2015, ഏപ്രിൽ 1, ബുധനാഴ്‌ച

സ്വര്‍ണം, വെള്ളി ഇറക്കുമതി താരിഫ് മൂല്യം കൂട്ടി

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]



ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി താരിഫ് മൂല്യം വര്‍ധിപ്പിച്ചു. 10 ഗ്രാം സ്വര്‍ണത്തിന് 385 ഡോളര്‍, ഒരു കിലോ വെള്ളിക്ക് 543 ഡോളര്‍ എന്നിങ്ങനെയാണ് താരിഫ് മൂല്യം കൂട്ടിയത്. കഴിഞ്ഞ ദിവസംവരെ ഇത് യഥാക്രമം 375 ഡോളര്‍, 512 ഡോളര്‍ എന്നിങ്ങനെയായിരുന്നു. ആഗോള വിപണിയിലെ സാഹചര്യം കണക്കിലെടുത്താണ് മൂല്യത്തില്‍ വര്‍ധനവരുത്തിയത്.

കസ്റ്റംസ് ഡ്യൂട്ടി തീരുമാനിക്കുന്നതിന് നിശ്ചിയിക്കുന്ന അടിസ്ഥാന വിലയാണ് ഇറക്കുമതി താരിഫ് മൂല്യം. ഊഹക്കച്ചവടം തടയുന്നതിന് രണ്ടാഴ്ചകൂടുമ്പോള്‍ ആഗോള വിപണിയിലെ വിലനിലവാരം അടിസ്ഥാനമാക്കി വിലനിലവാരം പുതുക്കാറുണ്ട്. പെട്രോളിയം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന ഉത്പന്നമാണ് സ്വര്‍ണം.

അഭിപ്രായങ്ങളൊന്നുമില്ല:

[