2019, മാർച്ച് 15, വെള്ളിയാഴ്‌ച

[ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com] ന്യൂസിലന്‍ഡില്‍ രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന വെടിവയ്പ്പില്‍ 40 മരണം 1. ന്യൂസിലന്‍ഡില്‍ രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന വെടിവയ്പ്പില്‍ 40 മരണം. 50 ഓളം പേര്‍ക്ക് പരിക്ക്. ഇതില്‍ പലരുടേയും നില ഗുരുതരം. അതേസമയം, അക്രമി ഓസ്‌ട്രേലിയന്‍ പൗരന്‍ ആണെന്ന വിവരവും പുറത്ത്. ബ്രണ്ടന്‍ ടാറന്റ് എന്ന 28 കാരന്‍ പിടിയില്‍. ഇയാളുടെ തീവ്ര നിലപാടുകള്‍ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും പുറത്തു വന്നിട്ടുണ്ട്. ഒരു സ്ത്രീ അടക്കം 4പേരും കസ്റ്റഡിയിലുണ്ട് 2. വെടിവയ്പ്പ് നടന്നത് സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലും സമീപത്തെ മറ്റൊരു പള്ളിയിലും. ന്യൂസിലന്റില്‍ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം എന്നാണ് വിവരം. ഇവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ടീമംഗങ്ങള്‍ പള്ളിയിലേക്ക് എത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അതേസമയം ക്രൈസ്റ്റ് ചര്‍ച്ച് ആശുപത്രിക്ക് പുറത്തും വെടിവയ്പ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 3. മുസ്ലീം ലീഗ് എസ്.ഡി.പി.ഐ രഹസ്യ ചര്‍ച്ചയില്‍ വിവാദം കൊഴുക്കുന്നു. ലീഗിന് മുന്‍പും എസ്.ഡി.പി.ഐയുമായി രഹസ്യ ധാരണ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധം തെളിവോടെ പുറത്തു വന്നു. തിരഞ്ഞെടുപ്പ് കാലത്ത് ഈ ധാരണ പതിവ് എന്നും മുഖ്യമന്ത്രി. രഹസ്യ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് സി.പി.എമ്മും രംഗത്ത് എത്തിയിരുന്നു 4. രഹസ്യ ചര്‍ച്ച പരാജയ ഭീതിമൂലം എന്ന് കോടിയേരി ബാലകൃ്ഷണന്‍. ലീഗിന്റെ ശ്രമം, വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കാന്‍. തോല്‍വി ഭയന്ന് എന്തും ചെയ്യാം എന്ന നിലയില്‍ ലീഗ് എത്തിയിരിക്കുന്നു എന്നും കോടിയേരി. എസ്.ഡി.പി.ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കൂടിക്കാഴ്ച യാദൃശ്ചികം ആയിരുന്നു എന്നുമുള്ള ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന വസ്തുതകള്‍ മൂടിവയ്ക്കാനുള്ള ശ്രമം എന്നും ആരോപണം 5. ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയത് യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെ എന്ന് പി.വി അന്‍വര്‍ എം.എല്‍.എയും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. ആര്‍.എസ്.എസുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ചര്‍ച്ചയിലൂടെ പുറത്തു വന്നത് ലീഗിന്റെ വര്‍ഗീയ മുഖം എന്നും പി.വി അന്‍വര്‍. അതേസമയം, പൊന്നാനിയില്‍ പരാജയ ഭീതി ഇല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. അന്‍വറിന്റെ ശ്രമം വിവാദം ഉണ്ടാക്കാന്‍ എന്നും ഇ.ടി 6. എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസില്‍ മധ്യസ്ഥനെ നിയോഗിക്കണം എന്ന സംവിധായകന്റെ ആവശ്യം തള്ളി കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. തിരക്കഥ ശ്രീകുമാര്‍ മേനോന് ഉപയോഗിക്കാന്‍ ആവില്ല എന്ന ഉത്തരവ് കോടതി നിലനിറുത്തി 7. എം.ടി വാസുദേവന്‍ നായര്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന് നല്‍കിയത് നാല് വര്‍ഷം മുന്‍പ്. മൂന്ന് വര്‍ഷത്തെ കരാറില്‍ ആയിരുന്നു കൈമാറ്റം. ഇക്കാലയളവില്‍ സിനിമ പൂര്‍ത്തി ആക്കും എന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും സിനിമയുടെ ചിത്രീകരണം തുടങ്ങിയില്ല. ഈ സാഹചര്യത്തില്‍ ആണ് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചത് 8. ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി. ശിക്ഷാ കാലാവധി പുനപരിശോധിക്കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് ചോദ്യം ചെയ്ത് ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് സുപ്രിം കോടതി വിധി പറഞ്ഞത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത് 9. ശ്രീശാന്ത് തെറ്റ് ചെയ്തു എങ്കില്‍ അത് തെളിയിക്കപ്പെടണം. അതിന് എന്തായാലും ആജീവനാന്ത വിലക്ക് അല്ല ഏര്‍പ്പെടുത്തേണ്ടത്. ശ്രീശാന്തിന് നല്‍കേണ്ട ശിക്ഷ എന്തെന്ന് ബി.സി.സി.ഐ മൂന്ന് മാസത്തിന് അകം തീരുമാനിച്ച് അറിയിക്കണം എന്നും സുപ്രീംകോടതി. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ടും രണ്ടെന്നും വിധിന്യായത്തില്‍ സുപ്രീംകോടതി 10. കളിക്കാന്‍ ആവും എന്ന് പ്രതീക്ഷ ഉണ്ടെന്ന് ശ്രീശാന്ത്. കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ വിലക്ക് അനുഭവിക്കുക ആണ്. അനുകൂല തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. അടുത്തമാസം നടക്കുന്ന സ്‌കോട്ടിഷ് ലീഗില്‍ പങ്കെടുക്കണം എന്ന് ആണ് ആഗ്രഹം. ആറുമാസമായി പരിശീലനത്തില്‍ ആണെന്നും ശ്രീ. ഐ.പി.എല്‍ ആറാം സീസണിലെ വാതുവയ്പ്പ് കേസിനെ തുടര്‍ന്ന് 2013 ഒകേ്ടാബര്‍ പത്തിന് ആണ് ബി.സി.സി.ഐ ശ്രീശാന്തിന് എതിരെ വിലക്ക് ഏര്‍പ്പെടുത്തിയത് 11. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനം ആവാതെ നില്‍ക്കെ, ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക യോഗം. മത്സരിക്കാന്‍ ഇല്ലെന്ന നിലപാടില്‍ ഇപ്പോഴും മുതിര്‍ന്ന നേതാക്കള്‍ ഉറച്ച് നില്‍ക്കുന്നതില്‍ നേതൃത്വത്തിന് ആശങ്ക. കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ മത്സരിക്കാന്‍ ഇല്ലെന്ന കാര്യം ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും മുല്ലപ്പള്ളിയും രാഹുലിനോട് ആവര്‍ത്തിച്ചതായി വിവരം 12. ഇടുക്കി, ആലപ്പുഴ, വടകര, പത്തനംതിട്ട, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അവ്യക്തത തുടരുയാണ്. ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആന്റോ ആന്റണി മണ്ഡലം മാറിയേക്കും. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും ജോസഫ് വാഴയ്ക്കനും സാധ്യത പട്ടികയിലുണ്ട്. വയനാട്ടില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കണം എന്ന ആവശ്യം ശക്തമായി നിലനില്‍ക്കുന്നുണ്ട്. കെ.സി പിന്മാറിയാല്‍ ഷാനി മോള്‍ ഉസ്മാനോ ടി.സിദ്ധിഖോ സ്ഥാനാര്‍ഥിയാകും. ആറ്റിങ്ങലില്‍ സാധ്യതയുള്ള അടൂര്‍ പ്രകാശിനെ ആലപ്പുഴയിലേക്കു മാറ്റുന്നതും ആലോചനയിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: