2020, ജൂൺ 10, ബുധനാഴ്‌ച
COVID 19- The Unseen Face
,*COVID 19- The Unseen Face*
എങ്ങും എവിടെയും ഇപ്പോൾ covid വാർത്തകൾ ആയതു കൊണ്ട് ഈ കുറിപ്പ് ശ്രദ്ധിക്കാതെ പോകരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഇന്നലെ കണ്ട ഒരു 18:08മിനിറ്റ് നീണ്ട വീഡിയോ
തന്ന വിവരങ്ങൾ നിസ്സാരമായി തള്ളി കളയാൻ പറ്റുന്ന ഒന്നായി തോന്നിയില്ല. ഒരു expert gynaecologist ആയ ഡോ. ഷബ്‌നം താഹിർ തന്റെ മകന്റെ മരണത്തെ കുറിച് സംസാരിക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. എംബിബിസ് നാലാം വർഷ വിദ്യാർത്ഥി ആയ സൽമാൻ താഹിർന്റെ മരണം ഈ ലോകത്തുള്ള എല്ലാർക്കും വലിയൊരു സന്ദേശം ആണ് നൽകുന്നത്. ആ അമ്മയുടെ വാക്കുകൾ എന്നാൽ കഴിയുന്ന പോലെ മലയാളത്തിൽ വിവർത്തനം ചെയ്യാൻ ശ്രമിക്കാം.
"ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇന്നലെ ആയിരുന്നു എന്റെ മകൻ ഈ ലോകത്തു നിന്ന് യാത്ര ആയതു. ഇന്ന് തന്നെ ഞാൻ ഇവിടെ വന്നു നിങ്ങളോട് സംസാരിക്കാൻ തീരുമാനിച്ചത് ഇനിയും മക്കളെ അവരുടെ അമ്മമാർക്ക് നഷ്ടപ്പെടാതെ നോക്കാൻ വേണ്ടി ആണ്. ഞാൻ ഒരു അമ്മ മാത്രമല്ല ഒരു ഡോക്ടർ കൂടി ആണ്. എന്റെ മകൻ യാതൊരു വിധ അസുഖങ്ങൾ ഉള്ളതോ low immunity ഉള്ള കൂട്ടത്തിലോ ആയിരുന്നില്ല. വെറും 21 വയസ്സുള്ള എന്റെ മോൻ ചെറുപ്പം മുതലേ ആരോഗ്യവാനും, പഠിക്കാനും എല്ലാരുടേം കൂടെ ഇടപെടാനും സ്പോർട്സ് ലും ഒക്കെ മുന്നിൽ തന്നെ ആയിരുന്നു. പഠിച്ചു ഡോക്ടർ ആയി എല്ലാവർക്കും തന്റെ സേവനം നൽകാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി ആയിരുന്നു അവൻ. എന്നാൽ എല്ലാം മാറ്റി മറിച്ചത് ആ 72 മണിക്കൂറുകൾ ആയിരുന്നു.
Lockdown സമയത്ത് അവൻ പുറത്ത് പോയിട്ടില്ല എന്ന് തന്നെ പറയാം. രണ്ടു തവണ 5 മിനിറ്റ് നേരത്തേക്ക് പുറത്തു പോയത് തന്റെ സ്വന്തം വാഹനത്തിൽ ആയിരുന്നു. വന്നാൽ ഉടൻ handwash & sterilization ഒക്കെ കൃത്യമായി ചെയ്തിട്ടുണ്ട് കാരണം അവനൊരു മെഡിക്കൽ വിദ്യാർത്ഥി കൂടി ആണല്ലോ. ഈദ് പിറ കണ്ട അന്ന് രാത്രി അവൻ 2 സുഹൃത്തുക്കളെ കൂട്ടി പുറത്ത് പോയി 2 മണിക്കൂർ കഴിഞ്ഞു വന്നു കുളിച്ചു കിടന്നു. ഈദ് ന്റെ അന്ന് രാവിലെ എഴുനേൽക്കാൻ വൈകിയത് കൊണ്ട് ഞാൻ ചെന്നപ്പോ അവനു ചെറിയ frontal headache (തലയുടെ മുൻവശത്തുള്ള വേദന)ഉണ്ടെന്നു പറഞ്ഞു. ഒരു Panadol കൊടുത്തു. ഉച്ചക്ക് അവൻ വളരെ കുറച്ചു ആഹാരം കഴിച്ചു. വേദന കുറവില്ലന്ന് പറഞ്ഞപ്പോ ഞാൻ temperature നോക്കി... 99ഡിഗ്രീ പനി. എനിക്ക് എന്തോ പേടി പോലെ തോന്നി. ഇപ്പോഴത്തെ സാഹചര്യം കണക്കിൽ എടുത്തു ഞാൻ അവനെ വീട്ടിൽ തന്നെ isolate ചെയ്തു. 24 മണിക്കൂറുകൾക്കുള്ളിൽ അത് 101 ഡിഗ്രീ വരെ ആയി. Panadol ഉം brufen ഉം ഒക്കെ കൊടുത്തു. അന്ന് രാവിലെ തന്നെ അവന്റെ കഴുത്തിനു stiffness ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാനും pediatrician ആയ എന്റെ ഭർത്താവും meningitis സംശയിച്ചു. എന്നാൽ ഛർദി പോലെ ഉള്ള ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടില്ല. ഉടൻ തന്നെ അവന്റെ ബ്ലഡ് സാംപിൾ എടുത്ത് investigationന് ayachu. Bacterial meningitis ആണെന്ന് ഡോക്ടർ പറഞ്ഞു antibiotics കൊടുത്തു തുടങ്ങി....
അര മണിക്കൂറിൽ അവനെ ഹോസ്പിറ്റലിൽ isolation റൂമിൽ ആക്കി. Lumbar puncture ചെയ്തു ടെസ്റ്റിംഗ് കഴിഞ്ഞ് റിസൾട്ട് വന്നപ്പോ viral meningitis. Covid test ചെയ്താലോ എന്ന് ചോദിച്ചപ്പോൾ അതിന്റെ ആവിശ്യം ഉണ്ടെന്നു തോന്നുന്നില്ല എന്ന് ഡോക്ടർ പറഞ്ഞു. ചികിത്സ നടക്കുമ്പോ ഞാൻ അവന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. അവനു ജലദോഷം, തൊണ്ട വേദന, ചുമ, വയറു വേദന, ചെവി വേദന ഇതൊന്നും തന്നെ ഉണ്ടായില്ല. അപ്പോഴേക്കും അവന്റെ ഒരു കണ്ണിനു ചുറ്റും ചെറിയ വീക്കം കണ്ടു neurosurgeonനെ കാണിച്ചപ്പോൾ CT scan ചെയ്തു. നോർമൽ ആയിരുന്നു. Meningitis കാരണം ആകാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാലും ഒരു chest xray എടുത്തോളൂ എന്ന് പറഞ്ഞു. Xray ഇൽ ഒരു ചെറിയ patch കണ്ടു. ഉടൻ തന്നെ covid ടെസ്റ്റിംഗ് ചെയ്തു. പോസിറ്റീവ്....
ഞാൻ നോക്കി നിൽക്കേ ആണ് പെട്ടെന്ന് അവന്റെ സ്ഥിതി ആകെ വഷളായത്. Heart rate, respiratory rate ഒക്കെ കൂടി അവനു oxygen level drop കൂടി കൂടി വന്നു. Pneumonia ഏറ്റവും severe ആയ രീതിയിൽ വരുന്നതും ഇത്ര അധികം external support കൊടുത്തിട്ടും അവനു രക്ഷപെടാൻ പറ്റാത്ത അവസ്ഥയിലേക്ക് വരുന്നതും 8-12 മണിക്കൂർ കൊണ്ടാണ്. അങ്ങനെ എല്ലാവർക്കും ഒരു ഞെട്ടൽ ആയി അവൻ വിട പറഞ്ഞു. എന്റെ ഭർത്താവിന്റെ covid test result ഇപ്പോൾ വന്നു, പോസിറ്റീവ് ആണ്. അദ്ദേഹം isolation ഇൽ ആണ്. ഞങ്ങളുടെ പൊന്നു മോൻ പോയിട്ട് പരസ്പരം കെട്ടിപിടിച് ഒന്ന് പൊട്ടികരയാൻ പോലും ഞങ്ങള്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാൻ isolation ഇൽ ആണ്. സൽമാന്റെ മരണാനന്തര ചടങ്ങ് covid പ്രോട്ടോകോൾ അനുസരിച്ചു തന്നെ നടത്തി. എന്റെ ടെസ്റ്റ് നെഗറ്റീവ് വന്നതിന് ശേഷം കുറച്ചൂടി ദിവസം isolation ഇൽ ഇരുന്നിട്ട് ഞാൻ എന്റെ ജോലിയിൽ തുടരും. എന്നാൽ എനിക്ക് നിങ്ങളോടൊക്കെ പറയാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്. ദയവു ചെയ്തു കേൾക്കൂ അപേക്ഷ ആണ്:
1)റിസ്ക് factors ഇല്ലല്ലോന്ന് കരുതി ആരും പുറത്ത് ഇറങ്ങി നടക്കരുത്. നിങ്ങൾ രോഗി ആയില്ലെങ്കിൽ പോലും carrier ആവാൻ ഉള്ള സാധ്യത വലുതാണ്. എന്റെ മകന്റെ കോൺടാക്ട് trace ചെയ്തപ്പോൾ കിട്ടിയ ഏറ്റവും വലിയ probability ഞങ്ങൾ രണ്ടു പേരും ജോലി കഴിഞ്ഞു വന്നത് carriers ആയിട്ട് ആവാം. അങ്ങനെ വീട്ടിൽ ഇരുന്ന മകന് ബാധിച്ചതാവാം.
2)നിങ്ങൾ ഒരു കാരണവശാലും പുറത്ത് കറങ്ങി നടക്കുകയോ അല്ലെങ്കിൽ അത്യാവശ്യം ഇല്ലാതെ രോഗികൾടെ ഒപ്പമുള്ള ആൾ ആയിട്ട് ആശുപത്രിയിൽ പോവുകയോ രോഗികളെ സന്ദർശിക്കുകയോ ചെയ്യരുത്.
3)ഇപ്പോഴും എന്നെ രോഗികൾ infertility ചികിത്സക്ക് കാണാൻ വരുന്നുണ്ട്. അവരോടു പറയാൻ ഉള്ളത് നിങ്ങൾ 10 വർഷം ക്ഷമിച്ചില്ലേ. 6 മാസം കൂടി കാക്കൂ. ഇപ്പോൾ ഇതിനു വേണ്ടി വരല്ലേ.
4)സർക്കാർ പറയുന്ന വിലക്കുകൾ പാലിക്കുക. അനാവശ്യ ഭീതി ആണ് അവർ പരത്തുന്നത് എന്ന് പറയുന്നത് തെറ്റാണ്. ഒരു ഡോക്ടർ ആയിട്ടും എല്ലാ സൗകര്യങ്ങളും ഒരുക്കിയ ഹോസ്പിറ്റലിൽ ചികിത്സ നടത്തിയിട്ടും എന്റെ മോൻ എന്റെ കണ്മുന്നിൽ വെച്ച് ഇല്ലാതെ ആവുന്നത് ഞാൻ നിസ്സഹായ അവസ്ഥയിൽ നോക്കി നിൽക്കേണ്ടി വന്നു.
5)പണത്തിനു വേണ്ടി ഡോക്ടർമാർ കള്ളം പറയുന്നു എന്ന് പറയുന്നവരോട്... ഞാൻ എന്റെ എല്ലാ സ്വത്തും പണവും നിങ്ങൾക്കു തരാം. പകരം എന്റെ കുഞ്ഞിനെ എനിക്ക് തരുമോ?
6)ഇതൊന്നും എനിക്ക് വരില്ല എന്ന് കരുതുന്നവരോട് എനിക്ക് പറയാൻ ഉള്ളത്... നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങൾ മരണത്തിനു എറിഞ്ഞു കൊടുക്കുകയാണ്.....
ഇനിയും അമ്മമാർക്കു മക്കളെ നഷ്ടപ്പെടാതെ ഇരിക്കട്ടെ... ആമീൻ... "
ഈ വാക്കുകൾ നമ്മളിൽ എത്ര പേരുടെ ചെവിയിൽ എത്ര ദിവസത്തേക്ക് മുഴങ്ങും എന്നറിയില്ല. എങ്കിലും ആരോഗ്യവും ആയുസും നമ്മുടെ കയ്യിൽ അല്ല എന്ന് ഓർക്കുക. നന്ദി🙏🏻
Dr. Thasneem Nizar
[
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.com]
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
NEW DELHI: steel minister on Sunday said NRI billionaire L N Mittal should stop "maligning" India and its government, asking w...
-
London: India's star shuttler Saina Nehwal eased out her opening match rival and boxer Jai Bhagwan joined his more illustrious team mat...
-
. 2 held on charge of robbing passengers Kochi : The police arrested two people, including a woman, in connection with robbing of valu...
-
Anuj Bidve's killer jailed for life London: The man who shot dead Indian student Anuj Bidve in a 'motiveless' murder in Gre...
-
🚨🚨All Jobs in India🚨 Post Office Jobs Vacancies: 8056 Qualification: 10th Apply Now--> https://goo.gl/qcYKDz _______ Jio Recruitment ...
-
Hyderabad: A young woman employee of Infosys died after allegedly jumping off a building at the IT giant's office at Gachibowli here...
-
Swetha Menon delivers a baby girl in front of camera Tags: Swetha Menon, delivers, camera THIRUVANANTHAPURAM: “My happiness h...
-
[ [www.atozkerala.in , www.atozkerala.blogspot.com]*Apply COCONUT OIL to the soles of your feet* 1. One...
-
Manama: Indian workers who face threats from their employers in Bahrain should immediately approach the authorities, India's ambassador ...
-
________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com] In Current Lok Sabh...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ