2020, മേയ് 28, വ്യാഴാഴ്‌ച

കേരള പ്രവാസി ക്ഷേമനിധിയെ കുറിച്ച് ഒരറിയിപ്പു

[ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.*പ്രിയ സുഹൃത്തുക്കളെ*

കേരള പ്രവാസി ക്ഷേമനിധിയെ കുറിച്ച് ഒരറിയിപ്പു


പ്രവാസികൾ ഇല്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും...
പ്രവാസമൊക്കെ അവസാനിപ്പിച്ചു പലരോഗങ്ങളും കൊണ്ടാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് വരുന്നത്
അന്ന് നിങ്ങളുടെ വാർധക്യത്തിൽ ഒന്നിനും കൊള്ളാത്തവനായി വീട്ടിന്റെ ഒരു മൂലയിൽ ഒതുങ്ങേണ്ടി വരുന്ന ഭീകരമായ അവസ്ഥയെ പറ്റി നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? 🚑
മരുന്നിന് പോലും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ?

പ്രവാസികളായിരുന്ന പലരും ഇന്ന് ആർക്കും വേണ്ടാതെ വൃദ്ധസദനങ്ങളിൽ ഉണ്ട്...
 മറ്റു ചിലരുടെ വാർത്തകൾ നമ്മൾ വിവിധ മാധ്യമങ്ങളിലൂടെ ചർച്ച  ചെയ്തിട്ടുണ്ട്. മറ്റു ചിലരുടെ വാർത്തകൾ നമ്മൾ ആരും അറിയാതെ പോകുന്നുണ്ട്.

ഇത്തരം കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്തത് കൊണ്ടാണ് ഗവണ്മെന്റ് ഒരു ഉപാധി വെച്ചത്. അതാണ്

 *പ്രവാസി ക്ഷേമനിധി*

നിങ്ങൾക്ക്
 ആരോഗ്യമുള്ളപ്പോൾ ചെറിയ സംഖ്യകളായി നിക്ഷേപിക്കുക.
60 വയസ്സിൽ പ്രവാസി പെൻഷനും (5 വർഷത്തിൽ കൂടുതൽ അടക്കുന്നുണ്ടെങ്കിൽ പെൻഷനോട് കൂടെ അടക്കുന്നതിന്റെ 3%മുതൽ കൂടുതൽ തുകയും ലഭിക്കും)
 കൂടാതെ കേരള സർക്കറിന്റെ തന്നെ വാർദ്ധക്യ പെൻഷനും ലഭിക്കും...

നിങ്ങളുടെ ഭാവിയെ പറ്റി ഉചിതമായ തീരുമാനം എടുക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റൂ...
*കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിനും , പണം അടക്കുന്നതിനുമുള്ള സൗകര്യം  നമ്മുടെ സ്വന്തം സേവാകേന്ദ്രത്തില് ലഭ്യമാണ്*
നാട്ടിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രവാസികൾ എന്നാൽ സ്വന്തം ക്ഷേമത്തിൻറെ കാര്യത്തിൽ അത്ര ബോധവാന്മാരല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാരണം മൊത്തം പ്രവാസികളിൽ ചെറിയൊരു ശതമാനം മാത്രമേ ഇതുവരേക്കും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളു. പദ്ധതിയെ കുറിച്ച് പൂർണ്ണമായ അറിവില്ലാത്തതും അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും എല്ലാം അതിന് കാരണമാണ്.
*നോർക്ക കാർഡ് ഉണ്ടെങ്കിൽ പെൻഷൻ ലഭിക്കും എന്ന* *തെറ്റിദ്ധാരണയും ഉണ്ട്.*
*ആ കാർഡ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു*
_______________________
◾ *പ്രവാസം മതിയാക്കി നാട്ടിൽ വന്നാൽ പെൻഷൻ വേണോ?*
എങ്കിൽ പ്രവാസി ക്ഷേമ നിധിയിൽ അംഗത്വം എടുക്കണം...
◾ *ആർക്കൊക്കെ എടുക്കാം..?*
✍ വിദേശത്ത് ജോലി ചെയ്യുന്നവര്
✍ വിദേശത്ത് രണ്ട് വര്ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചു വന്ന് കേരളത്തില് സ്ഥിരതാമസമാക്കിയവര്
✍ കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിച്ചു വരുന്നവര്
*പ്രായം 18 നും 56 നും മധ്യേ ആയിരിക്കണം*
◾ മറ്റെന്തെങ്കിലും ആനുകൂല്യങ്ങള് ഉണ്ടോ?
✍ അംഗങ്ങളാകുന്നവർക്ക് 60 വയസ്സ് കഴിയുമ്പോള് പെൻഷൻ
✍ മരണം സംഭവിച്ചാല് ആശ്രിതര്ക്ക് പെൻഷൻ
✍ സ്ഥിരമായ ശാരീരികവൈകല്യം നേരിട്ടാല് പ്രത്യേക സാമ്പത്തിക സഹായം എന്നിവ ക്ഷേമപദ്ധതിയിൽ ഉറപ്പാക്കിയിട്ടുണ്ട്.
✍ ഇതിനു പുറമെ അംഗങ്ങള്ക്ക് പ്രത്യേക ചികില്സാ സഹായം
✍ വനിതാംഗത്തിനും പെണ്മക്കള്ക്കും വിവാഹ സഹായം
✍ വസ്തു വാങ്ങുന്നതിനും, വീട് നിര്മ്മിക്കുന്നതിനും, അറ്റകുറ്റപ്പണി നടത്തുന്നതിനുമുളള സാമ്പത്തിക സഹായവും വായ്പയും
✍ മക്കള്ക്ക് ഉന്നതവിദ്യാഭ്യാസത്തിനുളള വിദ്യാഭ്യാസ സഹായവും വായ്പയും,
✍ സ്വയം തൊഴില് വായ്പ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

◾ *എത്രയാണ്പ്രതിമാസ അടക്കേണ്ട ക്ഷേമ നിധി  തുക?*

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്ക്ക് 300 രൂപയും, വിദേശത്തുനിന്ന് മടങ്ങി വന്നവര്ക്കും മറ്റു സംസ്ഥാനങ്ങളിലുളളവര്ക്കും 100 രൂപയുമാണ് പ്രതിമാസം പദ്ധതിയിലേയ്ക്ക് അടയ്ക്കേണ്ട അംശദായ തുക.
◾ *പണം എവിടെ അടക്കാം?*
കേരളത്തിലെ എല്ലാ *പ്രവാസി സേവ  കേന്ദ്രങ്ങളിലും* പ്രവാസി ക്ഷേമ നിധി സ്വീകരിക്കാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട് . ഇതിനായി പ്രത്യേകം സോഫ്റ്റ്വെയറും സജ്ജമാക്കിയിട്ടുണ്ട്
◾ താഴെ പറയുന്ന രേഖകളുമായി ഇന്ന് *  നമ്മൂടെ *പ്രവാസി സേവ കേന്ദ്രത്തിൽ ചെല്ലുക*
✔ അപേക്ഷകന്റെ ഫോട്ടോ & ഒപ്പ്
✔ പാസ്സ്പോർട്ട് കോപ്പി സ്വയം സാക്ഷ്യപ്പെടുത്തിയത്
✔ നിലവിൽ പ്രവാസിയാണെങ്കിൽ സ്വയം സാക്ഷ്യപ്പെയുത്തിയ വിസ/ഇക്കാമയുടെ കോപ്പി
✔ പ്രവാസിയായിരുന്നു വെങ്കിൽ രണ്ടു വർഷത്തിൽ കുറയാത്ത കാലയളവിൽ പ്രവാസി ആയിരുന്നെന്നും തിരിച്ചുവന്ന് കേരളത്തിൽ സ്ഥിര താമസമാക്കിയെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലജ് ഓഫീസർ / പഞ്ചായത്ത് പ്രസിഡന്റ് / സെക്രട്ടറി/ ഒരു ഗസറ്റഡ് ഓഫീസർ / MLA / MP ഇവരിൽ ആരിൽ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രം.



 *പ്രവാസി സേവ കേന്ദ്രങ്ങളുമായി ബന്ധപെടുക*                             23.com]

അഭിപ്രായങ്ങളൊന്നുമില്ല: