2020, മാർച്ച് 17, ചൊവ്വാഴ്ച

CoronaAlert

Corona Virus Cases.. New York wk 1 - 2 wk 2 - 105 wk 3 - 613 France wk 1 - 12 wk 2 - 191 wk 3 - 653 wk 4 - 4499 Iran wk 1 - 2 wk 2 - 43 wk 3 - 245 wk 4 - 4747 wk 5 - 12729 Italy wk 1 - 3 wk 2 - 152 wk 3 - 1036 wk 4 - 6362 wk 5 - 21157 Spain wk 1 - 8 wk 3 - 674 wk 4 - 6043 India Week 1 - 3 Week 2 - 24 Week 3 - 105 പ്രിയരേ, അടുത്ത രണ്ടാഴ്ചകൾ  വളരെ പ്രധാനമാണ്. കൃത്യമായ മുൻകരുതലുകൾ എടുത്തു  *"വൈറസിൻ്റെ ചങ്ങല " പൊട്ടിച്ചു കളഞ്ഞാൽ  കൊറോണയെ പിടിച്ചുകെട്ടാൻ നമുക്ക് കഴിയും.* ഇല്ലായെങ്കിൽ വളരെ ഭീതിതമായ സാഹചര്യം ആണ് വരാൻ പോകുന്നത്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് നമ്മുടെ പ്രായമുള്ളവരെയാണ് . കെറോണക്കെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യ ഇതുവരെ നല്ല പ്രവർത്തനമാണ് കാഴ്ചവച്ചിട്ടുള്ളത്. *ഇപ്പോൾ നമ്മൾ മൂന്നാംഘട്ടത്തിൽ ആണുള്ളത്.* പൊതുഇടങ്ങളിലെ കൂടിച്ചേരലുകളിലൂടെ വളരെ ഭീതിതമായ രീതിയിലുള്ള വ്യാപനത്തിനമാണ് വരാൻ പോകുന്നത്. *ഇറ്റലിയിൽ കഴിഞ്ഞ ആഴ്ച സംഭവിച്ചത് നോക്കൂ. 300 നിന്നും 10,000 ലേക്ക് .* നമുക്കിത് ഫലപ്രദമായി തടയാൻ സാധിക്കണം ഇല്ലെങ്കിൽ ആയിരമോ പതിനായിരമോ അല്ല , ലക്ഷക്കണക്കിനാളുകൾ രോഗബാധിതരാകുന്നു സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. വരാൻ പോകുന്ന ഒരു മാസം വളരെ വളരെ ശക്തമായ മുൻകരുതലുകൾ നാം സ്വീകരിക്കണം. *ഏപ്രിൽ 15വരെ വരെ എല്ലാ തരത്തിലുള്ള പൊതു കൂടിച്ചേരലുകളും ചടങ്ങുളും നിർത്തിവെക്കണം.* *സ്കൂളുകൾക്ക് അവധി നല്‍കിയിരിക്കുന്നു. ഈ അവധിക്കാലം ഉല്ലസിക്കാനോ വിരുന്നു പോകാനോ ഉള്ളതല്ല.* അവധിക്കാലം, കല്യാണം, പിറന്നാൾ പാർട്ടികൾ എല്ലാം  അടുത്ത വർഷവും വരും. ഇത്തവണ നമ്മുടെ യുദ്ധം ആത്മ നിയന്ത്രണത്തിലൂടെ നമ്മളോടും കൊറോണ വൈറസിനോട് ആവട്ടെ. *വരാനിരിക്കുന്ന 30 ദിവസങ്ങൾ ഇന്ത്യൻ വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും നിർണായക മുഹൂർത്തം ആയിരിക്കും.* സാധ്യമാവുന്ന എല്ലാ മുൻകരുതലുകളും വീടിനകത്തും പുറത്തും കൈക്കൊള്ളുക . അനിവാര്യ ഘട്ടത്തിൽ മാത്രം പുറത്തേക്ക് പോവുക നാമോരോരുത്തരും ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെ ആവുക. രാജ്യത്തിൻറെ ആരോഗ്യം എന്നു പറയുന്നത് ജനതയുടെ ആരോഗ്യം തന്നെയാണ്. ഈ വിഷയം നാം ഓരോരുത്തരെയും പഠിപ്പിക്കുക. മുൻകരുതൽ എടുക്കുക എന്നുള്ളതിന് പരിഭ്രാന്തരാവുക എന്ന് അർത്ഥമില്ല #CoronaAlert #CoronavirusOutbreak #keralafightsCorona [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: