2020, ജൂൺ 15, തിങ്കളാഴ്‌ച
*SANITIZER എന്ന മാലിന്യം
*SANITIZER എന്ന മാലിന്യം*
🧴🧴🧴🧴🧴🧴🧴🧴🧴🧴🧴🧴
നമസ്കാരം സാധുവാകാനുള്ള شرط (നിബന്ധന)കളിൽ രണ്ടാം ശർത്ത് ശരീരവും വസ്ത്രവും നമസ്കരിക്കുന്ന സ്ഥലവും നജസിൽ നിന്ന് ശുദ്ധമായിരിക്കണം എന്നാണല്ലോ?. പ്രാഥമിക മദ്രസകളിൽ പഠിക്കുന്ന ചെറിയ കുട്ടികൾക്ക് വരെ അറിയാവുന്ന, ഇസ്ലാമിലെ ഒരു ബാല പാഠമാണല്ലോ ഇത്.
وثانيها : طهارة بدن وملبوس ومكان عن نجس)غير معفو عنه فلا يصح الصلاة معه ولوناسيا او جاهلا بوجوده او بكونه مبطلا (فتح المعين)
(നമസ്കാരത്തിന്റെ നിബന്ധനകളിൽ രണ്ടാമത്തേത്, ശരീരവും വസ്ത്രവും നമസ്കാര സ്ഥലവും, വിട്ടുവീഴ്ചയില്ലാത്ത നജസുകളിൽ നിന്ന് ശുദ്ധമായിരിക്കലാണ്.അപ്പോൾ നജസോട്കൂടിയുള്ള നമസ്കാരം സാധുവാകുകയില്ല. മറന്നോ, നജസുണ്ടെന്നറിയാതെയോ, അങ്ങനെയുള്ള നമസ്കാരം അസാധുവാണെന്ന് അറിയാതെയോ, ആയാലും(സാധുവാകുകയില്ല). (ഫത്ഹുൽ മുഈൻ)
നജസുകളുടെ അധ്യായത്തിൽ ഇമാം നവവി (റ) ആദ്യമായി എണ്ണിയത് ദ്രാവകരൂപത്തിലുള്ള ലഹരിപദാർത്ഥമാണ് (باب النجاسة: هي كل مسكر مائع (المنهاج
(ഇത് നജസിന്റെ അദ്ധ്യായമാണ് അതിലൊന്ന്: എല്ലാ ലഹരിദ്രാവകവുമാണ്.)
അപ്പോൾ ശരീരത്തിലോ വസ്ത്രത്തിലോ നമസ്കാരസ്ഥലത്തോ ലഹരിയുണ്ടാക്കുന്ന ഏതെങ്കിലും ഒന്നിൽ അൽപമെങ്കിലും പുരളുകയാണെങ്കിൽ നമ്മുടെ നമസ്കാരം സാധുവാകുകയില്ലാ എന്നത് എല്ലാവർക്കും പൊതുവെ അറിയുന്നതാണെങ്കിലും ഇന്ന് കോവിഡ് വൈറസ് ഭീതിയിൽ ഹാന്റ് സാനിറ്റൈസർ എന്ന പേരിലുള്ള ഒരു ദ്രാവകവസ്തു കയ്യിൽപുരട്ടി നമ്മിലൊരു വിഭാഗം നമസ്കാരത്തിന് പോകുന്നു. സാനിറ്റൈസർ കയ്യിൽ പുരട്ടിയാൽ കൈ ഇസ്ലാമിക വീക്ഷണത്തിൽ നജസായിട്ടുണ്ടെന്ന് അധികപേരും ശ്രദ്ധിക്കുന്നില്ല.
ഒരു സാനിറ്റൈസർ (SANITIZER)ലെ ചേരുവകൾ അതിന്റെ മേലെ ഒട്ടിച്ച ലേബലിന്റെ ഒരു സൈഡിൽ COMPOSITION എന്നതിന്റെ താഴെയുണ്ടാകും ഇതിന്റെ താഴെ ഇതിലടങ്ങിയ ചേരുവകളിൽ എഴുതിയതിൽ പ്രധാന ചേരുവ ETHYL ALCOHOL 80% ആണ്. 80 ശതമാനം ഈഥൈൽ ആൽക്കഹോൾ ആണിത്. മത്തുപിടിപ്പിക്കുന്ന നിറമില്ലാത്ത മദ്യമാണ് ആൽക്കഹോൾ . ആൽക്കഹോളിന്റെ വർഗത്തിൽ പെട്ട സംയുക്തങ്ങളിൽ ആദ്യം പരിചയപ്പെട്ടിട്ടുള്ളത് ഈഥൈൽ ആൽക്കഹോളായതിനാൽ "ആൽക്കഹോൾ" എന്ന് സ്വന്തമായി പ്രയോഗിക്കുമ്പോൾ ഈഥൈൽ ആൽക്കഹോൾ എന്നാണർത്ഥം. ഈഥനോൾ, ഗ്രെയിൻ ആൽക്കഹോൾ എന്നും ഇതിന് പേരുകളുണ്ട്. പഞ്ചസാരകളടങ്ങിയ പദാർത്ഥങ്ങളിൽ നിന്ന് ഇത് നിർമ്മിച്ചുവരുന്നു. ഉരുളക്കിഴങ്ങ്, ബാർലി, ചോളം, ഓട്ട്, ബീറ്റ്റൂട്ട്, അരി, ഗോതമ്പ്, കരിമ്പ് മുതലായവ ഇതിന്റെ നിർമാണത്തിനുപയോഗിക്കുന്നു. സാധാരണ മാർഗങ്ങൾ വഴി തരിപ്പഞ്ചസാര തയ്യാറാക്കി എടുക്കാൻ സാദ്ധ്യമല്ലാത്ത പഞ്ചസാര ഫാക്ടറികളിൽ നിന്നുള്ള അവശിഷ്ടങ്ങൾക്ക് മൊളാസ് (MOLASSES) എന്ന് പറയപ്പെടുന്നു.മൊളാസസ് പുളിപ്പിച്ച് വാറ്റിയാണ് വൻതോതിൽ ആൽക്കഹോൾ നിർമിക്കപ്പെടുന്നത്. കരുമ്പിൻ നീരും മറ്റും പുളിപ്പിച്ചു മദ്യമാക്കുന്ന വസ്തുവാണ് "യീസ്റ്റ്" (YEAST) "കിണ്വം" എന്ന് മലയാളത്തിൽ പറയപ്പെടുന്നു.യീസ്റ്റുപയോഗിച്ചു പുളിപ്പിക്കുന്നതിന് ക്ണ്വനം ചെയ്യുക എന്ന് പറയപ്പെടുന്നു.
*മീഥൈൽ ആൽക്കഹോൾ*
ഇതുവരെ എഴുതിയത് ഈഥൈൽ ആൽക്കഹോളിനെ സംബന്ധിച്ചാണെങ്കിലും ആൽക്കഹോളിന്റെ ഇനങ്ങളിൽ പെട്ട മീഥൈൽ ആൽക്കഹോൾ METHYL ALCOHOL ഉം നജസ് തന്നെയാണ്. മെഥനോൾ (METHANOL) എന്നും ഇതിനു പേരുണ്ട്. ഒരു ലഹരിപദാർത്ഥംതന്നെയായതിനാൽ ഇതും നജസാണ്. മാത്രമല്ല, ഇതൊരു വിഷദ്രാവകം കൂടിയാണ്. നേരിയ അളവിൽ ഉള്ളിൽ കടന്നാൽ കാഴ്ചതന്ത്രികളെ നശിപ്പിക്കുകയും അന്ധതക്ക് കാരണമാകുകയും ചിലപ്പോൾ മാരകമാകുകയും ചെയ്യും. ലഹരി പിടിപ്പിക്കുന്ന വിഷയത്തിൽ ഈഥൈൻ ആൽക്കഹോളും, മീഥൈൽ ആൽക്കഹോളും, പ്രൊപയിൻ ആൽക്കഹോളുമെല്ലാം ഒരു പോലെയാണ്. എല്ലാം പൊതുവിൽ ലഹരിപദാർത്ഥങ്ങളായി തന്നെ എണ്ണപ്പെടുന്നു. ചായങ്ങൾ,വാർണിഷുകൾ,ഔഷധങ്ങൾ,സുഖന്ധദ്രവ്യങ്ങൾ എന്നിവയുടെ നിർമാണത്തിന് മെഥനോൾ ഉപയോഗിക്കുന്നു. നോക്കുക.പരിസ്ഥിതിവിജ്ഞാനകോശം പേജ്:430 വിശ്വവിജ്ഞാനകോശം 2:33
വീഞ്ഞ് (WINE) الخمر, ചാരായം (ARRACK) العرق, കള്ള് (TODDY) التودى, ബ്രാൻഡി (BRANDY) البراندى,വിസ്കി (WHISKY) الوسكى മുതലായവയെല്ലാം ആൽക്കഹോളിന്റെ വ്യത്യസ്ത ഇനങ്ങളാണ്.
ചുരുക്കത്തിൽ ആൽക്കഹോൾ ലഹരിദ്രാവകവും, എല്ലാ ലഹരിദ്രാവകങ്ങളും ഹറാമും നജസുമാണ്.
قال رسول الله (ص) : كل مسكر خمر وكل خمر حرام
(എല്ലാ ലഹരിയുണ്ടാക്കുന്നതും خمر ആണ് എല്ലാ خمر ഉം ഹറാമാണ്). ഖുർആനിൽ خمرനെക്കുറിച്ച് رجس എന്ന പദമാണുപയോഗിച്ചത്. രിജ്സ് എന്നത് നജസ് എന്നതിന്റെ പര്യായപദമാണ്. അപ്പോൾ എല്ലാ ലഹരിദ്രാവകങ്ങളും നജസാണ്. എല്ലാ നജസുകളിൽ നിന്നും, ശരീരവും, വസ്ത്രവും, നമസ്കാര സ്ഥലവും ശുദ്ധമായിരിക്കണമെന്നത് നമസ്കാരത്തന്റെ ശർത്തുകളിൽ പെട്ടതുമാണ്. അപ്പോൾ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കയ്യിൽ പുരട്ടിനമസ്കരിച്ചാൽ നമസ്കാരം صحيح ആവുകയില്ല.
*ലഹരിപദാർത്ഥങ്ങൾ മരുന്നായി ഉപയോഗിക്കാമോ?*
ഇമാം നവവി(റ) പ്രസ്താവിക്കുന്നു:
(والأصح تحريهما للدواء (المنهاج)
(ശാഫിഈ മദ്ഹബിലെ ഏറ്റവും ശരിയായ അഭിപ്രായം ലഹരി പദാർത്ഥങ്ങൾ മരുന്നിനായി ഉപയോഗിക്കൽ ഹറാമാണെന്നാണ്. (അൽ മിൻഹാജ്)
(والثاني) يجوز التداوي بها اي بالقدر الذي لا يسكر (المغنى)
പ്രബലമല്ലാത്ത രണ്ടാം അഭിപ്രായം, ലഹരിയുണ്ടാക്കുന്ന അളവില്ലാത്ത, അല്പമാണെങ്കിൽ അതുകൊണ്ട് ചികിത്സിക്കാമെന്നാണ്. (അൽ മുഗ്നി)
والجواز فى التداوى مخصوص بالقليل الذي لايسكر وبقول طبيب مسلم (شرح المحلى جزء 4)
(പ്രബലമല്ലാത്ത രണ്ടാം അഭിപ്രായമനുസരിച്ചു ലഹരിപദാർത്ഥം കൊണ്ട് ചികിത്സ അനുവദനീയമാണെന്ന് പറഞ്ഞത് ലഹരിയുണ്ടാക്കാത്ത വിധത്തിലുള്ള അൽപമാത്രവും ഒരു മുസ്ലിമായ വൈദ്യന്റെ നിർദ്ദേശമനുസരിച്ചും മാത്രമാണ്.) (അൽ മഹല്ലി 4:203)
*ലഹരിപദാർത്ഥങ്ങളെല്ലാത്ത മറ്റു നജസുകൾ കൊണ്ടു ചികിത്സിക്കാമോ?*
ഇമാം നവവി എഴുതുന്നു :-
وأما التداوى بالنجاسات غير الخمر فهو جاءز سواء فيه جميع النجاسات غير المسكر هذا هو المذهب المنصوص وبه قطع الجمهور (شرح المهذب 9:50)
(ലഹരിയുണ്ടാക്കുന്നതല്ലാത്ത മറ്റു നജസുകൾ കൊണ്ടു ചികിത്സ അനുപദനീയമാണ്. മദ്യമല്ലാത്ത ഏത് നജസുകളും ഇതിൽ ഒരുപോലെയാണ്. ഇതാണ് ഭൂരിഭാഗം പേരും തറപ്പിച്ചു പറഞ്ഞ പ്രബലമായ പ്രസ്താവനയും അഭിപ്രായവും) ശർഹുൽ മുഹദബ് (9:50)
അപ്പോൾ മദ്യമല്ലാത്ത മറ്റു നജസുകൾ മരുന്നായി ഉപയോഗിക്കാമെന്നാണ് പ്രബലമായ അഭിപ്രായം.
പക്ഷെ മറ്റൊരു നജസല്ലാത്ത മരുന്ന് ലഭിക്കാതിരിക്കുമ്പോൾ മാത്രമാണ് ഇത് അനുവദനീയമാകുന്നത്. മറ്റൊരു ശുദ്ധമായ മരുന്ന് ഇതിന്റെ പകരമുണ്ടെങ്കിൽ നജസ് ഉപയോഗിക്കൽ ഹറാമാണെന്നതിൽ രണ്ടഭിപ്രായമില്ല.
قال أصحابنا وانما يجوز التداوى بالنجاسات اذا لم يجد طاهرا يقوم مقامها فان وجده حرمت النجاسات بلا خلاف (شرح المهذب 9:51)
ചുരുക്കത്തിൽ മദ്യം മരുന്നായി ഉപയോഗിക്കൽ ഹറാമാണെന്നും മദ്യമല്ലാത്ത മറ്റു നജസുകൾ മരുന്നിനായി ഉപയോഗിക്കാം. തൽസ്ഥാനത്ത് മറ്റൊരു നജസല്ലാത്ത മരുന്നില്ലാതാരിക്കുമ്പോൾ, എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം.
*ചിലരുടെ തെറ്റിദ്ധാരണ*
നജസ്
കൊണ്ടോ, മദ്യം കൊണ്ടോ ചികിത്സിക്കാമെന്ന അഭിപ്രായം ഉള്ളതിനാൽ മദ്യം കലർന്ന സാനിറ്റൈസർ ഉപയോഗിച്ചു നമസ്കരിക്കുന്നതിന് വിരോധമില്ലെന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുകയാണ്.
നജസ് കൊണ്ടാ, മദ്യം കൊണ്ടോ ചികിത്സിക്കാമെന്ന അഭിപ്രായം ഉള്ളതിനാൽ മദ്യം കലർന്ന സാനിറ്റൈസർ ഉപയോഗിച്ചു നമസ്കരിക്കുന്നതിന് വിരോധമില്ലെന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുംകയാണ്.
നജസ് കൊണ്ട് ചികിത്സ അനുവദനീയമാകുന്നതിനാൽ നജസ് നജസല്ലാതിരിക്കുകയില്ല.
ചിലയിടങ്ങളിൽ ഇപ്പോൾ അംഗശുദ്ധി ( وضوء) ചെയ്തു പള്ളിയിൽ കയറുന്നവർക്ക് സാനിറ്റൈസർ കയ്യിലൊഴിച്ചു കൊടുക്കുന്നതായി പത്രങ്ങളിൽ വായിച്ചു. നജസാണ് തങ്ങളുടെ കൈകളിൽ തേക്കുന്നതെന്ന് തേച്ചുപിടിപ്പിക്കുന്നവരോ? നമസ്കാരം സ്വഹീഹ് ആ കാത്ത മാലിന്യമാണ് ഞങ്ങൾ ഇവരുടെ കയ്യിലൊഴിച്ചു കൊടുക്കുന്നതെന്ന് ഒഴിച്ചു കൊടുക്കുന്നവരോ ഓർക്കുന്നില്ല.
*സാനിറ്റൈസർ ഒരു അണുനാശിനിയാണെന്ന നിലയിൽ വേണമെങ്കിൽ കയ്യിൽ പുരട്ടാം. പക്ഷെ അതിന്ശേഷം നജസായ സാനിറ്റൈസറിന്റെ മണം അവശേഷിക്കാത്ത വിധം കൈകൾ നല്ലവണ്ണം സോപ്പോ മറ്റോ ഉപയോഗിച്ചു കഴുകിക്കളഞ്ഞു വൃത്തിയാക്കിയതിന് ശേഷം മാത്രമേ നമസ്കരിക്കാവൂ. ഇല്ലെങ്കിൽ ഒരിക്കലും നമസ്കാരം സ്വഹീഹാവുകയി ല്ലകാരണം ആൾക്കഹോളിന് നിറമില്ല. മണം മാത്രമേയുണ്ടാകൂ,*
"സാനിറ്റൈസർ " എന്ന പദത്തിന് ശുചിയാക്കുന്നത്, വൃത്തിയാക്കുന്നത് എന്നെല്ലാമാണല്ലോ അർത്ഥം. യഥാർത്ഥത്തിൽ ഇത് മലിനമാക്കുന്ന നജസാക്കുന്നതണെന്ന് ഓർക്കാതെ വാരിപ്പുരട്ടുന്നതാണത്ഭുതം!
😷😷😷😷😷😷😷😷😷😷😷😷
സത്യം സത്യമായി മനസ്സിലാക്കാനും, അതനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ ! ആമീൻ
*മൗലാനാ മൂസ കുട്ടി ഹസ്രത്ത്*
*പ്രൻസിപ്പാൾ*
*جامعة دار السلام*
*നന്തി*
[
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.com]
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
NEW DELHI: steel minister on Sunday said NRI billionaire L N Mittal should stop "maligning" India and its government, asking w...
-
London: India's star shuttler Saina Nehwal eased out her opening match rival and boxer Jai Bhagwan joined his more illustrious team mat...
-
. 2 held on charge of robbing passengers Kochi : The police arrested two people, including a woman, in connection with robbing of valu...
-
Anuj Bidve's killer jailed for life London: The man who shot dead Indian student Anuj Bidve in a 'motiveless' murder in Gre...
-
🚨🚨All Jobs in India🚨 Post Office Jobs Vacancies: 8056 Qualification: 10th Apply Now--> https://goo.gl/qcYKDz _______ Jio Recruitment ...
-
Hyderabad: A young woman employee of Infosys died after allegedly jumping off a building at the IT giant's office at Gachibowli here...
-
Swetha Menon delivers a baby girl in front of camera Tags: Swetha Menon, delivers, camera THIRUVANANTHAPURAM: “My happiness h...
-
[ [www.atozkerala.in , www.atozkerala.blogspot.com]*Apply COCONUT OIL to the soles of your feet* 1. One...
-
Manama: Indian workers who face threats from their employers in Bahrain should immediately approach the authorities, India's ambassador ...
-
________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com] In Current Lok Sabh...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ