2020, മേയ് 20, ബുധനാഴ്‌ച

എന്താണ് CBSE ? എന്താണ് ICSE

[ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.എന്താണ്  CBSE  ?
എന്താണ്   ICSE  ?
കുട്ടിയെ  എവിടെ  ചേർക്കണം ?
പൊതുജനം  അറിയണം  എന്ന  ആഗ്രഹത്തോടെയാണ്   ഈ  പോസ്റ്റ് പങ്കിടുന്നത്.

അടുത്തിടെ  സ്കൂൾ  അഡ്മിഷനുവേണ്ടി  പരക്കംപായുന്ന  പല  രക്ഷകർത്താക്കളുമായി  സംസാരിക്കുവാൻ  ഇടയായി .
കുട്ടിയെ  ഏതെങ്കിലും  മുന്തിയ  ഇംഗ്ലിഷ്  മീഡിയത്തിൽ  ചേർക്കാനുള്ള  ആഗ്രഹത്തിലാണ് അവർ .ചെലവ്  കൊക്കിലൊതുങ്ങുന്നില്ല .

എങ്കിലും  കുട്ടി  CBSE  അല്ലെങ്കിൽ  ICSE  സിലബസിൽ  പഠിക്കണം .

LKG യിലും UKG യിലും  ഒന്നാം  ക്ലാസ്സിലുംമൊക്കെ  ചേർക്കേണ്ട  കുട്ടിക്കും  മിനിമം  പതിനായിരം  രൂപ  എങ്കിലും  ചെലവു  വരുന്നുണ്ടത്രേ !
ക്ലാസ്  കയറും  തോറും  ചെലവ്  പതിനായിരങ്ങളിലേയ്ക്കും  പിന്നെ  ലക്ഷങ്ങളിലേയ്ക്കും  കടക്കും .
നട്ടെല്ലൊടിഞ്ഞാണ്  പലരും  ഇത്തരം  സ്കൂളുകളിൽ  മക്കളെ  ചേർക്കാൻ  പണം  കണ്ടെത്തുന്നത് .

അവരോടു CBSE അല്ലെങ്കിൽ ICSE എന്നതിന്റെ  ഫുൾഫോം  ചോദിച്ചു .
അറിയില്ല  എന്ന്  മറുപടി .
CBSE എന്നാൽ
Central Board of Secondary Education എന്നും
ICSE എന്നാൽ Indian Certificate of Secondary Education എന്നാണെന്നും  പറഞ്ഞിട്ടും  അവർക്ക്  കാര്യം  പിടികിട്ടിയില്ല .

അവരെന്നല്ല  കേരളത്തിലെ  ബഹുഭൂരിപക്ഷം  വരുന്ന  രക്ഷകർത്താക്കൾക്കും  അറിയില്ല . വിക്കിപീഡിയ പറയുന്നു...-
"In India , high school is a grade of education from Standards IX to X .
Standards IX and X are also called Secondary School .
Usually , students from ages 14 to 17 study in this section.
These schools may be affiliated to national boards ( Like CBSE , ISC , and NIOS ) or various state boards . "

സെക്കന്ററി  സിലബസിന്റെ  മാത്രം  ഉത്തരവാദിത്ത്വമാണ്  CBSEക്ക്  എന്ന്  ചുരുക്കം .

അപ്പോൾപിന്നെ CBSE എന്ന്  'അവകാശപ്പെടുന്ന'  സ്കൂളുകളിൽ  ചെറിയ  ക്ലാസുകളിൽ  കുട്ടികളുടെ  സിലബസ്  ഏതാണ് ?
അങ്ങനെ  ഒരു  പ്രിസ്ക്രൈബ്ഡ്  സിലബസ്  അവർക്കില്ല  എന്ന  ഉത്തരംകിട്ടും .
സംശയം  ഉണ്ടെങ്കിൽ CBSE യുടെ  വെബ്‌സൈറ്റ് പരിശോധിച്ചുനോക്കൂ .

ദോഷം  മാത്രം  പറയരുതല്ലോ  !
ഏതു  പുസ്തകമാണ്  ഉപയോഗിക്കുന്നത്  എന്ന  ഒരു  റിപ്പോർട്ട്  ആവശ്യപെട്ടാൽ  മതിയാവും .

അപ്പോൾപിന്നെ  ഏതു  സിലബസ്  അനുസരിച്ചാണ്  ചെറിയ  ക്ലാസുകളിൽ  CBSE  എന്ന്  'അവകാശപ്പെടുന്ന'  സ്കൂളുകൾ  പുസ്തകം  തെരഞ്ഞെടുക്കുന്നത് ?
ഏറ്റവും  കൂടുതൽ  കമ്മീഷൻ തരുന്നത്  ഏതു  കമ്പനിയാണോ  അവരുടെ  എന്നല്ലാതെ  മറ്റെന്ത്‌  ഉത്തരം ?
യഥാർത്ഥ  വിലയുടെ  മൂന്നിരട്ടി  ആവും  MRP ആയി  പ്രിന്റ്‌  ചെയ്യുക .
ബാക്കി  സ്കൂളിന്റെ  ലാഭം .

എല്ലാ  വർഷവും  പുതിയ  പുസ്തകം  വാങ്ങണം  എന്ന്  നിർബന്ധിക്കുന്നതിന്റെ  കാരണം  വ്യക്തമാണല്ലോ .

ഇതിനെല്ലാം  പുറമേയാണ്  നോട്ടു  ബുക്കുകൾ ,  അഡ്മിഷൻ ഫീ , ട്യൂഷൻ ഫീ ,  ആ ഫീ, ഈ ഫീ  എന്നൊക്കെ  പറഞ്ഞു  വാങ്ങുന്ന  ആയിരങ്ങൾ .
സ്കൂൾ  ടൂറിന്റെ  പേരിൽ  നടക്കുന്ന  പകൽ  കൊള്ള  വേറെ .
സ്കൂൾ  ബസിലെ  യാത്രക്ക്  മാസം  കൊടുക്കണം  നൂറിന്റെ  നോട്ടുകൾ  പലത് .

അദ്ധ്യാപകർക്ക്  ഇതിനനുസരിച്ചുള്ള  മാന്യമായ  ശമ്പളം  കൊടുക്കുന്നുമില്ല !

കേരള  സിലബസിൽ  എങ്ങനെയാണ് ?

കൗതുകകരമായ  വസ്തുത  കേരള  സർക്കാരിന്റെ  പൊതുവിദ്യാലയങ്ങളിൽ  ഒന്ന്  മുതൽ  പത്തുവരെ  വിദ്യാഭ്യാസം  സൗജന്യമായിരിക്കെയാണ്   ഈ  പരക്കം  പാച്ചിൽ  എന്നതാണ് .

ഒന്ന്  മുതൽ  എട്ടു  വരെ  ക്ലാസുകളിൽ  പുസ്തകം  സൗജന്യമാണ് .
നോട്ടുബുക്കുകൾ  മാത്രം  വാങ്ങിയാൽ  മതിയാവും .

അഡ്മിഷൻഫീസോ , മാസ ഫീസോ , വാർഷികഫീസോ ഇല്ല .
യൂണിഫോം  ഏതാണ്ട്  സൗജന്യം  എന്ന്  തന്നെ  പറയാം .
ഞങ്ങളൊരു  ഏയ്‌ഡഡ്‌  സ്കൂളിൽ  നാല്  വർഷത്തെ  കണക്കു  നോക്കിയിട്ട്  ഒരു  കുട്ടിക്കു  ശരാശരി  450  രൂപയിൽ  കൂടുതൽ  ആകെ  വാർഷിക  ചെലവു  വന്നതായി  കണ്ടിട്ടില്ല .
അതായത്  ഒരു ചെരുപ്പിന്റെയോ , ബാഗിന്റെയോ , ഷർട്ടിന്റെയോ  ചെലവുപോലും  ഒരു  വർഷത്തേയ്ക്ക്  ആകുന്നില്ല എന്ന് ചുരുക്കം . . .  !

കേരള  സിലബസ്  മോശമല്ലേ ?

പ്ലസ് വണ്ണിൽ  എത്തിക്കഴിഞ്ഞ്  CBSE  കുട്ടികൾ  ആദ്യ  മാസങ്ങളിൽ  തിളങ്ങും .
ആഷ് പോഷ് ഇംഗ്ലിഷും  ജാടകളും  ഒക്കെകണ്ട്  കേരള സിലബസ്  പഠിച്ച  കുട്ടികളൊന്നു  കിടുങ്ങും .

പക്ഷേ  ആദ്യ  പരിഭ്രമം  ഒന്ന്  മാറി  ആദ്യ  പരീക്ഷ  കഴിയുന്നതോടെ  കാര്യങ്ങൾ  കീഴ്‌മേൽ  മറിയും .
ഒടുക്കം  എല്ലാ  വിഷയങ്ങൾക്കും  മികച്ച വിജയം  നേടി  കേരള  സിലബസിൽ  നിന്ന്  വന്നവർ  തിളങ്ങി  തുടങ്ങും .

ഇത്  വായിച്ച  പടി  വിശ്വസിക്കേണ്ട !

അടുത്തുള്ള  പ്രശസ്തമായ  പ്ലസ് റ്റു  സ്കൂളിലെ  അദ്ധ്യാപകരോട്  ചോദിച്ചു  മനസ്സിലാക്കൂ . . .

പ്രശസ്തമായ  ഒട്ടു  മിക്ക  എൻട്രൻസ്  പരീക്ഷകളിലെ  സ്ഥിതിയും  ഇത്  തന്നെ . 

കേരള  സിലബസ്  ആരാണ്  തയ്യാറാക്കുന്നത് ?

ഒന്ന്  മുതൽ  പത്തു  വരെയുള്ള  ക്ലാസുകളിൽ  State Council of Educational Research and Training അഥവാ SCERT .

പ്ലസ് വൺ, പ്ലസ് റ്റു  ക്ലാസുകൾക്കുള്ള  പുസ്തകങ്ങൾ  NCERT  അഥവാ  National Council of Educational Research and Training ആണ്  തയ്യാറാക്കുന്നത് .

നീതി ആയോഗ് കഴിഞ്ഞവർഷം നടത്തിയ പഠനത്തിൽ വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാമതെത്തിയത് പൊതു വിദ്യാലയങ്ങളുടെ മികവിലൂടെയാണ്.

കാര്യങ്ങൾ ബോധ്യപ്പെടുന്നതിന് മറ്റുള്ളവർ പറയുന്നത് വിശ്വസിക്കുന്നതിനേക്കാൾ ഫലപ്രദം  സ്വയം ഒരു പഠനം നടത്തുന്നതാണ് .അതിനു കഴിയുന്നവർ അതാണ് ചെയ്യേണ്ടത് .

പുതിയ  പുസ്തകങ്ങൾ  ഒന്ന്   വായിച്ചു നോക്കൂ . . .
രണ്ടു സിലബസിലെ പാഠപുസ്തകങ്ങൾ താരതമ്യം ചെയ്ത് മലയാളത്തിൽ രണ്ടു പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.അവയൊന്നു പരിശോധിച്ചാലും മതിയാകും

വലിയൊരു  മാറ്റത്തിന്  നമ്മൾ  ഒരു  നിമിത്തമാകട്ടെ . . .ഇനിയെങ്കിലും അബദ്ധ ധാരണയിൽപ്പെട്ടവർ സത്യം  മനസ്സിലാക്കട്ടെ .

ആയിരക്കണക്കിന്  പൊതു  വിദ്യാലയങ്ങൾ  നടത്തുന്ന അത്ഭുതങ്ങൾ  കണ്ടില്ലെന്നു  നടിച്ച്  അപൂർവ്വം  ചില പൊതു  വിദ്യാലയങ്ങളിലെ  പോരായ്മകളെ   പൊലിപ്പിച്ചു  സോഷ്യൽ  മീഡിയയിലും  മറ്റു  ദ്രശ്യ  ശ്രാവ്യ  മാധ്യമങ്ങളിലും  ഷെയർ  ചെയ്യുന്ന  ശീലം  നമുക്ക്  മാറ്റാം .
മറിച്ച്  അവ  നടത്തുന്ന  അത്ഭുതങ്ങൾക്ക്  കാത് കൊടുക്കാം . അത് പ്രചരിപ്പിക്കാം.

നമ്മളിൽ  പലരും , ഇന്നുള്ള  പ്രശസ്തരും  പ്രമുഖരും  എല്ലാം  അത്തരം  വിദ്യാലയങ്ങളിൽ  നിന്ന്  ഫോർമേഷൻ  സ്വീകരിച്ചവരാണ്  എന്നത്  മറക്കാതിരിക്കാം .

  കുട്ടിയെ CBSE അല്ലെങ്കിൽ  ഇംഗ്ലിഷ്  മീഡിയത്തിൽ  ചേർത്ത്  പണം  കണ്ടെത്തുന്നതിന് പ്രയാസപ്പെടുന്ന രക്ഷകർത്താക്കളിലേയ്ക്ക്  ഈ  മെസ്സേജ്  എത്തുന്നു  എന്ന്  ഉറപ്പു  വരുത്താം .

തെറ്റിധാരണകൾ  മാറട്ടെ . . .
സകലർക്കും  നന്മ  വരട്ടെ . . !

മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് കുട്ടിയെ പര്യാപ്തമാക്കുന്നപൊതുവിദ്യാലയങ്ങൾ നിലനിൽക്കുമ്പോൾ  കുട്ടികളുടെ സ്വാർത്ഥത
ഊട്ടി വളർത്തി വ്യക്തിപരമായി മികവിന് ഊന്നൽ നൽകുന്ന കച്ചവട വിദ്യാലയങ്ങളെ തിരിച്ചറിയുന്ന രക്ഷിതാക്കളുടെ മക്കൾ ഭാഗ്യവാന്മാർ .

വിട്ടുപോയ നടുക്കഷണം.
സിബിഎസ്ഇ അഫിലിയേറ്റഡ് എന്ന് കാണുന്ന പല വിദ്യാലയങ്ങളിലും അഫിലിയേഷൻ നമ്പർ കാണാറില്ല.ചുരുക്കം ചില നമ്പരുകളുടെ പിന്നാലെ പാഞ്ഞു ചെന്നാൽ അത് മറ്റുചില വിദ്യാലയങ്ങളുടെ പേരിലാകും അഫലിയേഷൻ നമ്പർ.സിബിഎസ്ഇ യുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അഫിലിയേഷനുള്ള സ്കൂളുകളുടെ പട്ടിക കിട്ടും.  ?

സിബിഎസ്ഇ അഫിലിയേറ്റഡ് എന്ന് കാണുന്ന പല വിദ്യാലയങ്ങളിലും അഫിലിയേഷൻ നമ്പർ കാണാറില്ല.ചുരുക്കം ചില നമ്പരുകളുടെ പിന്നാലെ പാഞ്ഞു ചെന്നാൽ അത് മറ്റുചില വിദ്യാലയങ്ങളുടെ പേരിലാകും അഫലിയേഷൻ നമ്പർ.സിബിഎസ്ഇ യുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അഫിലിയേഷനുള്ള സ്കൂളുകളുടെ പട്ടിക കിട്ടും..

അഭിപ്രായങ്ങളൊന്നുമില്ല: