[
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.*മൗലാനാ അബ്ദുറഹ്മാൻ ഫള്ഫരി:(ന.മ)*
നിശബ്ദ സേവനം, തലമുറകളുടെ നൈരന്തര്യം
*********************************
തെന്നിന്ത്യയുടെ ഗുരുവര്യന്മാരിൽ ഉന്നതനാണ് മൗലാന അബ്ദുറഹ്മാൻ ഫള്ഫരി (റ) കൊട്ടിഘോഷങ്ങളോ സ്ഥാനലബ്ദിയോ ഇല്ലാതെ വിശുദ്ധ ഇസ്‌ലാമിന് നിശബ്ദ സേവനം ചെയ്ത് തന്റെ തലമുറകളെ അതേ വഴിയിൽ സജ്ജമാക്കിയ മഹാ മനീഷി...
കേരള മുസ്ലിം ചരിത്രത്തിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു പണ്ഡിത കുടുംബമാണ് ഫള്ഫരി കുടുംബം. യമനിൽ നിന്ന് മലബറിലേക്ക് എത്തിയവരാണ് ഇവരുടെ പൂർവ്വീകർ. ആദ്യ കാലത്ത് ചാലിയത്ത് അധിവസിച്ച ഈ കുടുബത്തിന്റെ പിന്മുറക്കാരിൽ ചിലർ പിന്‍ തിരൂരങ്ങാടിയിലേക്കു ചേക്കേറി. ഇവരിൽ മുഹ്‌യിദ്ദീന്‍ അല്‍യറമക്കി എന്ന വ്യക്തി മലപ്പുറത്തെ പടിഞ്ഞാറ്റുമ്മുറിക്കടുത്ത പള്ളിപ്പുറത്ത് താമസമാക്കി. ഈ പള്ളിപ്പുറത്തിന്റെ അറബികരണമാണ് ഫള്ഫരി, പള്ളിപ്പുറത്തുകാരൻ എന്നർത്ഥം. കുന്നുമ്മലിൽ താമസിച്ച മുഹ്യുദീൻ യാറമാക്കിയുടെ പിൻതലമുറക്കാർ അങ്ങനെയാണ് ഫള്ഫരികൾ എണ്ണാടിയപ്പെട്ടത്. യൂസുഫുല്‍ ഫള്ഫരി, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി, അബ്ദുല്‍ റഹ്മാന്‍ ഫള്ഫരി എന്നിവർ പ്രസിദ്ധരായ ഫള്ഫരി പണ്ഡിത മഹത്തുക്കളാണ്.
പണ്ഡിതനും സൂഫി വര്യനുനായ മുഹമ്മദ് ഫള്ഫരി മുസ്‌ലിയാരുടെ മകനായി 1914 ലാണ് അബ്ദുര്‍റഹ്മാന്‍ ഫദ്ഫരി ജനിക്കുന്നത്.
ബിയ്യക്കുട്ടി എന്നറിയപ്പെട്ട സഫിയ്യ എന്നവരായിരുന്നു മാതാവ്. സ്വദേശമായ പടിഞ്ഞാറ്റുമ്മുറിയില്‍ നിന്ന് തന്നെയായിരുന്നു പ്രാഥമിക മതവിദ്യാഭ്യാസം. പിതാവ് മുഹമ്മദ് ഫള്ഫരി വെല്ലൂർ ലത്വീഫിയ കോളേജിൽ പഠിച്ചു സനദ് നേടിയ പണ്ഡിതനും , ചെമ്മങ്കടവ്, തോഴന്നൂര്‍, പെരിമ്പലം മുള്ള്യാകുര്‍ശി എന്നിവിടങ്ങളിലെല്ലാം ദർസ് നടത്തിയവരുമായിരുന്നു. അബ്ദുറഹ്മാൻ ഫള്ഫരിയെ അദ്ദേഹം ചെമ്മങ്കടവ്, കാനഞ്ചേരി എന്നിവിടങ്ങളിൽ ദർസ് പഠനത്തിനായി
തന്റെ കൂടെ കൂട്ടി. മഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരും അബ്ദുറഹ്മാൻ ഫള്ഫരിയുടെ മറ്റൊരു ഗുരുനാഥനാണ്.
ദർസ് പഠനത്തിന് ശേഷം ഉപരിപഠനത്തിനു വേണ്ടി തെരഞ്ഞെടുത്തത് തെന്നിന്ത്യയിലെ അൽ അസ്ഹർ എന്നറിയപ്പെട്ട വെല്ലൂർ ബാഖിയാത്തു സ്വാലിഹാത് ആയിരുന്നു, അവിടെ ശൈഖ് അബ്ദുര്‍റഹീം ഹസ്രത്ത്, ശൈഖ് ആദം ഹസ്‌റത്, ശൈഖ് ദിയാഉദ്ദീന്‍ ഹസ്‌റത്, അബ്ദുൽ അലി ഹസ്രത്ത് എന്നിവര്‍ അദ്ദേഹത്തിന്റെ സുപ്രധാന ഗുരുവര്യന്മാരാണ്. അക്കാലത്ത് കൂടെയുള്ള മലയാളി വിദ്യാർഥികളിൽ മർഹൂം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, താജുൽ ഉലമ കെ.കെ സദഖത്തുള്ള മുസ്‌ലിയാർ എന്നിവർ ഉൾപ്പെടുന്നു . മൂന്ന് വര്‍ഷത്ത വെല്ലൂർ ജീവിതത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ ഉടൻ അദ്ദേഹം ദർസ് ആരംഭിച്ചു. തന്റെ പിതാവിൽ നിന്ന് താൻ ഓതിപ്പഠിച്ച കാനഞ്ചേരിയിൽ 1941 മുതൽ അദ്ദേഹത്തിന്റെ
ദർസ് ആരംഭിച്ചു, 1946 മുതൽ 12 വർഷത്തോളം ചെമ്മങ്കടവിലും പിന്നീട് ഒരു വര്‍ഷം കറുവന്‍തിരുത്തിയിലും ഏഴു വര്‍ഷം മേല്‍മുറി പൊടിയാട്ടും ഹസ്രത്ത് ഫള്ഫരി ദര്‍സ് നടത്തി. പിന്നീട് 1967 ൽ താൻ പഠിച്ച കലാലയമായ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിലേക്ക് ക്ഷണം ലഭിക്കുകയും അവിടെ നാല് വർഷം മുദരിസായും 3 വർഷം (1971- 74) പ്രിൻസിപ്പൽ ആയും സേവനം ചെയ്തു. ബാഖിയാത്തിലെ ആറാം പ്രിൻസിപ്പൽ ആയിരുന്നു അദ്ദേഹം.
കുട്ടി മുസ്‌ലിയാർ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. കുട്ടി മുസ്ലിയാരുടെ ദർസ് അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു.
അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അധ്യാപന ശൈലി വിദ്യാർത്ഥികൾ ഏറെ ഇഷ്ടപ്പെട്ടു. വിഷയങ്ങൾ സമർത്ഥിക്കാൻ അദ്ദേഹത്തിന്റെ പാടവം വളരെ വലുതായിരുന്നു.
കേരളത്തിന്റെ ഇസ്ലാമിക ചലനങ്ങൾക്ക് ചുക്കാൻ പിടിച്ച ഒട്ടനവധി പണ്ഡിത മഹത്തുക്കൾ അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളിൽ ഉൾപ്പെടുന്നു. തനിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിലെ ഒട്ടേറെ പണ്ഡിതരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി ഉണ്ട് . പാനൂര്‍ ഇസ്മയിൽ പൂക്കോയതങ്ങള്‍, ഏഴിമല സയ്യിദ് ഇബ്രാഹീം മുസ്‌ലിയാര്‍, , പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, തേനു മുസ്‌ലിയാര്‍, വെള്ളില മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അബൂബക്കർ ശാലിയാത്തി, മൂസക്കുട്ടി ഹസ്രത്ത് എന്നിവരെല്ലാം അദ്ദേഹത്തിൽ നിന്ന് വിദ്യ നുകർന്നവരാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവർക്ക് പുറമെ ശ്രീലങ്ക, മലേഷ്യ,ഇന്തോന്യേഷ്യ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളില്‍ നിന്നും അദ്ദേഹത്തിന് നിരവധി ശിഷ്യരുണ്ട്.
ദാറുൽ ഉലൂം ദേവ്ബന്ദുമായി ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം അവിടുത്തെ അധ്യാപകരുമായി കത്തിടപാടുകൾ നടത്തിയിരുന്നു. ദേവ്ബന്ദി പണ്ഡിതന്മാരിൽ പ്രമുഖരെ പരാമർശിച്ചു കൊണ്ട് അവർക്കെതിരായി കേരളത്തിൽ പ്രചാരണം കൊഴുത്തപ്പോൾ അദ്ദേഹം ദേവ്ബന്ദി ഉലമാക്കൾക്ക് വേണ്ടി നിലകൊണ്ടു. ശൈഖ് ഹസൻ ഹസ്രത്തിനൊപ്പം അഖില കേരള ജംഇയ്യത്തുൽ ഉലമായിൽ അദ്ദേഹം സജീവമാവുകയും അവരുടെ ജംഇയ്യത്ത് മാസികയിൽ ലേഖനങ്ങളെഴുതുകയും ചെയ്തു. ശൈഖ് ഹസൻ ഹസ്രത്തുമായി ആത്മബന്ധം പുലർത്തിയിരുന്നു. വേലൂർ ബാഖിയാ ത്തിലെ പ്രിൻസിപ്പൽ ആയിരുന്ന ശൈഖ് ഹസൻ ഹസ്രത്ത് തത്സ്ഥാനത്ത് നിന്ന് നിന്ന് വിരമിച്ച ഉടനെയാണ് 1971 ൽ അടുത്ത പ്രിൻസിപ്പൽ ആയി അല്ലാമാ ഫള്ഫരി നിയമിതനാവുന്നത്.
അറബി, ഉറുദു,തമിഴ്, ഫാർസി ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിയുന്നു. അദ്ദേഹം മദ്രാസ് യൂനിവേഴ്‌സിറ്റിയിലെ പൗരസ്ത്യ ഭാഷാ പരീക്ഷാബോര്‍ഡില്‍ അംഗമായിരുന്നു. മതവിധികൾ പറയുമായിരുന്നെങ്കിലും അത് ക്രോഡീകരിക്കപ്പെട്ടിട്ടില്ല. ചില പ്രധാന കിതാബുകള്‍ക്ക് അടിക്കുറിപ്പുകളും മറ്റും എഴുതിയെങ്കിലും അതൊന്നും പ്രദിദ്ധീകരിക്കപ്പെട്ടിട്ടില്ല. അറബി ഭാഷയിൽ നല്ലൊരു കവിയായിരുന്ന അദ്ദേഹം ഒട്ടേറെ പ്രശംസാ, വിലാപ, പ്രാര്‍ത്ഥനാ കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ദയൂബന്തിലെ അധ്യാപകരായിരുന്ന മൗലാന ബശീര്‍ അഹ്മദ് ഖാന്‍, ശൈഖ് ശഹീര്‍ മദനി എന്നിവരുടെ മരണത്തില്‍ വിലാപ കാവ്യമെഴുതി അയച്ചിരുന്നു.
തലയെടുപ്പ് പേരിൽ മാത്രമായിരുന്നില്ല. ഗാംഭീര്യവും പ്രൗഢിയും വിളിച്ചോതിയ മുഖഭാവം അദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വിവിധ പ്രശ്നങ്ങളുമായി ആളുകൾ സമീപിക്കുകയും അവയെല്ലാം ചർച്ചകൾ നടത്തി പരിഹരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അദ്ധ്യാപനം പോലെ ആകർഷണീയമായതായിരുന്നു അദേഹത്തിന്റെ പ്രഭാഷണ ശൈലി. ആരാധനകളിൽ നിഷ്ഠ പുകഴ്ത്തുകയും സൂക്ഷ്മതയുള്ള ജീവിതം നയിക്കുകയും ചെയ്ത അദ്ദേഹത്തിന് ഖിബ്‌ല നിർണ്ണയത്തിലും പ്രവീണ്യമുണ്ടായിരുന്നു.
ഗഹനമായ പാണ്ഡിത്യം ഉണ്ടായിരുന്നെങ്കിലും ഏറെ വിനയാന്വിതനായിരുന്നു അദ്ദേഹം, ബഹളങ്ങളോ പ്രസിദ്ധിയോ ആഗ്രഹിക്കാത്ത അദ്ദേഹം ഏകാന്തതയെ ഏറെ ഇഷ്ടപ്പെട്ടു, സംഘടനാ കെട്ടുപാടുകളിൽ നിന്ന് മോചിതനായിരുന്നെങ്കിലും എല്ലാവരുമായും നല്ല അടുപ്പം പുലർത്തി.
ബാഖിയാതില്‍ നിന്നും 1974 ന്റെ ആരംഭത്തിൽ ബലി പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയപ്പോൾ അസുഖ ബാധിതനായി.പിന്നീട് തിരികെ ചെല്ലാൻ സാധിച്ചില്ല. അവധിക്ക് വരുമ്പോൾ എല്ലാവരോടും യാത്ര പറഞ്ഞായിരുന്നത്രേ അവിടെ നിന്ന് തിരിച്ചത്, വീട്ടിൽ വയനയുമായി കഴിഞ്ഞു കൂടിയ അദ്ദേഹത്തെ സന്ദർശിക്കാൻ ഒട്ടേറെ ആളുകൾ എത്തുമായിരുന്നു. ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുമ്പോഴും മതപരമായ സംശയങ്ങൾക്കുള്ള മറുപടികളും മധ്യസ്ഥതയും മുറപോലെ നടന്നു. ബാഖിയത്തിലെ നൂറാം വാർഷികം ആ വർഷം നിശ്ചയിച്ചിരുന്നു. തന്റെ പകരമായി ഓ.കെ അബ്ദുറഹ്മാൻ ഹസ്രത്തിനെ ബാഖിയത്തിലേക്ക് അദ്ദേഹം അയച്ചു. 1974 ജൂലൈ 5 ന് പ്രഭാതത്തിൽ വിശുദ്ധ കലിമ ഉച്ചരിച്ചു കൊണ്ട് അദ്ദേഹം വിടപറഞ്ഞു.
പല തവണകളായി നടന്ന മയ്യിത് നമസ്‌കാരത്തില്‍ ആയിരങ്ങൾ പങ്കെടുത്തു. പടിഞ്ഞാറ്റുമ്മുറി ഈസ്റ്റ് ജുമാ മസ്ജിദിന്റെ ചാരത്ത് അദ്ദേഹത്തെ ഖബറടക്കി.
ഫള്ഫരി ഹസ്രത്തിന്റെ വൈജ്ഞാനിക തപസ്യ അദ്ദേഹത്തിന്റെ പിന്തലമുറക്കാർ ഏറ്റെടുത്തു. മക്കളും മരുമക്കളും പേരമക്കളുമെല്ലാം വൈജ്ഞാനിക രംഗത്ത് വലിയ അടയാളപ്പെടുത്തലുകൾ നടത്തിയവരാണ്. തന്റെ കുടുംബം അന്ത്യ നാൾ വരെ ഇൽമിനെ വാഹകരാൽ സജീവമായിരിക്കണം എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവത്രെ.
മൂത്ത മകന്‍ മുഹമ്മദ് സാലിം ഫദ്ഫരി (1945-2008) പണ്ഡിതനും സാമൂഹിക പരിഷകര്‍ത്താവുമായിരുന്നു. ദയൂബന്ദിൽ നിന്ന് സനദ് കരസ്ഥമാക്കിയാ അദ്ദേഹം വലിയ പണ്ഡിതനും മുദാരിസും അനേകം സ്ഥാപനങ്ങളും, പള്ളികളും ഉയരാൻ കാരണക്കാരനാവുകയും ചെയ്ത മഹാനാണ്. ജംഇയ്യത്, ജിഹാദ് എന്നീ മാസികകളുടെ പത്രാധിപനുമായിരുന്നു. സയ്യിദ് ഖുതുബിന്റെ അല്‍ അദാലതുല്‍ ഇജ്തിമാഇയ്യ ഫില്‍ ഇസ്‌ലാം എന്ന കൃതി വിവര്‍ത്തനം ചെയ്ത് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫള്ഫരി ഹസ്രത്തിന്റെ മറ്റൊരു പുത്രനായ
അബൂ സുഹൈല്‍ അന്‍വര്‍ അബ്ദുല്ല ഫദ്ഫരി പ്രതിഭാധനനായ പണ്ഡിതനാണ്.
വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ബാഖവി ബിരുദം കരസ്ഥമാക്കിയ അദ്ദേഹം മുണ്ടുപറമ്പ്, പൊന്നാനി, മേൽമുറി എന്നിവിടങ്ങളിലെ അദ്യാപന ജീവിതത്തിന് ശേഷം പ്രവാസ ജീവിതം ആരംഭിച്ചു. അന്നു മുതല്‍ സഊദിയിൽ വൈജ്ഞാനിക പ്രസരണവും ഗ്രന്ഥ രചനയുമായി തിളങ്ങി നിൽക്കുന്നു.
കര്‍മശാസ്ത്രം, നിദാനശാസ്ത്രം, അറബി വ്യാകരണം, സാഹിത്യം, ഖുര്‍ആന്‍ വ്യാഖ്യാനം എന്നീ മേഖലയിലായി 20 ലധികം അറബി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടണ്ട്, തഫ്‌സീർ ജലാലൈനിക്ക് അദ്ദേഹം എഴുതിയ നാല് വാല്യങ്ങളുള്ള ഹാശിയ പ്രധാനമാണ്. അറബി ഭാഷയിൽ നല്ലൊരു കവി കൂടിയായ ഇദ്ദേഹത്തിന് മലയാളത്തിലും ഉര്‍ദുവിലും ചില ഗ്രന്ഥങ്ങളുണ്ട്.
***********************************
✍️ മമ്മൂട്ടി അഞ്ചുകുന്ന്]

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ