2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

വളാഞ്ചേരിയുടെ സ്വന്തം ഡോക്ടര്‍

വെറുംവയറോടെയാണ് പോവുക. ഉച്ചയാവുമ്പോ വിശക്കാന്‍ തുടങ്ങും… അപ്പോ ചാലിയാറിലെ വെള്ളം കുറെ കുടിക്കും’: ഒരു രൂപ പോലും വാങ്ങാതെ പാവങ്ങള്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും നല്‍കുന്ന ഡോക്റ്ററുടെ ജീവിതകഥ “ഫീസ് തരാനുള്ള കാശ് ഒന്നും ഇവിടെ വരുന്നവരുടെ കൈയില്‍ ഇല്ല. അപ്പോ അവര് എന്ത് ചെയ്യൂന്ന് അറിയോ. പത്ത് കോഴിമുട്ട തരും. അല്ലേല്‍ പത്തോ ഇരുപതോ കുമ്പളങ്ങ തരും. അല്ലെങ്കില്‍ മത്തങ്ങ കൊണ്ട് തരും.” മലപ്പുറം മഞ്ചേരിയ്ക്ക് സമീപം കാവന്നൂര്‍ പഞ്ചായത്തില്‍ നിന്ന് ഒന്നര മൈല്‍ ദൂരത്തൊരു കൊച്ചുഗ്രാമമുണ്ട്. ഇരുവേറ്റി. ആ നാട്ടിലെ ആദ്യത്തെ എസ് എസ് എല്‍ സിക്കാരനായിരുന്നു ഗോവിന്ദന്‍. ചാലിയാര്‍ പുഴയില്‍ നിന്നു വെള്ളം കോരിക്കുടിച്ച് സ്കൂളിലേക്ക് പോയവന്‍. അലവിക്കാക്കടെ കൈയില്‍ നിന്നു വലപ്പോഴും ഒരണയ്ക്ക് ചായയും വടയും വാങ്ങിക്കഴിഞ്ഞു വിശപ്പകറ്റിയവന്‍. ഇരുവേറ്റിക്കാരുടെ ഗോവിന്ദന്‍ അന്നാട്ടിലെ ആദ്യ ഡോക്റ്ററായതിന് പിന്നില്‍ കയ്പും മധുരവും കിനിയുന്ന ഒരുപാട് കഥകളുണ്ട്. ഡോക്റ്ററായപ്പോഴും അദ്ദേഹം നാടിനെയും നാട്ടുകാരെയും മറന്നില്ല, നടന്നുപോയ വഴികളും. അരികിലെത്തുന്ന രോഗികള്‍ക്ക് മരുന്ന് മാത്രമല്ല പുതപ്പും ഉടുപ്പുകളും ചില നേരങ്ങളില്‍ ഭക്ഷണവും നല്‍കുന്ന വ‍ളാഞ്ചേരിക്കാരുടെ സ്വന്തം ഗോവിന്ദന്‍ ഡോക്റ്റര്‍. പാവങ്ങള്‍ക്ക് സൗജന്യമായി ചികിത്സയും മരുന്നുകളും നല്‍കി അമ്പാടി എന്ന വീടിന്‍റെ പൂമുഖത്ത് ഡോക്റ്ററുണ്ട്. കൂട്ടിന് അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഓള്‍ ഇന്‍ ഓള്‍ ആയിട്ട്’ ഭാര്യ വസന്തകുമാരിയുമുണ്ട്. 18 വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍. ഇതിനിടയില്‍ ആര്‍മിയിലേക്ക്. എന്നാല്‍ പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങി. പിന്നീട് വളാഞ്ചേരി, മഞ്ചേരി, കുറ്റിപ്പുറത്തൊക്കെയായിരുന്നു. കാശില്ലെങ്കില്‍ സ്വന്തം പോക്കറ്റില്‍ നിന്നു പണം നല്‍കി രോഗികള്‍ക്ക് മരുന്നു വാങ്ങിക്കൊടുത്ത, ഭക്ഷണം നല്‍കിയ, വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയ ഗോവിന്ദന്‍ ഡോക്റ്റര്‍ക്ക് പക്ഷേ ജോലി രാജി വെയ്ക്കേണ്ടി വന്നു. ആ കഥകളൊക്കെ ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി പങ്കുവെയ്ക്കുന്നു പാവങ്ങളുടെ സ്വന്തം ഗോവിന്ദന്‍ ഡോക്റ്റര്‍. “എന്‍റെ വീട് ഒരു കുഗ്രാമത്തിലായിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു. എന്‍റെ അമ്മേം അച്ഛനുമൊക്കെ കൃഷിക്കാരായിരുന്നു. പലരുടെയും സഹായത്തില്‍ കഷ്ടപ്പെട്ടാണ് പഠിച്ചത്. “വീട്ടില്‍ നിന്ന് 7 കിലോമീറ്റര്‍ നടക്കണം, സ്കൂളിലേക്ക്. മിക്കപ്പോഴും ഒന്നും കഴിക്കാതെ വെറും വയറോടെയാകും സ്കൂളിലേക്ക് പോകുന്നത്. “ഉച്ച ഭക്ഷണോം ഉണ്ടാകില്ല. ആ നേരമാകുമ്പോ വിശന്നു തുടങ്ങും. സ്കൂളിന് സമീപത്ത് കൂടിയാണ് ചാലിയാര്‍ ഒഴുകുന്നത്. വിശക്കുമ്പോ ചാലിയാറില്‍ നിന്നു വെള്ളം കോരിക്കുടിക്കും. “ഇന്നത്തെ പോലെയല്ല, അന്നൊക്കെ ചാലിയാറില്‍ നല്ല തെളിഞ്ഞ വെള്ളമായിരുന്നു. ഇന്നിപ്പോ ചെളിയും അഴുക്കുമാണ്. ഇടയ്ക്ക് കൈയില്‍ പൈസയുണ്ടേല്‍–അപൂര്‍വമായി മാത്രമേ പൈസയുണ്ടാകൂ– അലവിക്കാടെ അടുത്ത് പോകും. “ഒരണ കൊടുത്താല്‍ അലവിക്കാന്‍റെ കടയില്‍ നിന്ന് ചായയും ഒരു വടയും കിട്ടും. അത് വാങ്ങി കഴിക്കും. എന്നും ഒന്നുമല്ല, വല്ലപ്പോഴും മാത്രം. ഏഴാം ക്ലാസ് വരെ ഇങ്ങനെയൊക്കെയായിരുന്നു. “ഏഴാം ക്ലാസ് കഴിഞ്ഞു, നല്ല മാര്‍ക്കോടെയാണ് ജയിച്ചത്. ഹൈസ്കൂളില്‍ ചേരണമെങ്കില്‍ മഞ്ചേരിയിലെ സ്കൂളില്‍ പോകണം. പക്ഷേ അതിനുള്ള സാഹചര്യമൊന്നും വീട്ടില്‍ ഇല്ല. “നല്ല മാര്‍ക്കോടെയാണ് ജയിച്ചതെന്ന് അറിഞ്ഞ്, സ്കൂളിലെ മാഷ് വീട്ടിലുള്ളവരോട് സംസാരിച്ചു. കുട്ടിയെ പഠിപ്പിക്കണംന്ന് പറഞ്ഞു. അമ്മയുടെ മൂത്ത ആങ്ങളയാണ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. “അമ്മാവന്‍ പറഞ്ഞു, ‘ഞങ്ങള്‍ക്ക് അതിനുള്ള കഴിവൊന്നുമില്ല.’ ‘പഠിക്കണ കുട്ടിയല്ലേ, എങ്ങനേലും നന്നാകട്ടെ… സ്കൂളിലാക്കൂ’ന്ന് മാഷ് പറഞ്ഞത് അനുസരിച്ച് മഞ്ചേരി ഹൈസ്കൂളില്‍ ചേര്‍ത്തു. പക്ഷേ മഞ്ചേരിയിലെ സ്കൂളിലേക്ക് 10 മൈല്‍ (ഏകദേശം 17 കിലോമീറ്റര്‍) ദൂരമുണ്ട്. “വലിയ അമ്മാമ്മയ്ക്ക് (അമ്മയുടെ മൂത്ത സഹോദരന്‍) ഒരു വക്കീല്‍ ഗുമസ്ഥനായ സുഹൃത്തുണ്ടായിരുന്നു. ആ ആളിന്‍റെ വീട്ടില്‍ നിന്നാണ് പിന്നെ പഠിക്കാന്‍ പോയത്. ശനിയും ഞായറും മാത്രം വീട്ടിലേക്ക് വരും. പൈസയൊന്നും ഇല്ലല്ലോ. വീട്ടിലേക്കുള്ള വരവും പോക്കുമൊക്കെ നടന്നു തന്നെയായിരുന്നു. “പത്താം ക്ലാസുകാര്‍ക്ക് ആറു രൂപ ഫീസ് ഉണ്ടായിരുന്നു. അതൊന്നും അടക്കാനുള്ള കഴിവില്ലല്ലോ. പക്ഷേ അന്നെനിക്ക് സ്റ്റൈഫന്‍റ് കിട്ടി. പഠിക്കാന്‍ മോശമാല്ലാത്ത കൊണ്ട് അങ്ങനെ സാധിച്ചു. “പത്താം ക്ലാസില്‍ നല്ല മാര്‍ക്കോടെ ജയിച്ചു. അങ്ങനെ മാഷ് അമ്മാവനോട് പറഞ്ഞു, ‘പഠിപ്പിക്കണം, നല്ല മാര്‍ക്കുണ്ട്.’ പഠിപ്പിക്കാന്‍ വഴിയില്ലെന്ന് വലിയ അമ്മാമ്മ മാഷിനോട് പറഞ്ഞു. ‘ഇനി കൃഷിപ്പണിക്ക് പോകട്ടെ. അതേ വഴിയുള്ളൂ’ന്ന്. “മാഷൊക്കെ പറഞ്ഞതു കൊണ്ട് പിന്നെയും പഠിക്കാന്‍ വിട്ടു. അങ്ങനെ പ്രീ യൂനിവേഴ്സിറ്റിക്ക്, അന്നൊന്നും പ്രീഡിഗ്രി അല്ലല്ലോ. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളെജില്‍ ചേര്‍ന്നു. 16-ാമത്തെ വയസിലാണ് ഞാനാദ്യമായി കടല്‍ കണ്ടതും തീവണ്ടി കണ്ടതും കോഴിക്കോട് കണ്ടതുമെല്ലാം. “അന്ന് കോഴിക്കോട് സാമൂതിരി രാജാവിന്‍റെ കോവിലകത്ത് നിന്നാണ് പ്രീ യൂനിവേഴ്സിറ്റി പഠിച്ചത്. മെഡിസിന്‍ പഠിക്കണ കാലത്തും കോവിലകത്ത് തന്നെയായിരുന്നു താമസം. “എന്‍റെ രണ്ടാമത്തെ അമ്മാമ്മ കോവിലകത്തെ കാര്യസ്ഥനായിരുന്നു. കൃഷ്ണന്‍ കുട്ടി അമ്മാമ്മയായിരുന്നു. അങ്ങനെയാണ് താമസം കോവിലകത്ത് ശരിയാകുന്നത്. മൂത്ത അമ്മാമ്മന്‍റെ പേര് രാമന്‍ നായര്‍. “കോവിലകത്ത് നിന്ന് ഗുരുവായൂരപ്പന്‍ കോളെജിലേക്ക് നടന്നാണ് പോകുന്നത്. 7 കിലോമീറ്റര്‍ ദൂരമുണ്ട്. അത്രയും നടക്കും. സ്കൂള്‍ കാലത്തെ പോലെ അന്നും ഉച്ച നേരങ്ങളില്‍ ഏറെക്കുറെ പട്ടിണിയാണ്. “രാവിലെ കോവിലകത്ത് നിന്ന് ഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് കോളെജില്‍ പോകുകയല്ലേ. എന്തെങ്കിലും വാങ്ങി കഴിക്കാനൊന്നും കൈയില്‍ പണമുണ്ടാകില്ല. രാത്രി നേരത്തെ അത്താഴവും കോവിലകത്ത് നിന്നു കിട്ടുമായിരുന്നു. “അന്നൊരു ദിവസം ഉച്ചയ്ക്ക് വിശപ്പ് കാരണം ക്യാന്‍റീന്‍ നടത്തുന്ന മാനെജറോട് സാറേ ഒരു ടിക്കറ്റ് തരോന്ന് ചോദിച്ചിട്ടുണ്ട്. വിശന്നിട്ട് വയ്യ, പൈസ ഇല്ലെന്ന് മാനെജറോട് പറഞ്ഞു. “ഒരു ടിക്കറ്റിന് 62 പൈസയാണ്. ആ ടിക്കറ്റിനുള്ള പൈസ കൈയില്‍ ഇല്ല. വിശന്നിട്ട് ചോദിക്കുന്നതാണെന്നു മാനെജര്‍ക്ക് മനസിലായി. ആള് എനിക്ക് ടിക്കറ്റ് തന്നു, ഉച്ചഭക്ഷണം കഴിച്ചു,” ഡോക്റ്റര്‍ പറഞ്ഞു. ഡോക്റ്ററാകാനൊന്നും ആഗ്രഹിച്ചിട്ടേയില്ലെന്ന് ഡോ. ഗോവിന്ദന്‍ തുറന്നുപറയുന്നു. അതിനുള്ള സാഹചര്യങ്ങളും വീട്ടിലുണ്ടായിരുന്നില്ല. ‍അദ്ദേഹം തുടരുന്നു: “ഡോക്റ്ററാകാനൊന്നും എനിക്ക് സാധിക്കില്ലെന്ന് അറിയാം. കര്‍ഷകനാകാണ് ആഗ്രഹിച്ചത്… “ഗുരുവായൂരപ്പന്‍ കോളെജിലെ ക്ലാസ്മേറ്റ് ആയിരുന്നു ബക്കര്‍ കോയ. നല്ല സാമ്പത്തിക നിലയൊക്കെയുള്ള കുടുംബത്തിലെ ആളാണ് ബക്കര്‍. ബക്കാറാണ് ചോദിക്കുന്നത്, ‘നമുക്ക് മെഡിക്കല്‍ കോളെജില്‍ പോയി ചേര്‍ന്നാലോ’ന്ന്. “കേട്ടപാടെ ഞാന്‍ അവനോട് പറഞ്ഞു, ‘എടോ എനിക്ക് ഒരു വഴിയും ഇല്ല. അതൊന്നും ആലോചിക്കാനുള്ള സാഹചര്യം പോലുമില്ല’. അതുകേട്ട് അവന്‍ എന്‍റെ കൈ പിടിച്ച് പറഞ്ഞു, ‘നീ വാ ഞാന്‍ നോക്കട്ടേ’ന്ന്. അവന്‍ എന്നെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എന്‍ പിഷാരടി സാറിനെ കണ്ടു. സാറിനോട് കാര്യങ്ങളൊക്കെ പറഞ്ഞു. “ആ നേരത്തും അവനോട് ഞാന്‍ പറയുന്നുണ്ട്, ‘വേണ്ട എനിക്ക് പഠിക്കണ്ട അതിനുള്ള ശേഷിയൊന്നും ഇല്ല, വെറുതേ എന്തിനാ, നീ അപേക്ഷ അയക്ക്’ എന്നൊക്കെ. “അവന്‍ രണ്ട് അപേക്ഷ ഫോം വാങ്ങിച്ചു. രണ്ടും അവന്‍ തന്നെ പൂരിപ്പിച്ചു കൊടുത്തു. രണ്ടാളേം ഇന്‍റര്‍വ്യൂവിന് വിളിച്ചു. ഞാന്‍ വരുന്നില്ലെന്ന് ഒരുപാട് തവണ അവനോട് പറഞ്ഞു. പക്ഷേ ബക്കര്‍ സമ്മതിച്ചില്ല. രണ്ടാളേം ഇന്‍റര്‍വ്യൂവില്‍ സെലക്റ്റ് ചെയ്തു. ഇതിനൊക്കെ ശേഷമാണ് ഞാന്‍ വീട്ടില്‍ പറയുന്നത്. ________________________________________ കേട്ടപ്പോ തന്നെ വീട്ടുകാര്‍ ചീത്ത പറഞ്ഞു, ‘നീ എന്തിനാ പോയത്, നമ്മളെ കൊണ്ട് പറ്റില്ലെന്ന് അറിഞ്ഞുകൂടേ,’ എന്നൊക്കെ. ________________________________________ “എന്നാല്‍ കാന്‍സല്‍ ചെയ്യാം. വേറെ ആര്‍ക്കേലും കിട്ടിക്കോട്ടെ എന്ന് പറയേണ്ടി വന്നു. അപ്പോഴും ബക്കര്‍ കോയ സമ്മതിച്ചില്ല. ‘നീ വാ എല്ലാം ശരിയാക്കാ’മെന്നു പറഞ്ഞു. “അവന്‍ പറഞ്ഞിട്ടാണ് സ്റ്റൈഫന്‍റ് കിട്ടാനുള്ള പരീക്ഷ എഴുതുന്നത്. കോളെജിലെ ഡോ. മാധവന്‍ക്കുട്ടി സാറിന് എന്‍റെ കാര്യങ്ങളൊക്കെ അറിയാമായിരുന്നു. സ്റ്റൈഫന്‍റ് കിട്ടി, ഫീസ് വേണ്ട. പഠിക്കാന്‍ സൗകര്യമായി. “അന്നും കോവിലകത്താണ് നില്‍ക്കുന്നത്. രാവിലെ മാത്രമേ അന്നും ഭക്ഷണം കഴിക്കൂ. ഉച്ചയ്ക്ക് പട്ടിണി. ബക്കര്‍ കോയയും ഡോക്റ്ററാണ്. കോഴിക്കോടുണ്ട് അവന്‍. ഞങ്ങളിപ്പോഴും കാണാറുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1965-ല്‍ മെഡിസിന്‍ പൂര്‍ത്തിയാക്കിയ ഉടന്‍ ഗോവിന്ദന്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറി. പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ തുടക്കം. പിന്നീട് താലൂക്ക് ആശുപത്രികള്‍, ഡിസ്പന്‍സറികള്‍, ജില്ല ആശുപത്രികള്‍… ഇതിനിടയിലാണ് ഗോവിന്ദന്‍ പട്ടാളത്തിലേക്ക് പോകുന്നത്. “സത്യത്തില്‍ പട്ടാളത്തിലേക്ക് ആഗ്രഹിച്ച് പോകുന്നതല്ല.” അക്കാലം ഓര്‍ത്തെടുക്കുകയാണ് ഡോ. ഗോവിന്ദന്‍. “ഇന്‍ഡോ പാക്കിസ്ഥാന്‍ യുദ്ധം നടക്കുന്ന കാലമായിരുന്നു. അക്കാലത്ത് എന്നെയും എന്‍റെ ബാച്ചിലെ എല്ലാ ഡോക്റ്റര്‍മാരെയും ആര്‍മിയിലേക്ക് കൊണ്ടുപോയി. ലഖ്നൗവിലേക്കാണ് ഞാന്‍ പോകുന്നത്. അവിടെയാണ് എനിക്കുള്ള ട്രെയ്നിങ്ങ്. “ഇതിനു ശേഷമാണ് പോസ്റ്റിങ്. പരിശീലനത്തിന് ശേഷം എന്നെ ജലന്ധറിലേക്കാണ് അയച്ചത്. പോസ്റ്റിങ്ങ് അവിടെയായിരുന്നു. പക്ഷേ, അവിടേക്ക് പോകേണ്ടി വന്നില്ല. “ലഖ്നൗവില്‍ രണ്ടുമാസമുണ്ടായിരുന്നു. ഏപ്രില്‍ മാസമായിരുന്നു. കൊടുംചൂടാണ്. അതെനിക്ക് സഹിക്കാന്‍ പറ്റുന്നില്ലായിരുന്നു. ജലന്ധറിലേക്ക് പോകാന്‍ തയാറായി ഇരിക്കുമ്പോഴാണ് ഒരു പനി പിടിച്ചത്. മരുന്ന് കഴിച്ചിട്ടും പനി മാറുന്നില്ല. “ആശുപത്രിയില്‍ അഡ്മിറ്റാക്കേണ്ടി വന്നു. ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോ എന്‍റെ ഓഫീസര്‍ എന്ന കാണാന്‍ വന്നു. ലഫ്റ്റനന്‍റ് കേണല്‍ വന്നു എന്നെ പരിശോധിച്ചു. കിഡ്നിക്കെ ചെറിയ പ്രശ്നമുണ്ടായിരുന്നു. അതുകൊണ്ടാണ് പനി വിട്ടുമാറാത്തത്. കിഡ്നിയുടെ കാര്യം തിരിച്ചറിയാന്‍ വൈകി. “ചൂട് സഹിക്കാന്‍ എന്‍റെ ശരീരത്തിനാകില്ല. അപ്പോ നിങ്ങള്‍ നാട്ടിലേക്ക് മടങ്ങി പോകുന്നതാണ് നല്ലതെന്ന് കേണല്‍ നിര്‍ദേശിച്ചു. അങ്ങനെ ജലന്ധറിലേക്ക് പോയില്ല. എന്നെ പട്ടാളത്തില്‍ നിന്നു തിരിച്ചയച്ചു. നാട്ടില്‍ മടങ്ങിയെത്തി. “ചികിത്സയൊക്ക ചെയ്തു. അതിനു ശേഷം ആലപ്പുഴ ചേര്‍ത്തലയില്‍ തൈക്കാട്ടുശ്ശേരി ആശുപത്രിയില്‍ ജോയിന്‍ ചെയ്തു. പട്ടാളത്തില്‍ പോകണമെന്നു ആഗ്രിച്ച് പോയ ആളല്ലല്ലോ ഞാന്‍. പട്ടാളത്തില്‍ പോകാതിരിക്കാന്‍ ശ്രമിച്ചു നോക്കിയിരുന്നു. “പക്ഷേ ഒരു നിവൃത്തിയും ഇല്ലായിരുന്നു. പോകണമെന്നത് നിര്‍ബന്ധമായിരുന്നു. എന്‍റെ അമ്മയ്ക്ക് ഞാനൊരു മകനേയുള്ളൂ. അമ്മയ്ക്ക് എന്തേലും ആവശ്യം വന്നാല്‍ ഞാനേയുള്ളൂ നോക്കാന്‍. അങ്ങനെയൊരു സെന്‍റിമെന്‍റ്സിലാണ് നാട്ടില്‍ നില്‍ക്കണമെന്നാഗ്രഹിച്ചത്.” തൈക്കാട്ടുശ്ശേരിയില്‍ നിന്ന് വളാഞ്ചേരി, നിലമ്പൂര്‍, കുറ്റിപ്പുറം ഇവിടങ്ങളിലൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വളാഞ്ചേരിയില്‍ മാത്രം അഞ്ച് വര്‍ഷമുണ്ടായിരുന്നു. “സാധാരണ ഒരു എംബിബിഎസ് ഡോക്റ്ററാണ് ഞാന്‍. ഒരു സ്പെഷ്യലൈസേഷനും എനിക്കില്ല. പ്രസവക്കേസുകളൊന്നും നല്ല പോലെ വശമില്ലായിരുന്നു. പക്ഷേ, ഞാനത് പഠിച്ചു. അങ്ങനെ വളാഞ്ചേരിക്കാരുടെ പ്രസവ വിദഗ്ധനായി മാറി. വളാഞ്ചേരിയില്‍ വന്ന ശേഷമാണ് ആദ്യമായി പ്രസവം അറ്റന്‍റ് ചെയ്യുന്നത്. “അതൊരു റൂറല്‍ ഏരിയയാണ്. ഗാതാഗതസൗകര്യം ഒന്നുമില്ലായിരുന്നു. വീടുകളില്‍ പോയി പ്രസവക്കേസുകളും മറ്റു ചികിത്സകളുമൊക്കെ നോക്കേണ്ട സാഹചര്യമായിരുന്നു. “രാത്രിയും പകലുമെന്നില്ലാതെ വീടുകളില്‍ പോയി ചികിത്സിച്ചിട്ടുണ്ട്. തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി പോലുള്ള ഇടങ്ങളില്‍ പ്രസവക്കേസുകള്‍ക്ക് നോക്കാനാളുണ്ടായിരുന്നു. അല്ലാത്ത സ്ഥലങ്ങളിലൊന്നും ഡോക്റ്റര്‍മാരില്ല. “പ്രസവമെടുക്കാന്‍ വേറെ ആരുമില്ല. അങ്ങനെ രാത്രിയാണേലും നടന്നു പോയി കേസുകള്‍ അറ്റന്‍റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. രാത്രി ഒമ്പത് മണിക്ക് പോയാല്‍ പിന്നെ പ്രസവമുറിയില്‍ നിന്നു വെളുപ്പിന് മൂന്നോ നാലോ മണിയൊക്കെ ആകുമ്പോഴേ പുറത്തേക്ക് വരാന്‍ പോലും സാധിക്കൂ. “ഒരു നഴ്സ് മാത്രമേ എനിക്ക് സഹായത്തിനുണ്ടാകൂ. രാത്രി പ്രസവക്കേസിനൊക്കെ ഈ നഴ്സ് എനിക്കൊപ്പം വരും. പകല്‍ ആശുപത്രി കാര്യങ്ങള്‍ക്കു സഹായിക്കാനും അവരുണ്ടാകും.” ബുദ്ധിമുട്ടുള്ള കേസാണെന്നും ഒറ്റയ്ക്ക് നോക്കാന്‍ പറ്റില്ലെന്നും തോന്നിയാല്‍ അദ്ദേഹം പെരിന്തല്‍മണ്ണയിലെ ഡോ.ബാലഗോപാലിന്‍റെ സഹായം തേടുമായിരുന്നു. അദ്ദേഹം ഇന്നില്ല. “പ്രസവക്കേസിന് കൊണ്ടുപോകുമ്പോ ആരാ വന്നു വിളിച്ചതെന്നു പോലും അറിയുകയുണ്ടാകില്ല. ആ വന്ന ആള് കൈയില്‍ ചൂട്ട് കത്തിച്ച് പിടിച്ചു എനിക്ക് മുന്നേ നടക്കും. ” എന്‍റെ കൈയിലൊരു പെട്ടിയുമുണ്ടാകും. പോകുന്ന വഴിക്ക് എന്‍റെ പേഷ്യന്‍റ്സിനെ കാണും. അപ്പോ അവര് ചോദിക്കും, സാര്‍ എങ്ങോട്ടാണ് പോകുന്നേന്ന്. പ്രസവക്കേസിന് പോകുകയാണെന്നു കേള്‍ക്കുമ്പോ അവര് പറയും, ഞങ്ങളും പോരാം കൂടെ. “എന്തിനാ നിങ്ങള് വരുന്നേന്ന് ചോദിച്ചാ പറയും, സാറിന് സഹായത്തിനാണെന്ന്. അങ്ങനെ വഴിയില്‍ കാണുന്നവരൊക്കെ എനിക്ക് പിന്നാലെയുണ്ടാകും. ആ പ്രസവകേസ് കഴിയുന്ന വരെ ആ വീടിന്‍റെ മുന്നില്‍ അവരുമുണ്ടാകും.” ഒരുപാട് കാലം പഴക്കമുള്ളതാണെങ്കിലും അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്ക് നല്ല തെളിച്ചമുണ്ട്. “ഒരിക്കല്‍, കോരിച്ചൊരിയുന്ന മഴയുള്ള ദിവസം. അന്ന് ഒരു പ്രസവക്കേസിന് പോയി. അപ്പോ ആ വീട്ടില്‍ ചിമ്മിനി വിളക്ക് മാത്രമേയുള്ളൂ. വൈദ്യുതിയൊന്നും ആ പരിസരത്ത് എത്തിയിട്ടില്ല. “വീട്ടു പടിക്കല് കുറേ ആള്‍ക്കാര് കൂടി നില്‍ക്കണുണ്ട്. എന്താ എല്ലാരും കൂടി നിക്കുന്നേന്ന് ചോദിച്ചപ്പോ പറഞ്ഞു, ‘മൂന്നു ദിവസമായി കുട്ടിക്ക് പ്രസവവേദന തുടങ്ങിയിട്ട്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിവൃത്തിയില്ല.’ “നോക്കിയപ്പോ പ്രസവിക്കണ മട്ട് കാണുന്നില്ല. വീട്ടുകാരോട് പറഞ്ഞു നോക്കട്ടേന്ന്. രാത്രി ഒമ്പത് മണി നേരത്താണ് ആ വീട്ടിലേക്ക് വരുന്നത്. എനിക്ക് അറിയുന്ന പോലെയൊക്കെ ചെയ്തു, എല്ലാ ദൈവങ്ങളെയും മനസില്‍ വിളിച്ചാണ് ആ പ്രസവംഎടുക്കുന്നത്. അങ്ങനെ ആ വീട്ടുകാര് ഹാപ്പി. “എനിക്കവര് കട്ടന്‍ കാപ്പിയൊക്കെ തന്നു. വെളുപ്പിന് മൂന്നു മണിയായി ആ വീട്ടില്‍ നിന്നു തിരിച്ചിറങ്ങുമ്പോ. ഇറങ്ങാന്‍ നേരം, കാശ് ഒന്നുമില്ല തരാനെന്നു പറഞ്ഞു വീട്ടുകാര് അടുത്തേക്ക് വന്നു. മോന്‍ ഇന്നലെ പണിക്ക് പോയില്ല. അതുകൊണ്ടാ കാശില്ലാത്തത്. കാശൊന്നും വേണ്ടാന്നും പറഞ്ഞ് ഞാനിറങ്ങി നടന്നു. “പിറ്റേ ദിവസം ആശുപത്രിയിലിരിക്കവെ തലേന്ന് പ്രസവം എടുത്ത വീട്ടിലെ വല്യമ്മ വരുന്നത് കണ്ടു. അവര്ടെ ചിരിച്ചുകൊണ്ടുള്ള വരവ് കണ്ടപ്പോ ഞാനോര്‍ത്തു, പ്രശ്നമൊന്നുണ്ടാകില്ല, ആ കുട്ടിക്കും സ്ത്രീക്കും കുഴപ്പമൊന്നുമില്ലെന്നു ആ ചിരി കണ്ടാല്‍ അറിയാം. “കണ്‍സള്‍ട്ടേഷന്‍ മുറിയിലേക്ക് കയറി വന്ന വല്യമ്മയോട് ചോദിച്ചു, എന്താ വല്യമ്മേ… വല്ല വിശേഷോം ഉണ്ടോ. ആ സ്ത്രീ ചിരിയോടെ പറഞ്ഞു, എന്‍റെ മോനെ ഒന്നും പറ്റിയിട്ടില്ല. “പക്ഷേ, എന്താണെന്നു വച്ചാല്‍, മോന് തരാന്‍ ഒന്നും ‍ഞങ്ങളുടെ കൈയില്‍ ഇല്ലായിരുന്നു. അതുകേട്ടപ്പോ ഞാന്‍ പറഞ്ഞു, എനിക്കൊന്നും വേണ്ട വല്യമ്മേ.. നിങ്ങക്ക് ദാ കുറച്ച് മരുന്നൊക്കെ തരാം. അതൊക്കെ ആ അമ്മയ്ക്ക് കൊണ്ടുകൊടുക്കൂന്ന്. “അതല്ല, മോനൊരു സാധനം കൂട്ടാന്‍ വയ്ക്കാന്‍ കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞു. എന്നാപ്പിന്നെ ആ സാധാനം വീട്ടില്‍ കൊടുത്തോളൂവെന്നു പറഞ്ഞപ്പോ വല്യമ്മ പറഞ്ഞ്, കുട്ടി കാണണം എന്നാലേ കൊടുക്കൂന്ന്. “കാണാംന്ന് പറഞ്ഞ് അടുത്തേക്ക് വിളിച്ചു. ഒരു സഞ്ചിയുമായി അവര്‍ അരികിലേക്ക് വന്നു. നോക്കിയപ്പോ സഞ്ചിക്കത്ത് എന്തോ കിടന്ന് അനങ്ങുന്നുണ്ട്. എന്തോ ഈ സഞ്ചിയില് കിടന്ന് ആടുന്നുണ്ടല്ലോന്ന് ചോദിച്ചപ്പോ വല്യമ്മ പറഞ്ഞത്, എന്‍റെ മോനെ ഇതൊരു കോഴിയാ… മോന് ഇതു കൂട്ടാന്‍ വച്ച് കഴിക്കാനാണ്. “ചിരി വന്നുവെനിക്ക്… ‘എന്‍റെ അമ്മാ, ഞാന്‍ മാംസം ഒന്നും കഴിക്കില്ല. നിങ്ങളിത് തിരിച്ചു കൊണ്ട്പോയ്ക്കോളൂ’ന്ന് പറഞ്ഞു. പിന്നെ കുറേ മരുന്നൊക്കെ കൊടുത്തു അവരെ തിരിച്ച് പറഞ്ഞയച്ചു.” ഇങ്ങനെ ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്. രാത്രികാലങ്ങളില്‍ രോഗികളെ ചികിത്സിക്കാന്‍ അവരുടെ വീടുകളില്‍ പോയ കുറേ സംഭവങ്ങളുണ്ട്. ചിലതൊക്കെ ഇന്നും ഓര്‍മ്മയിലുണ്ട്. മഴക്കാലത്ത് വഴിയില്‍പ്പെട്ടു പോയൊരു സംഭവമുണ്ട്. “രാത്രി ഒമ്പത് മണി വരെയൊക്കെ ആശുപത്രീലുണ്ടാകും. അന്നേരം നാട്ടിലെ ഒരു പ്രധാനി എന്നെ കാണാന്‍ വന്നു. ഉമ്മ വീണിട്ട് കൈ ഒടിഞ്ഞിരിക്കുന്നു. ഡോക്റ്റര്‍ വന്നേ പറ്റുള്ളൂ എന്ന്. കൂടെ പോയി ആ ഉമ്മയ്ക്ക് പ്ലാസ്റ്ററിട്ടു കൊടുത്തു മടങ്ങി. ആശുപത്രിയില്‍ നിന്നു ഏഴു മൈല്‍ അകലെയാണിത്. “തിരികെ ഞങ്ങള്‍ ആശുപത്രിയിലേക്ക് മടങ്ങുന്ന നേരം മഴ പെയ്തു തുടങ്ങി. നല്ല പെരുമഴ. കുറേ എത്തിയപ്പോഴേക്കും കാറോടിച്ചിരുന്ന ആള് പറഞ്ഞു, ഇനി പോകാന്‍ പറ്റില്ല, വഴിയിലൊക്കെ വെള്ളം പൊങ്ങിയെന്ന്. “പിന്നെ നടന്നു. പക്ഷേ പുഴയിലൊക്കെ വെള്ളം പെങ്ങിയതോടെ നടന്നു പോകാനും പറ്റാതെയായി. വെളുപ്പിന് അതുവഴി വന്നൊരു ലോറിയിലാണ് തിരിച്ചു പോകുന്നത്. “നാലു മണിക്കാ വീടെത്തുന്നത്. ആ നേരത്താ പിന്നെ അത്താഴം കഴിക്കാനിരിക്കുന്നത്. പക്ഷേ കഴിക്കാന്‍ പറ്റിയില്ല. കുറേ നേരമായി ഒരാളെന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആളുടെ മോള് പ്രസവവേദനയുമായി ആശുപത്രീലുണ്ട്. “അങ്ങനെ ഭക്ഷണം കഴിക്കാതെ ആശുപത്രിയിലേക്ക്. ആ രാത്രി അങ്ങനെ ശിവരാത്രിയായി. പിറ്റേ ദിവസം രാവിലെയാണ് മടങ്ങി വരുന്നത്. കുറച്ചുനേരം കിടന്നു വിശ്രമിച്ച ശേഷം വീണ്ടും ആശുപത്രിയിലേക്ക് ഡ്യൂട്ടിക്ക്. “അക്കാലത്ത് ഞാന്‍ എന്‍റെ വീടിന്‍റെ ഗേറ്റ് അടക്കാറില്ല. രോഗികള്‍ രാവും പകലുമൊക്കെ എപ്പോ വേണമെങ്കിലും വരാം. അന്നെനിക്ക് കിട്ടുന്ന സര്‍ക്കാര്‍ ശമ്പളം എത്രയാണെന്ന് അറിയോ… 430 ഉറുപ്പ്യ. പക്ഷേ ഒടുവില്‍ എനിക്ക് ജോലി രാജി വെയ്ക്കേണ്ടി വന്നു.” ഒരു രാഷ്ട്രീയക്കാരന്‍ കാരണമാണ് ഗോവിന്ദന്‍ ഡോക്റ്ററിന് ജോലി ഉപേക്ഷിയ്ക്കേണ്ടി വന്നത്. ഭാര്യയുടെ ആരോഗ്യവും പ്രശ്നമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. “വളാഞ്ചേരിയിലാണ്. ആ സമയത്ത്, ഇവിടെത്തെ ഒരു രാഷ്ട്രീയക്കാരന്‍ രാഷ്ട്രീയ കേസ് കൊണ്ടുവന്നു. ആളെ അഡ്മിറ്റ് ചെയ്യണമെന്ന് നിര്‍ബന്ധം. അഡ്മിറ്റ് ചെയ്യേണ്ട ആവശ്യമില്ലല്ലോ. മുറിവുകളൊന്നും ഇല്ല പിന്നെന്താ. “ആള് നിര്‍ബന്ധിച്ചു. ചെയ്യില്ലെന്നു തന്നെ പറഞ്ഞു. ആ ആള് ശുണ്ഠിയെടുത്ത്, അന്നത്തെ ആരോഗ്യമന്ത്രിക്ക് കത്ത് കൊടുത്തു, എന്നെ സ്ഥലം മാറ്റുന്നതിന്. അങ്ങനെ എനിക്ക് ട്രാന്‍സ്ഫര്‍ കിട്ടി. “കൊല്ലം കൊട്ടിയത്തേക്ക്. കൊല്ലത്തുനിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് കൊട്ടിയം. അന്നത്തെ ആരോഗ്യമന്ത്രിയോട് ഞാന്‍ ചെന്നു പറഞ്ഞു, സാര്‍ എനിക്ക് പോകാന്‍ സാധ്യമല്ല. എന്‍റെ ഭാര്യയ്ക്ക് ഹൃദ്രോഗമുണ്ട്. “ദയവ് ചെയ്തു സ്ഥലംമാറ്റം ക്യാന്‍സല്‍ ചെയ്യണമെന്ന്. പക്ഷേ അങ്ങേര് ശുണ്ഠിയെടുത്ത് പറഞ്ഞു, യു ഫസ്റ്റ് ഒബേ ദെന്‍ കംപ്ലൈന്‍റ്.” ട്രാന്‍സഫര്‍ കാന്‍സല്‍ ചെയ്യാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയതോടെ അദ്ദേഹം ലീവെടുത്തു. ആദ്യത്തെ രണ്ട് മൂന്നു മാസം ലീവ് അനുവദിച്ചു. പിന്നെ എടുത്ത ലീവുകളൊന്നും അനുവദിച്ചില്ല. “എന്നോട് പറഞ്ഞു, പോയി ജോയിന്‍ ചെയ്യാന്‍. ആ സമയം എന്‍റെ ഭാര്യ മദ്രാസില്‍ കെ.എം ചെറിയാന്‍റെ ചികിത്സയിലാണ്. അവര്‍ക്ക് ശസ്ത്രക്രിയ ചെയ്യേണ്ട സമയമായിരുന്നു. അതൊക്കെ കാണിച്ച് വീണ്ടും ആരോഗ്യമന്ത്രിക്ക് എഴുതി. പക്ഷേ ട്രാന്‍സ്ഫര്‍ കാന്‍സല്‍ ചെയ്യാന്‍ പറ്റില്ല, ജോയിന്‍ ചെയ്യണമെന്നു പറഞ്ഞു. “ഇനിയും ജോലിക്ക് പ്രവേശിച്ചില്ലെങ്കില്‍ ഡിസ്മിസ് ചെയ്യേണ്ടി വരുമെന്നാ പറഞ്ഞത്. പക്ഷേ ഡിസ്മിസ് ചെയ്തില്ല. ശസ്ത്രക്രിയയൊക്കെ കഴിഞ്ഞ ഭാര്യയ്ക്ക് വിശ്രമം വേണ്ട നാളുകളാണ്. അവളെ നോക്കാതിരിക്കാന്‍ പറ്റോ. ഒടുവില്‍ ജോലി രാജിവച്ചു. “അങ്ങനെ 18 കൊല്ലം എട്ട് മാസവും ഒമ്പത് ദിവസവും സര്‍ക്കാരിനെ സേവിച്ചു. ഒന്നര കൊല്ലം കൂടി കഴിഞ്ഞിരുന്നുവെങ്കില്‍ എനിക്ക് പെന്‍ഷന്‍ കിട്ടുമായിരുന്നു. പക്ഷേ ജോലി ഉപേക്ഷിക്കേണ്ടി വന്നു. അവള്‍ക്ക് അസുഖം കാരണം നടക്കാനും വയ്യ, ഇരിക്കാനും വയ്യ. ആരും നോക്കാനും ഇല്ല. ________________________________________ അങ്ങനെയുള്ള അവസ്ഥയില്‍ എങ്ങനെ ഞാന്‍ കൊട്ടിയത്തേക്ക് കൊണ്ടുപോകും? ________________________________________ 1985 മാര്‍ച്ച് 1ന് ആണ് അദ്ദേഹം ജോലി രാജിവെക്കുന്നത്. പിന്നീട് വളാഞ്ചേരിയില്‍ സ്വകാര്യ പ്രാക്റ്റീസ് ആരംഭിച്ചു. അക്കാലത്ത് എല്ലാ ബുധനാഴ്ചയും പാവപ്പെട്ടവരെ സൗജന്യമായി ചികിത്സിക്കാന്‍ വേണ്ടി മാറ്റിവച്ചു. 60-ന് മുകളിലുള്ള എല്ലാ പാവപ്പെട്ട രോഗികള്‍ക്കും സൗജന്യ പരിശോധനയും മരുന്നും കൊടുത്തു. സൗജന്യമായി ലാബ് ടെസ്റ്റും സായി ഗ്രൂപ്പിന്‍റെ സഹായത്തോടെ അവര്‍ക്ക് ഭക്ഷണവും കൊടുത്തിരുന്നു. “സര്‍ക്കാര്‍ ആശുപത്രിയില്‍ നിര്‍ധനരായ രോഗികളെ അല്ലേ നോക്കിയിരുന്നത്. അതുകൊണ്ടാണ് സ്വകാര്യ പ്രാക്റ്റീസ് ആരംഭിച്ചപ്പോഴും പാവങ്ങളെ പരിഗണിച്ചത്. അവര് അത്രയും എന്നെ സ്നേഹിച്ചവരാണ്. ഇപ്പോഴും അവര്‍ക്ക് ആ സ്നേഹമുണ്ട്. ഞാന്‍ ചികിത്സിച്ച ഒരു നാലു തലമുറ ഈ വളാഞ്ചേരിയിലുണ്ട്.” ഭാര്യ ശസ്ത്രക്രിയയ്ക്കായി മദ്രായിലായിരുന്ന കാലത്ത് വളാഞ്ചേരിക്കാര്‍ അവരുടെ സ്നേഹം എന്താണെന്നു കാണിച്ചു തന്നിട്ടുണ്ടെന്നു ഡോ. ഗോവിന്ദന്‍. “ജന്മനാ ഹൃദ്രോഗം ആയിരുന്നു. പക്ഷേ അറിഞ്ഞിരുന്നില്ല. കല്യാണ ശേഷമാണ് തിരിച്ചറിയുന്നത്. ഞാനും അവളും കൂടി ബസില്‍ (അന്ന് കാറൊന്നും ഇല്ല,) ഗുരുവായൂര്‍ തൊഴാന്‍ പോയതാണ്. തിരികെ വരുന്ന വഴിക്ക് നെഞ്ച് വേദനിക്കുന്നുവെന്ന് പറഞ്ഞ് അവള്‍ ബോധം കെട്ടുവീണു. “വഴിയില്‍ ഇറങ്ങി അവളെ ഒരു ഡോക്റ്ററെ കാണിച്ചു. ഡോക്റ്ററ് പറഞ്ഞു, കുട്ടിക്ക് ഹാര്‍ട്ടിന് എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു. എന്താണെന്ന് പറയാനാകുന്നില്ല. ഒരു വിദഗ്ധനെ കാണിക്കൂവെന്ന്. “അങ്ങനെ പിറ്റേദിവസം, എന്‍റെ പ്രൊഫസറായിരുന്ന സി.കെ. രാമചന്ദ്രന്‍ സാറിനെ കാണിക്കാന്‍ കൊണ്ടു പോയി. ആളെ കാണിച്ചു, ജന്മനാലുള്ള ഹൃദയപ്രശ്നമുണ്ടെന്നു പറഞ്ഞു. പരിഹാരം ശസ്ത്രക്രിയ മാത്രമേയുള്ളൂവെന്നും. “അക്കാലത്ത് ഹാര്‍ട്ട് സര്‍ജറി ഇന്നത്തെ പോലെ കോമണ്‍ അല്ലല്ലോ. അതുകൊണ്ടു തന്നെ കേട്ടപ്പോ പേടിയായിരുന്നു. സാര്‍ പറഞ്ഞു, മദ്രാസിലോ മറ്റോ പോയി ചെയ്യൂവെന്ന്. “അങ്ങനെ മദ്രാസില്‍ ഹാര്‍ട്ട് സര്‍ജന്‍ ഡോ.കെ.എം ചെറിയാനെ കാണാന്‍ പോയി. മദ്രാസിലെ വിജയ ആശുപത്രിയിലായിരുന്നു സര്‍ജറി. തനിച്ചല്ല പോകുന്നത് ഡോക്റ്റര്‍മാരായ ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. “പക്ഷേ അതല്ല രസം. ഞാനിവിടെ പരിശോധിക്കുന്ന രോഗികളില്ലേ. ആ പാവങ്ങളും മദ്രാസിലേക്ക് വന്നു. അവര്‍ക്കൊക്കെ താമസിക്കാന്‍ അവിടുത്തെ ഒരു സ്കൂള്‍ ഓഡിറ്റോറിയമാണ് ശരിയാക്കി കൊടുത്തത്. അത്രേയേറെ ആളുണ്ടായിരുന്നു.” അതോര്‍ക്കുമ്പോള്‍ ഡോക്റ്റര്‍ക്കിന്നും എന്തെന്നില്ലാത്ത ഒരു വികാരമാണ്. 1986 മുതല്‍ എല്ലാ ബുധനാഴ്ചയും പാവപ്പെട്ടവരെയും വയസായവരെയും അദ്ദേഹം സൗജന്യമായി നോക്കുന്നുണ്ട്. ഓണം, പെരുന്നാള്‍, ക്രിസ്മസ് ഒക്കെയാകുമ്പോ സമ്മാനങ്ങള്‍ കൊടുക്കും. വസ്ത്രങ്ങള്‍, പുതപ്പുകള്‍, ബ്ലാങ്കറ്റുകളൊക്കെ കൊടുക്കും. ഇതൊക്കെ അദ്ദേഹം സ്വന്തം നിലയ്ക്കാണ് കൊടുക്കുന്നത്. ആരില്‍ നിന്നും ഇതിനായി ധനസഹായം തേടാറില്ല. ആദ്യമൊക്കെ ബുധനാഴ്ച മാത്രമായിരുന്ന സൗജന്യ ചികിത്സ കുറേക്കാലമായി എല്ലാ ദിവസവും ആക്കി. “ഫീസ് തരാനുള്ള കാശ് ഒന്നും ഇവിടെ വരുന്നവരുടെ കൈയില്‍ ഇല്ല. അപ്പോ അവര് എന്ത് ചെയ്യൂന്ന് അറിയോ. പത്ത് കോഴിമുട്ട തരും. അല്ലേല്‍ പത്തോ ഇരുപതോ കുമ്പളങ്ങ തരും. അല്ലെങ്കില്‍ മത്തങ്ങ കൊണ്ട് തരും. അവര്ടെ ഒരു സന്തോഷത്തിന്.” “മെഡിക്കല്‍ റപ്രസെന്‍ന്‍റേറ്റീവുകളില്ലേ, അവരുമായി നല്ല സൗഹ‍ൃദമുണ്ടെനിക്ക്. അവര്‍ കുറേ സാംപിള്‍ മരുന്ന് തരും. അതൊക്കെയാണ് ഈ പാവങ്ങള്‍ക്ക് കൊടുക്കുന്നത്. “81 വയസുണ്ടെനിക്ക്. സാധിക്കുന്ന കാലത്തോളം ഇങ്ങനെയൊക്കെ ജീവിക്കണമെന്നാണ് ആഗ്രഹം,” ഗോവിന്ദന്‍ ഡോക്റ്റര്‍ പറഞ്ഞു. പാവങ്ങളുടെ ഈ ഡോക്റ്റര്‍ക്ക് 2003-ല്‍ സംസ്ഥാന എല്‍ഡര്‍ലി അവാര്‍ഡും 2009-ല്‍ എല്‍ഡര്‍ലി ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. [www.atozkerala.in , www.atozkerala.blogspot.com]

2020, സെപ്റ്റംബർ 9, ബുധനാഴ്‌ച

അത്ഭുതകരമായ ഈ സത്യത്തെപ്പറ്റി ചിന്തിക്കുക

അത്ഭുതകരമായ ഈ സത്യത്തെപ്പറ്റി ചിന്തിക്കുക ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ. മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം.? തലച്ചോർ. 490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ.! 1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം.! ബ്രെയ്നിന്റെ നിർദേശങ്ങൾ 170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു.! എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം.! ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ.! ശ്വാസം, രക്ത പ്രവാഹം, വിശപ്പ്, ദാഹം, അംഗചലനങ്ങൾ, കൺ പോളകളുടെ അനക്കം പോലും തലച്ചോർ നിയന്ത്രിക്കുന്നു.! നമ്മുടെ മസ്തിഷ്കം 25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.! ഒരു ബൾബിന് പ്രകാശിക്കാനുള്ള പവർ.! ഭാരം 1.3 കിലോഗ്രാം മാത്രം. ! വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും! ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ? ഹൃദയം 1 മിനുട്ടിൽ 70 തവണ മിടിക്കുന്നു.! അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ.! ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു! ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു.! 60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന രക്തം വേണം.! #⃣ആരാണ് ഇതിന്റെ ഉടമസ്ഥൻ? #⃣അവനോട് നമുക്ക് കടപ്പാടില്ലെ? രക്തക്കുഴലുകൾ ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം 96560 കിലോമീറ്റർ.! ഭൂമിയുടെ ചുറ്റളവ് 40075 കിലോമീറ്റർ.! അഥവാ ഒരൊറ്റ മനുഷ്യ ശരീരത്തിലെ രക്തക്കുഴലുകൾക്ക് തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്.! എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ? ശ്വാസ കോശം രക്തക്കുഴലുകളിൽ ഓക്സിജൻ എത്തിക്കലാണ് ധർമ്മം.! കാഴ്ചയിൽ ഏതാനും സെന്റീമീറ്റർ മാത്രം.! എന്നാൽ ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി.! ആരാണിത് ചിട്ടപ്പെടുത്തിയത്? ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ.? കിഡ്നി രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു. എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു. ആമാശയം ദഹന പ്രക്രിയയാണ് ജോലി.! ദഹനത്തെ സഹായിക്കാൻ അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക് ആസിഡുകൾ ഇവിടെ ധാരാളം.! ഈ ആസിഡുകൾക്ക് ഒരു ബ്ലേഡിനെ പോലും നശിപ്പിക്കാൻ കഴിയും.! എന്നാൽ ആമാശയം ഇതിൽ നിന്നും സംരക്ഷിക്കപ്പെടുന്നു.!? കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു.! ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം.! കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന ആ സംരക്ഷകൻ പോരേ നമുക്ക്? ഡി.എൻ.എ ഏറ്റവും വലിയ വിവര ശേഖരണി.! മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ.! ഓരോ കോശത്തിലും ഒരു ഡി.എൻ.എ.! ഒരോ ഡി.എൻ.എ യിലും ആയിരം വോള്യം പുസ്തകങ്ങൾ.! ഒരോ പുസ്തകത്തിലും ഒരു ലക്ഷം പേജുകൾ.! നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്? അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്? ☝സുഹൃത്തെ. താങ്കൾ ഈ ഭൂമിയിൽ നിലനിൽക്കാൻ ഒരോ നിമിഷവും കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു.! ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?❓ ആ സ്രഷ്ടാവിനു പറയുന്ന പേരാണ്. ദൈവം. ■അവനു തുല്യനായി ആരുമില്ല, ■അറിവിനും കഴിവിനും പരിധിയുമില്ല, ■ഉറക്കവും മയക്കവുമില്ല, ■ജനനമില്ല, മരണമില്ല, ■പ്രതിമയും രൂപവുമില്ല, ■സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ.,.. [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

കുടുംബ തർക്ക കോടതികൾ കൈകാര്യം ചെയ്ത സുപ്രീം കോടതി ജഡ്ജിൽ നിന്നുള്ള പത്ത് ഉപദേശങ്ങൾ: * 1. * നിങ്ങളുടെ മകനെയും ഭാര്യയെയും നിങ്ങളോടൊപ്പം ഒരേ മേൽക്കൂരയിൽ തുടരാൻ പ്രോത്സാഹിപ്പിക്കരുത്. * * ഒരു വീട് വാടകയ്‌ക്കെടുത്തു പുറത്തുപോകാൻ അവരെ നിർദ്ദേശിക്കുന്നതാണ് നല്ലത്. * * ഒരു പ്രത്യേക വീട് കണ്ടെത്തുന്നത് അവരുടെ പ്രശ്‌നമാണ്. * * നിങ്ങളും മക്കളും തമ്മിലുള്ള ബന്ധം മികച്ചതാക്കാൻ അതാണ് നല്ലതു * 2. * നിങ്ങളുടെ മകന്റെ ഭാര്യയെ മകന്റെ ഭാര്യയായി കണക്കാക്കുക, നിങ്ങളുടെ സ്വന്തം മകളല്ല, അവളെ ഒരു ചങ്ങാതിയായി പരിഗണിക്കുക. * * നിങ്ങളുടെ മകൻ എല്ലായ്പ്പോഴും നിങ്ങളുടെ മകൻ തന്നെയാണ്, പക്ഷേ, അയാളുടെ ഭാര്യ അതേ പദവിയിലാണെന്നു നിങ്ങൾ കരുതേണ്ട. നിങ്ങൾ എപ്പോഴെങ്കിലും അവളെ ശകാരിച്ചിട്ടുണ്ടങ്കിൽ, അവൾ അത് ജീവിതകാലം മുഴുവൻ ഓർക്കും. * * യഥാർത്ഥ ജീവിതത്തിൽ, അവളെ ശകാരിക്കാനോ തിരുത്താനോ യോഗ്യനായ ഒരു വ്യക്തിയായിട്ട് അവൾ നിങ്ങളെ കാണില്ല. അവൾ അവളുടെ അമ്മയെ പോലെ നിങ്ങളെ കാണില്ല. * 3. * നിങ്ങളുടെ മകന്റെ ഭാര്യക്ക് എന്ത് ശീലങ്ങളോ കുറവുകളോ ഉണ്ടെങ്കിലും അത് നിങ്ങളുടെ പ്രശ്‌നമല്ല, അത് നിങ്ങളുടെ മകന്റെ പ്രശ്നമാണ്. അവൻ പ്രായപൂർത്തിയായതിനാൽ ഇത് നിങ്ങളുടെ പ്രശ്‌നമല്ല. * 4. * ഒരുമിച്ച് അവരുമായി ജീവിക്കുമ്പോൾ പരസ്പരം അവരുടെ ജോലികൾ വ്യക്തമാക്കുക, അവരുടെ തുണി അലക്കൽ , അവർക്ക് വേണ്ടി പാചകം ചെയ്യൽ ഒന്നും വേണ്ട. കുഞ്ഞുങ്ങളെ അവർ അവരുടെ ഇഷ്ടത്തിനനുസരിച്ച് വളർത്തിക്കോട്ടെ.. * നിങ്ങളുടെ മകന്റെ ഭാര്യ കരുതുന്നു അവർക്ക് പ്രത്യേക കഴിവുണ്ടെന്നും പകരം നിങ്ങൾ ഒന്നും പ്രതീക്ഷിക്കരുതെന്നും * ഏറ്റവും പ്രധാനമായി, നിങ്ങളുടെ മകന്റെ കുടുംബ പ്രശ്നങ്ങളെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. അതു അവർ സ്വയം തീരുമാനിക്കട്ടെ. * 5. * നിങ്ങളുടെ മകനും ഭാര്യയും തമ്മിൽ തർക്കിക്കുമ്പോൾ അന്ധനും ബധിരനുമായി നടിക്കുക. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കത്തിൽ മാതാപിതാക്കൾ പങ്കാളികളാകുന്നത് ചെറുപ്പക്കാരായ ദമ്പതികൾ ഇഷ്ടപ്പെടുന്നില്ല എന്നത് സാധാരണമാണ്. * 6. * നിങ്ങളുടെ കൊച്ചുമക്കൾ പൂർണ്ണമായും നിങ്ങളുടെ മകന്റെയും ഭാര്യയുടെയും വകയാണ്. അവർ അവരുടെ മക്കളെ വളർത്താൻ ആഗ്രഹിക്കുന്നു, അവർക്കാണു അതിന്റെ കടപ്പാട് * 7. * നിങ്ങളുടെ മകന്റെ ഭാര്യ നിങ്ങളെ ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യേണ്ടതില്ല. അത് മകന്റെ കടമയാണ്. നിങ്ങളും മകന്റെ ഭാര്യയും തമ്മിലുള്ള ബന്ധം മികച്ചതാകാൻ അവൻ ഒരു മികച്ച വ്യക്തിയായിരിക്കാൻ നിങ്ങളുടെ മകനെ നിങ്ങൾ പഠിപ്പിച്ചിരിക്കണം. * 8. * നിങ്ങളുടെ റിട്ടയർമെന്റ് ജീവിതത്തിനായി കൂടുതൽ ആസൂത്രണം ചെയ്യുക, നിങ്ങളുടെ പരിപാലനത്തിനു നിങ്ങളുടെ കുട്ടികളെ ആശ്രയിക്കരുത്. നിങ്ങളുടെ ജീവിതത്തിലെ കഠിന വഴികളിലൂടെ നിങ്ങൾ ഇതിനകം കടന്നുപോയിട്ടുണ്ട്, യാത്രയിലൂടെ ഇനിയും ധാരാളം പുതിയ കാര്യങ്ങൾ പഠിക്കാനുണ്ട്. * 9. * നിങ്ങളുടെ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നത് നിങ്ങളുടെ സ്വന്തം താൽപ്പര്യമാണ്. മരിക്കുന്നതിനുമുമ്പ് നിങ്ങൾ സംരക്ഷിച്ചതെല്ലാം ഉപയോഗപ്പെടുത്താനും ആസ്വദിക്കാനും കഴിയുമെങ്കിൽ നല്ലത്. നിങ്ങളുടെ സമ്പത്ത് നിങ്ങൾക്കു നിങ്ങൾക്ക് പ്രയോജനപ്പെടാതെ വരരുത്* 10. * കൊച്ചുമക്കൾ നിങ്ങളുടെ കുടുംബത്തിൽ പെട്ടവരല്ല, അവർ അവരുടെ മാതാപിതാക്കളുടെ വിലയേറിയ സമ്മാനമാണ്. * *ദയവായി ശ്രദ്ധിക്കുക* * ഈ സന്ദേശം നിങ്ങൾക്ക് മാത്രമല്ല. * കുടുംബത്തിലെ തർക്ക കോടതികൾ കൈകാര്യം ചെയ്ത ഒരു * ന്യായാധിപന്റെ * ജീവിതകാലത്തെ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് * ജീവിതത്തിൽ സമാധാനവും പുരോഗതിയും കണ്ടെത്തുന്നതിന് ദയവായി ഇത് നിങ്ങളുടെ സുഹൃത്തുക്കൾ, മാതാപിതാക്കൾ, മരുമക്കൾ, അമ്മാവന്മാർ, അമ്മായിമാർ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ എന്നിവരുമായി പങ്കിടുക. [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

Kindly read minutely

*Kindly read minutely* *● To have a Long Life, the 10 years from 70 to 79 years are crucial!* Israeli scholars have found that there are around two health problems per month for people between the ages of 70 and 79. Surprisingly, the health status of the elderly aged 80-89 is as stable as the 60-69 age group! 70-79 years is a dangerous period. During this period, various organs decline rapidly. It is a frequent period of various geriatric diseases, and it is often prone to hyperlipemia, arteriosclerosis, hypertension, and diabetes. After entering the age of 80, these diseases will decline, and the mental and physical health may return to the level of 60-69 years olds! Thus, the age of 70 to 79 years old is called the “dangerous age group”. As people grow older many people want to have a good healthy life. They realise that “Health is Wealth”. The 10-year health care of 70 to 79 years olds is crucial. Here are some simple steps called “Doing *ten ones* every day” This will help you to navigate more smoothly through the "dangerous age group" stage of your life. When the elderly are 70 to 79 years old, they may wish to do these "ten ones" every day. Here are the 10 tips: * 1. a pot of water* Water is "the best and cheapest health drink". You must drink a glass of water during the following three times/occasions each day: First cup: After getting out of bed, you can drink a glass of water on an empty stomach. Because of our invisible sweating and urine secretion during sleep, we lose a lot of water. Even if we don't feel thirsty after getting up, the body liquids will still be thick due to lack of water. Therefore, after getting out of bed, you must slowly add water as soon as possible. Second cup: A glass of water after exercise The right amount of exercise is one of the cornerstones of longevity, especially for the elderly, and more attention should be paid to effective and reasonable exercise. However, after exercise, special attention should be paid to replenishing water. During exercise, sweat takes away electrolytes and consumes more energy. If you don't pay attention, it is prone to hypoglycemia after exercise, and even cause syncope. Therefore, after the exercise, it is recommended that the old people drink water to which a small pinch of salt and sugar can be added and dissolved if you wish. Third cup: a glass of water before going to bed.... When people are asleep, sweat glands are still draining water. When the body's water is reduced too much, the blood viscosity is increased. A cup of water before going to bed can effectively reduce the blood viscosity and may even slow down the appearance of aging. Helps against Angina, myocardial infarction and other diseases. *2. a bowl of porridge* If you feel sick, drink a bowl of porridge! Wang Shixiong, a famous medical scientist in the Qing Dynasty, called porridge "the first complement of the world" in his book. China Daily Online published a 14-year study conducted by Harvard University on 100,000 people. It found that a bowl of about 28 grams of whole grain cereal porridge per day can reduce mortality by 9% and reduce the chance of getting cardiovascular diseases. Each volunteer was in good physical condition when he participated in the study in 1984, but in the 2010 feedback survey, more than 26,000 volunteers had passed away. It was found that those volunteers who regularly ate whole grains such as porridge, brown rice, corn and buckwheat seem to have avoided most diseases, especially heart diseases. * 3. a cup of milk* Milk is known as "white blood" and it is so to the human body. Its nutritional value is well known with a lot of calcium, fat and protein . The recommended daily intake of milk and dairy products is 300 grams. *4. an egg* Eggs can be said to be the most suitable food for human consumption. The body's absorption rate of egg protein can be as high as 98%.!! *5. an apple* Modern research believes that apples have the effects of lowering cholesterol, losing weight, preventing cancer, preventing aging, enhancing memory, and making the skin smooth and soft. The health benefits of different colored apples are different: Red apples have the effect of lowering blood lipids and softening blood vessels Green apple has the effect of nourishing liver and detoxifying, and can fight depression, so it is more suitable for young people to eat. Yellow apples have a good effect on protecting vision. *6. an onion* The Onion has a very high nutritional value and has many functions, including helping to lower blood sugar, lowering cholesterol, preventing cancer, protecting cardiovascular and cerebrovascular diseases, and also anti- bacteria, preventing colds, and supplementing calcium and bones. Eat onions at least three or four times a week. * 7. a piece of fish* Chinese Nutritionists have warned that “eating "four legs" is worse than eating "two legs", eating "two legs" is worse than eating "no legs." "Four legs" mainly refers to pigs, cattle, and mutton. Eating too much of these meats is not conducive to weight loss and lowering blood fat; "Two legs" mainly refers to poultry such as chicken, duck, goose, etc., which are good meat foods; "No legs" mainly refers to fish and various vegetables. The protein contained in fish is easily digested and absorbed. The amount of unsaturated fatty acids in the fat, especially polyunsaturated fatty acids, is relatively good for the body. *8. Gentle walking* This has a magical anti-aging effect. When adults walk (about 1 kilometre or less) regularly for more than 12 weeks, they will achieve the effect of correct posture and waist circumference, and the body becomes strong and not easily tired. In addition, walking exercise is also beneficial to treat headache, back pain, shoulder pain, etc., and can promote sleep. Experts believe that a 30-minute walk a day can get rid of the danger of “adult disease”. People who take 10,000 steps a day will have a lower chance of developing cardiovascular and cerebrovascular disease. * 9. a hobby* Having a hobby, whether it is raising flowers, raising birds, collecting stamps, fishing, or painting, singing, playing chess, and traveling, can help the elderly to maintain extensive contact with society and nature. This broadens the horizons of interest of the elderly. They will love and cherish life. *10. good mood* Old people should maintain good emotions as these are extremely important to their health. Common chronic diseases which affect the elderly are closely related to the negative emotions of the elderly: Many patients with coronary heart disease have angina and myocardial infarction due to stimulation of adverse emotions, resulting in sudden death; "Bad" temper leads to high blood pressure. In prolonged and severe cases, this can cause stroke, heart failure, sudden death, etc.; Negative Emotions such as anger, anxiety, and grief can cause blood sugar levels to rise, causing metabolic disorders in the body. This shows how important it is to have a good mood! Physical aging is a natural phenomenon, and it is the most sensible choice to fully devote yourself to life and to live the best every day! *If you feel that this article is useful, share it with more friends .........* [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

സദ്യയിലെ ആരോഗ്യം

*സദ്യയിലെ ആരോഗ്യം* സദ്യയിലെ വിഭവങ്ങൾ രുചിയും ഏമ്പക്കവുമല്ലാതെ ശരീരത്തിനു മറ്റു പലതും തരുന്നുണ്ട്! ഇലയിൽ വിളമ്പുന്ന ഓരോ കൂട്ടവും എന്തു തരുന്നു? സദ്യ കഴിക്കുന്നതിനു മുൻപു വായിക്കാം A മുതൽ Z വരെയുള്ള വൈറ്റമിനുകളും ധാതുക്കളും തുടങ്ങി ശരീരത്തിനു വേണ്ടതെല്ലാം ഒരിലയിൽനിന്നു കിട്ടും – അതാണ് സദ്യ പൂർണ്ണാത്ഥത്തിൽ സമീകൃതാഹാരം. *ഇല* ****** വാഴയിലയിലേക്കു ചൂടുചോറു വിളമ്പുമ്പോൾത്തന്നെ ഒരു മണം വരും; വാഴയില വാടുന്ന മണവും വെന്ത തുമ്പപ്പൂച്ചോറിന്റെ മണവും ചേർന്ന്. ചൂടുചോറു വീണു വാഴയില ചൂടാകുമ്പോൾ, മനുഷ്യശരീരത്തിനു ഹീമോഗ്ലോബിൻപോലെ സസ്യങ്ങൾക്കു പ്രധാനമായ ക്ലോറോഫിൽ നമുക്കും കിട്ടുന്നു. *ഇഞ്ചിക്കറി* ************* ഇഞ്ചിക്കറി 100 കറിക്കു തുല്യമെന്നു പറഞ്ഞതെത്ര ശരിയാണ്! നിറയെ നാരുകൾ. ദഹനത്തെ സഹായിക്കാനേറ്റവും ഉത്തമം. ഗ്യാസിനു മറുമരുന്ന്. കൂടാതെ വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും. പരിപ്പും കൂട്ടുകറിയുമൊക്കെയുള്ള സദ്യയിൽ ഇഞ്ചിക്കറിയാണു സന്തുലിതാവസ്ഥ നിലനിർത്തുന്നത്. *അച്ചാർ* ********** നാരങ്ങയാണെങ്കിലും മാങ്ങയാണെങ്കിലും വൈറ്റമിൻ സിയുടെ ചെറിയൊരംശം ഉണ്ടാകും. കടുകിന്റെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. പ്രിസർവേറ്റീവുകൾ ചേർക്കാത്ത, എണ്ണ അധികം ഉപയോഗിക്കാത്ത അച്ചാറുകളാണ് ഉത്തമം. *കിച്ചടി* ********* 90 ശതമാനവും വെള്ളമായ വെള്ളരിക്ക കിച്ചടി ആഹാരപ്രിയരെ നന്നായി സഹായിക്കുന്നുണ്ട്. ഒരു ദാഹശമനിയുടെ റോൾകൂടിയുണ്ടു കിച്ചടിക്ക്. ചെറിയ അളവിൽ വൈറ്റമിൻ എയും സിയും വെള്ളരിക്കയിലുമുണ്ട്. *കൂട്ടുകറി* *********** സസ്യഭുക്കുകളുടെ മാംസാഹാരം എന്നു വിളിക്കാവുന്ന ഉരുളക്കിഴങ്ങാണു കൂട്ടുകറിയിലെ പ്രധാനി. അതുകൊണ്ടുതന്നെ കാലറിയും പ്രോട്ടീനും കൂട്ടുകറിയിൽ കൂടുതലായിരിക്കും. 100 ഗ്രാമിൽ 90 ഗ്രാം കാലറി. പ്രമേഹരോഗികൾ കൂട്ടുകറി അധികം കഴിക്കരുത്. പെരുംജീരകപ്പൊടിയാണു കൂട്ടുകറിയിലെ കൂട്ടുകാരൻ. *പച്ചടി* ******** പൈനാപ്പിൾ പച്ചടിയാണെങ്കിൽ വൈറ്റമിൻ സിയും ബിയും. ബീറ്റ്റൂട്ട് ആണെങ്കിൽ നൈട്രേറ്റിന്റെ കലവറ. ഓരോ രക്തക്കുഴലിനെയും വികസിപ്പിക്കുന്ന, സ്ട്രോക്കിനെ തടയുന്ന, രക്തയോട്ടം കൂട്ടുന്ന നൈട്രേറ്റ് അടങ്ങിയ പച്ചടിയാണു സദ്യയിൽ ബിപിയുടെ കാര്യം കൈകാര്യം ചെയ്യുന്നത്. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഏറെയുണ്ടു പച്ചടിയിൽ. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ കടുകാണു മറ്റൊരു വീരൻ. കടുക് അരച്ചു ചേർക്കുന്ന പച്ചടിയിൽനിന്നു ഗുണങ്ങൾ ഒന്നും ചോർന്നുപോവില്ല. *തോരൻ* *********** കാബേജ്, ഇല, പയർ എന്നിങ്ങനെ തോരനിലെ കൂട്ട് എന്തായാലും ആന്റി ഓക്സൈഡുകളും വൈറ്റമിനുകളും ഉറപ്പ്. *അവിയൽ* ************* പടവലം, ചേന, കാരറ്റ്, നേന്ത്രക്കായ, മുരിങ്ങക്ക...വൈറ്റമിനുകളുടെ ഒരു ഹൈപ്പർ മാർക്കറ്റാണ് അവിയൽ. മൂക്കുമുട്ടെ സദ്യ കഴിച്ചാലും വയർ കേടാക്കാതെ നോക്കുന്നതിൽ വലിയ പങ്ക് അവിയലിനുമുണ്ട്. വയർ വൃത്തിയാക്കുന്ന ചൂലെന്നു വിളിക്കാവുന്ന ഫൈബറുകൾ ഏറ്റവും കൂടുതലും അവിയലിൽത്തന്നെ. നല്ല ഫാറ്റി ആസിഡ് അടങ്ങിയ തേങ്ങയും അവിയലിൽ ചേർക്കുന്നുണ്ട്. *പഴം* ******* അമ്ലഗുണമുള്ള ഭക്ഷണങ്ങൾ സദ്യയിലേറെയുണ്ട്. ക്ഷാരഗുണമുള്ള പഴം കഴിച്ചാൽ ഇതു സന്തുലിതമാകും. പ്രോട്ടീൻ വളരെ കുറവ്. *ഉപ്പേരി* ********* എല്ലാ വൈറ്റമിനുകളും ധാതുക്കളുമുള്ള സമീകൃതാഹാരം എന്നു പറയാവുന്ന നേന്ത്രക്കായ; പക്ഷേ, എണ്ണയിൽ വറുക്കുമ്പോൾ ഗുണങ്ങളില്ലെന്നാകും. എങ്കിലും നേന്ത്രക്കായയിലെ പ്രോട്ടീൻ ഉപ്പേരിയിലും ഉണ്ടാകും. സദ്യയിലെ കൊഴുപ്പിന്റെ അളവു കൂടാതെ സന്തുലിതമാക്കുന്നതിനാണു വളരെക്കുറച്ചു മാത്രം ഉപ്പേരി വിളമ്പുന്നത്. *ശർക്കരവരട്ടി* **************** നേന്ത്രക്കായയ്ക്കൊപ്പം ശർക്കരയുടെ അമ്ലഗുണവുംകൂടി ചേർന്നതാണു ശർക്കരവരട്ടി. ശർക്കരയിലെ നാരുകൾ ദഹനത്തിനു സഹായിക്കും. ജീരകപ്പൊടിയും ചുക്കുപൊടിയും ശരീരത്തിനാവശ്യമുള്ള ഔഷധങ്ങൾകൂടിയാണ്. *പപ്പടം* ********* രണ്ടു മിനിറ്റിൽ കൂടുതൽ എണ്ണയിൽ വറുത്താൽത്തന്നെ എന്തിന്റെയും ഗുണങ്ങൾ നഷ്ടപ്പെടുമെന്നു മാത്രമല്ല, ദോഷങ്ങൾ കൂടുകയും ചെയ്യും. ഉഴുന്നിന്റെ ചെറിയൊരംശം കിട്ടുന്നു എന്നതു മാത്രമാണു പപ്പടത്തിലെ നേട്ടം. *ചോറ്* ********* വളരാൻ സഹായിക്കുന്ന, ഊർജം നൽകുന്ന കാലറി തരുന്നതാണു ചോറ്. അന്നജം തരുന്ന അന്നം. ചുവന്ന അരിയുടെ ചോറാണെങ്കിൽ ദഹനത്തിനു സഹായിക്കുന്ന തവിടും നാരുകളും ഏറെ കിട്ടും. ബി കോംപ്ലക്സ് കൂടിയുണ്ട് ചുവന്ന അരിയിൽ. *പരിപ്പും നെയ്യും* ****************** പരിപ്പും നെയ്യും കൂട്ടിയാണു സദ്യ തുടങ്ങുന്നത്. പ്രോട്ടീൻ കലവറയാണു പരിപ്പ്. മഞ്ഞൾ ചേർക്കുമ്പോൾ കുർകുമിനും ശരീരത്തിലെത്തും. ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി ഓക്സിഡന്റുകളാണു കുർകുമിനിലുള്ളത്. സദ്യയിലൂടെ നല്ല അളവ് ആന്റി ഓക്സിഡന്റ് ശരീരത്തിലെത്തും. നൂറു ഗ്രാം ഭക്ഷണം കഴിച്ചാൽ അതിൽ ഏഴു ഗ്രാം കൊഴുപ്പ് ഉണ്ടായിരിക്കണം. ഭക്ഷണത്തിലൂടെ എത്രയധികം ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും അകത്തെത്തിയാലും അവയെ ആഗിരണം ചെയ്യണമെങ്കിൽ കൊഴുപ്പു കൂടിയേതീരൂ. അങ്ങനെ, കഴിക്കുന്ന ഭക്ഷണത്തിലെ നല്ലതിനെയെല്ലാം ആഗിരണം ചെയ്യാനായി ആദ്യം നടത്തുന്ന ഇൻവെസ്റ്റ്മെന്റാണു നെയ്യ് കൂട്ടിയുള്ള ഊണ്. പായസത്തിൽക്കൂടി നെയ്യ് എത്തുമ്പോൾ കഴിച്ചതൊന്നും വേസ്റ്റാവില്ലെന്ന ഉറപ്പും കിട്ടും. *സാമ്പാർ* *********** മറ്റൊരു ഫൈബർ കലവറയാണു സാമ്പാർ. വൈറ്റമിനുകളുടെ കൂടാരം. അമരപ്പയറിട്ട സാമ്പാർ പ്രമേഹരോഗികൾക്ക് ഉത്തമം. കൊഴുപ്പ് അലിയിച്ചു കളയുന്ന ലൈകോപീൻ അടങ്ങിയ തക്കാളിയുടെ ഗുണങ്ങളും. പരിപ്പിലെ ഗ്യാസിനെ അവിടെവച്ചുതന്നെ പ്രതിരോധിക്കാൻ കായവും. *പൂളിശ്ശേരി* ************* മത്തങ്ങ പുളിശ്ശേരിയാണെങ്കിലും കായയാണെങ്കിലും മാമ്പഴമാണെങ്കിലും സമൃദ്ധം; സമീകൃതം. പ്രമേഹത്തെയും കൊളസ്ട്രോളിനെയും അമിതവണ്ണത്തെയും പ്രതിരോധിക്കും മത്തങ്ങ. കാലറിയും വളരെ കുറവ്. *മോര്* ******** മധുരമുള്ള പായസവും പുളിയുള്ള തൈരും. ക്ഷാരഗുണങ്ങളും അമ്ലഗുണങ്ങളും സംയോജിച്ചു ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. കൂടാതെ ദഹനപ്രക്രിയയെയും മോര് സഹായിക്കും. *രസം* ******** ചെറിയൊരു ഔഷധക്കട – അതാണു രസം. ഗ്യാസ്ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ ഇവിടെ മരുന്നുണ്ട്. *പായസം* *********** പ്രോട്ടീൻ സമൃദ്ധമാണു പരിപ്പുപായസം. നാരുകളുമുണ്ട് ആവശ്യത്തിന്. ചീത്ത കൊളസ്ട്രോൾ ഒട്ടുമില്ല. ശർക്കരയിൽ ഇരുമ്പും ധാരാളമായുണ്ട്. സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വേണ്ടുവോളം. തോങ്ങാപ്പാലും നെയ്യും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുംകൂടി ചേരുമ്പോൾ എല്ലാമായി. *പാലട* ******** സമീകൃതാഹാരമായ പാൽ, പാലടയിലൂടെ കിട്ടുന്നു. ആവശ്യമായ അമിനോ ആസിഡുകൾ ഇതിലൂടെ ലഭിക്കും. പഞ്ചസാരയും അടയും കാലറി അല്ലാതെ ഒന്നും തരുന്നില്ല. *വെള്ളം* ********** സദ്യയ്ക്കിടെ വെള്ളം കുടിക്കരുത്. സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് വെള്ളവും മുൻപ് അര ഗ്ലാസ് വെള്ളവും. സന്തുലിതാവസ്ഥ നിലനിർത്താനും കൃത്യമായി ദഹനപ്രക്രിയ നടക്കാനുമാണിത്. [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ഇതെന്തൊരു മനുഷ്യരാ ...

ഇതെന്തൊരു മനുഷ്യരാ .... കരിപ്പൂരിൽ വിമാനപകടമുണ്ടയ നിമിഷം ഓടിയെത്തിയ അഗ്നിശമനാ വിഭാഗം റീജിയണല്‍ ഓഫീസർ അബ്ദുല്‍ റഷീദ് . സ്മരിക്കുന്നു. ഞാൻ അവരോട് വിമാനത്തിന്റെ അടുത്ത് നിന്ന് മാറി നിൽക്കാൻ ആവുന്നത്ര ഉച്ചത്തിൽ വിളിച്ച് പറഞ്ഞു. ഏത് നിമിഷവും തീ പടരാൻ സാധ്യതയുണ്ട് തീ പിടിച്ചാൽ ഉഗ്രൻ പൊട്ടിത്തെറി ഉണ്ടാവും പ്ലീസ് എല്ലാരും മാറി നിൽക്കൂ. പക്ഷെ ഓടിക്കൂടിയ ആളുകൾ അതൊന്നും വകവെക്കാതെ ഓരോരുത്തരെയായി പുറത്തെത്തിച്ചു കൊണ്ടിരുന്നു. വിമാനത്തിലേക്ക് വെള്ളം ചീറ്റി തുടങ്ങുന്നതേയുള്ളൂ എങ്ങാനും തീ പടർന്നാൽ എല്ലാം തീരും അവരിൽ പലരും ഞാൻ പറഞ്ഞത് കേട്ടിരുന്നു പക്ഷെ ആർക്കും എന്റെ വാക്കുകൾ അനുസരിക്കാനുള്ള മനസ്സുണ്ടായിരുന്നില്ല .... അവർക്ക് അവരുടെ ജീവനായിരുന്നില്ല വലുത് വണ്ടി കൊണ്ട് എല്ലാവരോടും വേഗം വരാൻ പറയ് .... അവർ പരസ്പരം ഉച്ചത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും CRPF ന്റെ കുറച്ച് പേർ അവിടേക്ക് പാഞ്ഞടുത്തിരുന്നു. അവർ ഗയിറ്റ് ചാടി അകത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ തടഞ്ഞു. " സർ പ്ളീസ് ആളുകൾ അവിടെ കിടന്ന് മരിക്കും ഞങ്ങൾ രക്ഷിക്കട്ടെ പ്ളീസ്... ജനങ്ങളുടെ അപേക്ഷ കേട്ട് CRPF ഭടൻമാർ അന്തം വിട്ട് മാറി നിന്നു രക്ഷാപ്രവർത്തനത്തിൽ അവരോടൊപ്പം ചേർന്നു. ഓടിക്കൂടിയ നാട്ടുകാരാരും കാഴ്ചക്കാരായി നിന്നില്ല സെൽഫിയെടുക്കാൻ ആരും നിന്നില്ല പകരം ഓടി വന്ന ഒരാൾ രക്ഷാ പ്രവർത്തനത്തിന് തടസ്സമായ തന്റെ പോക്കറ്റിലെ മൊബയിലും പഴ്സും പോക്കറ്റിൽ നിന്നെടുത്ത് ഒരിടത്തേക്കെറിഞ്ഞു. അത് നഷ്ടപ്പെടുമോയെന്ന വ്യാവലാതിയേ അയാൾക്കില്ല. ഞാനിത് പറയുമ്പോൾ നിങ്ങൾക്ക് ഒരു സംശയം തോന്നും ഞാനിതൊക്കെ നോക്കി നിൽക്കായിരുന്നോ എന്ന് .. അതെ വെള്ളം ശക്തിയായി ചീറ്റു മ്പോൾ ഹോസിന്റെ ഗണ്ണിൽ മുറുകെ പിടിച്ചിരുന്ന വിറക്കുന്ന കൈകൾ (വിറച്ചത് പേടി കൊണ്ടായിരുന്നു അത് എന്റെ ജീവനിലല്ല ആ പാവം സംരക്ഷകരുടേയും യാത്രക്കാരുടേയും ജീവനോർത്ത് ) ആ പാവം മനുഷ്യരുടെ നേരെ വെള്ളം ശക്തിയോടെ വരാതിരിക്കാൻ ഒരു പാട് ഞാൻ ബുദ്ധിമുട്ടിയിരുന്നു കാരണം അവർ ദൈവ ദൂതരാണ്... മലപ്പുറം ഭാഷയിൽ പറഞ്ഞാ ചങ്ങായാളെ ഇങ്ങള് വല്ലാത്ത മനുഷര് തന്നെ സ്വന്തം ജീവൻ പണയം വെച്ച് അന്യന്റെ ജീവന് വേണ്ടി പൊരുതിയ ആ ഹമുക്കാളെ ഒന്ന് നേരിൽ കാണണം എന്തിനാന്നോ ഞാൻ കേറിയ ആരാധനാലയങ്ങളിൽ കാണാത്ത ദൈവങ്ങളെ ഒന്നു കൂടെ കാണാൻ... ...Copied....post.. #malappuram ♥♥♥♥♥ [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, ഓഗസ്റ്റ് 8, ശനിയാഴ്‌ച

കണ്ണ് നനയാതെ വായിച്ചു പൂർത്തിയാക്കാൻ പറ്റിയില്ല പക്ഷേ ഇത് ആനന്ദ കണ്ണീരാണ്.... ബിഗ് സല്യൂട്ട് ബ്രോ💚

കണ്ണ് നനയാതെ വായിച്ചു പൂർത്തിയാക്കാൻ പറ്റിയില്ല പക്ഷേ ഇത് ആനന്ദ കണ്ണീരാണ്.... ബിഗ് സല്യൂട്ട് ബ്രോ💚 കരിപ്പൂർ വിമാനത്താവളത്തിൽ കോവിഡ്‌ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജലീൽ എന്ന അധ്യാപകൻ എഴുതിയ കുറിപ്പ്‌. വാട്ട്സാപ്പ്‌ വഴി ലഭിച്ചതാണ്. ദുരിതങ്ങൾക്ക്‌ ഇടയിൽ മനുഷ്യരിൽ വിശ്വാസവും പ്രതീക്ഷയും നൽകുന്നു ഈ കുറിപ്പ്‌: • പ്രിയമുള്ളവരേ, എയർ പോർട്ടിൽ കോവിഡ് ഡ്യൂട്ടി കിട്ടുമ്പോൾ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവമുണ്ടാകുമെന്ന് സ്വപ്നേപി വിചാരിച്ചിട്ടില്ല. ഇതെഴുതുമ്പോഴും അപകടത്തിന്റെ നേർസാക്ഷ്യത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല. ഇന്നലെ വൈകിട്ട് 5 മണിക്കാണ് ഞാൻ എയർപോർട്ടിലെത്തിയത്. 5മണിക്കെത്തിയ ഷാർജ ഫ്ലൈറ്റിലെ യാത്രക്കാരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ച് 6.45 ന് എത്തേണ്ട ദുബായ് വിമാനത്തിന് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. നാലഞ്ച് KSRTC ഡ്രൈവർമാരും അവരുടെ വാഹനത്തിന് അകമ്പടി പോകേണ്ട പോലീസുകാരും വിവിധ ജില്ലകളുടെ കൗണ്ടറിലുള്ള അധ്യാപകരും പോലീസുകാരുടെ വെടി പറച്ചിലുമായി സമയം കളയുകയായിരുന്നു. അപ്പോൾ വിളിച്ച പി.സി. ബാബു മാഷുമായി ഞാൻ ഇനി എനിക്ക് എയർപോർട്ട് ഡ്യൂട്ടി മതി എന്ന തമാശ പങ്കുവെച്ചപ്പോൾ മാഷ്ക്ക് ഇപ്പോ ടീച്ചർമാരെ വേണ്ട എയർ ഹോസ്റ്റസുമാരെ മതി എന്ന് പോലീസുകാർ കളിയാക്കി. അങ്ങനെ തമാശകൾ പറഞ്ഞിരിക്കുമ്പോഴാണ് വിമാനം 7 മണിക്കാണെന്നും പിന്നെ 7.15 എന്നും പിന്നെ 7.30 എന്നും ഡിസ്പ്ലേ കാണിക്കുന്നത്. അപ്പോഴാണ് പോലീസുകാരുടെ ഹാൻഡ് സെറ്റിൽ വിമാനം ക്രാഷ് ലാന്റിംഗ് എന്ന വോയ്സ് മെസേജ് വരുന്നത്. ഉടനെ എല്ലാവരും എഴുന്നേറ്റോടി. അപ്പോഴേക്കും എമർജൻസി ഡോർ തുറന്നു വെച്ചിരുന്നു. കനത്ത മഴയിൽ കുതിക്കുന്ന എയർപോർട്ട് ഫയർഫോഴ്സ് വാഹനങ്ങളുടെ പിന്നാലെ റൺവേയാടെ കിഴക്കേ അറ്റത്തേക്ക് എല്ലാവരും കുതിച്ചു. അവിടെ എത്തിയപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്. റൺവേയും അതു കഴിഞ്ഞുള്ള സ്ഥലവും കടന്ന് 20 മീറ്ററിലധികം കുത്തനെ താഴ്ചയുള്ള കരിങ്കൽ കെട്ടും കടന്ന് താഴെയുളള മതിലിലിടിച്ചാണ് വിമാനം നിൽക്കുന്നത്. കനത്ത മഴ വിമാനം തീ പിടിക്കാതെ കാത്തു. ഒപ്പം ഫയർഫോഴ്‌സ് യൂണിറ്റുകൾ നിർത്താതെ വെള്ളം പമ്പു ചെയ്യുന്നുണ്ടായിരുന്നു. ഉടനെത്തന്നെ ഞങ്ങൾ എയർപോർട്ട് ടാക്സിക്കാർക്ക് വിളിച്ച് മുഴുവൻ ടാക്സികളോടും റൺവേയിലൂടെ വരാതെ പുറത്ത് വന്ന് എയർപോർട്ട് ചുറ്റി പുറത്തെ റോഡിലെത്താൻ പറഞ്ഞു. കുത്തനെയുള്ള സ്ഥലം വഴി താഴൊട്ടിറങ്ങാൻ സാധിക്കുകയില്ല. അപ്പോഴേക്കും അപ്പുറത്തെ പ്രദേശവാസികൾ പൊളിഞ്ഞ മതിൽ വഴി അകത്തു കടന്ന് ജീവൻ പണയം വെച്ച് വിമാനത്തിനുള്ളിൽ വലിഞ്ഞുകയറി കിട്ടുന്നവരെയെല്ലാം പുറത്തേക്കെത്തിച്ചു. കിട്ടിയവരെക്കൊണ്ട് ആശുപത്രികളിലേക്ക് കുതിച്ചു. അപ്പോഴേക്കും ഫയർഫോഴ്സ് വാതിലൊക്കെ കട്ട് ചെയ്ത് സ്ട്രെച്ചറുകൾ അകത്തെത്തിച്ചു. മൂന്ന് മണിക്കൂറിലെ കഠിന പ്രയത്നത്തിനൊടുവിൽ മുഴുവൻ യാത്രക്കാരെയും ആശുപത്രികളിലെത്തിച്ചു. അല്ലെങ്കിൽ മരണ സംഖ്യ മൂന്നക്കം എത്തിയേനെ. ഇനിയാണ് പറയാതിരിക്കാനാവാത്ത കാഴ്ചകൾ.ആംബുലൻസുകളെത്തുന്നതിനു മുമ്പേ സ്വന്തം വാഹനങ്ങളിലെത്തി പരിക്കേറ്റവരെയും കൊണ്ട് കുതിക്കുന്ന ചെറുപ്പക്കാർ, യാത്രക്കാരോട് മീറ്ററുകൾക്കപ്പുറത്ത് നിന്ന് ഫേസ് ഷീൽഡിനുള്ളിലൂടെ മാത്രം സംസാരിക്കുന്ന പോലീസും ഉദ്യോഗസ്ഥരും ഇവരെ വാരിയെടുത്ത് ചുമലിലിട്ട് വാഹനങ്ങളിലേക്ക് കയറ്റുന്ന കാഴ്ച, ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ കയറി പഞ്ഞിയെടുത്ത് രക്തം തുടച്ച് മാറ്റി മുറിവ് കെട്ടുന്ന ടാക്സി ഡ്രൈവർമാർ, രക്തം ദാനം ചെയ്യാൻ വേണ്ടി തയ്യാറായി വന്നവരുടെ നീണ്ട ക്യൂ, ഇനി ബ്ലഡ് ആവശ്യമില്ലെന്ന് അറിയിപ്പ് കേട്ടപ്പോൾ വാടാ വേറെ ആശുപത്രിയിലേക്ക് പോയി നോക്കാമെന്ന് പറഞ്ഞ് പറക്കുന്ന ഫ്രീക്കൻമാർ.. ദുരന്ത മുഖത്തെ ഇങ്ങനത്തെ ചില കാഴ്ചകൾ മറക്കില്ല. കോവിഡില്ല, സാമൂഹ്യ അകലമില്ല, ആർക്കും ഒരു പേടിയുമില്ല, ഒരു യാത്രക്കാരനെയെങ്കിലും രക്ഷിക്കാൻ തനിക്കായാൽ അതു തന്നെ ജീവിത സാഫല്യമെന്ന് കരുതുന്ന കുറെ പച്ച മനുഷ്യർ. ഇന്ന് രാവിലെ കൊണ്ടോട്ടിയിലെ ആശുപത്രക്കു മുന്നിൽ കണ്ട ഒരു കാഴ്ച കൂടി വിട്ടു പോയിക്കൂടാ. എന്റെ ഭാര്യ തന്നയച്ചതാണെന്ന് പറഞ്ഞ് കുറിയരിക്കഞ്ഞിയും ഫ്ലാസ്കിൽ ചായയും നിറച്ച് വാർഡിൽ ഓടി നടക്കുന്ന ഒരു മധ്യ വയസ്കൻ. ഇങ്ങനെ മനുഷ്യൻ എന്ന മഹാപദത്തിന്റെ മുഴുവൻ അർഥവും ആവാഹിച്ച കുറെ സാധാരണക്കാർ. നമിക്കണം അവരെ നാം. ഒരു തത്വചിന്തകർക്കും ഇവർ നൽകുന്ന ദർശനം പഠിപ്പിക്കാനാവില്ല. കൈകളുടെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല. 'മനഷ്യൻ' ഉള്ളിടത്തോളം കാലം എല്ലാ ദുരന്തങ്ങളെയും നാം അതി ജീവിക്കും. കടപ്പാട് FB ഇതൊക്കെ ഫോർവേഡ് ചെയ്തില്ലെങ്കിൽ പിന്നെ എന്ത്.......... [ *ലെഗേജ്‌ കൊള്ളയടിച്ചില്ല* *പോക്കറ്റടിക്കാൻ ശ്രമിച്ചില്ല* *പെട്രോളിന്റെ വില ഓർത്തില്ല* *കാറിന്റെ ലെതർ സീറ്റ്‌ കേടാകുമെന്ന് ശ്രദ്ധിച്ചില്ല* *കോവിഡിനെ അവർ ഭയപ്പെട്ടില്ല* *ബ്ലഡ്‌ ബാങ്കിനു മുമ്പിൽ ക്യൂ നിൽക്കുമ്പോൾ* *സമയം പാതിരയായെന്ന് നോക്കിയില്ല* *പേമാരിയിലും ഇരുട്ടിലും കയ്യും മെയ്യും മറന്ന് രക്ഷാ പ്രവർത്തനം നടത്തി* *അതാണ് കൊണ്ടോട്ടി ....* *മലപ്പുറത്തിന്‍റെ മാനുഷിക മുഖം..* PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, ജൂലൈ 22, ബുധനാഴ്‌ച

*❇️ഭയപെടരുത് ജാഗ്രത മതി

*MK.PETROLEUM * ✍️✍️ *❇️ഭയപെടരുത് ജാഗ്രത മതി* ⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️ ✳️മലപ്പുറം ജില്ലാ ഉൾപ്പടെ കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സബ്ബർക്കരോഗം കൂടി കൂടി വരുന്നു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ എന്നു കരുതി ആരും ഇരിക്കേണ്ട . സ്ഥിതി വളരെ മോശമാണ്. നമ്മുടെ അടുത്ത പരിസര പ്രദേശങ്ങളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു , അതിവേഗത്തിലാണ് കൊറോണ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് . ഇനി പ്രത്യകിച്ചു റൂട്ട് മാപ്പുകൾ ഒന്നും പറയേണ്ടതില്ല നമ്മൾ പോകുന്ന വഴികൾ എല്ലാം റൂട്ട് മാപ്പുകൾ ആണ്. ആയതു കൊണ്ട് എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക ..... 🅾️ ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ നിൽക്കരുത് സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക. 🅾️കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുക്കരുത്. 🅾️ ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും പോകാതിരിക്കുക 🅾️കല്യാണങ്ങൾക്കു പങ്കെടുക്കാതിരിക്കുക , ഈ കൊറോണ കാലത്തു കല്യാണങ്ങൾക്കു ക്ഷണിക്കുന്നത് തന്നെ വഞ്ചനയാണ്. 🅾️ആവശ്യമെങ്കിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക, വളരെ അടുത്ത ബന്ധുക്കൾ അയൽവാസികൾ അങ്ങനെയെങ്കിൽ മാത്രം 🅾️എല്ല ചടങ്ങുകളും യാത്രകളും പൂർണമായും ഉപേക്ഷിക്കുക 🅾️ നോട്ടു എണ്ണുമ്പോൾ നാവിൽ തൊട്ടു വിരൽ നനക്കരുത്. 🅾️നമ്മുടെ മൊബൈൽ മറ്റുള്ളവർക്കോ മറ്റുള്ളവരുടെ മൊബൈൽ നമ്മളോ തൊടതിരിക്കുക അതു സ്വന്തം വീട്ടിൽ ആയാൽ പോലും . 🅾️ ദയവു ചെയ്തു കാറി തുപ്പരുത് , പൊതുസ്ഥലത്ത് തീരെ തുപ്പരുത് , മൂക്കു ചീറ്റരുത് , തുറന്നു തുമ്മരുത് 🅾️പുക വലിക്കുമ്പോൾ ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ മാറി പോയി ഒതുക്കത്തിൽ വലിക്കുക . 🅾️പുറത്തു നിന്നു ചായ വെള്ളം ഡിസ്പോസിബിൽ ഗ്ലാസ്സിൽ കുടിക്കുക 🅾️നോട്ടു ഇടപാടുകൾ നടത്തി കഴിഞ്ഞാൽ ഉടനെ സാനിറ്റൈസർ കയ്യിൽ തേക്കുക 🅾️ആർക്കും ഹസ്തദാനം നൽകരുത് 🅾️ഫോട്ടോ എടുക്കാനോ സെൽഫി എടുക്കാനോ ആയി ആരും തോളിൽ കയ്യിടുകയോ അടുത്തു നിൽക്കുകയോ ചെയ്യരുത്. 🅾️കടയിൽ നിന്ന് എന്തു വാങ്ങിയാലും സാനിറ്റൈസർ കയ്യിൽ തേക്കുക ശേഷം കൈ കഴുകണം. 🅾️വാഹനങ്ങളിൽ സാനിറ്റൈസർ കരുതണം. 🅾️അപരിചിതരെ വാഹനത്തിൽ കയറ്റരുത്. 🅾️AC പൂർണമായും ഒഴിവാക്കേണ്ടതാണ്. 🅾️നമ്മൾ ഉപയോഗിക്കുന്ന പേന മറ്റുള്ളക്കർക്കു കൊടുക്കരുത്. 🅾️കൈകൾ കൊണ്ട് എവിടെ തൊട്ടലും സാനിറ്റൈസർ ഉപയോഗിക്കുക 🅾️ക്ലോത് മാസ്ക് എന്നും കഴുകുക. ⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️ രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253. *മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.* 👆*MK.PETROLEUM* MUTTIPPALAM- MANJERI *കൈവിടാതിരിക്കാം..കൈ കഴുകൂ..* [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, ജൂലൈ 18, ശനിയാഴ്‌ച

*നാം താമസിക്കുന്ന പ്രദേശത്ത് ഒരാൾക്ക് കോവിഡ് രോഗം സ്ഥിരികരിക്കുമ്പോൾ അനേകം സംശയങ്ങൾ ഉണ്ടാകാം. സാധാരണ കേൾക്കാറുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ.

*നാം താമസിക്കുന്ന പ്രദേശത്ത് ഒരാൾക്ക് കോവിഡ് രോഗം സ്ഥിരികരിക്കുമ്പോൾ അനേകം സംശയങ്ങൾ ഉണ്ടാകാം. സാധാരണ കേൾക്കാറുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ......* *(1). രോഗം സ്ഥിരീകരിച്ച ആളുടെ വീട്ടിൽ താമസിക്കുന്ന ആളാണ് ഞാൻ. എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം?* ഒരേ വീട്ടിൽ താമസിച്ച്, രോഗിയുമായി നേരിട്ട് ബന്ധം പുലർത്തുന്നവർ പ്രാഥമിക *(പ്രൈമറി)* കോൺടാക്റ്റുകളാണ്. രോഗിയോടൊപ്പം അവസാനം ചിലവഴിച്ച ദിവസം മുതൽ *14 ദിവസം* കർശനമായും വീടിനുള്ളിൽ കഴിയേണ്ടതാണ്. ഒരു കാരണവശാലും പുറത്തു പോകാൻ പാടില്ല. അവശ്യ സാധനങ്ങൾ *സന്നദ്ധപ്രവർത്തകർ എത്തിക്കുന്നതാണ്*. ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശപ്രകാരം ടെസ്റ്റ് നടത്തേണ്ടതാണ്. വീടിനുള്ളിലുള്ള ആരെങ്കിലും രോഗസാധ്യത ഉള്ളവരാണെങ്കിൽ *(65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, സ്ഥിരമായി മരുന്നു കഴിക്കുന്നവർ, ഗർഭിണികൾ)* ഇവർക്കായി പ്രത്യേക മുറിയും കുളിമുറിയും മാറ്റിവെക്കുന്നതാണ് നല്ലത്. *(2). രോഗസാധ്യത ഉള്ളവരെ വീട്ടിൽ നിന്നു മാറ്റി പാർപ്പിക്കേണ്ടതുണ്ടോ?* രോഗിയുമായി അടുത്തിടപഴകിയവരെ മറ്റ് വീടുകളിലേക്ക് കൊണ്ടുപോകുന്നത് അവിടെയും രോഗവ്യാപനത്തിന് കാരണമായിത്തീരാം. ഇപ്പോൾ നില്ക്കുന്ന വീട്ടിൽ തന്നെ പ്രത്യേക സൌകര്യങ്ങൾ മാറ്റി വെക്കുന്നതാണ് നല്ലത്. വീട്ടിനുള്ളിലും എല്ലാവരും മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും സാധനങ്ങൾ പങ്കിടാതിരിക്കുകയും ചെയ്യുക. *(3)... ഞാൻ രോഗിയെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്‍റെ മകനുമായി അടുത്തിടപഴകിയിരുന്നു. ഞാൻ ക്വാറന്‍റൈനിൽ കഴിയേണ്ടതുണ്ടോ?* നിങ്ങൾ ഇടപഴകിയിരിക്കുന്നത് രോഗിയോടല്ല, രോഗിയുടെ പ്രൈമറി കോൺടാക്റ്റ് ആയ മകനുമായി ആയതിനാൽ നിങ്ങൾ ദ്വിതീയ *(സെക്കൻഡറി)* കോൺടാക്റ്റ് ആണ്. നിങ്ങളും *14 ദിവസം* കർശനമായും വീടിനുള്ളിൽ, ഒരു മുറിക്കുള്ളിൽ കഴിയേണ്ടതാണ്. *ഒരു കാരണവശാലും പുറത്തു പോകാൻ പാടില്ല*. എന്നാൽ ശ്രവ പരിശോധന രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ *(പനി, ചുമ, ശ്വാസതടസ്സം, തലവേദന, ശരീരവേദന, ജലദോഷം, വയറിളക്കം)* മാത്രം മതി. *(4).... ഞാൻ സെക്കൻഡറി കോൺടാക്റ്റ് ആണെങ്കിൽ എന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ക്വാറന്‍റൈനിൽ കഴിയേണ്ടതുണ്ടോ?* *ഇല്ല.* അവരും സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ശുചിയാക്കുക, പൊതുയിടങ്ങളിൽ തുപ്പാതിരിക്കുക, പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുക- എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രം മതി. ഏതെങ്കിലും കാരണവശാൽ, നിങ്ങളുമായി ഇടപഴകിയ പ്രൈമറി കോൺടാക്റ്റിന് ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയാൽ നിങ്ങൾ പ്രൈമറിയും അവർ സെക്കൻഡറിയും കോൺടാക്റ്റുകൾ ആവുകയും എല്ലാവരും ക്വാറന്‍റൈനിൽ പോവുകയും ചെയ്യേണ്ടി വരും *(5).... ഞാൻ താമസിക്കുന്ന വീടിന് അടുത്താണ് രോഗിയുടെ വീട്. ഞങ്ങൾ ആ വീട്ടിലെ ആരുമായും കഴിഞ്ഞ 2 ആഴ്ചയിൽ ഇടപഴകിയിട്ടില്ല. അവർ ഞങ്ങളുടെ വീടിനു മുന്നിലുള്ള വഴിയിലൂടെയാണ് പോകാറ്. ഞാൻ എന്തെങ്കിലും മുൻകരുതലുകൾ സ്വീകരിക്കണോ? എന്‍റെ വീട്ടിലെ കുഞ്ഞുങ്ങളെയും പ്രായമായവരെയും മാറ്റി പാർപ്പിക്കണോ?* നിങ്ങൾക്ക് രോഗിയുമായോ അവരുടെ പ്രൈമറി കോൺടാക്റ്റുകളുമായോ നേരിട്ട് സമ്പർക്കമില്ലാത്തതിനാൽ നിങ്ങൾ ഒരു പ്രാദേശിക കോൺടാക്റ്റ് മാത്രമാണ്. സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ശുചിയാക്കുക, പൊതുയിടങ്ങളിൽ തുപ്പാതിരിക്കുക, പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുക- എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രം മതി. തല്കാലം വീട്ടിലെ ആരെയും മാറ്റിപ്പാർപ്പിക്കേണ്ടതില്ല. വീടിനുള്ളിൽ അവർക്ക് മാത്രമായി പ്രത്യേക സൌകര്യങ്ങൾ ഒരുക്കുന്നതാണ് നല്ലത്. *(6).... ഞാൻ നടത്തുന്ന കടയിൽ രോഗി വന്നതായി പറയുന്നു. അദ്ദേഹത്തെ എനിക്ക് പരിചയമില്ല. അതുകൊണ്ട് വന്നോ എന്നോ ഞാനുമായി സമ്പർക്കം ഉണ്ടായിരുന്നോ എന്നോ അറിയില്ല. ഞാൻ എന്തു ചെയ്യണം?* നിങ്ങളുടെ കടയിൽ എത്തിയ ആളുകളുടെ പട്ടിക നിങ്ങളുടെ പക്കൽ കാണുമല്ലോ. അതിൽ പേരുണ്ടോ എന്ന് പരിശോധിക്കുക. ആ സമയത്ത് ഏതൊക്കെ ആളുകൾ കടയിൽ ഉണ്ടായിരുന്നോ, അവർക്കെല്ലാം ചെറുതോ വലുതോ ആയ സമ്പർക്കം ഉണ്ട്. അദ്ദേഹവുമായി സംസാരിക്കുകയോ, പണം വാങ്ങുകയോ ചെയ്തു എന്ന് സംശയിക്കുന്നവരെല്ലാം ക്വാറന്‍റൈൻ വേണ്ടവരാണ്. തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തരെ ഇക്കാര്യം അറിയിക്കേണ്ടതാണ്. അവർ റിസ്ക് പരിശോധിച്ച് ആവശ്യമെങ്കിൽ ടെസ്റ്റ് ചെയ്യാനുള്ള സൌകര്യം ഏർപ്പെടുത്തും. *(7)..... രോഗി സഞ്ചരിച്ചതായി പറയുന്ന ഓട്ടോയിൽ ഞാനും പിന്നീട് സഞ്ചരിച്ചിട്ടുണ്ട്. എന്തു ചെയ്യണം?* രോഗി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ പ്രൈമറി കോൺടാക്റ്റ് ആയതിനാൽ പിന്നീട് ആ ഓട്ടോയിൽ കയറിയവരെല്ലാം സെക്കൻഡറി കോൺടാക്റ്റുകളാണ്. ഓട്ടോയിൽ കയറിയ ദിവസം മുതൽ *14 ദിവസം* നിരീക്ഷണത്തിലായിരിക്കുക. *രോഗലക്ഷണമില്ലെങ്കിൽ സ്രവ പരിശോധന ആവശ്യമില്ല*. *(8).... രോഗി കയറിയ ഓട്ടോ ഓടിച്ച ആളുടെ ഭാര്യയോടൊപ്പം ഞാൻ ജോലി ചെയ്തിരുന്നു. ക്വാറന്‍റൈൻ ആവശ്യമാണോ?* *ആവശ്യമില്ല*. ഭാര്യ സെക്കൻഡറി കോൺടാക്റ്റ് മാത്രമാണ്. നിങ്ങൾ പ്രാദേശിക കോൺടാക്റ്റും. സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ശുചിയാക്കുക, പൊതുയിടങ്ങളിൽ തുപ്പാതിരിക്കുക, പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുക- എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രം മതി. ഓട്ടോ ഡ്രൈവർ ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയാൽ ഭാര്യ പ്രൈമറിയും നിങ്ങൾ സെക്കൻഡറിയും കോൺടാക്റ്റുകൾ ആവുകയും ക്വാറന്‍റൈനിൽ പോവുകയും ചെയ്യേണ്ടി വരും *(9)..... ഞങ്ങൾ സാധനങ്ങൾ വാങ്ങാൻ പോകാറുള്ള അതേ കടയിൽ തന്നെയാണ് രോഗിയും കുടുംബവും വരാറ്. ഞങ്ങൾ ക്വാറന്‍റൈനിൽ പോകണോ?* രോഗിയുമായും കുടുംബവുമായും നേരിട്ട് ഇടപഴകിയിട്ടില്ലെങ്കിൽ, അവിടെ കയറുന്നതിന് മുമ്പ് നിങ്ങൾ കൈകൾ ശുചിയാക്കിയതാണെങ്കിൽ, ക്വാറന്‍റൈൻ ആവശ്യമില്ല. പൊതു നിർദ്ദേശങ്ങൾ പാലിച്ചാൽ മതി. *(10)..... എങ്ങനെയാണ് ടെസ്റ്റ് നടത്തുക? എത്ര സമയത്തിനുള്ളിൽ ഫലം അറിയാനാവും?* ടെസ്റ്റിന്‍റെ സമയവും സ്ഥലവും ആരോഗ്യ പ്രവർത്തകർ മുൻകൂട്ടി അറിയിക്കുന്നതാണ്. മൂക്കിൽ നിന്നുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. ടെസ്റ്റ് വേദന ഉണ്ടാക്കുന്നതല്ല. രണ്ടോ മൂന്നോ മിനിറ്റ് മാത്രമേ സ്രവം എടുക്കുന്നതിന് ആവശ്യമുള്ളൂ. ഒരു മണിക്കൂറിനുള്ളിൽ ഫലം അറിയാനാവുമെങ്കിലും ജില്ലാ ഓഫീസിൽ അറിയിച്ച് സ്ഥിരീകരണം നേടിയിട്ടേ ഫലപ്രഖ്യാപനം നടത്താനാവൂ. *(11).... ഞാൻ രോഗിയുടെ അടുത്ത ബന്ധുവാണ്. ഇന്നലെയാണ് രോഗബാധ അറിഞ്ഞത്. എത്രയും പെട്ടെന്ന് പരിശോധന നടത്തണ്ടേ?* അവസാനമായി രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും പിന്നിടുമ്പോഴാണ് ശരിയായ ഫലം കിട്ടാൻ കൂടുതൽ സാധ്യത *(12).... എന്‍റെ സുഹൃത്ത് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നിന്ന് സ്രവപരിശോധന നടത്തിയപ്പോൾ ഫലം ലഭിക്കാൻ മൂന്നു ദിവസം വേണമെന്ന് പറഞ്ഞു എന്നറിഞ്ഞു. ഇതു രണ്ടും ഒരേ ടെസ്റ്റാണോ?* അല്ല. രണ്ടു ടെസ്റ്റിലും സ്രവമാണ് പരിശോധനയ്ക്ക് എടുക്കുന്നത്. പക്ഷെ, *താലൂക്ക് ആശുപത്രിയിൽ നിന്നെടുക്കുന്ന സ്രവ സാമ്പിളുകൾ വലിയ ലാബുകളിൽ അയച്ച് "ആർ.റ്റി. പി.സി.ആർ" എന്ന ടെസ്റ്റിനാണ്* വിധേയമാക്കുന്നത്. ഇതിന്‍റെ ഫലം ലഭിക്കാൻ മൂന്നു ദിവസം വേണ്ടി വരും. നാം ഒരു കോവിഡ് രോഗിയുമായി അടുത്തിടപഴകിയവരിൽ പഞ്ചായത്ത് തലത്തിൽ ചെയ്യുന്നത് വേഗം ഫലം ലഭിക്കുന്ന മറ്റൊരു *ആന്‍റിജൻ ടെസ്റ്റാണ്*. ഇതിൽ സാമ്പിളുകൾ വേറെ ലാബുകളിൽ കൊണ്ടുപോകേണ്ടതില്ല. *(13)..... മുകളിൽപ്പറഞ്ഞ ടെസ്റ്റുകളിൽ ഏതാണ് നല്ലത്?* രണ്ടിനും അതിന്‍റേതായ ഗുണവും ദോഷവുമുണ്ട്. വേഗം ഫലം ലഭിക്കുന്ന ടെസ്റ്റ് പോസിറ്റീവ് വന്നാൽ അത് പോസിറ്റീവ് തന്നെയാണെന്ന് ഉറപ്പിക്കാമെങ്കിലും നെഗറ്റീവ് വരുമ്പോൾ അത് നെഗറ്റീവ് ആണെന്ന് ഉറപ്പിക്കാനാവില്ല. നേരെ മറിച്ച് ആർ.ടി. പി.സി.ആർ. ടെസ്റ്റ് കുറെക്കൂടി ഉറപ്പുള്ള ഫലമാണ് നല്കുന്നത്. എന്നാൽ കൂടുതൽ സമയം ഫലം ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടി വരും. വിലയും ഇതിനു കൂടുതലാണ്. ലാബ് സൌകര്യം അത്യാവശ്യവുമാണ്. *(14).... ഞാൻ രോഗിയുടെ പ്രാഥമിക കോൺടാക്റ്റ് ആയതിനാൽ എനിക്ക് ടെസ്റ്റ് ചെയ്തു, ഫലം നെഗറ്റീവാണ്. ഇനി ഞാനും ഞാനുമായി സമ്പർക്കം പുലർത്തിയവരും ക്വാറന്‍റൈനിൽ തുടരേണ്ടതുണ്ടോ?* നാം ചെയ്യുന്ന ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ അയാളുടെ ശരീരത്തിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന് ഉറപ്പിക്കാനാവും. എന്നാൽ, നെഗറ്റീവ് ആണെങ്കിൽ ഉറപ്പിക്കാനാവില്ല. ഒരു പക്ഷെ, ചില ദിവസങ്ങൾ കഴിഞ്ഞാവും ടെസ്റ്റിന് കണ്ടുപിടിക്കാനാവുന്ന അളവിലേക്ക് വൈറസ് എത്തുന്നത്. അതിനാൽ രോഗിയുമായി അവസാന സമ്പർക്കത്തിനു ശേഷം 14 ദിവസം നിർബന്ധമായും ക്വാറന്‍റൈനിൽ തുടരണം. ഈ ദിവസങ്ങളിൽ നിങ്ങൾക്ക് ഒരു രോഗലക്ഷണവും ഉണ്ടാവുന്നില്ലെങ്കിൽ നിങ്ങൾക്കും നിങ്ങളുമായി സമ്പർക്കത്തിൽ വരുന്ന സെക്കൻഡറി കോൺടാക്റ്റുകൾക്കും പതിനഞ്ചാം ദിവസം ക്വാറന്‍റൈൻ അവസാനിപ്പിക്കാം *(15).... ഞാൻ സെക്കൻഡറി കോൺടാക്റ്റ് ആയതിനാൽ എനിക്ക് ടെസ്റ്റ് ചെയ്യേണ്ടതില്ല എന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. പക്ഷെ, രോഗികൾ വീട്ടിലുള്ളതുകൊണ്ട് ഒരു മന സമാധാനത്തിനു വേണ്ടി ടെസ്റ്റ് ചെയ്യാനാവുമോ?* നമ്മുടെ വിഭവങ്ങൾ ഏറ്റവും നീതിപൂർവ്വമായി ഉപയോഗിച്ചാലേ ഭാവിയിൽ ആവശ്യം കൂടുതലായി ഉണ്ടാകുമ്പോൾ ഉപയോഗിക്കാനാവൂ. വളരെ ആഗ്രഹമുണ്ടെങ്കിൽ സ്വകാര്യ ലാബുകളിൽ (ഉദാ. ഡി.ഡി.ആർ.സി.) നിന്ന് ടെസ്റ്റ് ചെയ്യാവുന്നതാണ്. *(16).... എപ്പോഴാണ് ഒരു പ്രദേശം കൺടെയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിക്കുന്നത്?* എവിടെ നിന്നു രോഗ ബാധ ഉണ്ടായി എന്നു വ്യക്തമല്ലാത്ത കേസുകളും നിശ്ചിത എണ്ണത്തിലധികം പ്രൈമറി, സെക്കൻഡറി കോൺടാക്റ്റുകളും ഉണ്ടാകുമ്പോഴാണ് ജില്ലാ ഭരണകൂടം ഒരു പ്രദേശത്തെ കൺടെയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിക്കുന്നത് [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, ജൂലൈ 12, ഞായറാഴ്‌ച

ഈ വർഷത്തെ വാഫി വഫിയ്യ പ്രവേശനം:വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയേണ്ടത്*

*ഈ വർഷത്തെ വാഫി വഫിയ്യ പ്രവേശനം:വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയേണ്ടത്* _വാഫി വഫിയ്യ അക്കാദമിക് കൗൺസിൽ, എൻട്രൻസ് പരീക്ഷാ ബോർഡ് എന്നിവയിലെ അംഗവും കേരള കേന്ദ്ര സർവകലാശാലയിലെ എജുക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ പി.എച്ച്.ഡി റിസർച്ച് സ്കോളറുമായ_ *അലി ഹുസൈൻ വാഫി* എഴുതുന്നു. Published by: *Higher Education& Career Guidance Cell* Wafy Alumni Association,State Committee. ➖➖➖➖➖➖➖➖➖➖ കോവിഡ്-19 കാരണം ഈ വർഷത്തെ വാഫി, വഫിയ്യ പ്രവേശനം സ്കൂൾ പത്താം ക്ലാസിലെ മാർക്ക്, മദ്രസ പൊതു പരീക്ഷയിലെ മാർക്ക്, മറ്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിൽ വിദ്യാർത്ഥി കൈവരിച്ച നേട്ടങ്ങൾ അടിസ്ഥാനമാക്കി നിശ്ചിത മാനദണ്ഡപ്രകാരമാണല്ലോ നടക്കുന്നത്.മുൻ വർഷങ്ങളിലെപ്പോലെ എഴുത്ത് പരീക്ഷ ഇത്തവണയില്ല. സ്കൂൾ പത്താം ക്ലാസ് പരീക്ഷയിലെ പ്രകടനത്തിന് പരമാവധി 80 മാർക്കും മദ്രസ പൊതു പരീക്ഷയിലെ പ്രകടനത്തിന് 10 മാർക്കും തെരഞ്ഞെടുക്കപ്പെട്ട മറ്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ പ്രകടനങ്ങൾക്ക് 10 മാർക്കും അടിസ്ഥാനമാക്കി ആകെ 100 മാർക്കിലാണ് ഇത്തവണ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.( 80+10+10 =100). ഖുർആൻ പൂർണ്ണമായും മന:പാഠമാക്കിയവർക്ക്(ഹാഫിള് ) 5 മാർക്ക് ഹിഫ്ള് ബോണസ് വെയിറ്റേജ് ലഭിക്കും. എങ്ങനെയാണ് ഈ വെയിറ്റേജ് മാർക്ക് വർഗീകരിക്കപ്പെട്ടത്?എന്തെല്ലാം നേട്ടങ്ങളാണ് വെയിറ്റേജിന് പരിഗണിക്കുക തുടങ്ങിയ കാര്യങ്ങൾ അപേക്ഷാർത്ഥികൾ അറിയുന്നത് ഉപകാരപ്രദമാവും. *80+10+10 = 100 :മൂന്ന് മേഖലകൾ പരിചയപ്പെടാം* അപേക്ഷാർത്ഥികൾക്ക് വെയിറ്റേജ് ലഭിക്കുന്ന മൂന്ന കാറ്റഗറികളുണ്ട്. *CATEGORY -1:വിവിധ ബോർഡുകൾ നടത്തിയ പത്താം തരം സ്കൂൾ പരീക്ഷ* SSLC/CBSE/ICSE etc., ഈ കാറ്റഗറിയിൽ പെടുന്നു. ഈ വിഭാഗത്തിൽ ഒരു അപേക്ഷകന് പരമാവധി 80 മാർക്ക് വരെ ലഭിക്കും. *SSLC യുടെ വെയിറ്റേജ് മാർക്ക് കണക്കാക്കുന്നത് ഇങ്ങനെ:* ഓരോ വിഷയത്തിലും വിദ്യാർത്ഥി നേടിയ ഗ്രേഡിന് താഴെ പറയും പ്രകാരം മൂല്യം കണക്കാക്കുന്നു. A+=8,A=7,B+=6,B=5,C+=4,C=3,D+=2 ഇത്തരത്തിൽ വിദ്യാർത്ഥിക്ക് ലഭിച്ച മൂല്യ സംഖ്യകൾ കൂട്ടിയാൽ കിട്ടുന്ന സംഖ്യയായിരുക്കും വെയിറ്റേജ് മാർക്ക്.(ഉദാ: എല്ലാ വിഷയത്തിലും A+ കിട്ടിയ വിദ്യാർത്ഥിക്ക് 80മാർക്കും (10x8 = 80) എല്ലാ വിഷയത്തിലും D+ കിട്ടിയ വിദ്യാർത്ഥിക്ക് 20 മാർക്കും(10x2 =20) ലഭിക്കുന്നു). *CBSE ക്കാരുടെ വെയിറ്റേജ്* ആകെ 5 വിഷയങ്ങളാണല്ലോ CBSE ബോർഡ് പരീക്ഷയിൽ വരുന്നത്. ഓരോ വിഷയത്തിലും വിദ്യാർത്ഥി നേടിയ മാർക്കിന് താഴെ പറയും പ്രകാരം മൂല്യം കണക്കാക്കുന്നു: ▪️91% Mark and above:16 Mark ▪️81%and above and below 91 % :14 Marks ▪️71%and above and below 81% :12 Marks ▪️61%and above and below 71 % :10 Marks ▪️51% above and below 61 % :8 Marks ▪️41% and above and below 51 % :6 Marks ▪️31% and above and below 41 %:4Marks ഇവ ആകെ കൂട്ടിയാൽ കിട്ടുന്ന മൂല്യ സംഖ്യയായിരുക്കും CBSE വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വെയിറ്റേജ് മാർക്ക്. ഉദാഹരണത്തിന് എല്ലാ വിഷയത്തിനും 85% കിട്ടിയ വിദ്യാർത്ഥിക്ക് 5x 14 =70 മാർക്ക് ലഭിക്കുന്നു. *SSLC(Karnataka)* ആകെ 6വിഷയങ്ങളാണ് കർണ്ണാടക ബോർഡിൻ്റെ SSLCയിലുള്ളത്. ഓരോ വിഷയത്തിലും വിദ്യാർത്ഥി നേടിയ ഗ്രേഡിന് താഴെ പറയും പ്രകാരം മൂല്യം കണക്കാക്കുന്നു. ( A+= 8, A=7,B+=6,B=5,C+=4,C=3,D+=2 ) ഇവ കൂട്ടിയാൽ ലഭിക്കുന്ന സംഖ്യയെ 48 കൊണ്ട് ഹരിച്ച് 80 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യയായിരിക്കും വെയിറ്റേജ് മാർക്ക്. *മറ്റ് ബോർഡുകൾ* വിദ്യാർത്ഥിക്ക് ലഭിച്ച ആകെ മാർക്കിൻ്റെ ശതമാനത്തെ 80 കൊണ്ട് ഗുണിച്ച് 95 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയായിരിക്കും മറ്റു ബോർഡുകളിലൂടെ പത്താം തരം പാസ്സായവരുടെ വെയിറ്റേജ് മാർക്ക്.പരമാവധി 80 മാർക്കായിരിക്കും വെയിറ്റേജ്. *CATEGORY-2:മദ്രസ പൊതു പരീക്ഷയിലെ/തത്തുല്യ പ്രകടനത്തിന് പരമാവധി10 മാർക്ക്* വെയ്റ്റേജ് സെക്ഷനിലെ രണ്ടാമത്തെ കാറ്റഗറി മദ്രസ 7,10 എന്നീ ഏതെങ്കിലും ഒരു ക്ലാസിലെ പൊതു പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.ഏറ്റവും മികച്ചത് വിദ്യാർത്ഥിക്ക് സമർപ്പിക്കാം. *മദ്രസ വെയിറ്റേജ് മാർക്ക് കണക്കാക്കുന്ന രീതി:* വിദ്യാർത്ഥിക്ക് ലഭിച്ച ആകെ മാർക്ക് അനുസരിച്ച് താഴെ പ്രകാരം വെയിറ്റേജ് ലഭിക്കും ▪️96% mark and above:10mark ▪️91% and above and below 96 %:9mark ▪️86% above and below 91 % :8mark ▪️81% and above and below86 %:7mark ▪️76% above and below 81 % :6mark ▪️71% and above and below 76 %:5mark ▪️61% and above and below 71% :4mark ▪️51% and above and below 61 %:3mark ▪️46% and above and below 51 %:2mark ▪️40% and above and below 46 %:1mark *മദ്രസ തത്തുല്യ യോഗ്യതയുള്ളവർക്കുള്ള വെയിറ്റേജ് മാർക്ക് കണക്കാക്കുന്ന രീതി:* ഏഴാം ക്ലാസ് മദ്രസ പoനത്തിന് തത്തുല്യമായ യോഗ്യതയുള്ളവർക്ക് പരമാവധി പത്ത് മാർക്ക് വെയിറ്റേജ് ലഭിക്കാനുള്ള അവസരമുണ്ട്. അറബിക് / ശരീഅത്ത് കോളേജുകൾ, മത ഭൗതിക സമന്വയ കലാലയങ്ങൾ,ദർസ് തുടങ്ങിയ നടത്തിയ മത പരീക്ഷയിലെ മാർക്കിൻ്റെ അടിസ്ഥാനത്തിലാണിത്. വിദ്യാർത്ഥിക്ക് ലഭിച്ച ആകെ മാർക്കിൻ്റെ ശതമാനത്തിന് മദ്രസ പൊതു പരീക്ഷയിലെ പ്രകടനത്തിന് നൽകിയത് പോലെ വെയിറ്റേജ് നൽകുന്നു. *മദ്രസ തത്തുല്യ വെയ്റ്റേജ് ടെസ്റ്റ് ആർക്ക്?* മദ്രസ ഏഴ് അല്ലെങ്കിൽ 10 ക്ലാസിലെ പൊതു പരീക്ഷാ സർട്ടിഫിക്കറ്റ്, മേൽ വിവരിച്ച മറ്റ് തുല്യത സർട്ടിഫിക്കറ്റുകൾ എന്നിവയൊന്നും ഇല്ലാത്തവർക്ക് (സ്വന്തമായി മത പഠനം നടത്തിയവർ, ഇടക്ക് വെച്ച് നിർത്തി അടിസ്ഥാന മത കാര്യങ്ങൾ പഠിച്ചവർ etc.,) മദ്രസ വെയിറ്റേജ് ടെസ്റ്റിന് ഹാജറായി പരമാവധി 10 മാർക്ക് നേടാനുള്ള അവസരമുണ്ടാകും.മദ്രസ ഏഴാം തരം/തത്തുല്യ സർട്ടിഫിക്കറ്റ് ഉള്ള വിദ്യാർത്ഥികൾ ഈ ടെസ്റ്റ് എഴുതേണ്ട ആവശ്യമേ ഇല്ല.മദ്രസ ഏഴാം തരം നിലവാരത്തിലുള്ളതാവും പരമാവധി പത്ത് മാർക്കിൻ്റെ ഈ പരീക്ഷ.ജൂൺ 17 ശേഷമാകും ഈ പ്രത്യേക ടെസ്റ്റ് നടത്തുക. വെയിറ്റേജ് ടെസ്റ്റിൽ മദ്രസ അഞ്ചാം തരം പൊതു പരീക്ഷാ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് നേടിയ മാർക്കിനനുസരിച്ച് ബോണസ് ലഭിക്കും.ഡിസ്റ്റിംഗ്ഷനോടെ മദ്രസ അഞ്ചാം തരം പാസ്സായവർക്ക് 5 മാർക്കും ഫസ്റ്റ് ക്ലാസോടെ പാസ്സായവർക്ക് 3 മാർക്കും സെകൻ്റ് ക്ലാസോടെ പാസായവർക്ക് 2 മാർക്കും തേർഡ് ക്ലാസോടെ പാസ്സായവർക്ക് 1 മാർക്കുമാണ് ലഭിക്കുക.ഇതിനായി നിശ്ചിത ഫോർമാറ്റിലൂടെ മാർക്ക് അപ് ലോഡ് ചെയ്യണം. ബാക്കി മാർക്കിനുള്ള(5 മാർക്ക്) വെയ്റ്റേജ് പരീക്ഷ എഴുതിയാൽ മതി. *CATEGORY-3:മറ്റ് പാഠ്യ പാഠ്യേതര പ്രകടനങ്ങൾ* തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാകായിക മത്സരങ്ങളിലെയും മത്സരപ്പരീക്ഷകളിലേയും പ്രകടനങ്ങൾക്ക് പരമാവധി 10 മാർക്ക് വെയ്റ്റേജ് ലഭിക്കും. താഴെ പറയുന്നവയാണ് ഈ വിഭാഗത്തിലെ വെയിറ്റേജ് മാർക്കിന് പരിഗണിക്കുക. *1.സ്കൂൾ കലോത്സവം:* സംസ്ഥാന കലോത്സവത്തിന് ▪️A ഗ്രേഡ്:5മാർക്ക് ▪️B ഗ്രേഡ്:4മാർക്ക് ▪️C ഗ്രേഡ്:3മാർക്ക് എന്ന രീതിയിൽ വെയിറ്റേജ് ലഭിക്കുന്നു. ജില്ലാ സ്കൂൾ കലോത്സവത്തിന് A ഗ്രേഡിന് 3മാർക്ക്,B ഗ്രേഡ്,2മാർക്ക്C ക്ക് 1മാർക്ക് വീതവും ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് 2മാർക്ക്,B ഗ്രേഡ്:1മാർക്ക്,C ഗ്രേഡ്: 0.5 മാർക്ക് എന്ന രീതിയിലും വെയിറ്റേജ് ലഭിക്കുന്നു.ഒരേ ഇനത്തിൽ ഒന്നിലധികം തലത്തിൽ (സംസ്ഥാന, ജില്ലാ, ഉപ ജില്ലാ) വെയിറ്റേജിന് അപ് ലോഡ് ചെയ്യരുത്.വെയിറ്റേജിന് പരിഗണിക്കുന്നതല്ല.ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 5 മാർക്കായിരിക്കും *2.സംസ്ഥാന മദ്രസ ഇസ് ലാമിക കലാമേള or സംസ്ഥാന സർഗലയം* ▪️A ഗ്രേഡ്:4മാർക്ക് ▪️Bഗ്രേഡ്:3 മാർക്ക് ▪️Cഗ്രേഡ്:2മാർക്ക് *മദ്രസ ജില്ലാ ഇസ്ലാമിക കലാമേള or ജില്ലാ സർഗലയം* ▪️Aഗ്രേഡ് :2.മാർക്ക് ▪️Bഗ്രേഡ്:1.5 മാർക്ക് ▪️Cഗ്രേഡ്:1 മാർക്ക് ഒരേ ഇനത്തിൽ ഒന്നിലധികം തലത്തിൽ (സംസ്ഥാന,ജില്ല) വെയിറ്റേജിന് അപ് ലോഡ് ചെയ്യരുത്. പരിഗണിക്കുന്നതല്ല.ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 4 മാർക്കായിരിക്കും *3.CBSE,ICSE സംസ്ഥാന തല/തത്തുല്യ കലോൽസവങ്ങൾ* ▪️A ഗ്രേഡ്:4മാർക്ക് ▪️Bഗ്രേഡ്:3 മാർക്ക് ▪️Cഗ്രേഡ്:2മാർക്ക് ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 4 മാർക്കായിരിക്കും.വിവിധ സ്വകാര്യ ഏജൻസികൾ നടത്തുന്ന കലാ, കായിക മത്സരങ്ങൾ വെയിറ്റേജ് മാർക്കിന് പരിഗണിക്കുന്നതല്ല. *4) മത്സരപ്പരീക്ഷകൾ* താഴെ പറയുന്ന മത്സരപ്പരീക്ഷകളിലെ വിജയങ്ങൾക്ക് നിശ്ചിത വെയിറ്റേജ് മാർക്ക് ലഭിക്കുന്നു. ▪️NTSE(National Talent Search Exam) വിജയം:4മാർക്ക് ▪️NMMS(National Means Merit cum Scholarship):4മാർക്ക് ▪️Little kites:2മാർക്ക് ▪️USS Exam:2മാർക്ക് ▪️LSS Exam:1 മാർക്ക് ▪️Nation Olimpyad വിജയം:3മാർക്ക് ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 4 മാർക്കായിരിക്കും. *5. ഖുർആൻ/ഹിഫ്ള് മത്സരങ്ങൾ*(കാറ്റഗറി 3 ലെ a,b,cയിൽ ഉൾപ്പെടാത്തത്) ഖുർആൻ/ഹിഫ്ള് മത്സരങ്ങൾ രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു. *a.അന്താരാഷ്ട്ര തലം:( ഇന്ത്യക്ക് പുറത്ത് നടന്നവ)* ആദ്യ അഞ്ച് സ്ഥാനത്ത് എത്തിയാൽ:5 മാർക്ക് ▪️6 മുതൽ 10 വരെ :4മാർക്ക് ▪️പ്രാധിനിധ്യം:1 മാർക്ക് എന്ന രീതിയിൽ ലഭിക്കും. മത്സരം നടന്ന രാജ്യം പ്രത്യേകം സൂചിപ്പിക്കേണ്ടതാണ്. *b.ഇന്ത്യയിൽ നടന്നവ* (അന്തർദേശീയം/ ദേശീയം:) ഒന്നാം സ്ഥാനം or A ഗ്രേഡ്:3 രണ്ടാം സ്ഥാനം or B ഗ്രേഡ്:2 മൂന്നാം സ്ഥാനം orC ഗ്രേഡ്:1 ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 5 മാർക്കായിരിക്കും. *6.ജില്ലാ തല ശാസ്ത്ര, ഗണിതഗാസ്ത്ര,പ്രവൃത്തി പരിചയ മേള* ▪️Aഗ്രേഡ്: 3മാർക്ക് ▪️ Bഗ്രേഡ്: 2 മാർക്ക് ▪️Cഗ്രേഡ്:1 മാർക്ക് എന്ന രീതിയിൽ പരിഗണിക്കും.ജില്ലക്ക് മുകളിൽ നടന്ന മത്സരങ്ങളിലെ വിജയത്തിനും ഈ പരിഗണന തന്നെയാണ്. *7.NCC, സ്കൗട്ട് & ഗൈഡ്,SPC* ▪️NCC:(75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം:1.5മാർക്ക് ▪️ *സ്കൗട്ട് & ഗൈഡ്* (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം):1.5മാർക്ക് ▪️ *JRC* 1.5 മാർക്ക് ▪️ *Student Police Cadet (SPC)*: 1.5 മാർക്ക് ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 1.5 മാർക്കായിരിക്കും *8.കായിക മേള* (സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഔദ്യോഗിക കായിക മേള) (ജില്ലാ തലം) ഒന്നാം സ്ഥാനം:2മാർക്ക് രണ്ടാം സ്ഥാനം:1.5മാർക്ക് മൂന്നാം സ്ഥാനം:1മാർക്ക് ഈ വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 2 മാർക്കായിരിക്കും *Category 3 ൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന പരമാവധി വെയിറ്റേജ് 10 മാർക്കായിരിക്കും*. അതിനാൽ മൂന്നാം കാറ്റഗറിയിൽപ്പെട്ട ഒരുപാട് ഇനങ്ങളിൽ വിജയങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും പരമാവധി 10 മാർക്കായിരിക്കും ലഭിക്കുക. *ഹിഫ്ള് ബോണസ് വെയിറ്റേജ്* ഖുർആൻ പൂർണ്ണമായും മന:പാഠമാക്കിയവർക്ക് (ഹാഫിള് )5 മാർക്ക് വരെ പ്രത്യേക അധിക വെയിറ്റേജ് ലഭിക്കും.ഇതിന് ഹിഫ്ള് സർട്ടിഫിക്കറ്റ് ഹാജറാക്കണം. *മാർക്ക് അപ് ലോഡ് ചെയ്യേണ്ടത് എങ്ങനെ?* www.wafyonline.com വഴി വളരെ ലളിതമായി മാർക്ക് അപ് ലോഡ് ചെയ്യാൻ സാധിക്കും.Application Number, പേര്, ജനന തിയ്യതി ഉപയോഗിച്ച് നിശ്ചിത കോളങ്ങളിൽ ടിക്ക് ചെയ്താൽ മതി. സെർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്യേണ്ടതില്ല.വിദ്യാർത്ഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വെയിറ്റേജ് കണക്കാക്കുന്നത്. വെയിറ്റേജ് ലഭിച്ചതിൻ്റെ ഒറിജിനൽ സർർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് ഹാജറാക്കേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകിയെന്ന് ബോധ്യപ്പെട്ടാൽ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും. അതിനെത്തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി.അതിനാൽ വളരെ ശ്രദ്ധയോടെ സത്യസന്ധമായി മാത്രം ഇവ അപ് ലോഡ് ചെയ്യുക. *കട്ട് ഓഫ് മാർക്ക്, അലോട്ട്മെൻ്റ്* അലോട്ട്മെൻ്റിന് മുമ്പ് കട്ട് ഓഫ് മാർക്ക് തീരുമാനിക്കും.മൊത്തം വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്കും ആകെ സീറ്റിൻ്റെ എണ്ണവും പരിഗണിച്ചാവും ഇത് നിർണ്ണയിക്കപ്പെടുക. വിദ്യാർത്ഥിക്ക് ലഭിച്ച റാങ്ക് അടിസ്ഥാനത്തിൽ നൽകിയ ഓപ്ഷൻ പരിഗണിച്ച് സി.ഐ.സി ഏകീകൃതമായാണ് അലോട്ട്മെൻ്റ് നടത്തുക.100 % സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഈ പ്രക്രിയ നടക്കുക.വഫിയ്യയിൽ നിശ്ചിത മാർക്ക് പ്രാദേശിക വെയ്റ്റേജ് ലഭിക്കും.കഴിഞ്ഞ വർഷം ഇത് 1 മാർക്കായിരുന്നു.അതായത് നിങ്ങളുടെ പ്രദേശത്ത്/ അയൽ പ്രദേശത്ത് ഒരു വഫിയ്യ കോളേജ് ഉണ്ടെങ്കിൽ നിങ്ങൾക്ക് 1 മാർക്ക് വെയിറ്റേജ് ലഭിക്കും.മറ്റ് പരിഗണനകൾ ആർക്കും ലഭിക്കില്ല. അതിനാൽ സീറ്റ് ലഭിക്കാൻ ആരെയെങ്കിലും സമീപിച്ച് ശിപാർശ ചെയ്ത് സമയം കളയേണ്ടതില്ല. കാരണം മെറിറ്റ് മാനദണ്ഡം തെറ്റിച്ച് ഓരാൾക്ക് പോലും സീറ്റ് കൊടുത്ത സംഭവം വാഫിയുടെ ഇത് വരെയുള്ള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഈ വർഷം ജൂലായ് 22നകം ഒന്നാം അലോട്ട്മെൻ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. *വാഫി,വഫിയ്യ കോളേജുകളിൽ മാനേജ്മെൻ്റ് സീറ്റുണ്ടോ?* കേരളത്തിലും കർണ്ണാടത്തിലും സ്ഥിതി ചെയ്യുന്ന 90 വാഫി,വഫിയ്യാ സ്ഥാപനങ്ങൾ ഒരേ ലക്ഷ്യത്തിലും ആദർശത്തിലും വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നവയാണ്.അതേസമയം വ്യത്യസ്തമായ സാമൂഹിക, സാംസ്കാരിക ഭൂമികയിലാണ്താനും.ഈ യാഥാർത്ഥ്യം ഉൾക്കൊകൊണ്ടാണ് ആവശ്യമുള്ള കോളേജുകൾക്ക് ആകെ സീറ്റിൻ്റെ 20% മാനേജ്മെൻ്റ് സീറ്റ് ആകാമെന്ന ഗുണപരമായ തീരുമാനം സി.ഐ.സി സെനറ്റ് കൈകൊണ്ടത്.അതിനാൽ സാധാരണ നമ്മുടെ നാട്ടിൽ കാണുന്നത് പോലെയുള്ള " മാനേജ്മെൻ്റ് സീറ്റ് "നയമല്ല വാഫിയുടേത്.സാമ്പത്തിക താൽപര്യങ്ങളല്ല, മറിച്ച് സാമൂഹികവും അക്കാദമികവുമായ സംരക്ഷണമാണതിൻ്റെ കാതൽ.എൻട്രൻസ് പരീക്ഷയിൽ കട്ട് ഓഫ് മാർക്ക് നേടിയവർക്ക് മാത്രമേ മാനേജ്മെൻ്റ് സീറ്റിലേക്കും പ്രവേശനം ലഭിക്കൂ. *എന്ത്കൊണ്ട് ഈ വർഷം ഈ രീതി സ്വീകരിച്ചു?* കോവിഡ് കാരണം നിയന്ത്രണമുള്ളതിനാൽ സാധാരണ രീതിയിലുള്ള പരീക്ഷ പ്രയാസകരമാണല്ലോ. വാഫി അധികൃതർ വിവിധ സെൻ്ററുകൾ കേന്ദ്രീകരിച്ച് ഓഫ് ലൈനായി പരീക്ഷ നടത്താൻ സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. അനുമതി ലഭിച്ചില്ല.ചിലർ അനൗദ്യോഗികമായി നടത്തിക്കോളിൻ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു. വേറെ ചിലയിടത്ത് നടത്തിയാൽ കേസെടുക്കുമെന്ന അവസ്ഥ ഉണ്ടെന്ന് ബോധ്യപ്പെട്ടു. ഓൺലൈനായി നടത്തലാണ് അടുത്ത സാധ്യത. അതിനെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ട്. സമൂഹത്തിൻ്റെ വിവിധ തുറകളിൽപ്പെട്ട കേരള, കർണ്ണാടക, തമിഴ്നാട്, ലക്ഷദ്വീപ്, ഗൾഫ് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നീതിയുക്തമായ രീതിയിൽ ഓൺലൈൻ ടെസ്റ്റ് നടത്തൽ നിലവിൽ സാധ്യമല്ല എന്ന് ബോധ്യമായി.സാധാരണ പരീക്ഷയല്ലല്ലോ,മത്സരപ്പരീക്ഷയുടെ സ്വഭാവമുള്ള പ്രവേശനപ്പരീക്ഷയാണല്ലോ. നടത്തിപ്പിലെ പാളിച്ച കാരണം അനർഹർക്ക് സീറ്റ് ലഭിക്കരുതല്ലോ. ഇത്തരം സങ്കീർണ്ണ സാഹചര്യങ്ങൾ നിലവിലുള്ളതിനാലാണ് നീണ്ട പഠനത്തിനും ചർച്ചകൾക്കും ശേഷം ഈ വർഷം മേൽ പറയപ്പെട്ട പരിഷ്കരിച്ച രീതി പ്രവേശന മാനദണ്ഡമാക്കിയത്.മറുവാദങ്ങളുണ്ടാകാം.പക്ഷേ ഈ രീതി സത്യസന്ധമായും നീതിയുക്തമായും നടപ്പാക്കാൻ സാധിക്കും. പതിനായിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും വിവിധ സെൻ്ററുകളിൽ ഒരുമിച്ച് കൂടുന്ന പ്രയാസം ഒഴിവാക്കാൻ ഇതിലുടെ കഴിയുന്നു.മാത്രമല്ല,മികച്ച പഠന പാഠ്യേതര ശേഷിയുള്ള ഒട്ടേറെ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. Posted date: 12.07.2020 [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, ജൂലൈ 5, ഞായറാഴ്‌ച

*പ്രിയപ്പെട്ടവര്‍ക്ക് മടിയില്ലാതെ സ്‌നേഹം കൊടുക്കുക; പിന്നെ ഖേദിച്ചിട്ട് കാര്യമില്ല

*പ്രിയപ്പെട്ടവര്‍ക്ക് മടിയില്ലാതെ സ്‌നേഹം കൊടുക്കുക; പിന്നെ ഖേദിച്ചിട്ട് കാര്യമില്ല* രാവിലെ കടയിലെത്തി ഷട്ടര്‍ തുറക്കുവാന്‍ ഒരുങ്ങുമ്പോഴാണ് പോക്കറ്റിലുള്ള രണ്ടു ഫോണും ഒപ്പം ബെല്ലടിക്കുന്നത്. ഷട്ടര്‍ തുറന്നിട്ട് ഫോണ്‍ എടുക്കാം എന്ന് വിചാരിച്ചു. എന്നാല്‍ നിര്‍ത്താതെയുള്ള ബെല്ലടി കേട്ട് ഞാന്‍ ഫോണെടുത്തു തൊട്ട വീട്ടിലെ ഹാജിയാര്‍ ആണ്. 'മോനെ അക്കു നീ വേഗം വീട്ടിലേക്ക് വാ' ഫോണ്‍ എടുത്ത ഉടനെ മുഖവുരയൊന്നും ഇല്ലാതെ ഹാജിയാര്‍ പറഞ്ഞു. 'എന്താ ഹാജിയാരെ പറയൂ എന്താണ്?' ' കുഴപ്പമില്ല ഡാ മോനെ നീ വേഗം ഒന്ന് വീട്ടിലേക്ക് വാ' ഹാജിയാര്‍ ഫോണ്‍ വച്ചു. ഞാന്‍ വേഗം അനിയന്റെ നമ്പര്‍ ഡയല്‍ ചെയ്തു. റിംഗ് ചെയ്യുന്നുണ്ട് പക്ഷേ ഫോണ്‍ എടുക്കുന്നില്ല. വേഗം ഫോണ്‍ പോക്കറ്റില്‍ തന്നെ ഇട്ട് പരമാവധി സ്പീഡില്‍ വീട്ടിലേക്ക് തിരിച്ചു. പ്രഷര്‍ ചെക്ക് ചെയ്യാന്‍ ഇന്നലെ ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞതാണ് ഇടക്കിടെ ബി പി നോക്കണം ഉമ്മാന്റെ ബി പി ഇപ്പോള്‍ കുറച്ച് ഹൈ ആണെന്ന്. പടച്ചോനെ എന്റെ ഉമ്മ... എന്റെ ഉമ്മാക്ക് ഒന്നും വരുത്തരുത് റബ്ബേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ബൈക്കോടിച്ച് വീട്ടിലെത്തി. വീടിന്റെ ഗേറ്റ് കടന്നതും മുറ്റത്ത് ചെറിയ ആള്‍ക്കൂട്ടം എല്ലാവരും സങ്കടത്തോടെ എന്നെ നോക്കി നില്‍ക്കുന്നു. പടച്ചോനെ എന്റെ ഉമ്മാക്ക് എന്തെങ്കിലും.. ഹൃദയമിടിപ്പ് വല്ലാതെ കൂടി. ഞാന്‍ ഉമ്മ എന്ന് വിളിച്ച് വീട്ടിനുള്ളിലേക്ക് ഓടിക്കയറിയതും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഉമ്മ വന്നു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു. ' മോനെ നമ്മുടെ സുലു...' ഉമ്മയുടെ വാക്കുകള്‍ എന്റെ ഹൃദയത്തെ തുളച്ച് മസ്തിഷ്‌കത്തില്‍ പ്രകമ്പനം സൃഷ്ടിച്ച് മുഴങ്ങിക്കൊണ്ടിരുന്നു. അല്‍പം മുമ്പ് എന്റെ സുലുവിന്റെ കൈകൊണ്ട് ചായയും പലഹാരങ്ങളും ഉണ്ടാക്കി വിളമ്പിത്തന്നു. അതും കഴിച്ചുകൊണ്ട് ഇറങ്ങിപ്പോയതാണ് ഞാന്‍. എനിക്കൊന്നും വിശ്വസിക്കാനാവുന്നില്ല. അവളെ വെള്ള പുതപ്പിച്ച് കിടത്തിയിരുന്ന കട്ടിലിലേക്ക് സുലൂ എന്ന് നിലവിളിച്ച് ഞാന്‍ വീണു. സാധാരണ ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍, അവള്‍ അടുക്കള വാതില്‍ക്കല്‍ വന്ന് നോക്കി നില്‍ക്കുകയാണ് പതിവ്. എന്നാല്‍ ഇന്ന് ഗേറ്റുവരെ വന്ന് എന്നെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു ഞാന്‍ അവളോട് ചോദിച്ചു എന്താ പെണ്ണേ ഇന്ന് എന്നെ ഇങ്ങനെ നോക്കുന്നത് എന്ന്. അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു 'ഞാന്‍ എന്റെ ഇക്കാനെ കാണുകയാണ്,' 'എന്നാ കൊതി തീരുവോളം വേഗമൊന്ന് കാണൂ പെണ്ണേ.. കടയിലെത്താന്‍ വൈകി.' 'കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല എന്റെ മുത്തേ..' അത് ഇതിനായിരുന്നോ റബ്ബേ... അറിഞ്ഞില്ല ഞാന്‍. എന്റെ സുലു.. സുലു..എന്ന് ഉറക്കെ കരഞ്ഞു വിളിച്ചു. വെള്ള പുതച്ച അവളുടെ നിശ്ചലമായ ശരീരം കണ്ട് സഹിക്കാനാവുന്നില്ല. പ്രാണന്‍ നഷ്ടപ്പെട്ട എന്റെ സിലുവിനെ വാരിയെടുത്തു മാറോടു ചേര്‍ത്തു കെട്ടിപ്പിടിച്ചു വീണ്ടും വീണ്ടും പൊട്ടിപ്പൊട്ടിക്കരഞ്ഞു. ഈ കാഴ്ച കണ്ടുനില്‍ക്കാന്‍ ആവാതെ എന്റെ കൂട്ടുകാരും ബന്ധുക്കളും അവിടെനിന്നും മാറി നിന്നു. പെട്ടെന്ന് എന്റെ ഹൃദയം നില്‍ക്കുന്നതു പോലെ തോന്നി. കണ്ണുകളില്‍ ഇരുട്ട് ഇരച്ചുകയറി, ശരീരമാകെ ഒരു മരവിപ്പ്, സുലു എന്നുറക്കെ അട്ടഹസിച്ചു കൊണ്ട് ഞാന്‍ മറിഞ്ഞു വീണു. ആരൊക്കെയോ എന്റെ മുഖത്തേക്ക് വെള്ളം തളിക്കുന്നു.. എന്നെ കോരിയെടുത്ത് തൊട്ടടുത്തുള്ള റൂമില്‍ കൊണ്ടുപോയി കിടത്തി തളര്‍ന്നു കിടന്നിരുന്ന എന്റെ അരികിലേക്ക് അതാ നടന്നു വരുന്നു എന്റെ സുലു അപ്പോഴാണ് എനിക്ക് സമാധാനമായത്. അവള്‍ പതിയെ ചിരിച്ചു. ആ ചിരിയില്‍ എന്നോടുള്ള സ്‌നേഹവും, പ്രണയവും തുളുമ്പി നില്‍ക്കുന്നു. അവളുടെ പരിഭവങ്ങളും പരാതികളും പൊട്ടിച്ചിരികളും.. തമാശകളും.. അവളുടെ പ്രണയം... എല്ലാം ഒരു തിരശ്ശീലയില്‍ എന്ന പോലെ മിന്നി മറഞ്ഞുകൊണ്ടിരുന്നു. എന്നും പ്രഭാതപ്രാര്‍ത്ഥനക്കു എന്നെ വിളിച്ചുണര്‍ത്താറുണ്ട് അവള്‍. ഇതാ അവള് വരുന്നു എന്നെ വിളിക്കാന്‍. ഇക്കാ നിങ്ങള് ഏണീക്ക് എല്ലാവരും നിങ്ങളെ അന്വേഷിക്കുന്നു. നിങ്ങള്‍ എന്താ ഇവിടെ വന്നിരിക്കുന്നത് എന്റെ അരികില്‍ വന്നിരിക്കു... ഇത്തിരിനേരം കൂടിയല്ലേ നിങ്ങള്‍ക്ക് ഇനി എന്റെ കൂടെ ഇരിക്കുവാന്‍ കഴിയൂ..' പെട്ടെന്ന് ഞാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. എണീറ്റ് ചെന്ന് അവളെ കിടത്തിയിരിക്കുന്ന കട്ടിലിന്റെ കാലില്‍ ചാരി എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഇരുന്നു. എത്ര നേരം അങ്ങനെ ഇരുന്നു എന്നെനിക്കു ഓര്‍മ്മയില്ല. ഒരു തരം മരവിപ്പ് മാത്രമാണ് എനിക്ക്, ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും അറിഞ്ഞില്ല ആരൊക്കെയോ എനിക്ക് വെള്ളവും മറ്റും കൊണ്ടുവന്നു തരുന്നുണ്ട് ആരാണെന്ന് ഒന്നുമറിയുന്നില്ല, എന്റെ കണ്ണുകള്‍ എനിക്ക് തുറക്കാനാവുന്നില്ല. എന്റെ വസ്ത്രമെല്ലാം കണ്ണീരില്‍ കുതിര്‍ന്നു നില്‍ക്കുകയാണ്. എന്റെ ജിവനല്ലെ ഈ ജീവനറ്റു കിടക്കുന്നത്... ദാഹിച്ചു തൊണ്ട വരളുന്നു. പക്ഷേ ഞാനെങ്ങനെ ദാഹജലം കുടിക്കും.. 'ഇക്കാ....' 'എന്താ സൂലൂ..' 'ഞാന്‍ മരിച്ചാല്‍ നിങ്ങള് എന്റെ മയ്യത്ത് കുളിപ്പിക്കുമോ..?' പലപ്പോഴായി അവള് പറഞ്ഞിരുന്ന ആഗ്രഹം. അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് ഞാന്‍ പറയും, പെണ്ണെ ഞാന്‍ മരിച്ചിട്ടെ നീ മരിക്കുള്ളൂ... എന്നിട്ടിപ്പോ.... എന്റെ സുലു എന്നെയും തനിച്ചാക്കി പോയില്ലേ.. എനിക്ക് സാധിപ്പിച്ചു കൊടുക്കാന്‍ കഴിയുമായിരുന്ന കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങള്‍ മാത്രമേ അവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഞാന്‍ നാളെ നാളെ എന്ന് പറഞ്ഞു നീട്ടിക്കൊണ്ടുപോയതല്ലെ എല്ലാം... ഒന്നും എനിക്ക് സാധിച്ചില്ലല്ലോ റബ്ബേ... എന്തിന് അവളോട് ഒന്ന് പുഞ്ചിരിക്കാനോ നല്ല വാക്ക് പറയാനോ.. ഇനി കഴിയില്ലല്ലോ.. എനിക്ക്... ഈ നെഞ്ച് നിറയെ അവളോടുള്ള സ്‌നേഹം ആയിരുന്നില്ലെ... എന്നിട്ടുമെന്തിന് ഞാന്‍ അളന്നു തൂക്കി മാത്രം നല്‍കിയത്.. ഇക്കാ... പ്രഭാത ഭക്ഷണം ഉണ്ടാക്കുമ്പോള്‍ ഇക്ക എന്റടുത്തു ഒന്ന് വന്നിരിക്കുമൊ..? ഈ കസേരയിട്ട് വെറുതെ ഇരുന്നാല്‍ മതി. ഒന്നും ഹെല്‍പ് ചെയ്യണ്ട..' ഞാന്‍ മൊബൈലുമായി മുറിയില്‍ കിടക്കുമ്പോള്‍ അവള്‍ അറികില്‍ വന്ന് വി വിളിക്കും , എനിക്കും എന്റെ മുത്തി നോട് സംസാരിച്ചു കൊതിതീര്‍ന്നിട്ടില്ല..., അവള്‍ വിളിക്കുമ്പോള്‍ ചെല്ലണമെന്നും ഞാന്‍ കരുതുമായിരുന്നു പക്ഷേ, ഫോണില്‍ നോക്കി ഇങ്ങനെ ഇരുന്ന് സമയം പോവുന്നത് അറിയില്ല. ഇപ്പൊ വരാം പെണ്ണേ എന്ന് പറഞ്ഞു പിന്നെയും ഫോണില്‍ കളിച്ചു കൊണ്ടിരിക്കും. എന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ കണങ്ങള്‍ പ്രളയം തീര്‍ത്തു കൊണ്ടിരിന്നു നേരെ ചൊവ്വേ കണ്ണൊന്നു തുറക്കാനും ആരെയും നോക്കനും കഴിയുന്നില്ല, നാളേക്ക് മാറ്റിവച്ച അവളുടെ എത്ര ആവശ്യങ്ങളാണ് ഇന്ന് ബാക്കി വച്ചിരിക്കുന്നത്... വള്ളിപൊട്ടിയ ഹാന്‍ഡ്ബാഗ്.. ഒന്ന് തുന്നിവരാന്‍ പറഞ്ഞപ്പോള്‍ പുതിയത് വാങ്ങാമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയിട്ട് എത്രയോ ആയി ... അടുക്കളയിലെ ടാപ്പില്‍ ഇത്തിരി വെള്ളമേ വരുന്നുള്ളൂ ഒന്ന് മാറ്റിത്തരുമോ എന്ന് പറഞ്ഞിട്ടു മാസങ്ങളായി.. വാഷിംഗ് മെഷീനില്‍ വെള്ള വരുന്ന ഹോസ് ലീക്ക് ആയിട്ട് ഒത്തിരി തവണ പറഞ്ഞതായിരുന്നു... മിക്സിയുടെ ജാര്‍... അങ്ങനെ എന്തെല്ലാം... 'ഞാനിത് വരെ കടല്‍ കണ്ടിട്ടില്ല..നമുക്ക് മക്കളെ കൂട്ടി കടല്‍ കാണാന്‍ പോയാലോ ഇക്കാ..' ഓര്‍മ്മയില്‍ അവള് പറഞ്ഞിരുന്ന ഓരോ മോഹങ്ങളും ഓടി എത്താന്‍ തുടങ്ങി. ഇല്ല...എനിക്കൊന്നും ചിന്തിക്കാന്‍ വയ്യ... അവളുടെ കാല്‍ക്കല്‍ പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കാനല്ലാതെ ഇനിയെനിക്കെന്തിന് കഴിയും... ഞാന്‍ കരച്ചില്‍ ഒതുക്കാന്‍ ഒരുപാട് ശ്രമിക്കുന്നുണ്ട്... കഴിയില്ല എന്റെ കൂടെ സുലു ഇനി ഇല്ല എന്ന ചിന്ത എന്നെ വീണ്ടും കരയിപ്പിച്ചു കൊണ്ടിരുന്നു. മൊബൈലില്‍ പാതിരാ വരെ ഇരിക്കാന്‍ വിടാതെ എന്നെ വിളിച്ച് ഉറങ്ങാന്‍ കൊണ്ടുപോകുന്നത്.. പ്രഭാതത്തില്‍ നമസ്‌കരിക്കാന്‍ വിളിച്ചുണര്‍ത്തുന്നത് എല്ലാം എന്റെ സുലു.. പെട്ടെന്ന് കൂട്ടുകാരും കുടുംബക്കാരും വന്നു എന്നെ അവിടെനിന്ന് പിടിച്ചുമാറ്റി, മയ്യത്ത് കുളിപ്പിക്കാന്‍ കൊണ്ടുപോകുകയാണെന്നു പറഞ്ഞു, 'ഞാന്‍ മരിച്ചാല്‍ ഇക്ക എന്റെ മയ്യത്ത് കുളിപ്പിക്കുമോ...' അവളുടെ വാക്കുകള്‍ ഹൃദയത്തിന്റെ കോണില്‍ മുഴങ്ങി. അവളുടെ ആഗ്രഹങ്ങളില്‍ ഒന്ന്.. ഇതെങ്കിലും ഞാന്‍ സാധിപ്പിച്ചു കൊടുക്കട്ടെ. 'ഞാന്‍ കുളിപ്പിച്ച് കൊള്ളാം'... എന്റെ വാക്കുകള്‍ എല്ലാവരെയും അല്‍ഭുത പ്പെടുത്തി. പതിയെ എഴുന്നേറ്റ് അവളുടെ ബന്ധുക്കളുടെ സഹായത്തോടെ അവളെ കുളിപ്പിച്ചു. എന്റെ വിരല്‍ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ഇക്കിളിയാലെ ചിരിക്കുന്ന എന്റെ സുലു... കണ്ണീര് കൊണ്ട് കണ്ണു കാണാതെ ഞാന്‍ എന്റെ പെണ്ണിനെ അവസാനമായി കുളിപ്പിച്ചു, എന്റെ പ്രിയപ്പെട്ടവളെ എന്നില്‍ നിന്നും അകറ്റാന്‍ ഖബറിലേക്ക് കൊണ്ടു പോവാന്‍ തിടുക്കം കൂട്ടുന്ന ബന്ധുക്കള്‍... അല്‍പ്പനേരം കൂടി കഴിഞ്ഞിട്ട് പോരെ എന്നുള്ള എന്റെ ചോദ്യത്തിന് അവര്‍ പറഞ്ഞു മരിച്ചു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ഖബറടക്കണം എന്ന്. അങ്ങനെ മയ്യത്ത് കട്ടില്‍ കിടത്തി എന്റെ പെണ്ണിനെ പള്ളിക്കാട്ടിലേക്ക് യാത്രയയക്കുകയാണ്. അല്പം നടന്നു പോകണമായിരുന്നു, എന്റെ കാലുകള്‍ ഒന്നും നിലത്തുറയ്ക്കുന്നില്ല തളര്‍ന്നുപോകുന്നു. എന്റെ കൂട്ടുകാര്‍ എന്നെ ഒരു ഓട്ടോയില്‍ കയറ്റി പള്ളിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ കൈ തട്ടിമാറ്റി അവളെ കിടത്തിയ കട്ടിലിന്റെ കാല്‍ ചുമലില്‍ വച്ച് പ്രാര്‍ത്ഥനയോടെ ഞാന്‍ പള്ളിക്കാട്ടിലേക്ക് നടന്നു. മയ്യത്തിന് വേണ്ടി നിസ്‌കരിക്കാന്‍, അവളുടെ ആങ്ങള നിന്നു അവനെ ഞാന്‍ തടഞ്ഞു എന്റെ ജീവന്റെ പാതി ആയവള്‍ക്ക് വേണ്ടി,അല്ല പാതിയല്ല എന്റെ ജീവന്‍ മുഴുവനും അവളായിരുന്നു.ഹൃദയം പൊട്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു അവള്‍ക്കുവേണ്ടി. അങ്ങനെ അവളെ ഖബറിലേക്ക് കൊണ്ടുപോകുകയാണ്. എന്റെ ഹൃദയം വിതുമ്പാന്‍ തുടങ്ങി എന്റെ മുത്ത് ഇനി കൂടെയില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല, എല്ലാവരും കൂടി അവളെ മണ്ണറക്ക് ഉള്ളിലേക്ക് ഇറക്കി വെക്കുകയാണ്.. എന്റെ നിനവിലും കനവിലും നിറഞ്ഞു നിന്നവള്‍...കഷ്ടപ്പാടിലും ദുഃഖത്തിലും സുഖത്തിലും കൂടെ നിന്നവള്‍.. പടച്ചോനെ എന്റെ സുലു ഇവിടെ ഒറ്റക്ക്...വല്ലാത്ത പേടിയാണവള്‍ക്ക്... എങ്ങനെ ഖബറില്‍ ഒറ്റക്ക് കിടക്കും അവള്‍.. കല്യാണ വീട്ടിലോ മീന്‍പിടിക്കാന്‍ പുഴയിലോ ഒക്കെ രാത്രി പോയി വരാന്‍ വൈകിയാല്‍ അവള്‍ എപ്പോഴും പറയുമായിരുന്നു 'ഇക്ക രാത്രി എന്നെ ഒറ്റക്കിട്ട് പോവല്ലേ എനിക്ക് എത്രമാത്രം പേടിയാന്നറിയുമോ ..' അവള്‍ ഇതു പറയുമ്പോള്‍ ഞാന്‍ അവളോട് പറയും നിനക്കൊരു ഗള്‍ഫുകാരനെ കിട്ടേണ്ടതായിരുന്നു എന്ന്. അതാ എന്റെ പെണ്ണിന്റെ കബറില്‍ മൂടുകല്ലു വെക്കാന്‍ തുടങ്ങി.. അല്ലാഹ്...ഇരുട്ടിന്റേ മേല്‍ ഇരുട്ട് അല്ലേ ഇവിടെ... മൂടുകല്ല് വെച്ച് എല്ലാവരും മൂന്ന് പിടി മണ്ണ് വാരി അവളുടെ ഖബറിന് മുകളിലേക്കിട്ടു. മണ്ണില്‍ നിന്ന് നിന്നെ സൃഷ്ടിക്കപ്പെട്ടു മണ്ണിലേക്ക് തന്നെയാണ് നിന്റേ മടക്കം.... ഞാനും വിറക്കുന്ന കൈകളുമായി പിടയുന്ന നെഞ്ചുമായി മൂന്നു പിടി മണ്ണ് അവളുടെ ഖബറിന്മേല്‍ വാരിയിട്ടു. അവര്‍ മണ്ണ് കിളച്ച് ഖബര്‍ മൂടി മീസാന്‍ കല്ല് കുത്തി മീസാന്‍ കല്ലിന്റെ അരികില്‍ മൈലാഞ്ചി ചെടി നട്ടു. അവരുടെ കയ്യില്‍നിന്നും വെള്ളം നിറച്ച കുടം വാങ്ങി ഞാന്‍ മൈലാഞ്ചിച്ചെടികള്‍ നനച്ചു നിന്നെ സ്‌നേഹിക്കാനും ലാളിക്കാനും മറന്നതല്ല പെണ്ണെ ഞാന്‍... ഞാന്‍ മരിച്ചാലും നിനക്കും മക്കള്‍ക്കും സുഖമായി കഴിയാന്‍ വേണ്ടിയല്ലെ ഞാന്‍ കഷ്ടപ്പെട്ടിരുന്നത്... എന്നിട്ടിപ്പോള്‍ എന്നെയും തനിച്ചാക്കി നീ പോയി.. സുലു മാപ്പ് തരൂ എനിക്ക്.. നിന്റെ ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിച്ചു തരാന്‍ കഴിഞ്ഞില്ല... കൊച്ചുകൊച്ചു കാര്യങ്ങള്‍ പോലും ഞാന്‍ ചെയ്തു തന്നില്ല.. സമ്പത്ത് ഉണ്ടാക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തില്‍, എല്ലാം മറന്നു,, എന്നും നീ എന്റേ കൂടെ ഉണ്ടായിരിക്കും എന്ന് കരുതിയതാണ്... ഖബറിനരികില്‍ നിന്നും എല്ലാവരും പിരിഞ്ഞു പോയി. മീസാന്‍ കല്ലില്‍ തല ചായ്ച്ച് ഇരുന്ന എന്നെ പിടിച്ചു കൊണ്ടുപോകാന്‍ വന്ന കൂട്ടുകാരോട് ഞാന്‍ പറഞ്ഞു. നില്‍ക്കെടാ കുറച്ചുകൂടി ഇരിക്കട്ടെ, ഇത്തിരിനേരം ഇവളുടെ അരികെ... അവള്‍ക്ക് പേടിയാകും. അവളുടെ വീട്ടില്‍ പോയാലും പെട്ടെന്ന് തന്നെ തിരിച്ചു പോരുന്നത് അവള്‍ക്ക് ഞാനില്ലാതെ രാത്രി ഉറങ്ങാന്‍ പേടിയായിട്ടാണെടാ.. അവള്‍ക്ക് ഞാന്‍ ഇല്ലാതെ ഒറ്റയ്ക്ക് പറ്റില്ലെടാ.. വീട്ടിലുള്ള സമയത്തൊക്കെ അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ ഒന്ന് കൂടെ വന്നിരിക്കൂ ഇക്ക എന്ന് പറയാറുണ്ടവള്‍.. പക്ഷേ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലെടാ.. അവള്‍ ഒരുപാട് വയ്യാതെ അടുക്കള ജോലി എടുക്കുമ്പോള്‍ പലപ്പോഴും കണ്ടില്ലെന്ന് നടിച്ചിട്ടുണ്ടെടാ... എത്ര വയ്യെങ്കിലും എനിക്കും മക്കള്‍ക്കും വേണ്ടിയുള്ളതൊക്കെ അവള് ചെയ്യും... നിങ്ങള് അരികത്ത് ഉണ്ടെങ്കില്‍ എനിക്ക് വല്ലാത്ത സമാധാനമാണ്...എത്ര ജോലി യെടുത്താലും ക്ഷീണം ഉണ്ടാകില്ല എന്നവള്‍ എത്രയോ വട്ടം പറഞ്ഞിട്ടും കൂടെ ഇരിക്കാന്‍ ശ്രമിക്കാറില്ലെട... അവളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടിട്ടും കാണാതെ പോയിട്ടുണ്ട് ഞാന്‍... എന്റെ കണ്ണീരു കണ്ട് എന്റെ കൂട്ടുകാര്‍ എന്നെ പലതും പറഞ്ഞ് സമാധാനിപ്പിച്ചു കൊണ്ടിരുന്നു. ഇന്നെനിക്ക് ഇവളെ ഇവിടെ ഒറ്റക്ക് ഇട്ട് പോരാന്‍ ആവുന്നില്ല. അവളോട് ഞാന്‍ ചെയ്ത എല്ലാ തെറ്റിനും മാപ്പ് പറഞ്ഞു, അവളുടെ പരലോക വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് ഞാന്‍ എണീക്കാന്‍ ശ്രമിച്ചതും പെട്ടെന്ന് നെഞ്ച് പൊട്ടിപ്പിളരുന്ന വേദന, കൈകാലുകള്‍ തളരുന്നു... മരവിച്ചു പോകുന്നു, ശ്വാസം ഞാന്‍ ആഞ്ഞുവലിച്ചിട്ടും കിട്ടുന്നില്ല, കൈകാലുകള്‍ ഇളക്കാന്‍ കഴിയുന്നില്ല, ഞരമ്പുകളെല്ലാം ആരോ വന്ന് വലിച്ചു പറിച്ചെടുക്കുന്ന പോലെ... കണ്ണുകളില്‍ ഇരുട്ടു വന്ന് നിറയുന്നു, ആരോ ഓടിവന്ന് മറിഞ്ഞുവീണ എന്നെ താങ്ങിപ്പിടിച്ച് വായിലേക്ക് അല്‍പം വെള്ളം പകര്‍ന്നു. ഞാന്‍ അറിഞ്ഞു... ഞാന്‍ യാത്രയാവുകയാണ്... എന്റെ പ്രിയപ്പെട്ടവളുടെ ചാരത്തേക്ക്... അവസാനത്തെ യാത്ര... നീയല്ലാതെ ആരാധനക്കര്‍ഹന്‍ വേറെയാരുമില്ല തമ്പുരാനേ എന്ന് മൊഴിഞ്ഞു ഞാന്‍ വാടിയ ചേമ്പില തണ്ടുപോലെ അവരുടെ മടിയിലേക്ക്, വീണുപോയി. --- നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍ മറന്ന സ്‌നേഹം മടിക്കാതെ..ആവോളം അവര്‍ക്ക് നല്‍കുക, അവരുടെ കൊച്ചു കൊച്ചു മോഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ ശ്രമിക്കുക. നാളെ അവര്‍ നമ്മുടെ കൂടെ ഇല്ലെങ്കിലോ, അത് നമുക്ക് തീര്‍ത്താല്‍ തീരാത്ത വേദനയാണ്. അലി അക്ബര്‍ തൂത‍‍ ***************** ലേഖനങ്ങൾ തുടർന്നും ലഭിക്കാൻ https://api.whatsapp.com/send?phone=919645585755&text=add_me [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, ജൂൺ 29, തിങ്കളാഴ്‌ച

# പോലീസിന്റെ #കോവിഡ്_19_മുന്നറിയിപ്പ്

# പോലീസിന്റെ #കോവിഡ്_19_മുന്നറിയിപ്പ്. കേരളത്തിൽ കോവിഡ് സമൂഹ വ്യാപനം 2% ത്തോളം എന്ന സൂചനയുള്ളതിനാൽ പൊതു ഇടങ്ങളിൽ മാത്രമല്ല, വീടുകളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു.....! 👉 കഴിവതും വീട്ടിൽ നിന്ന് ഇറങ്ങി പൊതു സ്ഥലങ്ങളിൽ പോകരുത്. 👉പുറത്തു നിന്ന് വന്നവർ സ്വയം അണുനാശനം നടത്തി മാത്രം വീട്ടിലെ വസ്തുക്കളിൽ സ്പർശിക്കുക. 👉പൊതു വാഹനങ്ങളിലെ യാത്രക്ക് സമൂഹ വ്യാപന വേളയിൽ രോഗ സാധ്യതയേറെയുണ്ട്... ഇവർ വീട്ടിൽ തിരിച്ചെത്തിയാൽ ധരിച്ചവസ്ത്രം അലക്കാനായി പുറത്തേക്ക് മാറ്റി സോപ്പുപയോഗിച്ച് കുളിച്ച ശേഷം മാത്രം ഇരിപ്പടങ്ങളുപയോഗിക്കുക. 👉പുറത്തു നിന്ന് വാങ്ങിയ സാധനങ്ങൾ പൊതികൾ മാറ്റി സൂക്ഷിക്കുക. കഴുകാവുന്നവ സോപ്പിൽ കഴുകി എടുത്തു വെക്കാം. 👉ഫ്രിഡ്ജിൽ വെക്കുന്ന സ്റ്റീൽ പാത്രങ്ങൾ സോപ്പിട്ട് കഴുകി മാത്രം വെക്കുക. 👉വീടുകളിൽ എല്ലാ കൂടിച്ചേരലുകളും ആഘോഷങ്ങളും ഒഴിവാക്കുക. ചടങ്ങുകളും പറ്റുമെങ്കിൽ ഒഴിവാക്കുകയോ നാമമാത്രമായി മിതപ്പെടുത്തുകയോ ചെയ്യുക 👉ബന്ധു ഗൃഹസന്ദർശനം ഒഴിവാക്കുക. 👉ആരാധനാലയങ്ങളിൽ പോകാതിരിക്കുക. 👉വിവാഹസ്ഥലം, മരണവീടുകൾ എന്നിവിടങ്ങളിൽ കുട്ടികളും 60 കഴിഞ്ഞ വരും പോകരുത്. 👉28 ദിവസത്തെ ക്വാറണ്ടയിനിലുള്ളവർ മുറിക്ക് പുറത്തിറങ്ങുന്നത് കുറ്റകരമാണ്. 👉അനിവാര്യ ഘട്ടങ്ങളിൽ മാത്രം വീടിന് പുറത്തിറങ്ങുക.സമൂഹ വ്യാപന സൂചനയുള്ളതിനാൽ ഓരോ യാത്രയിലും അപകടം പതിയിരിക്കുന്നു...... #അനുസരിക്കുക #എല്ലാം_നമുക്ക്_വേണ്ടിയാണ്... #പുറത്ത്_പോകുമ്പോൾ #മാസ്ക്_ധരിക്കുക #സാമൂഹിക_അകലം_പാലിക്കുക *ശ്രദ്ധിക്കുക* ____________ 1. കൊറോണ നിങ്ങളുടെ അടുത്തേക്ക് വരികയാണ്. 2. *ആദ്യം മെല്ലെ, പിന്നെ അതിവേഗതയിൽ*. അങ്ങനെയാണതിന്റെ വരവ്. 3. കൈയകലത്തിലെത്താൻ ഇനി കുറച്ചു ദിവസങ്ങൾ, ഒന്നോ രണ്ടോ ആഴ്ചകൾ. 4. എല്ലായിടത്തും സർക്കാർ കണക്കുകളേക്കാൾ *എത്രയോ മടങ്ങാണ്* യഥാർത്ഥ കണക്കുകൾ. 5. ദുരന്തമായി മാറിക്കഴിഞ്ഞാൽ ആരോഗ്യ വകുപ്പിന് അധികമൊന്നും ചെയ്യാനാവില്ല. 6. വരാന്തകളിൽ കിടന്ന് പനിക്കും നമ്മൾ, *ഓക്സിജൻ സിലിണ്ടറിന് വരി നിൽക്കും* നമ്മൾ. 7. ആരോഗ്യ പ്രവർത്തകർ അവരും തളർന്നു വീഴും; 8. *തടയാനുള്ള ഏറ്റവും നല്ല വഴി*: *Social Distancing. (സാമൂഹ്യ അകലം പാലിക്കൽ)*. അത് മാത്രമാണ് പോംവഴി... 9. ഇത് ചെയ്തപ്പോഴാണ് *ചൈന* രക്ഷപ്പെട്ടു തുടങ്ങിയത്. 10. ഇതാദ്യമേ ചെയ്തതുകൊണ്ടാണ് *തായ്‌വാൻ* അപകടത്തിൽ പെടാതിരുന്നത്. ഇത് ചെയ്തതുകൊണ്ടാണ് *ജപ്പാനും, സിംഗപ്പൂരും, തായ്‌ലാൻഡും* സെയ്ഫ് ആയിരിക്കുന്നത്. 11. *Social Distancing* നാളെ മുതൽ പോരാ.. *അകലം പാലിക്കൽ* ഇന്നു മുതൽ വേണം. *ഈ നിമിഷം മുതൽ*. -ഇത് മാത്രമാണ്, ഇത് തന്നെയാണ് ഇപ്പോൾ ചെയ്യാനുള്ള ഒരേ ഒരു കാര്യം. ... *മൂന്ന് പേരിൽ നിന്ന് മൂവായിരം* പേരിലെത്താൻ മൂന്ന് നാല് ദിവസം മതി. മൂന്ന് പേരെ ഐസോലൈറ്റ് ചെയ്ത്, ചികിൽസിച്ച് സ്റ്റേബിളാക്കാൻ മൂന്ന് നാല് ദിവസം മതി. ... അതുകൊണ്ട് എല്ലാവരും *കൂട്ടമായി നിൽക്കുന്നത് ഒഴിവാക്കുക*... !!! ചെറിയ കൂട്ടം പോലും ഒഴിവാക്കുക... 😷പരിപാടികൾക്ക് ക്ഷണിക്കുന്നവരോട് " സോറി " എന്ന് പറയാൻ മടിക്കരുത്.. മാനവരാശിയുടെ രക്ഷക്കായി സഹകരിക്കുക..🖤 ദയവായീ ഷെയര്‍ ചെയ്യ്ത് എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുക. ,,, എല്ലാ ഗ്രൂപ്പിലും ഇടുക ,,,,,,,, ഇനി അങ്ങോട്ട് വളരെ ജാഗ്രത വേണം അതുകൊണ്ടാണ് ഈ ഗ്രൂപ്പിലും ഇട്ടത് ,,, നമ്മുടെ അടുത്ത പ്രദേശങ്ങളിൽ എല്ലാം കൂടി വരുകയാണ്. ####ജാഗ്രത മതി..... ആശങ്ക വേണ്ട #### 🙏🙏🙏🙏🙏🙏🙏🙏🙏🙏 [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, ജൂൺ 25, വ്യാഴാഴ്‌ച

*ചരിത്രം നീതി പുലർത്താത്ത പോരാളി - വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

*ചരിത്രം നീതി പുലർത്താത്ത പോരാളി - വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി* ➖➖➖➖➖➖➖➖➖➖➖➖ ബ്രിട്ടീഷുകാർക്കെതിരിൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ജനകീയ ചെറുത്തുനിൽപ്പാണ് 1921 ലെ മലബാർ പോരാട്ടം. അതിന് നേതൃത്വം നൽകിയ അതുല്യ പോരാളികളായിരുന്നു ആലി മുസ്‌ലിയാരും വാരിയൻ കുന്നത്ത് ഹാജിയും. മഞ്ചേരി പാണ്ടിക്കാട് റൂട്ടിലെ നെല്ലിക്കുത്തായിരുന്നു ഇരുവരുടേയും ജന്മദേശം. ആലി മുസ്ലിയാരുടെ സന്തത സഹചാരിയായിരുന്ന ഹാജി പൊതുവേ ശാന്തനും പക്വമതിയുമായിരുന്നു. വന്‍ സൈന്യത്തിന്റെ അകമ്പടിയോടെ വഞ്ചനയിലൂടെ കീഴ്‌പ്പെടുത്തിയ ഏറനാട്ടിലെയും വള്ളുവനാട്ടിലെ കോഴിക്കോട്ടെയും 250 ൽ പരം വില്ലേജുകളിലെയും ഭരണാധികാരി, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ജീവിതം കൊണ്ട് ചിറകെട്ടി തടഞ്ഞുനിര്‍ത്തിയ നായകന്‍. പിറന്ന നാടിന്റെ മോചനത്തിനുവേണ്ടി ജീവന്‍ നല്‍കാമെന്ന് ദൈവത്താണയിട്ട വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ ചങ്ങലകളില്‍ ബന്ധിതനായി നടന്നുനീങ്ങിയത്. കാല്‍ നൂറ്റാണ്ടിന്റെ ചെറുത്ത് നില്‍പ്പിന് അന്ത്യം കുറിക്കാന്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ശിക്ഷിക്കാന്‍ കൊണ്ടുപോയ രംഗമായിരുന്നു അത്. ''നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു. നമ്മള്‍ അന്യരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം. ആനക്കയത്തെ പോലീസ് ഇന്‍സ്‌പെക്ടറും ബ്രിട്ടന്റെ ഏറനാട്ടിലെ പ്രതിനിധിയുമായ ചേക്കുട്ടിയുടെ തലയാണിത്. ഗവണ്‍മെന്റിനോടും ജന്മികളോടും കളിക്കണ്ട എന്നും മറ്റും ഇവര്‍ നമ്മളെ ഭീഷണിപ്പെടുത്തി. നമുക്കെതിരായി പ്രവര്‍ത്തിക്കുമെന്ന് ശപഥം ചെയ്തു. അതിനാണിത് അനുഭവിച്ചത്. നിങ്ങള്‍ എന്ത് പറയുന്നു എന്ന് എനിക്കറിയണം. ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ ദൈവത്തിന്റെ പേരില്‍ നിങ്ങള്‍ എന്നെ ഇവിടെയിട്ട് കൊല്ലണം. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ കൊല്ലരുത്. അവരെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറയുന്നത്രെ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര്‍ ആരായിരുന്നാലും നിര്‍ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍, ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്‍കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയാറാണ്' ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിലെ ഇതിഹാസമായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏറനാടിന്റെ ആസ്ഥാനമായ മഞ്ചേരിയില്‍ നടത്തിയ പ്രഖ്യാപനമാണിത്. ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ പ്രതിനിധിയായി ഏറനാട് ഭരിച്ച ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയെ വധിച്ചതിനുശേഷമായിരുന്നു ഈ പ്രഖ്യാപനം. ഒരു ജീവിതകാലം മുഴുവന്‍ സാമ്രാജ്യത്വ ഭരണത്തിന്റെ സേവകനായി നിന്നുകൊണ്ട് ഏറനാട്ടിലെ സാധാരണക്കാരായ ജനങ്ങളോട്, പ്രത്യേകിച്ച് മാപ്പിളമാരോട് ചെയ്ത എണ്ണിയാലൊടുങ്ങാത്ത ദ്രോഹങ്ങളടങ്ങിയ ഒരു കുറ്റപത്രം പന്തല്ലൂര്‍ സ്വദേശി നായിക് താമി വായിച്ചു. 40 മിനിറ്റെടുത്ത കുറ്റപത്ര വായനയില്‍ ചേക്കുട്ടിക്കെതിരെ 300 ഓളം കുറ്റങ്ങളാണുണ്ടായിരുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി നിലമ്പൂര്‍ ആസ്ഥാനമായി രൂപീകരിച്ച, സമാന്തര രാഷ്ട്ര പ്രഖ്യാപനത്തിലും ഇതേ വാചകങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇസ്ലാമിക പഠനങ്ങൾ വാട്സാപ്പ് കൂട്ടായ്മയിലേക്ക് സ്വാഗതം. 1921 സെപ്റ്റംബര്‍ 16-നാണ് കുഞ്ഞഹമ്മദ്ഹാജി രാഷ്ട്ര പ്രഖ്യാപനം നടത്തിയത് (കെ. മാധവന്‍നായര്‍ മലബാര്‍ കലാപം, പേജ് 202). മഞ്ചേരിയില്‍ നടത്തിയത് സമാന്തര സര്‍ക്കാറിന്റെ മാര്‍ഷല്‍ ലോ ആയിരുന്നെന്ന് ദൃക്‌സാക്ഷി മൊഴികളില്‍ കാണാം (1946 25 ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച സര്‍ദാര്‍ ചന്ദ്രോത്തിന്റെ ലേഖനം 1921 ആഗസ്റ്റ് 25-ന് കുഞ്ഞഹമ്മദ് ഹാജി അങ്ങാടിപ്പുറത്ത് തന്റെ വിപ്ലവ സര്‍ക്കാറിന്റെ കീഴില്‍ ആരംഭിച്ച സൈനിക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. പരിശീലന ക്യാമ്പിലേക്ക് ആവശ്യമായ പണം സ്വരൂപിച്ചത് ഏറനാട്ടിലെ സമ്പന്നരില്‍ നിന്നായിരുന്നു. ബ്രിട്ടീഷ് പോലീസ് കുഞ്ഞഹമ്മദ് ഹാജിയെ നിരീക്ഷിക്കാന്‍ ഏല്‍പിച്ചിരുന്ന ഐദ്രസ് കുട്ടി എന്ന പോലീസുകാരനെ ഹാജി വധിക്കുകയും ചെയ്തത് ഈ കാലയളവിലാണ്. ആറ് മാസക്കാലത്തോളം നിലനിന്ന ഹാജിയുടെ ഖിലാഫത്തിലേക്ക് ധാരാളം സൈനികര്‍ ചേര്‍ന്നിരുന്നു. രാജ്യത്തിന് പ്രത്യേക നികുതിയും പാസ്‌പോര്‍ട്ട് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. 'കുമ്പിള്‍ കഞ്ഞി' എന്ന ജന്മിമാരുടെ കുടിയാന്‍ ദ്രോഹ നടപടി അദ്ദേഹം ഏറനാട്ടില്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചു. കുറ്റമറ്റ കോടതി സ്ഥാപിച്ചു.ഈ കാലയളവിൽ മൂന്ന് വധശിക്ഷകൾ അദ്ദേഹത്തിന്റെ കീഴിലുള്ള കോടതിയിൽ നടപ്പിലാക്കിയിരുന്നു. ഹിന്ദു സഹോദരിമാരെ ബലാൽസംഗം ചെയ്തതിന്റെ പേരിലാണ് പ്രസ്തുത ശിക്ഷ നടപ്പിലാക്കിയത്. മാപ്പിളമാരും ഹിന്ദു കുടിയാന്മാരും ബ്രിട്ടീഷ് വിരുദ്ധരായ നാരായണ്‍, നമ്പീശൻ, അച്ചുതൻ നായരെ പോലെയുള്ളവരും ഹാജിയുടെ സൈന്യത്തിലുണ്ടായിരുന്നു. പതിനാലായിരത്തിലധികം സൈനികർ അദ്ദേഹത്തിനുണ്ടായിരുന്നു.സൈന്യത്തിൽ 17% ഹിന്ദുക്കളായിരുന്നു. ഖുർആൻ വചന ( 9:24) മോതിയിട്ടായിരുന്നു മുസ്‌ലിം സൈനികർ അദ്ദേഹത്തിന് ബൈഅത്ത് ചെയ്തിരുന്നത്. ഹിച്ച്‌കോക്ക് മലബാര്‍ റിബല്യണില്‍ പറയുന്നത് മലബാര്‍ സമരത്തിന്റെ കേന്ദ്ര ബിന്ദു ഹാജിയായിരുന്നുവെന്നാണ്. ഹാജിയുടെ ഭരണരീതിയെയും പ്രതിരോധത്തെയും ദുര്‍ബലപ്പെടുത്താന്‍ ധാരാളം പ്രോപഗണ്ടകള്‍ അവര്‍ പടച്ചുവിട്ടു. ഏറനാടിനും പുറത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഹിന്ദു-മുസ്‌ലിം സംഘര്‍ഷമായി ബ്രിട്ടീഷുകാരും അവരുടെ ചൊല്‍പ്പടിയിലുള്ളവരും ഇതിനെ ചിത്രീകരിച്ചു. ഇന്ത്യയിലെ 'ദേശീയ' സ്വാതന്ത്ര്യസമര നേതാക്കള്‍വരെ വലിയൊരളവില്‍ ഈ പ്രചാരണത്തില്‍ വീണുപോയിട്ടുണ്ട്. ഗാന്ധിയടക്കമുള്ളവര്‍ ഇതിനെ തെറ്റായി മനസ്സിലാക്കിയ സന്ദര്‍ഭങ്ങളുണ്ടായി. അംബേദ്കറുടെ നിരീക്ഷണങ്ങളിലും മുന്‍വിധികള്‍ പ്രകടമായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദേശം ഇന്ത്യയില്‍ രൂപപ്പെട്ടിരുന്നുവെന്ന് ഹിച്ച്‌കോക്ക് നിരീക്ഷിക്കുന്നുണ്ട്. ഈ വാര്‍ത്ത ലണ്ടന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ചുവന്നതോടെ ബ്രിട്ടന് അന്താരാഷ്ട്ര തലത്തില്‍തന്നെ വലിയ ക്ഷീണം സംഭവിച്ചു.1921 ആഗസ്റ്റ് 21 ന് ഹാജിയുടെ നേതൃത്വത്തിൽ ആറായിരത്തോളം സൈന്യം തിരൂരങ്ങാടിയിലേക്ക് മാർച്ച് ചെയ്തു. ഇതിനെ തടഞ്ഞ ബ്രിട്ടീഷ് സൈന്യം (കലക്ടർ തോമസടക്കം) പിന്തിരിഞ്ഞോടി.ഇത് ലണ്ടൻ ടൈംസ് റിപ്പോർട്ട് ചെയ്തത് മലബാറിൽ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം എന്നായിരുന്നു. ഇന്ത്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ മൂന്നിലൊരു ഭാഗത്തെ ഏറനാട്ടിലേക്ക് നിയോഗിച്ചു. ബ്രിട്ടീഷ് സൈന്യത്തിന് ഏറനാടിനെ അടിച്ചമര്‍ത്താന്‍ സാധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കി. ലോയലിസ്റ്റുകളായവരെ (ബ്രിട്ടീഷ് അനുഭാവമുള്ള വരേണ്യ മുസ്‌ലിംകള്‍, ഹിന്ദുക്കള്‍) കൂടെനിര്‍ത്താനും ഇന്ത്യന്‍ പോലീസുകാരെ ഇറക്കുമതി ചെയ്യാനും അവര്‍ തയാറായി.കൂടാതെ പ്രത്യേകം ചില ആളുകളെ നിരീക്ഷകരായും സമരമുറകളുടെ നീക്കുപോക്കുകള്‍ കൂടെനിന്ന് ഒറ്റിക്കൊടുക്കുന്ന കൂലിക്കാരായും നിയമിച്ചു. ആലി മുസ്‌ലിയാരുടെയും കുഞ്ഞഹമ്മദ് ഹാജിയുടെയും വധശിക്ഷക്ക് കാരണമായി ബ്രിട്ടീഷ് സ്‌പെഷ്യല്‍ ജഡ്ജി ഇങ്ങനെ രേഖപ്പെടുത്തി. ''വെറും മതഭ്രാന്തോ, ഭൂമി സംബന്ധമായ ബുദ്ധിമുട്ടുകളോ അല്ല ആലി മുസ്‌ല്യാരെയും കുഞ്ഞഹമ്മദ് ഹാജിയെയും കൂട്ടുകാരെയും പോരാട്ടത്തിന് പ്രേരിപ്പിച്ചത്. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളാണെന്ന് കോടതി കാണുന്നു. ഇതുതന്നെയാണ് മറ്റു പോരാട്ടങ്ങളില്‍നിന്ന് ഈ പോരാട്ടത്തെ വ്യത്യസ്തമാക്കുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ഉന്മൂലനം ചെയ്ത് ഒരു ഖിലാഫത്ത് ഗവണ്‍മെന്റ് സ്ഥാപിക്കണമെന്നതായിരുന്നുവെന്ന് തെളിവുകള്‍ വെളിപ്പെടുത്തിയിരിക്കുന്നു.'' ദേശീയ തലത്തില്‍ ശക്തിപ്പെട്ട നിസ്സഹകരണ പ്രസ്ഥാനത്തിനു മുമ്പേ മലബാറില്‍ നിസ്സഹകരണ കൂട്ടായ്മകള്‍ ഒന്നിലധികമുണ്ടായിരുന്നുവെന്നാണ് ആംഗ്ലോ-മാപ്പിള യുദ്ധം എന്ന കൃതിയില്‍ എ.കെ കോടൂര്‍ നിരവധി പേരുടെ അഭിമുഖങ്ങളില്‍നിന്ന് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ തുര്‍ക്കി, ഈജിപ്ത്, മക്ക തുടങ്ങിയ രാജ്യങ്ങളുമായിട്ടുള്ള ബന്ധം ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് മലബാറില്‍ പുതിയൊരു മാനം നല്‍കിയിരുന്നു. കോണ്‍ഗ്രസ്സിന്റെ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍നിന്ന് വ്യത്യസ്തമായി മലബാറില്‍ രൂപപ്പെട്ട സമരങ്ങള്‍ക്ക് മതവുമായും, ദേശാന്തര ബന്ധങ്ങളിലൂടെയാര്‍ജിച്ച പുതിയ സമര രീതികളുമായും ബന്ധമുണ്ടായിരുന്നു. ഗറില്ലാ യുദ്ധമുറകള്‍, സംഘടിതമായ രാഷ്ട്രീയ മുന്നേറ്റം, മതസംഹിതകളിലൂന്നിയുള്ള വിശ്വാസ സംരക്ഷണമുന്നേറ്റം, ബഹിഷ്‌കരണ രൂപങ്ങള്‍ തുടങ്ങിയവയെല്ലാം മലബാര്‍ സമരത്തില്‍ ശക്തമായിരുന്നു. ആലി മുസ്‌ലിയാരും കുഞ്ഞഹമ്മദ് ഹാജിയും മക്കയിലെത്തിയിട്ടുണ്ട്. 1896-ല്‍ മഞ്ചേരിയില്‍ വെച്ചുനടന്ന സമരത്തിൽ ഹാജി തന്റെ പിതാവിനൊപ്പം പങ്കെടുത്തിരുന്നു. ആ കുറ്റത്തിന്റെ പേരില്‍ പിതാവിനെയും അദ്ദേഹത്തെയും ഗവണ്‍മെന്റ് മക്കയിലേക്ക് നാടുകടത്തി. 1914-ല്‍ കുഞ്ഞഹമ്മദ് ഹാജി മലബാറില്‍ തിരിച്ചുവന്നെങ്കിലും ജന്മസ്ഥലമായ നെല്ലിക്കുത്തിലേക്ക് പോവാന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ അനുവദിച്ചില്ല. മലബാറിലെ പോരാട്ടത്തിന്റെ നേതൃത്വം ഹാജിയില്‍ എത്തിയതോടെയാണ് അത് വിപുലവും കൂടുതല്‍ സംഘടിതവുമായത്. അദ്ദേഹം താമസിച്ചിരുന്ന നെടിയിരുപ്പ് പ്രദേശങ്ങളിലും മൊറയൂരിലും നടന്ന പോരാട്ടങ്ങളില്‍ ഹാജിയുടെ കൂടെ ഭാര്യ മാളു ഹജ്ജുമ്മയും പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ സായുധമായി പോരാടിയ വനിതയായിരുന്നു അവര്‍. മലബാര്‍ പോരാട്ടം ഹാജിയുടെ നേതൃത്വത്തില്‍ ശക്തിയാര്‍ജിച്ചപ്പോള്‍ ബ്രിട്ടീഷ് സൈന്യം ഗൂര്‍ഖ, എം.എസ്.എഫ് തുടങ്ങിയ റജിമെന്റുകളെ കൂടി നിയോഗിച്ചു. ബ്രിട്ടീഷുകാര്‍ ലോകത്ത് നടത്തിയ അധിനിവേശങ്ങളില്‍ സമാന്തര രാജ്യം സ്ഥാപിച്ച് അവരെ ചെറുത്തത് കിഴക്കന്‍ ഏറനാട്ടിലായിരുന്നു. പന്തല്ലൂര്‍, പാണ്ടിക്കാട് കാളികാവ്, നിലമ്പൂര്‍, കരുവാരക്കുണ്ട് പ്രദേശങ്ങളില്‍ ഹാജിയും, തിരൂരങ്ങാടി, മലപ്പുറം, പൂക്കോട്ടൂര്‍, തിരൂര്‍, താനൂര്‍, കൊണ്ടോട്ടി തുടങ്ങിയ മേഖലകളില്‍ ആലി മുസ്‌ലിയാരുമാണ് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കിഴക്കന്‍ ഏറനാട്ടിലെ നൂറോളം പോരാട്ടങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാണ്ടിക്കാട് നടന്ന ഗറില്ലാ പോരാട്ടത്തിൽ 75 ഗൂർഖകളാണ് കൊല്ലപ്പെട്ടത്. ഹിച്ച്‌കോക്ക് (റോബര്‍ട്ട് ഹിച്ച്‌കോക്ക് 1921 ലെ സൗത്ത് മലബാര്‍ പോലീസ് സൂപ്രണ്ട്) നിരീക്ഷിക്കുന്നു: ''ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ യൂറോപ്പിനെ ശക്തിയായി ചെറുത്തിട്ടുണ്ട്. അതില്‍നിന്ന് വ്യത്യസ്തരായിരുന്നില്ല മലബാറിലെ മുസ്‌ലിംകളും. ഏറനാട്ടില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ നടന്ന ചെറുത്ത് നില്‍പുകള്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് സൈന്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണമായിരുന്നു'' അതിനെ നേരിടാന്‍ നിരവധി സൈനിക ഓഫീസര്‍മാരെയും പ്രത്യേകം നിയമങ്ങളും സ്‌പെഷ്യല്‍ കോര്‍ട്ടുകളും രൂപപ്പെടുത്തി. കൊണ്ടോട്ടി തങ്ങന്മാരുടെ നേതൃത്വത്തിലുള്ള മാപ്പിള പട്ടാളത്തെ ബ്രിട്ടീഷുകാര്‍ പല സന്ദര്‍ങ്ങളിലും ഉപയോഗപ്പെടുത്തി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം മലബാറില്‍ വേണ്ടത്ര വിജയം കണ്ടില്ല. ആഴത്തിലുള്ള സാമൂഹിക ബന്ധവും മാപ്പിളമാരും ഹിന്ദുക്കളും തമ്മിലുള്ള മൈത്രിയും ഇതിനു വിഘാതമായി. മലബാറിനു പുറത്തുള്ളവരില്‍ ഈ സമരത്തെക്കുറിച്ച് മുന്‍വിധികള്‍ ഉണ്ടാക്കാന്‍ ലഘുലേഖകള്‍ ബ്രിട്ടീഷുകാര്‍ തന്നെ അടിച്ചിറക്കിയിരുന്നു. ഹിന്ദു-മുസ്‌ലിം മൈത്രി ധാരാളമുള്ള ഒരു പോരാട്ടത്തെ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമാക്കി മാറ്റി ഇന്ത്യന്‍ ദേശീയ സമരത്തില്‍നിന്ന് ഇതിന് ലഭിക്കാവുന്ന ആശയപരവും സാമ്പത്തികവും മറ്റുമായ സഹായങ്ങള്‍ ഇല്ലാതാക്കാന്‍ ബ്രീട്ടീഷുകാര്‍ക്ക് സാധിച്ചു. അവര്‍ അന്നടിച്ചു വിതരണം ചെയ്ത ലഘുലേഖകള്‍ തന്നെയാണ് ഇന്നും ദേശീയ ചരിത്രമെഴുത്തില്‍ മലബാറിനെ അടയാളപ്പെടുത്താനുള്ള അവലംബമായിട്ടുള്ളത്. ഇതിനെ പ്രതിരോധിക്കാന്‍ അക്കാലത്ത് വാരിയന്‍കുന്നത്തിന്റെ പ്രതികരണം ദ ഹിന്ദുവില്‍ വന്നതായി എം.ടി അന്‍സാരി മലബാര്‍ പഠനങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷ്യം ഹാജിയെ ജീവനോടെ പിടികൂടുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 30 ന് മാര്‍ഷല്‍ ലോ കമാണ്ടന്റ് കേണല്‍ ഹംഫ്രിയുടെ നേതൃത്വത്തില്‍ വിവിധ പട്ടാള വിഭാഗം കമാണ്ടര്‍മാരുടെയും ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെയും ഒരു യോഗം മലപ്പുറത്ത് ചേര്‍ന്നു. ഓരോ പട്ടാള വിഭാഗത്തില്‍നിന്നും എം.എസ്.പി ലോക്കല്‍ പോലീസ് വിഭാഗങ്ങളില്‍നിന്നും പത്ത് പേര്‍ വീതവുമുള്ള ഒരു സ്‌പെഷ്യല്‍ സെല്ല് രൂപീകരിച്ചു. 'ബേറ്ററി' എന്നായിരുന്നു ഈ സെല്ലിന്റെ പേര്. പഴയ മലപ്പുറം സ്‌പെഷ്യല്‍ ഫോഴ്‌സിലെ (എം.എസ്.എഫ്, ഇതാണ് പിന്നീട് എം.എസ്.പിയായത്) സുബേദാര്‍ കൃഷ്ണപണിക്കര്‍, ഗോപാല മേനോന്‍ എന്നിവരായിരുന്നു ഇതിന്റെ തലവന്മാര്‍. ഇന്‍സ്‌പെക്ടര്‍ രാമനാഥയ്യര്‍ ഈ സ്‌പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്റ്‌സ് തലവനായി നിയുക്തനായി (എ.കെ കോടൂര്‍). ഹിച്ച്‌കോക്ക്, ടോട്ടന്‍ഹാം നിരീക്ഷിക്കുന്നത് മലബാറിലെ ഒരു മാപ്പിള പോരാളിയെ പിടികൂടാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് വലിയ സമയം ചെലവഴിച്ചു എന്നാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത്രയും വിപുലമായ മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ (കേണല്‍ ഹംഫ്രി എന്ന പട്ടാള ഭരണാധികാരി തന്നെ നേരിട്ട് മലബാറിലെത്തി നയിച്ച സെല്ലായിരുന്നു 'ബേറ്ററി') ആദ്യമായിട്ടാണ് നിയോഗിക്കുന്നത്. 1836 മുതല്‍ 1922 വരെ നിലനിന്ന മലബാര്‍ പോരാട്ടത്തിന് അന്ത്യം കാണുന്നത് ഈ ഓപ്പറേഷനിലൂടെയായിരുന്നു. ഹാജിയുടെ പട്ടാളത്തിലുണ്ടായിരുന്ന കുഞ്ഞഹമ്മദ് കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയിലാണ് സമാന്തര ഭരണതല സ്ഥാനത്തെ കുറിച്ച വിവരം ലഭിക്കുന്നത്. കല്ലാമൂലയിലെ വീട്ടിക്കുന്നില്‍ നാല് പനമ്പുകള്‍ കൊണ്ടുള്ള മേല്‍പ്പുര. ചുമരുകളില്ല. ചുറ്റും പാറകളും കുറ്റിപൊന്തകളും. പട്ടാളക്കാരില്‍നിന്ന് പിടിച്ചെടുത്ത ബൈനോക്കുലറിലൂടെ പരിസരം വീക്ഷിക്കുന്ന മാപ്പിള പോരാളികള്‍. ഹാജിയുടെ പക്കല്‍ നാല് തിരമുറിയുന്ന ഒരു റിവോള്‍വര്‍ പ്രത്യേകം നിര്‍മിച്ച ഉറയില്‍ അരക്ക് കെട്ടിയ വിദേശ നിര്‍മിത തുകല്‍ ബെല്‍റ്റില്‍ കോര്‍ത്ത് താഴോട്ട് തൂക്കിയിട്ടിരിക്കുന്നു. ചുറ്റും 27 പോരാളികള്‍. ഇന്റലിജന്റ്‌സ് വിംഗ് ഈ രൂപരേഖ വെച്ച് വീട്ടിക്കുന്നിന്റെ മാപ്പ് വെച്ച് 'ബാറ്ററി' സെല്‍ പരിശീലനം നടത്തി. ഉണ്ണ്യാലി മുസ്‌ലിയാരെയാണ് ഹാജിയെ വീഴ്ത്താന്‍ ഒറ്റുകാരനായി ഇന്റലിജന്റ്‌സ് തെരഞ്ഞെടുത്തത്. ഉണ്യാലി മുസ്‌ലിയാര്‍ ഹാജിയുമായി ചര്‍ച്ച നടത്തി. 'ഗവണ്‍മെന്റ് താങ്കള്‍ക്ക് മാപ്പു നല്‍കുമെന്നും മക്കയിലേക്ക് നാടുകടത്തുമെന്നും താങ്കള്‍ കീഴടങ്ങണമെന്നും' പറഞ്ഞു. ഹാജിയാര്‍ അതിനു സമ്മതിച്ചില്ല. ഹാജിയുടെ ക്യാമ്പിലേക്ക് ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത് ഹിന്ദുക്കളായ കുടിയാന്മാരായിരുന്നു. എണ്‍പതിനായിരം പറ നെല്ല് കുഞ്ഞഹമ്മദ് ഹാജിയും സൈന്യവും സമാഹരിച്ചിരുന്നു. കിഴക്കന്‍ ഏറനാട്ടിലുള്ള കാളികാവ്, എടക്കര, നിലമ്പൂര്‍, പാണ്ടിക്കാട് എന്നിവിടങ്ങളിലെ പാവപ്പെട്ടവര്‍ക്കാണ് നെല്ല് വിതരണം ചെയ്തിരുന്നത്. 1922 ജനുവരി 5-ന് ഉണ്യാലി മുസ്‌ലിയാര്‍ (അദ്ദേഹം ഹാജിയുടെ ചിരകാല സുഹൃത്തായിരുന്നു. അതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ചതിക്ക് വേണ്ടി ഉപയോഗിച്ചത്) ഇന്‍സ്‌പെക്ടറെയും കൊണ്ട് ഹാജിയുടെ ക്യാമ്പിലേക്ക് ചെന്നു. ഇന്‍സ്‌പെക്ടര്‍ രാമനാഥ അയ്യര്‍, ഹാജിക്ക് മാപ്പ് നല്‍കാമെന്നും കീഴടങ്ങണമെന്നും അഭ്യര്‍ഥിച്ചു. സംസാരം നീണ്ടുപോയപ്പോള്‍ അസ്വര്‍ നമസ്‌കാരത്തിനു സമയമായി. നമസ്‌കരിക്കാന്‍ നിന്നപ്പോള്‍ തന്റെ തോക്കെടുത്ത് ഹാജി പുറത്ത് വെച്ചു. ഈ സന്ദര്‍ഭത്തില്‍ ഇന്‍സ്‌പെക്ടറും, ഒളിച്ചിരുന്ന 'ബാറ്ററി' സെല്ലുമാണ് ഹാജിയെ പിടികൂടുന്നത്. 1757-ല്‍ സിറാജുദ്ദീന്‍ ദൗല മുതല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച വഞ്ചന ഹാജിയിലും അവര്‍ തുടര്‍ന്നു. ഒടുവില്‍ ഹാജിക്കെതിരായ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. 1896 മുതല്‍ തുടങ്ങിയ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് അന്ത്യം കുറിക്കുന്ന നിമിഷങ്ങളായിരുന്നു അത്. ഹിച്ച്‌കോക്കിനോട് ഹാജി പറഞ്ഞു: ''നിങ്ങളെന്നെ മക്കയിലേക്ക് പറഞ്ഞയക്കാമെന്നും മാപ്പു നല്‍കാമെന്നും പറഞ്ഞത് എന്നില്‍ അത്ഭുതമുളവാക്കി. വഞ്ചിക്കുക എന്ന ലക്ഷ്യത്തിന് ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പുണ്യാത്മകവുമായ മക്കയുടെ പേര്‍ താങ്കളുച്ചരിച്ചതിലുള്ള സ്വാര്‍ഥത എന്ത് മാത്രമാണ്! പക്ഷേ നാലു തവണ മക്കയില്‍ പോവുകയും പല വര്‍ഷങ്ങള്‍ അവിടെ താമസിക്കുകയും ഹജ്ജ് കര്‍മം നിര്‍വഹിക്കുകയും ചെയ്ത എന്നെയും എന്റെ കുടുംബത്തെയും പഠിച്ചറിഞ്ഞ താങ്കള്‍ മക്കയുടെ പേരുപയോഗിച്ചത് തരംതാണതായിപ്പോയി. ഞാന്‍ മക്കയിലല്ല പിറന്നത്. ഇവിടെ, വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഏറനാടന്‍ മണ്ണിലാണ് ഞാന്‍ ജനിച്ചത്. ഇവിടെ തന്നെ മരിച്ച്, ഈ മണ്ണില്‍ ലയിച്ച് ചേരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അടിമത്വത്തില്‍ നിന്നും ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ചുവീഴാന്‍ എനിക്കു സന്തോഷമുണ്ട്.'' 1922 ജനുവരി 20-ന് രാവിലെ 10 മണിക്ക് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവില്‍ വെച്ചാണ് ഹാജിയുടെ വധശിക്ഷ നടപ്പിലാക്കിയത്. കേണല്‍ ഹംഫ്രിയോടും ഹിച്ച്‌കോക്കിനോടും അന്ത്യാഭിലാഷമായി ഹാജി പറഞ്ഞത്. ''കൊല്ലുന്നവരെ കണ്ണ് മൂടിക്കെട്ടുന്ന ഒരു ശീലം നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ കേട്ടിരിക്കുന്നു. എന്നെ വെടിവെക്കുമ്പോള്‍ കണ്ണുകളിലെ കെട്ടുകള്‍ അഴിച്ചുമാറ്റണം, ചങ്ങലകള്‍ ഒഴിവാക്കണം, എനിക്ക് നിവര്‍ന്ന് നിന്ന് മരിക്കണം. എന്റെ നെഞ്ചത്ത് തന്നെ നിങ്ങള്‍ വെടിവെക്കണം'' (ഹിച്ച്‌കോക്ക് മലബാര്‍ റിബല്യന്‍ P:102) ഹാജിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തെ നെഞ്ചില്‍ നിറയൊഴിച്ചു. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ഇരുനൂറോളം വില്ലേജുകള്‍ ഭരിച്ച വിപ്ലവ സര്‍ക്കാറിന്റെ നായകന്‍ അങ്ങനെ രക്തസാക്ഷിയായി. കൂടെ അദ്ദേഹം രൂപീകരിച്ച ഗവണ്‍മെന്റിന്റെ വിലപിടിച്ച രേഖകളും തീവെച്ച് നശിപ്പിച്ചു. ഹാജിയുടെ മൃതദേഹം കത്തിച്ചുകളയുകയായിരുന്നു. ലോകത്ത് നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ നെടുനായകത്വത്തിലേക്ക് ഉയര്‍ന്ന് വരേണ്ട മഹാനായ ഒരു പോരാളിയോട് പക്ഷേ. ചരിത്രം വേണ്ടത്ര നീതി പുലര്‍ത്തിയില്ല, മറിച്ച് വരേണ്യ, ലിബറൽ ചരിത്രം അദ്ദേഹത്തെ വെറുമൊരു വർഗ്ഗീയ വാദിയാക്കി ചിത്രീകരിക്കുന്നു. അവലംബം: 1)RH Hitch cock, 1983 Peasant revolt in Malabar, History of Malabar Rebellion 1921. 2)എ.കെ കോടൂര്‍ 1999. ആംഗ്ലോ മാപ്പിള യുദ്ധം 1921. 3)മാപ്പിള സമുദായം ചരിത്രം സംസ്‌കാരം 2013 - ടി. മുഹമ്മദ്. ഐ.പി.എച്ച്. 4)കെ. മാധവന്‍നായര്‍, മലബാര്‍ കലാപം. 5)ഡോ. എം. ഗംഗാധരന്‍. മലബാര്‍ കലാപം. 1921-22. ഡി.സി ബുക്‌സ്. 6)Mappila Rebellion 1921-1922 edited by Tottenham. 7)മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍. ഡോ. എം.ടി അന്‍സാരി. ഡി.സി ബുക്‌സ്. [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, ജൂൺ 24, ബുധനാഴ്‌ച

"പ്രവാസി "

"പ്രവാസി " നാം ഇരുണ്ട യുഗത്തി-ലേക്ക് തിരിച്ച് പോവുകയാണൊ?! ഡോ.ഉവൈസ് ഫലാഹി കുമ്മങ്കോട്‌ "എന്തിനാ നിങ്ങളിപ്പോൾ ഇങ്ങോട്ട് വരുന്നത് ?. ഇവിടെ കുട്ടികൾക്കെല്ലാം പേടിയാവുന്നുണ്ട്. കുറച്ച്കൂടെ കഴിഞ്ഞിട്ട് വന്നാൽ പോരെ? നിങ്ങളിങ്ങോട്ട് വന്നാൽ അയൽക്കാർക്കും നാട്ടുകാർക്കുമെല്ലാം ബുദ്ധിമുട്ടായിരിക്കും". കൊറോണയുടെ പേരിൽ ജോലി യൊന്നുമില്ലാതെ റൂമിലിരുന്ന് മരണത്തെ മുഖാമുഖം കണ്ട് ജീവിതം തള്ളിനീക്കി.. എന്നാൽ അതിനിടയിലും രോഗം കൊണ്ടും മറ്റും പ്രയാസപ്പെടുന്നവർക്ക് സാന്ത്വനം നൽകാൻ മടികാണിക്കാത്ത പ്രവാസി പ്രാർത്ഥനകൾക്കും നീണ്ട കാത്തിരിപ്പിന്നും ശേഷം ആശ്വാസത്തിന്റെ ടിക്കറ്റ് കയ്യിൽ കിട്ടിയപ്പോൾ നാട്ടിലേക്ക് വിളിച്ച അനുഭവ ചിത്രമാണിത്. മാനസികമായി തളർത്തുന്ന ഇത്തരം കമന്റുകളാണ് ഉറ്റവരിൽ നിന്ന് പോലും അവർ കേട്ട് കൊണ്ടിരിക്കുന്നത്. ഇങ്ങനെയാണെങ്കിൽ പ്രവാസികൾക്ക് ജീവിതം മടുത്തു പോവുമൊ? അവർ തളർന്ന് പോവുമോ? എന്തിനാണ് അവരെ ഇങ്ങനെ ക്രൂശിക്കുന്നത്? നാം എന്ത് കൊണ്ട് നന്ദികെട്ടവരായി? അവരാണോ കൊറോണയെ സൃഷ്ട്ടിച്ചത്?! നാം അന്ധവിശ്വാസങ്ങളുടെ ഇരുണ്ട യുഗത്തിലേക്ക് തിരിച്ച് പോവുകയോ?! വർണ്ണത്തിന്റെയും വർഗത്തിന്റെയും പേരിൽ അടിച്ചും വെട്ടിയും കൊന്ന കാലം . അപമാനത്തിന്റെ പേരിൽ സ്വന്തം കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചിട്ട യുഗം,മനുഷ്യന് വില കൽപിക്കാത്തസമൂഹം ,അന്ധവിശ്വാങ്ങൾ ആർത്താടിയ ജനത, രോഗങ്ങളുടെ പേരിൽ പോലും അന്ധവിശ്വാസം തലക്ക് പിടിച്ച്‌ രോഗികളെ എറിഞ്ഞോടിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത അന്തമില്ലാത്ത കൂട്ടം. ഈ ഇരുട്ടുകൾക്കിടയിലേക്ക് വെളിച്ചം വിതറിയ മഹാനായ റസൂൽ(സ). അന്ധവിശ്വാസങ്ങളിൽ നിന്നും അവരെ മോചിപ്പിച്ച് കെട്ട ജീവിതത്തിൽ നിന്നും അവരെ രക്ഷപ്പെടുത്തി ലോകത്തിന് മാതൃകയായ ഒരു സമൂഹമായി പരിവർത്തിപ്പിച്ചെടുത്തു. ജീവിതം എന്തെന്നും മനുഷ്യനെന്തെന്നും ലോകത്തിന് പഠിപ്പിച്ചു. ഉത്തമ സ്വഭാവം പരിശീലിപ്പിച്ചു. ـ: ( إنما بعثت لأتمم صالح الأخلاق )رواه أحمد മുത്ത് നബി കുഴിച്ച് മൂടിയ നെറി കെട്ട ശൈലികൾ നാം തിരിച്ച്‌കൊണ്ട് വരികയാണൊ?! രോഗം പകരാതിരിക്കാൻ കരുതൽ വേണം. പക്ഷെ അതിലുമപ്പുറം പേടിത്തൊണ്ടൻമാരായി നാം മാറുന്നത് നമ്മുടെ പ്രതിരോധ ശേഷിയെ തകർക്കുമെന്നത് നാം ഓർക്കേണ്ടതാണ്. ഭൗതികമായ കരുതൽ നടപടി സ്വീകരിച്ചിട്ടും പ്രവാസികളെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ശരിയല്ല. രോഗം സ്വയം പകർത്തുമെന്ന ഭീതിയാണൊ? എങ്കിൽ പിന്നെയെന്ത് ഈമാൻ? ഖൈറും ശർറും അള്ളാഹുവിൽ നിന്നാണ് , അവന്റെ തീരുമാനപ്രകാരമേ എല്ലാം നടക്കുകയുള്ളൂ എന്ന വിശ്വാസമാണ് നമുക്ക് വേണ്ടത്. قال النبي ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « لا عدوى ، ولا طيرة ولا هامة ، ولا صفر » " متفق عليه അങ്ങനെ മനസിനെ പാകപ്പെടുത്തിയില്ലെങ്കിൽ സ്വന്തം ജീവൻ പേടിച്ച് ഉറ്റവരെ അടിച്ച് കൊല്ലേണ്ട ഗതിവരും. നാം ശ്രദ്ധിക്കേണ്ടത്. 1.സഹികെട്ട് വരുന്ന പ്രവാസിയുടെ വിഷമങ്ങളെ നാം ഉൾക്കൊളളണം. 2.താമസത്തിന് താത്കാലിക പരിഹാരം കാണാൻ ആവശ്യമായ സഹായം കൊടുക്കണം. 3.ഭക്ഷണം,മറ്റു ഭൗതിക സൗകര്യങ്ങൾ ചെയ്ത് കൊടുക്കണം. 4.രോഗമില്ലെങ്കിലും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് അവരെ ഓർമ്മപ്പെടുത്തണം. 4.നല്ല വാക്കുകൾ പറയാൻ ശ്രദ്ധിക്കണം. 5.വേദനിപ്പിക്കുന്ന വാക്കുകളൊ പ്രവൃത്തികളൊ നമ്മിൽ നിന്നുണ്ടാവരുത്. 6.അവർരോഗികളല്ല,അവരെ നാം രോഗികളാക്കരുത്. 7.നിസ്സാരപ്പെടുത്തരുത്.അവഗണിക്കരുത്. 8.സാമ്പത്തികമായെല്ലാം തകർന്ന് പോയവരാണ് പലരും ,എല്ലാം നഷ്ടപ്പെട്ടെന്ന തോന്നലാണ് പലർക്കും. അത്തരമൊരു ഘട്ടത്തിൽ കൂടെ ആളുണ്ട് എന്ന ശക്തി അവർക്ക് കൊടുക്കാൻ നമുക്ക് കഴിയണം. നാം എല്ലാ വിഷമങ്ങളിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെട്ടവരാണെന്ന് ആരും വിചാരിക്കരുത്.ആർക്കും എന്തും സംഭവിക്കാം . അള്ളാഹു കാക്കട്ടെ. അത്തരം ഘട്ടങ്ങളിൽ അള്ളാഹുവിന്റെ സഹായം ലഭിക്കണമെങ്കിൽ സഹോദരന്റെ പ്രതിസന്ധിയിൽ നാം സഹായിയാവേണ്ടതുണ്ട്. عن النبي ﷺ أنه قال: والله في عون العبد ما كان العبد في عون أخيه . അന്ധവിശ്വാസങ്ങളിലേക്ക്നാം തിരിച്ച്പോവരുത്.കരുതലോട് നീങ്ങുക. സ്വയം സമാധാനിക്കുക.മറ്റുള്ളവർ ക്ക്സമാധാനം നൽകുക. നല്ല നാളെയെ നമുക്ക് പ്രതീക്ഷിക്കാം. അള്ളാഹു തൗഫീഖ് നൽകട്ടെ.ആമീൻ [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, ജൂൺ 22, തിങ്കളാഴ്‌ച

ഒരു റോൾ കുപ്പായശീല

ആണ്ടിലൊരു കുപ്പായം എടുത്തിരുന്ന കാലം ഉണ്ടായിരുന്നു നമ്മൾ മലയാളികൾക്ക്..! ഓർമ്മയുണ്ടോ എന്നറിയില്ല..! ഒരു റോൾ കുപ്പായശീല..! അളിയനും അമ്മാവനും പിന്നെ അവരുടെ കുട്ട്യാൾക്കും അളവ് നോക്കി മുറിച്ചു കൊടുത്ത എൺപതുകളും തൊണ്ണൂറുകളും..! പ്രവാസത്തിന്റെ തുടക്കം അതിനും ഒന്നോ രണ്ടോ പതിറ്റാണ്ട് മുമ്പാണങ്കിലും ചെറിയ വെളിച്ചം വെച്ച് തുടങ്ങിയത് അവിടെ നിന്നാണ്..! നാട്ടിൽ ചുരുക്കം ചില ഗൾഫുകാർ..! അവരെ എയർപോർട്ടിൽ കൊണ്ടാക്കാനും കൊണ്ട് വരാനും ഒക്കെ രണ്ടോ മൂന്നോ ജീപ്പ് ആളുകൾ പോയിരുന്ന കാലം...! അങ്ങനെ തുടങ്ങിയതാണ് പ്രവാസത്തിന്റെ കഥകൾ..! കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ അറിവുകളിൽ നിന്ന് ചിലത് പറയാം..! പിന്നീട് അങ്ങോട്ട്‌ കാലവും ലോകവും വേഗം ഓടിത്തമർക്കുക ആയിരുന്നു..! മരുഭൂമിയിലെ ആ മരുപ്പച്ചയിൽ നിന്നാണ് പിന്നീട് നമ്മുടെ നാട് കഞ്ഞിയിൽ നിന്ന് പതിയെ ചോറിലേക്ക് വന്നത്..! പിന്നെ രണ്ട് കൂട്ടാനും കറിയും..! പിന്നെ രണ്ട് കറിയും കുറെ കൂട്ടാനും..! കുത്തിഞ്ഞാണത്തിൽ ഒരു കഷ്ണം ഇറച്ചിയും പിന്നെ പീസില്ലാത്ത ചോറും കഴിച്ച് തുടങ്ങിയ കല്യാണ ആഘോഷങ്ങൾ മാറി മറിഞ്ഞത് നമുക്ക് തന്നെ ഓർമ്മയിൽ ഉണ്ടാവണം എന്നില്ല..! ഇന്ന് രണ്ടോ മൂന്നോ ബിരിയാണികൾ..! മന്തിയും കബ്സയും പിന്നെ കുഴിമന്തിയും..! സൽക്കാരം ആണെങ്കിൽ പേര് പോലും അറിയാത്ത വിഭവങ്ങളുടെ നീണ്ട നിര..! ഭക്ഷണവും വസ്ത്രവും മാത്രമല്ല..! എല്ലാം മാറി..! വീടും വിദ്യാഭ്യാസവും വിജ്ഞാനവും..! നാടും നഗരവും റോഡും പാലങ്ങളും..! കാലത്തിനൊപ്പം മാറി എന്ന് നമുക്ക് വേണെങ്കിൽ പറയാം..! എന്നാൽ ഇന്ത്യയിലെ 28 സംസ്ഥാങ്ങളിൽ മാറാത്ത മാറ്റം കേരളത്തിൽ മാത്രം മാറിയെങ്കിൽ അത്‌ കാലത്തിനൊപ്പം അങ്ങനെ തനിയെ മറിയത് അല്ല..! അവിടെയാണ് പ്രവാസത്തിന്റെ കഥ പറയേണ്ടി വരിക..! എല്ലാം ഒരു യാദർശ്ചികം എന്നൊക്ക തോന്നുന്നു എങ്കിലും അറബ് നാട്ടിലെ പൊന്നും പണവും തന്നെയാണ് കേരളം എന്ന ഈ കൊച്ചു നാടിനെ പൊന്നാക്കിയത്..!! ഇപ്പോൾ ഇത് എഴുതിയത് ചിലർക്ക് എങ്കിലും പ്രവാസി ഒരു ഭാരം ആയി തോന്നുന്നു എന്ന് കണ്ടപ്പോൾ ആണ്..! നാട്ടിൽ സ്ഥിര താമസം ഉള്ള ചില വിരുതൻമാർ ചോദിക്കും..! പ്രവാസി ഗൾഫിൽ പോയത് കൊണ്ട് അവനും അവന്റെ കുടുംബത്തിനും അല്ലെ മെച്ചം എന്ന്..? എന്നാൽ ഇനി എഴുതുന്ന വരികൾ നിങ്ങൾ രണ്ട് വട്ടം വായിക്കണം..! പ്രവാസി 50 ലക്ഷത്തിന്റെ വീട് വെച്ചാലേ ആ 50 ലക്ഷം പല കുടുംബങ്ങളിലേക്കും എത്തുകയൊള്ളു..! കല്ല്, മണൽ,മെറ്റൽ കമ്പി മുതൽ തുടങ്ങി..! സാധാരണ LED ബൾബ് മുതൽ ആഡംബര വെളിച്ചം വരെ വാങ്ങി വീട് വെക്കുമ്പോൾ ആണ് കച്ചവടങ്ങൾ നടക്കുന്നത്..! ഇതിന്റെ എല്ലാം കച്ചവടക്കാർ..! ഈ സ്ഥാപങ്ങളിലെ ജോലിക്കാർ..! വീട് പണി ചെയ്യുന്ന ആശാരി മേസരി മുതൽ ഇലക്ട്രീഷൻ പ്ലംബർ തുടങ്ങിയ ജോലിക്കാർ..! അങ്ങനെ നേരിട്ടും അല്ലാതെയും ആയ ഇവരുടെയെല്ലാം കുടുംബങ്ങളിൽ അടുപ്പ് പുകയുന്നത് പ്രവാസി ഗൾഫിൽ നിന്ന് കൊണ്ട് വന്ന പണം ആണ്..! ഇങ്ങനെയാണ് സാധാരക്കാരുടെ കയ്യിൽ പണം എത്തുന്നത്..! ഇങ്ങനെ സാധാരക്കാരുടെ കയ്യിൽ പണം എത്തിയാൽ ആണ് നാട്ടിലെ മറ്റു കച്ചവടക്കാർക്കും വരുമാനം ഉണ്ടാവുന്നത്..! അത് പോലേ മറ്റു പ്രോജക്റ്റുകൾ.ബഹുനില കെട്ടിടങ്ങൾ. മനോഹരമായ പള്ളികൾ.അമ്പലങ്ങൾ.മറ്റു സ്ഥാപനങ്ങൾ ഇവയെല്ലാം ഉയർന്നു പൊങ്ങുമ്പോൾ ആണ് നാട്ടിൽ ഉള്ളവർക്ക് ജോലിയും കൂലിയും ഉണ്ടാവുക..!! പിന്നെ കല്യാണങ്ങൾ.. സൽക്കാരങ്ങൾ.ആഘോഷങ്ങൾ.. അങ്ങനെ..അങ്ങനെ..!! അല്ലാതെ പ്രവാസി ലക്ഷങ്ങൾ സമ്പാദിച്ചു ബാങ്കിൽ ഫിക്സിഡ് ഡെപ്പോസിറ്റ് ഇടുകയല്ല ചെയ്യുന്നത്..!! ഗൾഫുകാരൻ ചീഞ്ഞ് വളമായിട്ട് തന്നെയാണ് നാട്ടിലെ ചെറുതും വലുതുമായ സംഭരംഭങ്ങൾ ഉയർന്നു പൊങ്ങിയത്..! കൊറോണ വന്നപ്പോൾ നിങ്ങളിൽ ചിലർ ഐത്തം കല്പിച്ചത് പ്രവാസി എന്ന ഒരു വ്യക്തിയോട് മാത്രം അല്ല..! നാടിനെ നാടാക്കിയ കേരളത്തിന്റെ അന്നദാതാക്കളായ ഒരു സമൂഹത്തെയാണ്..!! അന്നം നൽകുന്ന അറബ് നാടുകൾ തളരുകയില്ല..! കാരണം ഈ നാടും ഇവിടത്തെ ഭരണാധികാരികളും അത്രമേൽ പുണ്യം ചെയ്തവർ ആണ്..!! മറക്കാതിരിക്കുക..!! ഇവരുടെ മനസും ഇവരുടെ സംസ്കാരവും ആണ് ഇന്ന് കാണുന്ന കേരളത്തിന്റെ തിളക്കവും മിനുക്കവും കൂട്ടിയത്..! കള്ള് കച്ചവടത്തിന്റെ നികുതി അല്ലാതെ എന്ത് വരുമാനമാർഗമാണ് കേരള സർക്കാരിന് സ്ഥിരവരുമാനം എന്ന് പറയാൻ ഉള്ളത്..? ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ ഓടി വരുമാനം നൽകുന്നുണ്ടോ ഈ നാടിന്..? കൊറോണ അകലും.. കോവിഡ് പോസിറ്റിവും മനസ്സ് നെഗറ്റീവും എന്നുള്ള പ്രവാസിയുടെ സ്റ്റാറ്റസ് മാറും..!! ദ്രോഹിക്കുന്നവരെ..! കാലം നിങ്ങൾക്കോ നിങ്ങളുടെ വരും തലമുറക്കോ എങ്കിലും മറുപടി നൽകും..!! ചരിത്രം അങ്ങനെയാണ് പരിസമാപ്തി അടങ്ങുക.!! കടപ്പാട് ... [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

2020, ജൂൺ 15, തിങ്കളാഴ്‌ച

*SANITIZER എന്ന മാലിന്യം

*SANITIZER എന്ന മാലിന്യം* 🧴🧴🧴🧴🧴🧴🧴🧴🧴🧴🧴🧴 നമസ്കാരം സാധുവാകാനുള്ള شرط (നിബന്ധന)കളിൽ രണ്ടാം ശർത്ത് ശരീരവും വസ്ത്രവും നമസ്കരിക്കുന്ന സ്ഥലവും നജസിൽ നിന്ന് ശുദ്ധമായിരിക്കണം എന്നാണല്ലോ?. പ്രാഥമിക മദ്രസകളിൽ പഠിക്കുന്ന ചെറിയ കുട്ടികൾക്ക് വരെ അറിയാവുന്ന, ഇസ്ലാമിലെ ഒരു ബാല പാഠമാണല്ലോ ഇത്. وثانيها : طهارة بدن وملبوس ومكان عن نجس)غير معفو عنه فلا يصح الصلاة معه ولوناسيا او جاهلا بوجوده او بكونه مبطلا (فتح المعين) (നമസ്കാരത്തിന്റെ നിബന്ധനകളിൽ രണ്ടാമത്തേത്, ശരീരവും വസ്ത്രവും നമസ്കാര സ്ഥലവും, വിട്ടുവീഴ്ചയില്ലാത്ത നജസുകളിൽ നിന്ന് ശുദ്ധമായിരിക്കലാണ്.അപ്പോൾ നജസോട്കൂടിയുള്ള നമസ്കാരം സാധുവാകുകയില്ല. മറന്നോ, നജസുണ്ടെന്നറിയാതെയോ, അങ്ങനെയുള്ള നമസ്കാരം അസാധുവാണെന്ന് അറിയാതെയോ, ആയാലും(സാധുവാകുകയില്ല). (ഫത്ഹുൽ മുഈൻ) നജസുകളുടെ അധ്യായത്തിൽ ഇമാം നവവി (റ) ആദ്യമായി എണ്ണിയത് ദ്രാവകരൂപത്തിലുള്ള ലഹരിപദാർത്ഥമാണ് (باب النجاسة: هي كل مسكر مائع (المنهاج (ഇത് നജസിന്റെ അദ്ധ്യായമാണ് അതിലൊന്ന്: എല്ലാ ലഹരിദ്രാവകവുമാണ്.) അപ്പോൾ ശരീരത്തിലോ വസ്ത്രത്തിലോ നമസ്കാരസ്ഥലത്തോ ലഹരിയുണ്ടാക്കുന്ന ഏതെങ്കിലും ഒന്നിൽ അൽപമെങ്കിലും പുരളുകയാണെങ്കിൽ നമ്മുടെ നമസ്കാരം സാധുവാകുകയില്ലാ എന്നത് എല്ലാവർക്കും പൊതുവെ അറിയുന്നതാണെങ്കിലും ഇന്ന് കോവിഡ് വൈറസ് ഭീതിയിൽ ഹാന്റ് സാനിറ്റൈസർ എന്ന പേരിലുള്ള ഒരു ദ്രാവകവസ്തു കയ്യിൽപുരട്ടി നമ്മിലൊരു വിഭാഗം നമസ്കാരത്തിന് പോകുന്നു. സാനിറ്റൈസർ കയ്യിൽ പുരട്ടിയാൽ കൈ ഇസ്ലാമിക വീക്ഷണത്തിൽ നജസായിട്ടുണ്ടെന്ന് അധികപേരും ശ്രദ്ധിക്കുന്നില്ല. ഒരു സാനിറ്റൈസർ (SANITIZER)ലെ ചേരുവകൾ അതിന്റെ മേലെ ഒട്ടിച്ച ലേബലിന്റെ ഒരു സൈഡിൽ COMPOSITION എന്നതിന്റെ താഴെയുണ്ടാകും ഇതിന്റെ താഴെ ഇതിലടങ്ങിയ ചേരുവകളിൽ എഴുതിയതിൽ പ്രധാന ചേരുവ ETHYL ALCOHOL 80% ആണ്. 80 ശതമാനം ഈഥൈൽ ആൽക്കഹോൾ ആണിത്. മത്തുപിടിപ്പിക്കുന്ന നിറമില്ലാത്ത മദ്യമാണ് ആൽക്കഹോൾ . ആൽക്കഹോളിന്റെ വർഗത്തിൽ പെട്ട സംയുക്തങ്ങളിൽ ആദ്യം പരിചയപ്പെട്ടിട്ടുള്ളത് ഈഥൈൽ ആൽക്കഹോളായതിനാൽ "ആൽക്കഹോൾ" എന്ന് സ്വന്തമായി പ്രയോഗിക്കുമ്പോൾ ഈഥൈൽ ആൽക്കഹോൾ എന്നാണർത്ഥം. ഈഥനോൾ, ഗ്രെയിൻ ആൽക്കഹോൾ എന്നും ഇതിന് പേരുകളുണ്ട്. പഞ്ചസാരകളടങ്ങിയ പദാർത്ഥങ്ങളിൽ നിന്ന് ഇത് നിർമ്മിച്ചുവരുന്നു. ഉരുളക്കിഴങ്ങ്, ബാർലി, ചോളം, ഓട്ട്, ബീറ്റ്റൂട്ട്, അരി, ഗോതമ്പ്, കരിമ്പ് മുതലായവ ഇതിന്റെ നിർമാണത്തിനുപയോഗിക്കുന്നു. സാധാരണ മാർഗങ്ങൾ വഴി തരിപ്പഞ്ചസാര തയ്യാറാക്കി എടുക്കാൻ സാദ്ധ്യമല്ലാത്ത പഞ്ചസാര ഫാക്ടറികളിൽ നിന്നുള്ള അവശിഷ്ടങ്ങൾക്ക് മൊളാസ് (MOLASSES) എന്ന് പറയപ്പെടുന്നു.മൊളാസസ് പുളിപ്പിച്ച് വാറ്റിയാണ് വൻതോതിൽ ആൽക്കഹോൾ നിർമിക്കപ്പെടുന്നത്. കരുമ്പിൻ നീരും മറ്റും പുളിപ്പിച്ചു മദ്യമാക്കുന്ന വസ്തുവാണ് "യീസ്റ്റ്" (YEAST) "കിണ്വം" എന്ന് മലയാളത്തിൽ പറയപ്പെടുന്നു.യീസ്റ്റുപയോഗിച്ചു പുളിപ്പിക്കുന്നതിന് ക്ണ്വനം ചെയ്യുക എന്ന് പറയപ്പെടുന്നു. *മീഥൈൽ ആൽക്കഹോൾ* ഇതുവരെ എഴുതിയത് ഈഥൈൽ ആൽക്കഹോളിനെ സംബന്ധിച്ചാണെങ്കിലും ആൽക്കഹോളിന്റെ ഇനങ്ങളിൽ പെട്ട മീഥൈൽ ആൽക്കഹോൾ METHYL ALCOHOL ഉം നജസ് തന്നെയാണ്. മെഥനോൾ (METHANOL) എന്നും ഇതിനു പേരുണ്ട്. ഒരു ലഹരിപദാർത്ഥംതന്നെയായതിനാൽ ഇതും നജസാണ്. മാത്രമല്ല, ഇതൊരു വിഷദ്രാവകം കൂടിയാണ്. നേരിയ അളവിൽ ഉള്ളിൽ കടന്നാൽ കാഴ്ചതന്ത്രികളെ നശിപ്പിക്കുകയും അന്ധതക്ക് കാരണമാകുകയും ചിലപ്പോൾ മാരകമാകുകയും ചെയ്യും. ലഹരി പിടിപ്പിക്കുന്ന വിഷയത്തിൽ ഈഥൈൻ ആൽക്കഹോളും, മീഥൈൽ ആൽക്കഹോളും, പ്രൊപയിൻ ആൽക്കഹോളുമെല്ലാം ഒരു പോലെയാണ്. എല്ലാം പൊതുവിൽ ലഹരിപദാർത്ഥങ്ങളായി തന്നെ എണ്ണപ്പെടുന്നു. ചായങ്ങൾ,വാർണിഷുകൾ,ഔഷധങ്ങൾ,സുഖന്ധദ്രവ്യങ്ങൾ എന്നിവയുടെ നിർമാണത്തിന് മെഥനോൾ ഉപയോഗിക്കുന്നു. നോക്കുക.പരിസ്ഥിതിവിജ്ഞാനകോശം പേജ്:430 വിശ്വവിജ്ഞാനകോശം 2:33 വീഞ്ഞ് (WINE) الخمر, ചാരായം (ARRACK) العرق, കള്ള് (TODDY) التودى, ബ്രാൻഡി (BRANDY) البراندى,വിസ്കി (WHISKY) الوسكى മുതലായവയെല്ലാം ആൽക്കഹോളിന്റെ വ്യത്യസ്ത ഇനങ്ങളാണ്. ചുരുക്കത്തിൽ ആൽക്കഹോൾ ലഹരിദ്രാവകവും, എല്ലാ ലഹരിദ്രാവകങ്ങളും ഹറാമും നജസുമാണ്. قال رسول الله (ص) : كل مسكر خمر وكل خمر حرام (എല്ലാ ലഹരിയുണ്ടാക്കുന്നതും خمر ആണ് എല്ലാ خمر ഉം ഹറാമാണ്). ഖുർആനിൽ خمرനെക്കുറിച്ച് رجس എന്ന പദമാണുപയോഗിച്ചത്. രിജ്സ് എന്നത് നജസ് എന്നതിന്റെ പര്യായപദമാണ്. അപ്പോൾ എല്ലാ ലഹരിദ്രാവകങ്ങളും നജസാണ്. എല്ലാ നജസുകളിൽ നിന്നും, ശരീരവും, വസ്ത്രവും, നമസ്കാര സ്ഥലവും ശുദ്ധമായിരിക്കണമെന്നത് നമസ്കാരത്തന്റെ ശർത്തുകളിൽ പെട്ടതുമാണ്. അപ്പോൾ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കയ്യിൽ പുരട്ടിനമസ്കരിച്ചാൽ നമസ്കാരം صحيح ആവുകയില്ല. *ലഹരിപദാർത്ഥങ്ങൾ മരുന്നായി ഉപയോഗിക്കാമോ?* ഇമാം നവവി(റ) പ്രസ്താവിക്കുന്നു: (والأصح تحريهما للدواء (المنهاج) (ശാഫിഈ മദ്ഹബിലെ ഏറ്റവും ശരിയായ അഭിപ്രായം ലഹരി പദാർത്ഥങ്ങൾ മരുന്നിനായി ഉപയോഗിക്കൽ ഹറാമാണെന്നാണ്. (അൽ മിൻഹാജ്) (والثاني) يجوز التداوي بها اي بالقدر الذي لا يسكر (المغنى) പ്രബലമല്ലാത്ത രണ്ടാം അഭിപ്രായം, ലഹരിയുണ്ടാക്കുന്ന അളവില്ലാത്ത, അല്പമാണെങ്കിൽ അതുകൊണ്ട് ചികിത്സിക്കാമെന്നാണ്. (അൽ മുഗ്നി) والجواز فى التداوى مخصوص بالقليل الذي لايسكر وبقول طبيب مسلم (شرح المحلى جزء 4) (പ്രബലമല്ലാത്ത രണ്ടാം അഭിപ്രായമനുസരിച്ചു ലഹരിപദാർത്ഥം കൊണ്ട് ചികിത്സ അനുവദനീയമാണെന്ന് പറഞ്ഞത് ലഹരിയുണ്ടാക്കാത്ത വിധത്തിലുള്ള അൽപമാത്രവും ഒരു മുസ്ലിമായ വൈദ്യന്റെ നിർദ്ദേശമനുസരിച്ചും മാത്രമാണ്.) (അൽ മഹല്ലി 4:203) *ലഹരിപദാർത്ഥങ്ങളെല്ലാത്ത മറ്റു നജസുകൾ കൊണ്ടു ചികിത്സിക്കാമോ?* ഇമാം നവവി എഴുതുന്നു :- وأما التداوى بالنجاسات غير الخمر فهو جاءز سواء فيه جميع النجاسات غير المسكر هذا هو المذهب المنصوص وبه قطع الجمهور (شرح المهذب 9:50) (ലഹരിയുണ്ടാക്കുന്നതല്ലാത്ത മറ്റു നജസുകൾ കൊണ്ടു ചികിത്സ അനുപദനീയമാണ്. മദ്യമല്ലാത്ത ഏത് നജസുകളും ഇതിൽ ഒരുപോലെയാണ്. ഇതാണ് ഭൂരിഭാഗം പേരും തറപ്പിച്ചു പറഞ്ഞ പ്രബലമായ പ്രസ്താവനയും അഭിപ്രായവും) ശർഹുൽ മുഹദബ് (9:50) അപ്പോൾ മദ്യമല്ലാത്ത മറ്റു നജസുകൾ മരുന്നായി ഉപയോഗിക്കാമെന്നാണ് പ്രബലമായ അഭിപ്രായം. പക്ഷെ മറ്റൊരു നജസല്ലാത്ത മരുന്ന് ലഭിക്കാതിരിക്കുമ്പോൾ മാത്രമാണ് ഇത് അനുവദനീയമാകുന്നത്. മറ്റൊരു ശുദ്ധമായ മരുന്ന് ഇതിന്റെ പകരമുണ്ടെങ്കിൽ നജസ് ഉപയോഗിക്കൽ ഹറാമാണെന്നതിൽ രണ്ടഭിപ്രായമില്ല. قال أصحابنا وانما يجوز التداوى بالنجاسات اذا لم يجد طاهرا يقوم مقامها فان وجده حرمت النجاسات بلا خلاف (شرح المهذب 9:51) ചുരുക്കത്തിൽ മദ്യം മരുന്നായി ഉപയോഗിക്കൽ ഹറാമാണെന്നും മദ്യമല്ലാത്ത മറ്റു നജസുകൾ മരുന്നിനായി ഉപയോഗിക്കാം. തൽസ്ഥാനത്ത് മറ്റൊരു നജസല്ലാത്ത മരുന്നില്ലാതാരിക്കുമ്പോൾ, എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം. *ചിലരുടെ തെറ്റിദ്ധാരണ* നജസ് കൊണ്ടോ, മദ്യം കൊണ്ടോ ചികിത്സിക്കാമെന്ന അഭിപ്രായം ഉള്ളതിനാൽ മദ്യം കലർന്ന സാനിറ്റൈസർ ഉപയോഗിച്ചു നമസ്കരിക്കുന്നതിന് വിരോധമില്ലെന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുകയാണ്. നജസ് കൊണ്ടാ, മദ്യം കൊണ്ടോ ചികിത്സിക്കാമെന്ന അഭിപ്രായം ഉള്ളതിനാൽ മദ്യം കലർന്ന സാനിറ്റൈസർ ഉപയോഗിച്ചു നമസ്കരിക്കുന്നതിന് വിരോധമില്ലെന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുംകയാണ്. നജസ് കൊണ്ട് ചികിത്സ അനുവദനീയമാകുന്നതിനാൽ നജസ് നജസല്ലാതിരിക്കുകയില്ല. ചിലയിടങ്ങളിൽ ഇപ്പോൾ അംഗശുദ്ധി ( وضوء) ചെയ്തു പള്ളിയിൽ കയറുന്നവർക്ക് സാനിറ്റൈസർ കയ്യിലൊഴിച്ചു കൊടുക്കുന്നതായി പത്രങ്ങളിൽ വായിച്ചു. നജസാണ് തങ്ങളുടെ കൈകളിൽ തേക്കുന്നതെന്ന് തേച്ചുപിടിപ്പിക്കുന്നവരോ? നമസ്കാരം സ്വഹീഹ് ആ കാത്ത മാലിന്യമാണ് ഞങ്ങൾ ഇവരുടെ കയ്യിലൊഴിച്ചു കൊടുക്കുന്നതെന്ന് ഒഴിച്ചു കൊടുക്കുന്നവരോ ഓർക്കുന്നില്ല. *സാനിറ്റൈസർ ഒരു അണുനാശിനിയാണെന്ന നിലയിൽ വേണമെങ്കിൽ കയ്യിൽ പുരട്ടാം. പക്ഷെ അതിന്ശേഷം നജസായ സാനിറ്റൈസറിന്റെ മണം അവശേഷിക്കാത്ത വിധം കൈകൾ നല്ലവണ്ണം സോപ്പോ മറ്റോ ഉപയോഗിച്ചു കഴുകിക്കളഞ്ഞു വൃത്തിയാക്കിയതിന് ശേഷം മാത്രമേ നമസ്കരിക്കാവൂ. ഇല്ലെങ്കിൽ ഒരിക്കലും നമസ്കാരം സ്വഹീഹാവുകയി ല്ലകാരണം ആൾക്കഹോളിന് നിറമില്ല. മണം മാത്രമേയുണ്ടാകൂ,* "സാനിറ്റൈസർ " എന്ന പദത്തിന് ശുചിയാക്കുന്നത്, വൃത്തിയാക്കുന്നത് എന്നെല്ലാമാണല്ലോ അർത്ഥം. യഥാർത്ഥത്തിൽ ഇത് മലിനമാക്കുന്ന നജസാക്കുന്നതണെന്ന് ഓർക്കാതെ വാരിപ്പുരട്ടുന്നതാണത്ഭുതം! 😷😷😷😷😷😷😷😷😷😷😷😷 സത്യം സത്യമായി മനസ്സിലാക്കാനും, അതനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ ! ആമീൻ *മൗലാനാ മൂസ കുട്ടി ഹസ്രത്ത്* *പ്രൻസിപ്പാൾ* *جامعة دار السلام* *നന്തി* [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]