2020, ജൂലൈ 12, ഞായറാഴ്‌ച

ഈ വർഷത്തെ വാഫി വഫിയ്യ പ്രവേശനം:വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയേണ്ടത്*

*ഈ വർഷത്തെ വാഫി വഫിയ്യ പ്രവേശനം:വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയേണ്ടത്* _വാഫി വഫിയ്യ അക്കാദമിക് കൗൺസിൽ, എൻട്രൻസ് പരീക്ഷാ ബോർഡ് എന്നിവയിലെ അംഗവും കേരള കേന്ദ്ര സർവകലാശാലയിലെ എജുക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ പി.എച്ച്.ഡി റിസർച്ച് സ്കോളറുമായ_ *അലി ഹുസൈൻ വാഫി* എഴുതുന്നു. Published by: *Higher Education& Career Guidance Cell* Wafy Alumni Association,State Committee. ➖➖➖➖➖➖➖➖➖➖ കോവിഡ്-19 കാരണം ഈ വർഷത്തെ വാഫി, വഫിയ്യ പ്രവേശനം സ്കൂൾ പത്താം ക്ലാസിലെ മാർക്ക്, മദ്രസ പൊതു പരീക്ഷയിലെ മാർക്ക്, മറ്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിൽ വിദ്യാർത്ഥി കൈവരിച്ച നേട്ടങ്ങൾ അടിസ്ഥാനമാക്കി നിശ്ചിത മാനദണ്ഡപ്രകാരമാണല്ലോ നടക്കുന്നത്.മുൻ വർഷങ്ങളിലെപ്പോലെ എഴുത്ത് പരീക്ഷ ഇത്തവണയില്ല. സ്കൂൾ പത്താം ക്ലാസ് പരീക്ഷയിലെ പ്രകടനത്തിന് പരമാവധി 80 മാർക്കും മദ്രസ പൊതു പരീക്ഷയിലെ പ്രകടനത്തിന് 10 മാർക്കും തെരഞ്ഞെടുക്കപ്പെട്ട മറ്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ പ്രകടനങ്ങൾക്ക് 10 മാർക്കും അടിസ്ഥാനമാക്കി ആകെ 100 മാർക്കിലാണ് ഇത്തവണ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.( 80+10+10 =100). ഖുർആൻ പൂർണ്ണമായും മന:പാഠമാക്കിയവർക്ക്(ഹാഫിള് ) 5 മാർക്ക് ഹിഫ്ള് ബോണസ് വെയിറ്റേജ് ലഭിക്കും. എങ്ങനെയാണ് ഈ വെയിറ്റേജ് മാർക്ക് വർഗീകരിക്കപ്പെട്ടത്?എന്തെല്ലാം നേട്ടങ്ങളാണ് വെയിറ്റേജിന് പരിഗണിക്കുക തുടങ്ങിയ കാര്യങ്ങൾ അപേക്ഷാർത്ഥികൾ അറിയുന്നത് ഉപകാരപ്രദമാവും. *80+10+10 = 100 :മൂന്ന് മേഖലകൾ പരിചയപ്പെടാം* അപേക്ഷാർത്ഥികൾക്ക് വെയിറ്റേജ് ലഭിക്കുന്ന മൂന്ന കാറ്റഗറികളുണ്ട്. *CATEGORY -1:വിവിധ ബോർഡുകൾ നടത്തിയ പത്താം തരം സ്കൂൾ പരീക്ഷ* SSLC/CBSE/ICSE etc., ഈ കാറ്റഗറിയിൽ പെടുന്നു. ഈ വിഭാഗത്തിൽ ഒരു അപേക്ഷകന് പരമാവധി 80 മാർക്ക് വരെ ലഭിക്കും. *SSLC യുടെ വെയിറ്റേജ് മാർക്ക് കണക്കാക്കുന്നത് ഇങ്ങനെ:* ഓരോ വിഷയത്തിലും വിദ്യാർത്ഥി നേടിയ ഗ്രേഡിന് താഴെ പറയും പ്രകാരം മൂല്യം കണക്കാക്കുന്നു. A+=8,A=7,B+=6,B=5,C+=4,C=3,D+=2 ഇത്തരത്തിൽ വിദ്യാർത്ഥിക്ക് ലഭിച്ച മൂല്യ സംഖ്യകൾ കൂട്ടിയാൽ കിട്ടുന്ന സംഖ്യയായിരുക്കും വെയിറ്റേജ് മാർക്ക്.(ഉദാ: എല്ലാ വിഷയത്തിലും A+ കിട്ടിയ വിദ്യാർത്ഥിക്ക് 80മാർക്കും (10x8 = 80) എല്ലാ വിഷയത്തിലും D+ കിട്ടിയ വിദ്യാർത്ഥിക്ക് 20 മാർക്കും(10x2 =20) ലഭിക്കുന്നു). *CBSE ക്കാരുടെ വെയിറ്റേജ്* ആകെ 5 വിഷയങ്ങളാണല്ലോ CBSE ബോർഡ് പരീക്ഷയിൽ വരുന്നത്. ഓരോ വിഷയത്തിലും വിദ്യാർത്ഥി നേടിയ മാർക്കിന് താഴെ പറയും പ്രകാരം മൂല്യം കണക്കാക്കുന്നു: ▪️91% Mark and above:16 Mark ▪️81%and above and below 91 % :14 Marks ▪️71%and above and below 81% :12 Marks ▪️61%and above and below 71 % :10 Marks ▪️51% above and below 61 % :8 Marks ▪️41% and above and below 51 % :6 Marks ▪️31% and above and below 41 %:4Marks ഇവ ആകെ കൂട്ടിയാൽ കിട്ടുന്ന മൂല്യ സംഖ്യയായിരുക്കും CBSE വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വെയിറ്റേജ് മാർക്ക്. ഉദാഹരണത്തിന് എല്ലാ വിഷയത്തിനും 85% കിട്ടിയ വിദ്യാർത്ഥിക്ക് 5x 14 =70 മാർക്ക് ലഭിക്കുന്നു. *SSLC(Karnataka)* ആകെ 6വിഷയങ്ങളാണ് കർണ്ണാടക ബോർഡിൻ്റെ SSLCയിലുള്ളത്. ഓരോ വിഷയത്തിലും വിദ്യാർത്ഥി നേടിയ ഗ്രേഡിന് താഴെ പറയും പ്രകാരം മൂല്യം കണക്കാക്കുന്നു. ( A+= 8, A=7,B+=6,B=5,C+=4,C=3,D+=2 ) ഇവ കൂട്ടിയാൽ ലഭിക്കുന്ന സംഖ്യയെ 48 കൊണ്ട് ഹരിച്ച് 80 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യയായിരിക്കും വെയിറ്റേജ് മാർക്ക്. *മറ്റ് ബോർഡുകൾ* വിദ്യാർത്ഥിക്ക് ലഭിച്ച ആകെ മാർക്കിൻ്റെ ശതമാനത്തെ 80 കൊണ്ട് ഗുണിച്ച് 95 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയായിരിക്കും മറ്റു ബോർഡുകളിലൂടെ പത്താം തരം പാസ്സായവരുടെ വെയിറ്റേജ് മാർക്ക്.പരമാവധി 80 മാർക്കായിരിക്കും വെയിറ്റേജ്. *CATEGORY-2:മദ്രസ പൊതു പരീക്ഷയിലെ/തത്തുല്യ പ്രകടനത്തിന് പരമാവധി10 മാർക്ക്* വെയ്റ്റേജ് സെക്ഷനിലെ രണ്ടാമത്തെ കാറ്റഗറി മദ്രസ 7,10 എന്നീ ഏതെങ്കിലും ഒരു ക്ലാസിലെ പൊതു പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.ഏറ്റവും മികച്ചത് വിദ്യാർത്ഥിക്ക് സമർപ്പിക്കാം. *മദ്രസ വെയിറ്റേജ് മാർക്ക് കണക്കാക്കുന്ന രീതി:* വിദ്യാർത്ഥിക്ക് ലഭിച്ച ആകെ മാർക്ക് അനുസരിച്ച് താഴെ പ്രകാരം വെയിറ്റേജ് ലഭിക്കും ▪️96% mark and above:10mark ▪️91% and above and below 96 %:9mark ▪️86% above and below 91 % :8mark ▪️81% and above and below86 %:7mark ▪️76% above and below 81 % :6mark ▪️71% and above and below 76 %:5mark ▪️61% and above and below 71% :4mark ▪️51% and above and below 61 %:3mark ▪️46% and above and below 51 %:2mark ▪️40% and above and below 46 %:1mark *മദ്രസ തത്തുല്യ യോഗ്യതയുള്ളവർക്കുള്ള വെയിറ്റേജ് മാർക്ക് കണക്കാക്കുന്ന രീതി:* ഏഴാം ക്ലാസ് മദ്രസ പoനത്തിന് തത്തുല്യമായ യോഗ്യതയുള്ളവർക്ക് പരമാവധി പത്ത് മാർക്ക് വെയിറ്റേജ് ലഭിക്കാനുള്ള അവസരമുണ്ട്. അറബിക് / ശരീഅത്ത് കോളേജുകൾ, മത ഭൗതിക സമന്വയ കലാലയങ്ങൾ,ദർസ് തുടങ്ങിയ നടത്തിയ മത പരീക്ഷയിലെ മാർക്കിൻ്റെ അടിസ്ഥാനത്തിലാണിത്. വിദ്യാർത്ഥിക്ക് ലഭിച്ച ആകെ മാർക്കിൻ്റെ ശതമാനത്തിന് മദ്രസ പൊതു പരീക്ഷയിലെ പ്രകടനത്തിന് നൽകിയത് പോലെ വെയിറ്റേജ് നൽകുന്നു. *മദ്രസ തത്തുല്യ വെയ്റ്റേജ് ടെസ്റ്റ് ആർക്ക്?* മദ്രസ ഏഴ് അല്ലെങ്കിൽ 10 ക്ലാസിലെ പൊതു പരീക്ഷാ സർട്ടിഫിക്കറ്റ്, മേൽ വിവരിച്ച മറ്റ് തുല്യത സർട്ടിഫിക്കറ്റുകൾ എന്നിവയൊന്നും ഇല്ലാത്തവർക്ക് (സ്വന്തമായി മത പഠനം നടത്തിയവർ, ഇടക്ക് വെച്ച് നിർത്തി അടിസ്ഥാന മത കാര്യങ്ങൾ പഠിച്ചവർ etc.,) മദ്രസ വെയിറ്റേജ് ടെസ്റ്റിന് ഹാജറായി പരമാവധി 10 മാർക്ക് നേടാനുള്ള അവസരമുണ്ടാകും.മദ്രസ ഏഴാം തരം/തത്തുല്യ സർട്ടിഫിക്കറ്റ് ഉള്ള വിദ്യാർത്ഥികൾ ഈ ടെസ്റ്റ് എഴുതേണ്ട ആവശ്യമേ ഇല്ല.മദ്രസ ഏഴാം തരം നിലവാരത്തിലുള്ളതാവും പരമാവധി പത്ത് മാർക്കിൻ്റെ ഈ പരീക്ഷ.ജൂൺ 17 ശേഷമാകും ഈ പ്രത്യേക ടെസ്റ്റ് നടത്തുക. വെയിറ്റേജ് ടെസ്റ്റിൽ മദ്രസ അഞ്ചാം തരം പൊതു പരീക്ഷാ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് നേടിയ മാർക്കിനനുസരിച്ച് ബോണസ് ലഭിക്കും.ഡിസ്റ്റിംഗ്ഷനോടെ മദ്രസ അഞ്ചാം തരം പാസ്സായവർക്ക് 5 മാർക്കും ഫസ്റ്റ് ക്ലാസോടെ പാസ്സായവർക്ക് 3 മാർക്കും സെകൻ്റ് ക്ലാസോടെ പാസായവർക്ക് 2 മാർക്കും തേർഡ് ക്ലാസോടെ പാസ്സായവർക്ക് 1 മാർക്കുമാണ് ലഭിക്കുക.ഇതിനായി നിശ്ചിത ഫോർമാറ്റിലൂടെ മാർക്ക് അപ് ലോഡ് ചെയ്യണം. ബാക്കി മാർക്കിനുള്ള(5 മാർക്ക്) വെയ്റ്റേജ് പരീക്ഷ എഴുതിയാൽ മതി. *CATEGORY-3:മറ്റ് പാഠ്യ പാഠ്യേതര പ്രകടനങ്ങൾ* തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാകായിക മത്സരങ്ങളിലെയും മത്സരപ്പരീക്ഷകളിലേയും പ്രകടനങ്ങൾക്ക് പരമാവധി 10 മാർക്ക് വെയ്റ്റേജ് ലഭിക്കും. താഴെ പറയുന്നവയാണ് ഈ വിഭാഗത്തിലെ വെയിറ്റേജ് മാർക്കിന് പരിഗണിക്കുക. *1.സ്കൂൾ കലോത്സവം:* സംസ്ഥാന കലോത്സവത്തിന് ▪️A ഗ്രേഡ്:5മാർക്ക് ▪️B ഗ്രേഡ്:4മാർക്ക് ▪️C ഗ്രേഡ്:3മാർക്ക് എന്ന രീതിയിൽ വെയിറ്റേജ് ലഭിക്കുന്നു. ജില്ലാ സ്കൂൾ കലോത്സവത്തിന് A ഗ്രേഡിന് 3മാർക്ക്,B ഗ്രേഡ്,2മാർക്ക്C ക്ക് 1മാർക്ക് വീതവും ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് 2മാർക്ക്,B ഗ്രേഡ്:1മാർക്ക്,C ഗ്രേഡ്: 0.5 മാർക്ക് എന്ന രീതിയിലും വെയിറ്റേജ് ലഭിക്കുന്നു.ഒരേ ഇനത്തിൽ ഒന്നിലധികം തലത്തിൽ (സംസ്ഥാന, ജില്ലാ, ഉപ ജില്ലാ) വെയിറ്റേജിന് അപ് ലോഡ് ചെയ്യരുത്.വെയിറ്റേജിന് പരിഗണിക്കുന്നതല്ല.ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 5 മാർക്കായിരിക്കും *2.സംസ്ഥാന മദ്രസ ഇസ് ലാമിക കലാമേള or സംസ്ഥാന സർഗലയം* ▪️A ഗ്രേഡ്:4മാർക്ക് ▪️Bഗ്രേഡ്:3 മാർക്ക് ▪️Cഗ്രേഡ്:2മാർക്ക് *മദ്രസ ജില്ലാ ഇസ്ലാമിക കലാമേള or ജില്ലാ സർഗലയം* ▪️Aഗ്രേഡ് :2.മാർക്ക് ▪️Bഗ്രേഡ്:1.5 മാർക്ക് ▪️Cഗ്രേഡ്:1 മാർക്ക് ഒരേ ഇനത്തിൽ ഒന്നിലധികം തലത്തിൽ (സംസ്ഥാന,ജില്ല) വെയിറ്റേജിന് അപ് ലോഡ് ചെയ്യരുത്. പരിഗണിക്കുന്നതല്ല.ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 4 മാർക്കായിരിക്കും *3.CBSE,ICSE സംസ്ഥാന തല/തത്തുല്യ കലോൽസവങ്ങൾ* ▪️A ഗ്രേഡ്:4മാർക്ക് ▪️Bഗ്രേഡ്:3 മാർക്ക് ▪️Cഗ്രേഡ്:2മാർക്ക് ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 4 മാർക്കായിരിക്കും.വിവിധ സ്വകാര്യ ഏജൻസികൾ നടത്തുന്ന കലാ, കായിക മത്സരങ്ങൾ വെയിറ്റേജ് മാർക്കിന് പരിഗണിക്കുന്നതല്ല. *4) മത്സരപ്പരീക്ഷകൾ* താഴെ പറയുന്ന മത്സരപ്പരീക്ഷകളിലെ വിജയങ്ങൾക്ക് നിശ്ചിത വെയിറ്റേജ് മാർക്ക് ലഭിക്കുന്നു. ▪️NTSE(National Talent Search Exam) വിജയം:4മാർക്ക് ▪️NMMS(National Means Merit cum Scholarship):4മാർക്ക് ▪️Little kites:2മാർക്ക് ▪️USS Exam:2മാർക്ക് ▪️LSS Exam:1 മാർക്ക് ▪️Nation Olimpyad വിജയം:3മാർക്ക് ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 4 മാർക്കായിരിക്കും. *5. ഖുർആൻ/ഹിഫ്ള് മത്സരങ്ങൾ*(കാറ്റഗറി 3 ലെ a,b,cയിൽ ഉൾപ്പെടാത്തത്) ഖുർആൻ/ഹിഫ്ള് മത്സരങ്ങൾ രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു. *a.അന്താരാഷ്ട്ര തലം:( ഇന്ത്യക്ക് പുറത്ത് നടന്നവ)* ആദ്യ അഞ്ച് സ്ഥാനത്ത് എത്തിയാൽ:5 മാർക്ക് ▪️6 മുതൽ 10 വരെ :4മാർക്ക് ▪️പ്രാധിനിധ്യം:1 മാർക്ക് എന്ന രീതിയിൽ ലഭിക്കും. മത്സരം നടന്ന രാജ്യം പ്രത്യേകം സൂചിപ്പിക്കേണ്ടതാണ്. *b.ഇന്ത്യയിൽ നടന്നവ* (അന്തർദേശീയം/ ദേശീയം:) ഒന്നാം സ്ഥാനം or A ഗ്രേഡ്:3 രണ്ടാം സ്ഥാനം or B ഗ്രേഡ്:2 മൂന്നാം സ്ഥാനം orC ഗ്രേഡ്:1 ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 5 മാർക്കായിരിക്കും. *6.ജില്ലാ തല ശാസ്ത്ര, ഗണിതഗാസ്ത്ര,പ്രവൃത്തി പരിചയ മേള* ▪️Aഗ്രേഡ്: 3മാർക്ക് ▪️ Bഗ്രേഡ്: 2 മാർക്ക് ▪️Cഗ്രേഡ്:1 മാർക്ക് എന്ന രീതിയിൽ പരിഗണിക്കും.ജില്ലക്ക് മുകളിൽ നടന്ന മത്സരങ്ങളിലെ വിജയത്തിനും ഈ പരിഗണന തന്നെയാണ്. *7.NCC, സ്കൗട്ട് & ഗൈഡ്,SPC* ▪️NCC:(75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം:1.5മാർക്ക് ▪️ *സ്കൗട്ട് & ഗൈഡ്* (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം):1.5മാർക്ക് ▪️ *JRC* 1.5 മാർക്ക് ▪️ *Student Police Cadet (SPC)*: 1.5 മാർക്ക് ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 1.5 മാർക്കായിരിക്കും *8.കായിക മേള* (സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഔദ്യോഗിക കായിക മേള) (ജില്ലാ തലം) ഒന്നാം സ്ഥാനം:2മാർക്ക് രണ്ടാം സ്ഥാനം:1.5മാർക്ക് മൂന്നാം സ്ഥാനം:1മാർക്ക് ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 2 മാർക്കായിരിക്കും *Category 3 ൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 10 മാർക്കായിരിക്കും*. അതിനാൽ മൂന്നാം കാറ്റഗറിയിൽപ്പെട്ട ഒരുപാട് ഇനങ്ങളിൽ വിജയങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും പരമാവധി 10 മാർക്കായിരിക്കും ലഭിക്കുക. *ഹിഫ്ള് ബോണസ് വെയിറ്റേജ്* ഖുർആൻ പൂർണ്ണമായും മന:പാഠമാക്കിയവർക്ക് (ഹാഫിള് )5 മാർക്ക് വരെ പ്രത്യേക അധിക വെയിറ്റേജ് ലഭിക്കും.ഇതിന് ഹിഫ്ള് സർട്ടിഫിക്കറ്റ് ഹാജറാക്കണം. *മാർക്ക് അപ് ലോഡ് ചെയ്യേണ്ടത് എങ്ങനെ?* www.wafyonline.com വഴി വളരെ ലളിതമായി മാർക്ക് അപ് ലോഡ് ചെയ്യാൻ സാധിക്കും.Application Number, പേര്, ജനന തിയ്യതി ഉപയോഗിച്ച് നിശ്ചിത കോളങ്ങളിൽ ടിക്ക് ചെയ്താൽ മതി. സെർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്യേണ്ടതില്ല.വിദ്യാർത്ഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വെയിറ്റേജ് കണക്കാക്കുന്നത്. വെയിറ്റേജ് ലഭിച്ചതിൻ്റെ ഒറിജിനൽ സർർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് ഹാജറാക്കേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകിയെന്ന് ബോധ്യപ്പെട്ടാൽ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും. അതിനെത്തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി.അതിനാൽ വളരെ ശ്രദ്ധയോടെ സത്യസന്ധമായി മാത്രം ഇവ അപ് ലോഡ് ചെയ്യുക. *കട്ട് ഓഫ് മാർക്ക്, അലോട്ട്മെൻ്റ്* അലോട്ട്മെൻ്റിന് മുമ്പ് കട്ട് ഓഫ് മാർക്ക് തീരുമാനിക്കും.മൊത്തം വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്കും ആകെ സീറ്റിൻ്റെ എണ്ണവും പരിഗണിച്ചാവും ഇത് നിർണ്ണയിക്കപ്പെടുക. വിദ്യാർത്ഥിക്ക് ലഭിച്ച റാങ്ക് അടിസ്ഥാനത്തിൽ നൽകിയ ഓപ്ഷൻ പരിഗണിച്ച് സി.ഐ.സി ഏകീകൃതമായാണ് അലോട്ട്മെൻ്റ് നടത്തുക.100 % സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഈ പ്രക്രിയ നടക്കുക.വഫിയ്യയിൽ നിശ്ചിത മാർക്ക് പ്രാദേശിക വെയ്റ്റേജ് ലഭിക്കും.കഴിഞ്ഞ വർഷം ഇത് 1 മാർക്കായിരുന്നു.അതായത് നിങ്ങളുടെ പ്രദേശത്ത്/ അയൽ പ്രദേശത്ത് ഒരു വഫിയ്യ കോളേജ് ഉണ്ടെങ്കിൽ നിങ്ങൾക്ക് 1 മാർക്ക് വെയിറ്റേജ് ലഭിക്കും.മറ്റ് പരിഗണനകൾ ആർക്കും ലഭിക്കില്ല. അതിനാൽ സീറ്റ് ലഭിക്കാൻ ആരെയെങ്കിലും സമീപിച്ച് ശിപാർശ ചെയ്ത് സമയം കളയേണ്ടതില്ല. കാരണം മെറിറ്റ് മാനദണ്ഡം തെറ്റിച്ച് ഓരാൾക്ക് പോലും സീറ്റ് കൊടുത്ത സംഭവം വാഫിയുടെ ഇത് വരെയുള്ള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഈ വർഷം ജൂലായ് 22നകം ഒന്നാം അലോട്ട്മെൻ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. *വാഫി,വഫിയ്യ കോളേജുകളിൽ മാനേജ്മെൻ്റ് സീറ്റുണ്ടോ?* കേരളത്തിലും കർണ്ണാടത്തിലും സ്ഥിതി ചെയ്യുന്ന 90 വാഫി,വഫിയ്യാ സ്ഥാപനങ്ങൾ ഒരേ ലക്ഷ്യത്തിലും ആദർശത്തിലും വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നവയാണ്.അതേസമയം വ്യത്യസ്തമായ സാമൂഹിക, സാംസ്കാരിക ഭൂമികയിലാണ്താനും.ഈ യാഥാർത്ഥ്യം ഉൾക്കൊകൊണ്ടാണ് ആവശ്യമുള്ള കോളേജുകൾക്ക് ആകെ സീറ്റിൻ്റെ 20% മാനേജ്മെൻ്റ് സീറ്റ് ആകാമെന്ന ഗുണപരമായ തീരുമാനം സി.ഐ.സി സെനറ്റ് കൈകൊണ്ടത്.അതിനാൽ സാധാരണ നമ്മുടെ നാട്ടിൽ കാണുന്നത് പോലെയുള്ള " മാനേജ്മെൻ്റ് സീറ്റ് "നയമല്ല വാഫിയുടേത്.സാമ്പത്തിക താൽപര്യങ്ങളല്ല, മറിച്ച് സാമൂഹികവും അക്കാദമികവുമായ സംരക്ഷണമാണതിൻ്റെ കാതൽ.എൻട്രൻസ് പരീക്ഷയിൽ കട്ട് ഓഫ് മാർക്ക് നേടിയവർക്ക് മാത്രമേ മാനേജ്മെൻ്റ് സീറ്റിലേക്കും പ്രവേശനം ലഭിക്കൂ. *എന്ത്കൊണ്ട് ഈ വർഷം ഈ രീതി സ്വീകരിച്ചു?* കോവിഡ് കാരണം നിയന്ത്രണമുള്ളതിനാൽ സാധാരണ രീതിയിലുള്ള പരീക്ഷ പ്രയാസകരമാണല്ലോ. വാഫി അധികൃതർ വിവിധ സെൻ്ററുകൾ കേന്ദ്രീകരിച്ച് ഓഫ് ലൈനായി പരീക്ഷ നടത്താൻ സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. അനുമതി ലഭിച്ചില്ല.ചിലർ അനൗദ്യോഗികമായി നടത്തിക്കോളിൻ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു. വേറെ ചിലയിടത്ത് നടത്തിയാൽ കേസെടുക്കുമെന്ന അവസ്ഥ ഉണ്ടെന്ന് ബോധ്യപ്പെട്ടു. ഓൺലൈനായി നടത്തലാണ് അടുത്ത സാധ്യത. അതിനെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ട്. സമൂഹത്തിൻ്റെ വിവിധ തുറകളിൽപ്പെട്ട കേരള, കർണ്ണാടക, തമിഴ്നാട്, ലക്ഷദ്വീപ്, ഗൾഫ് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നീതിയുക്തമായ രീതിയിൽ ഓൺലൈൻ ടെസ്റ്റ് നടത്തൽ നിലവിൽ സാധ്യമല്ല എന്ന് ബോധ്യമായി.സാധാരണ പരീക്ഷയല്ലല്ലോ,മത്സരപ്പരീക്ഷയുടെ സ്വഭാവമുള്ള പ്രവേശനപ്പരീക്ഷയാണല്ലോ. നടത്തിപ്പിലെ പാളിച്ച കാരണം അനർഹർക്ക് സീറ്റ് ലഭിക്കരുതല്ലോ. ഇത്തരം സങ്കീർണ്ണ സാഹചര്യങ്ങൾ നിലവിലുള്ളതിനാലാണ് നീണ്ട പഠനത്തിനും ചർച്ചകൾക്കും ശേഷം ഈ വർഷം മേൽ പറയപ്പെട്ട പരിഷ്കരിച്ച രീതി പ്രവേശന മാനദണ്ഡമാക്കിയത്.മറുവാദങ്ങളുണ്ടാകാം.പക്ഷേ ഈ രീതി സത്യസന്ധമായും നീതിയുക്തമായും നടപ്പാക്കാൻ സാധിക്കും. പതിനായിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും വിവിധ സെൻ്ററുകളിൽ ഒരുമിച്ച് കൂടുന്ന പ്രയാസം ഒഴിവാക്കാൻ ഇതിലുടെ കഴിയുന്നു.മാത്രമല്ല,മികച്ച പഠന പാഠ്യേതര ശേഷിയുള്ള ഒട്ടേറെ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. Posted date: 12.07.2020 [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: