര്‍ വര്‍ഷങ്ങളായി നോക്കിയാല്‍ ലോകത്തുടനീളം മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായാണ് കാണുന്നത്. അത് കൊണ്ട് തന്നെ അനേകം കുടുംബങ്ങള്‍ അഭയം തേടി കാനഡ, യു.എസ് തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തെത്തുന്നു. അവരുടെ പുതിയ വീടുകളിലെങ്കിലും സുരക്ഷിത ജീവിതം നല്‍കണേ എന്നാണവര്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നത് . വിശ്വാസത്തിന്റെ പേരില്‍ വെട്ടയാടപ്പെടാത്ത ഒരഭയ കേന്ദ്രം തങ്ങളുടെ മക്കള്‍ക്കെങ്കിലും ലഭ്യമാകുമെന്നവര്‍ പ്രതീക്ഷിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല: