2019, ഓഗസ്റ്റ് 17, ശനിയാഴ്‌ച
2019, ഓഗസ്റ്റ് 13, ചൊവ്വാഴ്ച
ലോകാവസാനത്തെ കുറിച്ച് പ്രവാചകൻ പറഞ്ഞു തന്ന കാര്യങ്ങളിൽ ചിലത്
ലോകാവസാനത്തെ കുറിച്ച് പ്രവാചകൻ പറഞ്ഞു തന്ന കാര്യങ്ങളിൽ ചിലത് ഇതിൽ അവസാനം പറയുന്നത് മുസ്ലിമീങ്ങളെ കുറിച്ചാണ് ..
👇
◆ലോകാവസാനം അടുക്കുമ്പോള്‍ മനുഷ്യരില്‍ ആദ്യം നഷ്ടമാവുക വിശ്വാസ്യതയാണ് ( പരസ്പരമുള്ള വിശ്വാസം നശിക്കും)
◆ചെരുപ്പില്ലാതെ മരുഭൂമിയില്‍ നടന്ന അറബികള്‍ ഉയരം കൂടിയ കെട്ടിടം ഉണ്ടാക്കുന്നതില്‍ മത്സരിക്കും
◆മനപ്പൂര്‍വ്വം കള്ളം പറയുന്നവര്‍ വ്യാപിക്കും.. ◆വാളിനേക്കാള്‍ മൂര്‍ച്ചയേറിയ നാവുള്ള മനുഷ്യര്‍ രംഗത്ത് വരും..
◆കൊലപാതകങ്ങള്‍ പെരുകും. ◆കൊല്ലുന്നവന് അറിയില്ല താന്‍ എന്തിനാണ് കൊല്ലുന്നതെന്ന് … കൊല്ലപ്പെടുന്നവനും അറിയില്ല , അവന്‍ എന്തിനാണ് കൊല്ലപ്പെടുന്നതെന്ന്..◆പുരുഷന്മാര്‍ പുരുഷന്മാരിലും, സ്ത്രീകള്‍ സ്ത്രീകളിലും ലൈംഗിക സംതൃപ്തി കണ്ടെത്തും.. ◆സ്വവര്‍ഗ്ഗ സ്‌നേഹികള്‍പെരുകും.
◆വ്യഭിചാരം വര്‍ദ്ധിക്കും..ജനം അത് പരസ്യമായി ചെയ്യും.
◆ കള്ള സാക്ഷ്യം പെരുകും..
◆സത്യ സന്ധന്‍ കള്ളനാക്കപ്പെടും, കള്ളനെ സത്യ സന്ധന്‍ ആക്കപ്പെടും.
◆ഏറ്റവും വലിയ നീചന്‍ ജനങ്ങളില്‍ വെച്ച് ഏറ്റവും വലിയ സൗഭാഗ്യവാന്‍ ആയി മാറും.
◆മാതാ പിതാക്കള്‍ അവഗണിക്കപ്പെടും..◆അങ്ങാടികള്‍ ( മാര്‍ക്കറ്റ് ) തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരും.
◆പേനയുടെ പ്രകടനം. ◆ഗ്രന്ഥങ്ങളുടെ വ്യാപനം…( എഴുത്ത് / രചന / എഴുത്തുകാര്‍ വര്‍ദ്ധിക്കും )
◆മുസ്ലിം പള്ളികള്‍ അലങ്കരിക്കപ്പെടും, പക്ഷെ അതിനകത്തെ ആളുകളുടെ മനസ്സുകളില്‍ ഭക്തി ഉണ്ടാവില്ല.
◆സമയം വളരെ വേഗത്തില്‍ കടന്നു പോകും
◆പണം ഏതു വഴിക്കാണ് ഉണ്ടാക്കുന്നതെന്നു ജനം നോക്കാത്ത സ്ഥിതി വരും.
◆തളിക പോലുള്ള വസ്തു നിരന്തരം കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കും ,ബന്ധം തകര്‍ക്കുംവിധം മനുഷ്യന്‍ അതില്‍ മുഴുകും. ( സാറ്റ ലൈറ്റ് / ഇന്റര്‍നെറ്റ് / ടി.വിഎന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു)
◆വിശ്വാസികളെ ജനം നാണം കെടുത്തും, അങ്ങേയറ്റം പരിഹസിക്കും.. ◆വൈകൃതമുള്ള ആടിനേക്കാള്‍ വില കുറഞ്ഞവനായി വിശ്വാസി ഗണിക്കപ്പെടും..
◆തലയില്‍ പോലും ധരിച്ചുധരിക്കും വിധം സംഗീത ഉപകരണങ്ങള്‍ പെരുകും.
◆തമാശയ്ക്ക് വേണ്ടി ആളുകളെ പരിഹസിക്കുന്നത് വ്യപകമാവും.
◆ഒരു ഗോത്രത്തിലെ തെമ്മാടി അവരുടെ നേതാവാകും. ഒരു ജനതയിലെ ഏറ്റവും നീചന്‍ അവരുടെ നേതാവാകും.
◆ഒരാളുടെ തിന്മയില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടി അവന്‍ ആദരിക്കപ്പെടും.
◆ജാര സന്തതികള്‍ പെരുകും.
◆മുസ്ലിംകളില്‍ ചിലര്‍ മദ്യം കുടിക്കുകയും ( ന്യായീകരിക്കാന്‍ ) അതിനു വേറെ പേര് പറയുകയും ചെയ്യും
◆സ്ത്രീകള്‍ പുരുഷന്മാരെ പോലെ വസ്ത്രം ധരിച്ചു നടക്കും..ചില സ്ത്രീകള്‍ വരും, അവര്‍ വസ്ത്രം ധരിച്ചിട്ടുണ്ട്, പക്ഷെ നഗ്‌നരാണ്. ( ശരീരം വ്യക്തമായി മുഴച്ചു കാണും..)
◆ഇസ്‌ലാമിക പാശങ്ങള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടും. ആദ്യം തകരുക മത വിധികള്‍ ആയിരിക്കും.. ഏറ്റവും അവസാനം നിസ്‌കാരവും..
◆പലിശ വേണ്ടാത്തവന് പോലും പലിശ ഇടപാട് ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത വിധം പലിശ വ്യവസ്ഥ വ്യാപകമാവും.
◆എന്റെ ജീവന്‍ ഏതൊരു ദൈവത്തിന്റെ കയ്യിലാണോ, ആ ദൈവം സത്യം, അന്ത്യനാള്‍ അടുത്തു വരുമ്പോള്‍ മക്കയിലേക്കുള്ള തീര്‍ത്ഥാടനം രാജാക്കന്മാര്‍ക്ക് വിനോദവും, പണക്കാര്‍ക്ക് കച്ചവടവും, സാധുക്കള്‍ക്ക് അവരുടെ ഭൗതിക പ്രശ്‌നങ്ങള്‍ കാരണമായും മാറും..
(◆മുസ്ലിംകള്‍ 73 വിഭാഗങ്ങള്‍ ആയി പിരിയും)
✅ *ഇനി അന്ത്യനാളിന് ആ വലിയ അടയാളങ്ങളല്ലാതെ മറ്റൊന്നും പ്രത്യക്ഷപ്പെടാൻ ബാക്കിയില്ല. അതുകൊണ്ട് പശ്ചാതപിക്കൂ.......*
❎ *ആയതിനാൽ നിങ്ങളുടെ സഞ്ചികൾ ചോരുന്നത് സൂക്ഷിക്കണേ........*
🚫 *നിങ്ങൾ നന്നായി വുളു ചെയ്യുന്നു. എന്നാൽ ധാരാളം ജലം പാഴാക്കുന്നു. അത് ചോരുന്ന സഞ്ചി!*
🚫 *ദരിദ്രര്ക്ക് ധാനം ചെയ്യുന്നു. അതോടൊപ്പം അവരെ ഉപദ്രവിക്കുന്നു. അത് മറ്റൊരു ചോരുന്ന സഞ്ചി.!!*
🚫 *പകൽ നോമ്പനുഷ്ടിക്കുന്നു. രാത്രി നമസ്കരിക്കുന്നു. അതോടൊപ്പം കുടുംബ ബന്ധം മുറിക്കുന്നു. അത് വേറൊരു ചോരുന്ന സഞ്ചി.!!*
🚫 *വിശപ്പും ദാഹവും സഹിച്ച് നോമ്പനുഷ്ടിക്കുന്നതോടൊപ്പം മറ്റുള്ളവരെ ആക്ഷേപിക്കുന്നു, പരദൂഷണം പറയുന്നു, അതും ഒരു ചോരുന്ന സഞ്ചി!!*
🚫 *പർദ്ദയും അബായയും ധരിക്കുന്നു. എന്നാൽ, മേത്തരം പെർഫ്യൂമും അടിക്കുന്നു, അതും ഒരു ചോരുന്ന സഞ്ചി!!*
🚫 *അതിഥിയെ സൽകരിക്കുന്നു, പക്ഷേ, അവരുടെ അഭാവത്തിൽ അവരെ പരദൂഷണം പറയുന്നു, മോശക്കാരാക്കുന്നു. അതും ചോരുന്ന സഞ്ചി!!*
❌ *ആകയാൽ നിങ്ങളുടെ നന്മകളെ ഇത്തരം ഓട്ട സഞ്ചികളിൽ നിക്ഷേപിക്കാതിരിക്കുക.*
❇ *വളരെ ക്ളേശം സഹിച്ച് നന്മകൾ ചെയ്യുന്നു, പിന്നീട് വളരെ ലാഘവത്തോടെ മറ്റുവഴികളിൽ കൂടി അത് പാഴാക്കുന്നു.*
✳ *എൻെറ റബ്ബേ.......*
*എനിക്കും എൻെറ സഹോദരന്മാർക്കും നീ പാപമോചനം നൽകി നേർമാർഗ്ഗത്തിലാക്കേണമേ...*
♻ *ചില അറേബ്യൻ സംഘങ്ങളുടെ കാര്യം ആശ്ചര്യം തന്നെ.*
*⚠ ഹജ്ജിനുള്ള നിർദേശം കർശനമാണെങ്കിലും അതവർക്ക് സാധിക്കുന്നില്ല, എന്നാൽ വിനോദയാത്രക്ക് എവിടെ പോവാനും പ്രശ്നമില്ല,... അല്ലാഹുവിന്റെ കൽപനകളെ ഏറ്റവും പ്രധാനമായി കണ്ടിട്ടില്ലെങ്കിൽ...*
*⚠ ഒരു ബലിക്ക് അവന് പണമില്ല, എന്നാൽ വലിയ വിലയുടെ ഐഫോൺ വാങ്ങാൻ പണമുണ്ട്. അല്ലാഹുവിന്റെ കൽപനകളെ ഏറ്റവും പ്രധാനമായി കണ്ടില്ലെങ്കിൽ!!*
⚠ *100 പത്രം വായിക്കാൻ സമയമുണ്ടാകും, എന്നാൽ10 ആയത്ത് ഓതാൻ സമയമില്ല... അല്ലാഹുവിന്റെ കൽപനക്ക് മുന്തിയ പരിഗണന നൽകിയില്ലെങ്കിൽ!!*
🅾 *കാര്യങ്ങൾ ഗുരുതരമായതിനാൽ കുറച്ചെങ്കിലും സെൻറ് ചെയ്യുക*
🅾 *അല്ലാഹു നിന്നെ സധാനിരീക്ഷിച്ച് കൊണ്ടിരിക്കുന്നു. എന്ന ബോധമുണ്ടെങ്കിൽ ഇത് ഷെയർ ചെയ്യുക!!. അല്ലെങ്കിൽ നീ ഒന്നും കാണാത്ത പോലെ നടക്കുക.!!*
🔲 *ഗാനങ്ങൾ ഷെയർ ചെയ്യുന്നു. എന്നാൽ വിശുദ്ധ ഖുർആൻ ഷെയർ ചെയ്യുന്നതിൽ ലജ്ജിക്കുന്നു.*
🔳 *എൻെറ റബ്ബേ ഇത് കെെമാറുന്നവർക്ക് നീ പരിധിയില്ലാതെ എെശ്വര്യം പ്രധാനം ചെയ്യേണമേ!! ആമീൻ
[
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.com]
2019, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച
☪☪☪ *ഉള്ഹിയ്യത്ത് കേവലം മാംസ വിതരണമല്ല*☪☪
☪☪☪ *ഉള്ഹിയ്യത്ത് കേവലം മാംസ വിതരണമല്ല*☪☪☪
*സുലൈമാൻ അൻവരി കരൂപ്പടന്ന*
*മുദരിസ്:*
( *സ്വാബിരിയ്യ:ദർസ്*
*കോട്ടോൽ J.M*)
*(മുഴുവൻ വായിക്കുക.)*
പണം ചെലവഴിച്ച് നാം ഉള്ഹിയ്യത്ത് അറുക്കുന്നത് റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് മാത്രമാണ്. കേവലം മാംസ വിതരണമല്ല ഉള്ഹിയ്യത്ത്.
പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാനുള്ള അവസരവുമല്ല.
നാട്ടിൽ ഒരു സ്ഥാനം നേടിയെടുക്കാനാണ് അറവ് നടത്തുന്നതെങ്കിൽ അതിന് പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല. ഏതൊരു അമലിനും നിയ്യത്ത് നന്നാവേണ്ടതു ണ്ട്.
*ഉള്ഹിയ്യത്ത് ഒരു ഇബാദത്താണ്.*
ഏത് ഇബാദത്തിനും അറിവും ശ്രദ്ധയും അനിവാര്യമാണ്. അല്ലെങ്കിൽ ഇബാദത്ത് അസാധുവാകുകയോ അപൂർണ്ണമാവുകയോ ചെയ്യും. പണം മുടക്കി റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് നടത്തുന്ന ഉള്ഹിയ്യത്ത് സാധുതയുള്ളതും പരിപൂർണ്ണവുമാവാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
☪ *മൃഗത്തെ കുറിച്ച് പറയുമ്പോൾ*
*"ഇതെന്റെ സുന്നത്തായ ഉള്ഹിയ്യത്താണ് "* എന്ന് തന്നെ പറയുക.
മറിച്ച് "ഇതെന്റെ ഉള്ഹിയ്യത്താണ് " എന്നോ മറ്റോ പറഞ്ഞാൽ അത് നേർച്ചയായി മാറും.പിന്നെ അത് മുഴുവനും ഫഖീർ മിസ്കീൻമാർക്ക് തന്നെ കൊടുക്കേണ്ടി വരും
(തുഹ്ഫ: 9/356)
☪ ഉള്ഹിയ്യത്തിന് മൃഗത്തെ നിർണ്ണയിക്കുമ്പോഴോ അല്ലെങ്കിൽ അറുക്കുമ്പോഴോ നിർബന്ധമായും *നിയ്യത്ത് വെക്കുക.*(തുഹ്ഫ: 9/356)
അല്ലെങ്കിൽ നിയ്യത്ത് വെക്കാൻ മറ്റൊരാളെ *വക്കാലത്താക്കുക*.(തുഹ്ഫ: 9/362)
☪ ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവൻ ദുൽഹിജ്ജ ഒന്ന് മുതൽ ഉള്ഹിയ്യത്ത് അറുക്കുന്നത് വരെ തന്റെ നഖം, രോമം, പല്ല്, രക്തം എന്നിവ നീക്കാതിരിക്കൽ സുന്നത്താണ്.
(തുഹ്ഫ: 9/346)
☪ സമൂഹ ഉള്ഹിയ്യത്താ കുമ്പോൾ ഒന്നിച്ച് വാങ്ങിയതാണെങ്കിൽ ഓരോ വിഭാഗത്തിനും *ഇന്ന മൃഗം എന്ന് നിർബന്ധമായും നിശ്ചയിക്കുക*.
(തുഹ്ഫ: 9/349)
☪ *മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ച കൂട്ടുകയോ* *മറ്റു മൃഗങ്ങൾ കാണും വിധം അറുക്കുകയോ ചെയ്യരുത്*
(തുഹ്ഫ: 9/325)
☪ *അറുക്കുന്നതിന് മുമ്പ് മൃഗത്തിന് വെള്ളം കൊടുക്കുക.*
☪ *അറുക്കുന്നിടത്തേക്ക് മൃഗത്തെ മയത്തിൽ കൊണ്ടുപോവുക*
(തുഹ്ഫ: 9/325)
☪ *മൃഗത്തിന് പിടയാൻ വേണ്ടി വലതുകാൽ കെട്ടാതിരിക്കുക.* അറവ് തെറ്റാതിരിക്കാൻ ബാക്കിയുള്ള കൈകാലുകൾ കെട്ടുകയും ചെയ്യുക
(തുഹ്ഫ: 9/325)
☪ *കഴുത്ത് ഖിബ് ലയിലേക്ക് വരുന്ന രൂപത്തിൽ ഇടത് വശത്തേക്ക് ചെരിച്ച് കിടത്തുക.*
(തുഹ്ഫ: 9/325)
☪ *അറുക്കാൻ വീഴ്ത്തുമ്പോൾ പരിക്ക് പറ്റാതിരിക്കാൻ ശ്രദ്ധിക്കണം.* പരിക്കേറ്റാൽ ആ മൃഗം ഉള് ഹിയ്യത്തിന് പറ്റില്ല.
(തുഹ്ഫ: 9/353)
☪ *സ്വയം അറുക്കുന്നില്ലെങ്കിൽ അറുക്കാൻ മറ്റൊരാളെ നിർബന്ധമായും വക്കാലത്താക്കുക*
(തുഹ്ഫ: 9/362)
☪ അറുക്കുമ്പോൾ
*بسم الله الرحمن الرحيم*. *اللهم صل وسلم على سيدنا محمد*
എന്ന് ചെല്ലുക
(തുഹ്ഫ: 9/325,326)
☪ അറുക്കുന്നതിന് തൊട്ടുമുമ്പും അറുത്തതിന്റെ തൊട്ടുശേഷവും *മൂന്ന് പ്രാവശ്യം തക്ബീർ (الله اكبر എന്ന് മാത്രം)* ചൊല്ലുക.
☪ തക്ബീർ ചൊല്ലി കഴിഞ്ഞതിന് ശേഷം
*اللهم هذه منك واليك فتقبل مني*
എന്ന് ചൊല്ലുക
(തുഹ്ഫ: 9/326)
☪ *പൂർണ്ണമായി ജീവൻ വേർപെടുന്നതിന് മുമ്പ് മൃഗത്തെ ഇളക്കുകയോ അറുത്ത സ്ഥലത്ത് നിന്ന് നീക്കുകയോ തോൽപൊളിക്കുകയോ ചെയ്യരുത്.*
(തുഹ്ഫ: 9/325)
☪ സുന്നത്തായ ഉള്ഹിയ്യത്തിന്റെ ഒരു പൊതിയെങ്കിലും,
നേർച്ചയാക്കിയ ഉള്ഹിയ്യത്തിന്റെ മുഴുവൻ മാംസവും *ആ നാട്ടിൽ വെച്ച് തന്നെ വിതരണം ചെയ്യൽ നിർബന്ധമാണ്.*
(ശർവാനി: 9/365)
☪ *ഉള്ഹിയ്യത്ത് പ്രത്യേക ഇബാദത്തായതിനാൽ അമുസ് ലിംകൾക്ക് നൽകാൻ ഉള്ഹിയ്യത്തല്ലാത്ത മാംസം സംഘടിപ്പിക്കുക.*
(തുഹ്ഫ: 9/364)
☪ അറവോടു കൂടി ഉടമസ്ഥത നഷ്ടപ്പെടുന്നതിനാൽ *ഉള്ഹിയ്യത്തിൽ നിന്ന് ഒന്നും തന്നെ വിൽക്കാൻ പാടില്ല*. വിറ്റ് കിട്ടുന്ന പണം സ്വദഖ ചെയ്യാമെന്ന ഉദ്ദേശ്യമുണ്ടെങ്കിൽ പോലും അവൻ വിൽക്കലോടു കൂടി ഉള്ഹിയ്യത്തിന്റെ പ്രതിഫലം നഷ്ടപ്പെടുകയും അവൻ കുറ്റക്കാരനാവുകയും ചെയ്യും. *ഏതെങ്കിലും ഫഖീറിനോ മിസ്കീനിനോ കൊടുക്കുകയും ശേഷം അവർക്കോ അവൻ ഏൽപ്പിച്ചവർക്കോ വിൽക്കാവുന്നതാണ്.*
(തുഹ്ഫ: 9/364)
☪ ഉള്ഹിയ്യത്ത് അറുത്തവൻ അതിന്റെ തോൽ വിൽക്കുന്നതിനെ ഇമാമുമാർ വൻ ദോഷത്തിൽ എണ്ണിയിട്ടുണ്ട്.
(സവാജിർ :1/346)
☪ *"തോൽ വിൽക്കുന്നവർക്ക് ഉള്ഹിയ്യത്തില്ല"* എന്ന ഹദീസും ശ്രദ്ധേയമാണ്.
തോൽ, എല്ല്, കൊമ്പ് എന്നിവയെല്ലാം ഫഖീർ, മിസ്കീൻ എന്നിവർക്ക് സ്വദഖയായി നൽകുകയാണ് വേണ്ടത്.
തോൽ, എല്ല്, കൊമ്പ് എന്നിവയെന്നും *അറവ് കൂലിയായി നൽകാനും പാടില്ല.*
(തുഹ്ഫ: 9/365)
👇🏻👇🏻👇🏻👇🏻👇🏻
*ഉള്ഹിയ്യത്ത് തടസ്സമാകുന്ന ന്യൂനതകൾ*
✡ മാംസ താൽപര്യക്കാരിൽ മിക്കവരും ഇഷ്ടപ്പെടാത്ത വിധം *മെലിഞ്ഞത്.*
✡ *ഭ്രാന്തുള്ളത്*
✡ *അൽപമെങ്കിലും അകിട് മുറിച്ച് നീക്കപ്പെട്ടത്*
✡ *അൽപമെങ്കിലും വാൽ മുറിച്ച് നീക്കപ്പെട്ടത്*
✡ *അൽപമെങ്കിലും ചെവി മുറിച്ച് നീക്കപ്പെട്ടത്.*
✡ *അൽപമെങ്കിലും ചന്തി, നാവ് മുറിച്ച് നീക്കപ്പെട്ടത്.*
✡ *ജൻമനാ ചെവി ഇല്ലാത്തത്*
✡ *വാലില്ലാത്തത്*
✡ *ചെവി കുഴഞ്ഞത്*
✡ *വ്യക്തമായ മുടന്തുള്ളത്*
✡ *ഒരു കണ്ണിന്റെയെങ്കിലും കാഴ്ച നഷടപ്പെട്ടത്.*
✡ *ശക്തമായ രോഗമുള്ളത്*
✡ *കുറഞ്ഞ തോതിലെങ്കിലും ചൊറി ബാധിച്ചത്.*
✡ *മുഴുവൻ പല്ലും നഷ്ടപ്പെട്ടത്.*
(തുഹ്ഫ - ശർവാനി സഹിതം: 9/351-353 ,
നിഹായ: 8/135-136,
മുഗ് നി :4/360-361,
ഇആനത്ത്: 2/332)
👇🏻👇🏻👇🏻👇🏻👇🏻👇🏻
🔴 *മാംസ വിതരണം*🔴
👉 ഒരാൾ തന്റെ നിർബന്ധമായ (നേർച്ചയാക്കിയ) ഉള്ഹിയ്യത്തിൽ നിന്ന് ഭക്ഷിച്ചാൽ ഭക്ഷിച്ചതിന്റെ വിലക്ക് കണക്കാക്കിയ മാംസം ഫഖീർ, മിസ്കീൻ എന്നിവർക്ക് നൽകാൻ അവൻ കടക്കാരനായിരിക്കും.
(ശർവാനി: 9/363,
ബാജൂരി: 2/564,
മുഗ് നി :4/365)
👉 നിർബന്ധമായ ഉള്ഹിയ്യത്തിന്റെ മുഴുവൻ ഘടകങ്ങളും ഉള്ഹിയ്യത്ത് അറുത്ത നാട്ടിൽ തന്നെ വിതരണം ചെയ്യൽ നിർബന്ധമാണ്. അൽപ്പം പോലും മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോയി വിതരണം ചെയ്യരുത്.
*സുന്നത്തായ ഉള്ഹിയ്യത്തിന്റെ അൽപ്പമെങ്കിലും ഉള്ഹിയ്യത്ത് അറുത്ത നാട്ടിൽ വിതരണം ചെയ്യണം.* ബാക്കി എവിടെയും വിതരണം ചെയ്യാം.
*സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്നും അറുത്ത നാട്ടിൽ ഒന്നും വിതരണം ചെയ്യാതെ മുഴുവൻ മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോയി വിതരണം ചെയ്യൽ ഹറാമാണ്.*
(തുഹ്ഫ: 10/94,
ജമൽ : 5/356,
തർശീഹ്: 205,
ഇആനത്ത്: 2/334)
👉 *ഒരു വ്യക്തി തനിക്ക് വേണ്ടി മറ്റൊരു നാട്ടിൽ മൃഗത്തെ വാങ്ങി അറവ് നടത്തൽ അനുവദനീയമാണ്*
(ഫത്താവൽ കുർദി: 81,
ഇആനത്ത്: 2/334)
👉 *മരണപ്പെട്ടവർക്ക് വേണ്ടി ഉള്ഹിയ്യത്ത് അറുക്കുമ്പോൾ*
(വസ്വിയ്യത്ത് ചെയ്താൽ മാത്രമെ അറുക്കാൻ പറ്റൂ )
അറവ് നടത്തുന്നവൻ അതിൽ നിന്ന് ഭക്ഷിക്കാൻ പാടില്ല. അത് മുഴുവൻ സക്കാത്തിന്റെ അവകാശികളായ ഫഖീർ, മിസ്കീനിന് സ്വദഖ ചെയ്യൽ നിർബന്ധമാണ്.
(ജമൽ: 5/238,
നിഹായ :8/144,
ജവ്വാലത്തുൽ മആരിഫ്: 122)
👉 *നിർബന്ധമായ ഉള്ഹിയ്യത്തിന്റെ തോൽ പാവപ്പെട്ടവർക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്.*
സുന്നത്തായ ഉള്ഹിയ്യത്തിന്റെ തോലും പാവപ്പെട്ടവർക്ക് സ്വദഖ ചെയ്യലാണുത്തമം.
എന്നാൽ ചെരിപ്പ്, ഖുഫ്ഫ എന്നിവ പോലോത്തത് നിർമ്മിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല.
(തുഹ്ഫ ശർവാനി സഹിതം: 9/365,
നിഹായ :8/142)
👉 *നിർബന്ധമായ ഉള്ഹിയ്യത്തിന്റെ തോൽ സ്ഥാപനങ്ങൾക്ക് നൽകാൻ പാടില്ല കാരണം സ്ഥാപനങ്ങൾക്ക് സക്കാത്തിന്റെ അവകാശമില്ല.*
എന്നാൽ സുന്നത്തായ ഉള്ഹിയ്യത്തിന്റെ തോൽ ധനികർക്ക് നൽകാമെന്ന പോലെ സ്ഥാപനങ്ങൾക്കും നൽകാം.
പക്ഷെ അവർക്ക് അത് വിൽക്കാൻ പാടില്ല സ്വന്തമായി ഉപയോഗിക്കുകയോ മറ്റുള്ളവർക്ക് ധർമ്മം ചെയ്യുകയോ ചെയ്യാം.
(തുഹ്ഫ: 9/363,
നിഹായ :8/141,142)
👉 *ഉള്ഹിയ്യത്തിന്റെ തോൽ വിൽപ്പന നടത്തി ആ പണം മദ്റസ ,പള്ളി തുടങ്ങിയവക്ക് നൽകാൻ പാടില്ല. പ്രസ്തുത വിൽപ്പന ഹറാമാണ്*
(തുഹ്ഫ: 9/364)
👉 ഉള്ഹിയ്യത്ത് തോൽ, മാംസം ലഭിച്ചവർ ഫഖീറോ മിസ്കീനോ ആണെങ്കിൽ അവൻ മുസ് ലിമായ വ്യക്തിക്ക് വിൽപ്പന നടത്തൽ അനുവദനീയമാണ്. ധനികന് നൽകപ്പെട്ടത് അവൻ വിൽക്കൽ ഹറാമാണ്.
(തുഹ്ഫ ശർവാനി സഹിതം: 9/356,
മുഗ് നി :4/366),
ജവ്വാലത്തുൽ മആരിഫ് :123
👇🏻👇🏻👇🏻👇🏻👇🏻
✡✡✡ *ഉള്ഹിയ്യത്തും അമുസ് ലിമും* ✡✡✡
*ഉള്ഹിയ്യത്ത് അറുത്തവനും അത് ലഭിച്ചവനും വേവിച്ചും അല്ലാതെയും അൽപ്പം പോലും മുസ് ലിമല്ലാത്തവർക്ക് നൽകൽ ഹറാമാണ്.*
(തുഹ്ഫ: ശർവാനി സഹിതം: 9/364,366 )
🔯🔯🔯👇👇👇 *പ്രത്യേകം ശ്രദ്ധിക്കുക*👇👇👇🔯🔯🔯
☪☪☪ *സംഘടിത ഉള്ഹിയ്യത്തും സംഭവിക്കുന്ന അബദ്ധങ്ങളും*☪☪☪
പ്രത്യേകിച്ച് ഇന്ന് മഹല്ലുകളിൽ നടക്കുന്ന സംഘടിത ഉള്ഹിയ്യത്തിന്റെ രൂപം ഇങ്ങനെ നമുക്ക് മനസ്സിലാക്കാം.
കുറെ ആളുകളിൽ നിന്ന് ഓഹരി പറഞ്ഞ് കാശ് വാങ്ങുന്നു.എന്നിട്ട് ആ പൈസ മുഴുവൻ ഒരുമിച്ച് കൂട്ടി ആളിന്റെ എണ്ണത്തിനനുസരിച്ച് മൃഗത്തെ വാങ്ങുന്നു.
എല്ലാ മാംസവും ഒരുമിച്ച് കൂട്ടി വിതരണം ചെയ്യുന്നു.
*ഇവിടെ കുറെ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉള്ഹിയ്യത്ത് വെറും അറവായി മാറും*
ഉദാഹരണത്തിന് 14 പേർ ചേർന്ന് രണ്ട് മൃഗത്തെ വാങ്ങുന്നു എന്ന് സങ്കൽപ്പിക്കുക.
ഇവിടെ രണ്ട് മൃഗത്തിലുമായിട്ട് 14 പേരുടെയും ഓഹരി വ്യാപകമാവുകയാണ് ചെയ്യുക. *അങ്ങനെ സംഭവിച്ചാൽ അത് സ്വഹീഹാവുകയില്ല.*
ഇവിടെ ഏഴ് പേരുടെ പൈസയുടെ നിൽക്കുന്ന മൃഗത്തെ തന്നെ വാങ്ങണം. അവർക്ക് അത് നിജപ്പെടുത്തി കൊടുക്കുകയും വേണം.
ഇത് തന്നെയാണ് 21-28 - 35. എന്നിങ്ങനെയുള്ള എണ്ണം ആളുകൾക്ക് കണക്കാക്കി 3, 4, 5 എണ്ണം മൃഗങ്ങളെ വാങ്ങുമ്പോഴും സംഭവിക്കുന്നത്.
*കാരണം എല്ലാ മൃഗങ്ങളുടെയും തൂക്കം വ്യത്യാസപ്പെടാം... അപ്പോൾ വിലയും വ്യത്യാസപ്പെടും. ഏഴ് പേരുടെ ഓഹരിയേക്കാൾ കൂടുതൽ വില ഒരു മൃഗത്തിന് വന്നാൽ എട്ടാമന്റെ ഓഹരി അതിൽ കടന്നു വരും. അപ്പോഴും ഉള്ഹിയ്യത്ത് നഷ്ടമാകും. ഇതെല്ലാം കൂടുതൽ പേർ ചേർന്ന് ഒന്നിച്ച് മൃഗങ്ങൾ വാങ്ങുമ്പോൾ നാം ശ്രദ്ധിക്കണം ഇത് പോലെ തന്നെയാണ് രണ്ട് പേർ ചേർന്ന് രണ്ടാടിനെ വാങ്ങിയാലും.*
👉 *സംഘടിത ഉള്ഹിയ്യത്ത് സുന്നത്തായതാണെങ്കിൽ ആ മൃഗത്തിൽ നിന്ന് ഒരു ഓഹരി സ്വദഖ ചെയ്താൽ പോര.മറിച്ച് ഏഴ് പേരുടെ ഓഹരിയും മാറ്റി അതിൽ ഓരോന്നിൽ നിന്നും സ്വദഖ ചെയ്യൽ നിർബന്ധമാണ്.*
*പ്രസിദ്ധീകരണം:*
ദുആ വസ്വിയ്യത്തോടെ.......
*സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ*
*കുന്നംകുളം മേഖല കമ്മറ്റി*
( എല്ലാ ഇസ് ലാമിക ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക........)
[
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.com]
2019, ഓഗസ്റ്റ് 11, ഞായറാഴ്‌ച
പ്രളയം ദുരിതം ബാക്കി
പ്രളയം ദുരിതം ബാക്കി
107 പേരെ കാണാനില്ല
1621 ക്യാപുകളിലായി 2,54'339 പേർ
265 വീടുകൾ പൂർണമായും തകർന്ന
മരണ സംഖ്യ കൂട്തതലും മലപ്പുറം ജില്ലയിൽ
മലപ്പുറം: കോട്ടക്കുന്നിൽ ഉരുൾപൊട്ടിയ സ്ഥലത്ത് കാണാതായ വർക് ഉള്ള തിരച്ചിലിൽ ഇന്നലെ കണ്ടത് ഒരു നൊമ്പരകാഴ്ച ചാത്തം കുളം ശരത്തിന്റെ ഭാര്യ ഇരുപത്തിരണ്ടുകാരി ഗീതു തന്റെ ഒന്നര വയസുകാരൻ മകനെ ചേർത് പിടിച്ചു മരണത്തിനു കീഴടങ്ങിയത്.
'
മരണസംഖ്യ 77 കവിഞ്ഞു.
[
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.com]
*കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി*
വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നത് ആണ്. ഡെറ്റോള്‍ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്‍പം ദുര്‍ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ ആണ്. ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു.
*കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി*
1. സാധാരണ വാങ്ങാന്‍ ലഭിക്കുന്ന ബ്ലീച്ചിംഗ് പൌഡറില്‍ 30 മുതല്‍ 40 ശതമാനം വരെ ആണ് ക്ലോറിന്‍റെ അളവ്. 33% ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തില്‍ ആണ് ഇനി പറയുന്ന അളവുകള്‍ നിര്‍ദേശിക്കുന്നത്.
2. കിണറിലെ വെള്ളത്തിന്‍റെ അളവ് ആദ്യം നമ്മള്‍ കണക്കാക്കണം. അതിനു ആദ്യം കിണറിന്‍റെ വ്യാസം മീറ്ററില്‍ കണക്കാക്കുക (D). തുടര്‍ന്ന് ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയില്‍ വരെ ഇറക്കി നിലവില്‍ ഉള്ള വെള്ളത്തിന്‍റെ ആഴം മീറ്ററില്‍ കണക്കാക്കുക (H)
വെള്ളത്തിന്‍റെ അളവ് = 3.14 x D x D x H x 250 ലിറ്റര്‍
3. സാധാരണ ക്ലോറിനേഷന്‍ നടത്താന്‍ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം വരിക. എന്നാല്‍ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നത് കൊണ്ട് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍ കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം.
4. വെള്ളത്തിന്‍റെ അളവ് വച്ച് ആവശ്യം ആയ ബ്ലീച്ചിംഗ് പൌഡര്‍ ഒരു പ്ലാസ്റ്റിക് ബക്കറ്റില്‍ എടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറിന്‍റെ മുക്കാല്‍ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക
5. 10 മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് അടിയില്‍ അടിയും. മുകളില്‍ ഉള്ള വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ചു ചേര്‍ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക.
6. 1 മണിക്കൂര്‍ സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.
*വീടിന്‍റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി*
1. പരിസരം വൃത്തി ആക്കാന്‍ പലരും ബ്ലീച്ചിംഗ് പൌഡര്‍ വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അനു വിമുക്തം ആക്കാന്‍ സാധികില്ല.
2. 1% ക്ലോറിന്‍ ലായനി തയ്യാറാകുന്ന വിധം: 6 ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൌഡര്‍ എടുത്തു കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റര്‍ വെള്ളം ചേര്‍ക്കുക. മുകളില്‍ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്‍റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യം എങ്കില്‍ ഒരു ലിറ്ററിന് 6 ടീസ്പൂണ്‍ എന്നാ കണക്കിന് ലായനി തയ്യാറാക്കാം.
3. നിലം തുടച്ച ശേഷം / വീട്ടു പരിസരത്ത് ക്ലോറിന്‍ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാല്‍ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാല്‍ അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാണോ പാടില്ല.
4. അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന്‍ മണം മാറ്റാം.
*തയ്യാറാക്കിയത്: ഡോ. വി. ജിതേഷ്*
സൂപ്രണ്ട്, ജില്ല ആശുപത്രി, മാനന്തവാടി
[
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.com]
2019, ഓഗസ്റ്റ് 10, ശനിയാഴ്‌ച
വെള്ളത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*
📰 *വെള്ളത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍* 📰
*ഓഫായ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്*
വെള്ളക്കെട്ടിനുള്ളില്‍ വാഹനം നിന്ന് പോകുന്നതാണ് ഈ മഴക്കാലത്ത് പതിവായുണ്ടാകുന്ന വെല്ലുവിളി. ഈ സാഹചര്യത്തില്‍ പരിഭ്രാന്തരാകുന്ന ആളുകള്‍ പിന്നെയും വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയാണ് പതിവ്. എന്നാല്‍, ഇത് തെറ്റായ കീഴ്‌വഴക്കമാണ്. വെള്ളത്തില്‍ നിന്നുപോയാല്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ സര്‍വീസ് സ്റ്റേഷന്റെ സഹായം തേടണം....
*കുറഞ്ഞ ഗിയറില്‍ ഓടിക്കുക*
റോഡിലെ വെള്ളക്കെട്ടിലൂടെ പോകുമ്പോള്‍ വേഗത കുറച്ച് വളരെ പതിയെ പോകുക. കുറഞ്ഞ ഗിയറില്‍ കൂടുതല്‍ റെയ്‌സ് ചെയ്ത് ഓടിക്കുന്നതാണ് കൂടുതല്‍ നല്ലത്. കൂടുതല്‍ റെയ്‌സ് ചെയ്ത് ഓടുക്കുന്ന പുക കുഴലിലൂടെ വാഹനത്തിന്റെ എന്‍ജിനില്‍ വെള്ളം കയറുന്നത് ഒഴിവാക്കാം. റെയ്‌സ് ചെയ്യുന്നതിനൊപ്പം പുക പുറത്തേക്ക് തള്ളുന്നതിലൂടെ വെള്ളം കയറുന്നത് തടയും...
*സഡന്‍ ബ്രേക്ക് ഒഴിവാക്കുക*
വെള്ളം നിറഞ്ഞ റോഡില്‍ പെട്ടന്നുള്ള ബ്രേക്കിങ് ഒഴിവാക്കുന്നതാണ് അഭികാമ്യം. സാധാരണ റോഡിലെ കുഴികളില്‍ ഇറങ്ങിയാല്‍ ആളുകള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യാറുണ്ട്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് പുക കുഴലില്‍ വെള്ളം കടക്കാന്‍ കാരണമാകും. വെള്ളത്തില്‍ വാഹനം നിര്‍ത്തുമ്പോഴും ചെറുതായി ആക്‌സിലറേറ്റര്‍ അമര്‍ത്തുക....
*വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കണം*
വെള്ളക്കെട്ടിലൂടെ നീങ്ങുമ്പോള്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. വാഹനം ഓടുമ്പോള്‍ റോഡില്‍ രൂപപ്പെടുന്ന ഓളങ്ങള്‍ മൂലം പിന്നാലെ വരുന്ന വാഹനത്തിന്റെ എയര്‍ഡാമിലൂടെ വെള്ളം ഉള്ളിലെത്താന്‍ സാധ്യതയുണ്ട്. ചെറുകാറുകളുടെ കാര്യത്തിലാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്....
*ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കുക*
മഴകാലത്ത് വാഹനം ഉപയോഗിക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മികച്ച ടയറുകള്‍ ഉപയോഗിക്കാനാണ്. വെള്ളം കെട്ടിനില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വഴുവഴുപ്പിനെ നേരിടാനുള്ള കാര്യക്ഷമത ടയറിനുണ്ടാകണം. തേയ്മാനം സംഭവിച്ച ടയറാണെങ്കില്‍ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്....
*ബ്രേക്ക് ഉണ്ടെന്ന് ഉറപ്പാക്കുക*
വെള്ളക്കെട്ടിലൂടെ ഓടിയ കാര്‍ പുറത്തെത്തിയ ശേഷം ബ്രേക്ക് പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാറുകളില്‍ കൂടുതലായി ഡിസ്‌ക് ബ്രേക്കാണ് നല്‍കുന്നത്. വെള്ളത്തിലൂടെ ഓടി വരുന്ന വാഹനത്തിന്റെ ഡിസ്‌കില്‍ ചെളി പിടിച്ചിരിക്കും. അത് വൃത്തിയാക്കിയ ശേഷം മാത്രം വാഹനം ഓടിക്കുക....
⚜⚜⚜⚜⚜⚜⚜⚜⚜⚜⚜
[
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.com]
മലപ്പുറം റോഡ് ബ്ലോക്ക് ലിസ്റ്റ് :
മലപ്പുറം റോഡ് ബ്ലോക്ക് ലിസ്റ്റ് :-
കോഴിക്കോട്-തൃശൂർ - ok
കോഴിക്കോട്-പൂക്കോട്ടൂർ - ok
പൂക്കോട്ടൂർ- മലപ്പുറം - ok
മലപ്പുറം- മക്കരപറമ്പ് -block
മക്കരപറമ്പ് -പെരിന്തൽമണ്ണ -കരിങ്കല്ലത്താണി -ok
മലപ്പുറം- വേങ്ങര -block
മലപ്പുറം- കോട്ടക്കൽ - block
മലപ്പുറം- മഞ്ചേരി -block
മലപ്പുറം -പെരിന്തൽമണ്ണ - block
മഞ്ചേരി- പെരിന്തൽമണ്ണ - block
മഞ്ചേരി -പാണ്ടിക്കാട് (നെല്ലിക്കുത്ത്) - block
മഞ്ചേരി -എടവണ്ണ -ok
മഞ്ചേരി- വണ്ടൂർ -ok
മഞ്ചേരി -അരീക്കോട് (പുത്തലം) - block
മഞ്ചേരി- കാവനൂർ -ok
മഞ്ചേരി -മാരിയാട് (പൂക്കോട്ടൂർ rd) -ok
കോട്ടക്കൽ -പെരിന്തൽമണ്ണ- ok
പെരിന്തൽമണ്ണ -വണ്ടൂർ -വടപ്പുറം -ok
പെരിന്തൽമണ്ണ -വെങ്ങാട് ok
വെങ്ങാട്- വളാഞ്ചേരി -block
കൊളത്തൂർ- പുലാമന്തോൾ- block
പെരിന്തൽമണ്ണ -പുലാമന്തോൾ -block
ചെമ്മാട് -തലപ്പാറ -block
തിരൂർ- തിരുനാവായ -ok
തിരുനാവായ -കുറ്റിപ്പുറം- block
കുറ്റിപ്പുറം -പൊന്നാനി- ok
പൊന്നാനി -പാലപ്പെട്ടി -ok
പൊന്നാനി -നരിപ്പറമ്പ് -ചമ്രവട്ടം -block
വളാഞ്ചേരി -പട്ടാമ്പി- block
കോട്ടക്കൽ -തിരൂർ (എടരിക്കോട്)- block
എടവണ്ണ -നിലമ്പൂർ -block
എടവണ്ണ -അരീക്കോട് -block
വഴിക്കടവ്- നാടുകാണി - block
[
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.com]
2019, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച
ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ
ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പതിമൂന്നാം ബാച്ചില്‍ നിന്നു റാങ്കോടെ ഹുദവി പഠനം പൂര്‍ത്തിയാക്കിയ പ്രിയ വിദ്യാര്‍ത്ഥി ഡോ. മഹ്മൂദ് കൂരിയക്ക് ഡച്ച് കൗണ്‍സിലിന്റെ രണ്ടുകോടി രൂപയോളം വരുന്ന ഗവേഷണ ഗ്രാന്റ് ലഭിച്ച വാര്‍ത്ത സന്തോഷവും അഭിമാനവും പകരുന്നു.
ദാറുല്‍ഹുദായുമായി ഏതെങ്കിലുംവിധത്തില്‍ ബന്ധമുള്ള സര്‍വരും ഈ അഭിമാനവൃത്താന്തം സഹര്‍ഷം തന്നെ സ്വാഗതം ചെയ്യുമെന്നാണ് പ്രത്യാശ.
മലപ്പുറം ജില്ലയിലെ ചെമ്മാട് ഹിദായ നഗറില്‍ നിന്നാരംഭിച്ച വൈജ്ഞാനിക ജൈത്രയാത്രക്കു ആഗോള തലത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങളോരോന്നും ദാറുല്‍ഹുദാ കുടുംബത്തെ സംബന്ധിച്ചിടത്തോളം വലിയ ഊര്‍ജം തരുന്നതാണ്.
വ്യാഴവട്ടക്കാലത്തെ ദാറുല്‍ഹുദാ പഠനത്തിനു ശേഷം ഡല്‍ഹിയിലെ ജെ.എന്‍.യുവിലും പിന്നീട് നെതര്‍ലന്‍ഡ്‌സിലെ ലെയ്ഡന്‍ യൂനിവേഴ്‌സിറ്റിയിലുമായിരുന്നു മഹ്മൂദിന്റെ പഠനം.
ഡച്ച് സര്‍ക്കാറിനു കീഴിലുള്ള നാഷണല്‍ റിസേര്‍ച്ച് കൗണ്‍സിലാണ് ഇസ്ലാമിക നിയമ വ്യവസ്ഥയിലെ മരുമക്കത്തായ സമ്പ്രദായത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് മഹ്മൂദ് ഹുദവിക്ക് ഗ്രാന്റ് അനുവദിച്ചത്.
സത്യത്തിന്റെ പക്ഷം ചേര്‍ന്നുള്ള അക്കാദമിക പഠനങ്ങളും ഗവേഷണങ്ങളും മുന്‍കാലങ്ങളെക്കാള്‍ അനിവാര്യമായ കാലഘട്ടമാണിത്. ഇസ്ലാമിക ചരിത്രപഠന രംഗത്ത് ക്രിയാത്മകമായ സാന്നിധ്യവും ഭാഗധേയവും നിര്‍ണയിക്കാന്‍ ഡോ. മഹ്മൂദ് ഹുദവിക്കും മറ്റു ദാറുല്‍ഹുദാ സന്തതികള്‍ക്കും സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
ദാറുല്‍ഹുദാ കുടുംബത്തിലെ ഏഴായിരം വിദ്യാര്‍ത്ഥികളുടെയും മുന്നൂറോളം ഉസ്താദുമാരുടെയും സര്‍വവിധ ക്ഷേമവും ഐശ്വര്യവും അനുഗ്രഹവും ജേതാവിന് നേരുന്നു.
https://m.facebook.com/story.php?story_fbid=2608465089185185&id=629070317124682
[
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.com]
2019, ജൂലൈ 29, തിങ്കളാഴ്‌ച
google.com, pub-6424298476279500, DIRECT, f08c47fec0942fa0
[
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.com]
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.com]
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
-
NEW DELHI: steel minister on Sunday said NRI billionaire L N Mittal should stop "maligning" India and its government, asking w...
-
London: India's star shuttler Saina Nehwal eased out her opening match rival and boxer Jai Bhagwan joined his more illustrious team mat...
-
. 2 held on charge of robbing passengers Kochi : The police arrested two people, including a woman, in connection with robbing of valu...
-
Anuj Bidve's killer jailed for life London: The man who shot dead Indian student Anuj Bidve in a 'motiveless' murder in Gre...
-
🚨🚨All Jobs in India🚨 Post Office Jobs Vacancies: 8056 Qualification: 10th Apply Now--> https://goo.gl/qcYKDz _______ Jio Recruitment ...
-
Hyderabad: A young woman employee of Infosys died after allegedly jumping off a building at the IT giant's office at Gachibowli here...
-
Swetha Menon delivers a baby girl in front of camera Tags: Swetha Menon, delivers, camera THIRUVANANTHAPURAM: “My happiness h...
-
[ [www.atozkerala.in , www.atozkerala.blogspot.com]*Apply COCONUT OIL to the soles of your feet* 1. One...
-
Manama: Indian workers who face threats from their employers in Bahrain should immediately approach the authorities, India's ambassador ...
-
________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com] In Current Lok Sabh...